Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കോൺഗ്രസിൽ വീണ്ടും മക്കൾ രാഷ്ട്രീയം: കേരളത്തിലേക്ക് ഇറക്കുന്നത് സാക്ഷാൽ എ.കെ ആന്റണിയുടെ മകൻ അനിലിനെ; തുണയാകുന്നത് അഹമ്മദ് പട്ടേലിന്റെ മകനൊപ്പം പഠിച്ചത് മുതൽ ഹിന്ദി ഹൃദയഭൂമിയിൽ ഒരുമിച്ച് പ്രവർത്തിച്ചത് വരെയുള്ള പരിചയം; സംസ്ഥാന രാഷ്ട്രീയത്തിൽ നൽകുന്നത് ഹൈടെക് സെൽ കൺവീനറുടെ പദവി; ലോക്‌സഭ തിരഞ്ഞെടുപ്പിൽ പാർട്ടി പ്രചാരണ വിഭാഗത്തെ നയിക്കാൻ അനിൽ ആന്റണിയുടെ മകൻ എത്തുമ്പോൾ പോസ്റ്ററൊട്ടിച്ചും മുദ്രാവാക്യം വിളിച്ചും തൊണ്ട പൊട്ടിക്കുന്ന യൂത്തന്മാർക്ക് അതൃപ്തി

കോൺഗ്രസിൽ വീണ്ടും മക്കൾ രാഷ്ട്രീയം: കേരളത്തിലേക്ക് ഇറക്കുന്നത് സാക്ഷാൽ എ.കെ ആന്റണിയുടെ മകൻ അനിലിനെ; തുണയാകുന്നത് അഹമ്മദ് പട്ടേലിന്റെ മകനൊപ്പം പഠിച്ചത് മുതൽ ഹിന്ദി ഹൃദയഭൂമിയിൽ ഒരുമിച്ച് പ്രവർത്തിച്ചത് വരെയുള്ള പരിചയം; സംസ്ഥാന രാഷ്ട്രീയത്തിൽ നൽകുന്നത് ഹൈടെക് സെൽ കൺവീനറുടെ പദവി; ലോക്‌സഭ തിരഞ്ഞെടുപ്പിൽ പാർട്ടി പ്രചാരണ വിഭാഗത്തെ നയിക്കാൻ അനിൽ ആന്റണിയുടെ മകൻ എത്തുമ്പോൾ പോസ്റ്ററൊട്ടിച്ചും മുദ്രാവാക്യം വിളിച്ചും തൊണ്ട പൊട്ടിക്കുന്ന യൂത്തന്മാർക്ക് അതൃപ്തി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മക്കൾ രാഷ്ട്രീയം കേരളത്തിലെ കോൺഗ്രസ് പാർട്ടിക്കുള്ളിൽ ഒരു പുതിയ കാര്യമൊന്നും അല്ല. കാലങ്ങളായി അതിങ്ങനെ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റമില്ലാത്ത ഒരു പ്രക്രിയ ആണ്. മുന്മന്ത്രിയും സ്പീക്കറുമൊക്കെയായിരുന്ന ജി കാർത്തികേയൻ മരണപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ ഇളയ മകൻ കെഎസ് ശബരീനാഥൻ അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച് രണ്ടd വട്ടം എംഎൽഎ ആയി ഇപ്പോഴും സഭയിലുണ്ട്. ഇപ്പോഴിതാ കോൺഗ്രസുകാരുടെ തലതൊട്ടപ്പനായ സാക്ഷാൽ എ.കെ ആന്റണിയുടെ മകൻ അനിൽ ആന്റണി തന്നെ കേരള രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണ്. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ തന്നെയാണ് അനിൽ ആന്റണിയെ ഡിജിറ്റൽ മീഡിയ സെൽ കൺവീനറാക്കി നിയമിച്ച കാര്യം അറിയിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഡിജിറ്റിൽ മുഖം നൽകാൻ അനിൽ ആന്റണിയെ ഡിജിറ്റൽ മീഡിയ സെൽ കൺവീനറാക്കിയിരിക്കുന്നത്. രാജസ്ഥാൻ ഗുജറാത്ത് എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പ് ചുമതലകൾ വഹിച്ച മു്ൻ പരിചയത്തോടെയാണ് അനിൽ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് എത്തുന്നത്.ഡിജിറ്റൽ മീഡിയുടെ സാധ്യതകൾ രാഷ്ട്രീയമായി പ്രയോജനപ്പെടുത്തുന്നതിൽ വിജയിച്ച ചെറുപ്പക്കാരനെന്ന നിലയിലാണ് അനിൽ ആന്റണിയുടെ രാഷ്ട്രീയ പ്രവേശം എന്നാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വം നൽകുന്ന വിശദീകരണം. വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഉൾപ്പടെ അനിൽ തന്നെയായിരിക്കും നവ മാധ്യമ പ്രവർത്തനത്തിന് ചുക്കാൻ പിടിക്കുക.

വർഷങ്ങളുടെ പാരമ്പര്യം ഉള്ള രാഷ്ട്രീയ പാർ്ട്ടി ആണെങ്കിലം സൈബർ രംഗത്ത് കോൺഗ്രസ് പരാജയമാണ്. കേരളത്തിൽ ബിജെപി സിപിഎം സൈബർ ക്യാമ്പയിന് ഒപ്പം നിൽക്കാൻ പോയിട്ട് ഒന്ന് ചെറു വിരൽ അനക്കാൻ പോലും കോൺഗ്രസിന് കഴിഞ്ഞിട്ടില്ല.ഇതിന് മാറ്റമുണ്ടാക്കിയാൽ മാത്രമെ യുവാക്കളെ ഒപ്പം നിർത്താൻ കഴിയുകയുള്ളു എന്ന തിരിച്ചറിവുകൂടിയാണ് ഇത്തരമൊരു നീക്കത്തിന് സംസ്ഥാന നേതൃത്വത്തെ പ്രേരിപ്പിച്ചത്.

അഖിലേന്ത്യാ തലത്തിൽ കോൺഗ്രസിന്റെ നവമാധ്യമ വിഭാഗത്തിന്റെ ചുമതല അനൗദ്യോഗികമായി വഹിക്കുന്നതും അനിൽ ആന്റണിയാണ്.ഗുജറാത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസിനു വേണ്ടി നവമാധ്യമങ്ങളിൽ നടത്തിയ പ്രചാരണമാണ് അനിൽ ആന്റണിയെ ശ്രദ്ധേയനാക്കിയത്. സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായ അഹമ്മദ് പട്ടേലിന്റെ മകൻ ഫൈസൽ പട്ടേലും അന്ന് അനിലിനൊപ്പമുണ്ടായിരുന്നു. ഇരുവരും ചേർന്നാണ് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു വേണ്ടി സൈബർ തന്ത്രങ്ങളൊരുക്കിയത്. ഇത് പാർട്ടിക്ക് ഗുണം ചെയ്തെന്നായിരുന്നു നേതാക്കളുടെ വിലയിരുത്തൽ.

ഗുജറാത്തിനു പിന്നാലെ കർണാടകത്തിലെ നിയമസഭ തെരെഞ്ഞെടുപ്പിലും ഡിജിറ്റൽ പ്രചാരണത്തിന്റെ ചുമതല കോൺഗ്രസ് നേതൃത്വം അനിൽ ആന്റണിയേയും ഫൈസൽ പട്ടേലിനെയും ഏൽപ്പിച്ചു. രാജസ്ഥാൻ തെരഞ്ഞെടുപ്പിലും അനിൽ ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘത്തിനായിരുന്നു ഡിജിറ്റൽ പ്രചാരണത്തിന്റെ ചുമതല. അമേരിക്കൻ സർവകലാശാലയിലെ പഠനമാണ് അനിലിനെയും ഫൈസലിനെയും സുഹൃത്തുക്കളാക്കിയത്. കേരളത്തിലെ എൻജിനീയറിങ് പഠനത്തിനു ശേഷം സ്റ്റാൻഫഡിൽ നിന്ന് മാനേജ്മെന്റ് സയൻസ് ആൻഡ് എൻജിനീയറിംഗിൽ അനിൽ ബിരുദം നേടി.

തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തെ ചാണക്യനെന്ന് അറിയപ്പെടുന്ന പ്രശാന്ത് കിഷോർ ഉപയോഗപ്പെടുത്തുന്നതിനും അപ്പുറമുള്ള സാങ്കോതിക വിദ്യയെയാണ് അനിലും സംഘവും കൂട്ടുപിടിച്ചിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നു എന്നതാണ് അനിലിന്റെ പ്രചാരണ രീതിയെ പ്രശാന്ത് കിഷോറിന്റേതിൽ നിന്നും വ്യത്യസ്തമാക്കുന്നത്.

എന്നാൽ ഇപ്പോൾ അനിൽ ഹൈടെക് സെൽ ചുമതലയുമായി എത്തുന്നത് രാഷ്ട്രീയത്തിലേക്കുള്ള കുറുക്ക് വഴിയാണ് എന്ന ആരോപണവും ശക്തമാണ്. കോൺഗ്രസിന് ഉള്ളിൽ നിന്ന് തന്നെ ഇതിനെതിരെ ശബ്ദമുയർന്നുകഴിഞ്ഞു. പോസ്റ്റർ ഒട്ടിക്കാനും വെയിലുകൊള്ളാനും സാധാരണ പ്രവർത്തകർ ഉള്ളപ്പോൾ മുകളിൽ നിന്ന് നേതാക്കളുടെ മക്കളെ കെട്ടിയിറക്കുന്നത് സാധാരണ പ്രവർത്തകനോടുള്ള വെല്ലുവിളിയും ചതിയുമാണെന്ന് വാദിക്കുകയാണ് മറുവിഭാഗം. നവ മാധ്യമത്തിൽ കോൺഗ്രസ് പിന്നിലായത് യുവാക്കൾക്ക് വേണ്ട പരിഗണന നൽകാത്തതുകൊണ്ടാണ് എന്നാണ് വാദം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP