Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആക്രമണ മിസൈൽ എന്നതിനേക്കാൾ പ്രധാന ലക്ഷ്യം വ്യോമ പ്രതിരോധം; പാട്രിയോട്ടിക് മിസൈൽ സംവിധാനത്തേക്കാൾ പ്രഹരശേഷിയുള്ള ഭൂതലവ്യോമ മിസൈൽ; ഏത് കാലാവസ്ഥയ്ക്കും അനുയോജ്യം; ശത്രുസേനയുടെ വിമാനങ്ങളും മിസൈലുകളും തകർക്കാൻ കെൽപുള്ള ആകാശ് മിസൈലുകളുടെ ആറ് സ്‌ക്വാഡ്രണുകൾ കൂടി വ്യോമസേനയ്ക്ക്; വിന്യസിക്കുക പാക്-ചൈന അതിർത്തികളിൽ; ആകാശിന് ചെലവാക്കുക 5000 കോടി രൂപയും: അതിർത്തിയിലെ വില്ലന്മാർക്ക് മോദി മറുപടി നൽകുമ്പോൾ

ആക്രമണ മിസൈൽ എന്നതിനേക്കാൾ പ്രധാന ലക്ഷ്യം വ്യോമ പ്രതിരോധം; പാട്രിയോട്ടിക് മിസൈൽ സംവിധാനത്തേക്കാൾ പ്രഹരശേഷിയുള്ള ഭൂതലവ്യോമ മിസൈൽ; ഏത് കാലാവസ്ഥയ്ക്കും അനുയോജ്യം; ശത്രുസേനയുടെ വിമാനങ്ങളും മിസൈലുകളും തകർക്കാൻ കെൽപുള്ള ആകാശ് മിസൈലുകളുടെ ആറ് സ്‌ക്വാഡ്രണുകൾ കൂടി വ്യോമസേനയ്ക്ക്; വിന്യസിക്കുക പാക്-ചൈന അതിർത്തികളിൽ; ആകാശിന് ചെലവാക്കുക 5000 കോടി രൂപയും: അതിർത്തിയിലെ വില്ലന്മാർക്ക് മോദി മറുപടി നൽകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വ്യോമസേനയ്ക്കു ഇനി തദ്ദേശീയ ആകാശ് മിസൈലുകളുടെ കരുത്തും. പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (ഡിആർഡിഒ) വികസിപ്പിച്ച ആകാശ് മിസൈലുകൾ വാങ്ങാനായി 5000 കോടി രൂപയുടെ പദ്ധതിക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സുരക്ഷാകാര്യ മന്ത്രിതല സമിതി അംഗീകാരം നൽകി. പാക്കിസ്ഥാൻ, ചൈന അതിർത്തികളിലായിരിക്കും മിസൈലുകൾ വിന്യസിക്കുക. 30 കിലോമീറ്റർ ദൂരമാണ് ആകാശ് മിസൈലിന്റെ പരിധി. ഏതു കാലാവസ്ഥയിലും പ്രയോഗിക്കാവുന്ന മൾട്ടി ഡയറക്ഷണൽ സിസ്റ്റമാണ് മിസൈലിനുള്ളത്.

കാശ്മീരിലെ കേന്ദ്ര സർക്കാരിന്റെ ഇടപെടലുകളിൽ പാക്കിസ്ഥാൻ അസ്വസ്ഥരാണ്. ഇന്ത്യയ്‌ക്കെതിരെ യുദ്ധത്തിന് പാക്കിസ്ഥാന് തയ്യാറെടുപ്പുകൾ നടത്തുന്നു. ഇതുകൊണ്ട് തന്നെ കാത്തിരുന്നിട്ട് കാര്യമില്ലെന്നാണ് മോദി സർക്കാരിന്റെ നിലപാട്. ഏത് അടിയന്തര സാഹചര്യത്തേയും നേരിടാൻ പ്രാപ്തമാക്കുകയാണ് സേനകളെ സർക്കാർ ഇതിൻ

ഏകദേശം 75 കിലോഗ്രാം ഭാരം വഹിച്ച് കുതിക്കാൻ ശേഷിയുള്ളതാണ് ആകാശ് മിസൈൽ. 5.8 മീറ്റർ നീളമുള്ള ആകാശിന്റെ വേഗം 2.5 മാക് ആണ്. അത്യാധുനിക മിസൈലുകൾ പൂർണ്ണമായും തദ്ദേശ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിക്കാൻ ലക്ഷ്യം വച്ചു ഇന്ത്യ നടത്തിയ ഒരു പദ്ധതിയായിരുന്നു സംയോജിത ഗൈഡഡ് മിസൈൽ വികസന പദ്ധതി. മിസൈൽ സാങ്കേതികവിദ്യാ രംഗത്ത് ഇന്ത്യ നടത്തിയ ഒരു കുതിച്ചു ചാട്ടമായിരുന്നു ഈ പദ്ധതി. 1983-ലാണ് ഈ പദ്ധതിക്ക് ആരംഭം കുറിച്ചത്. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി.ഒ.യുടെ നേതൃത്വത്തിൽ ആണ് ഈ പദ്ധതി പൂർത്തിയാക്കിയത്.

മധ്യദൂര ബാലിസ്റ്റിക് മിസൈലായ അഗ്‌നി, ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ പൃഥ്വി (രണ്ടും സർഫസ് ടു സർഫസ് മിസൈലുകൾ), സർഫസ് ടു എയർ മിസൈലുകളായ ആകാശ്, തൃശൂൽ, ടാങ്ക് വേധ മിസൈലായ നാഗ് എന്നിവയായിരുന്നു ഈ പദ്ധതിൽ ഉൾപ്പെട്ട പ്രധാനപ്പെട്ട അഞ്ച് മിസൈലുകൾ. എയർ ടു എയർ മിസൈലായ അസ്ത്രയും ഈ പദ്ധതിക്കു കീഴിൽ വികസിപ്പിക്കുകയുണ്ടായി. ഇന്ത്യയുടെ മുൻ രാഷ്ട്രപതിയായ ഡോ.എ.പി.ജെ. അബ്ദുൽ കലാം ഈ പദ്ധതിയുടെ വിജയത്തിൽ മുഖ്യപങ്കു വഹിച്ച ശാസ്ത്രജ്ഞനാണ്.

യുദ്ധവിമാനങ്ങൾ, ക്രൂസ് മിസൈലുകൾ, ആകാശത്തുനിന്നു കരയിലേക്കു വിക്ഷേപിക്കുന്ന മിസൈലുകൾ, ബാലിസ്റ്റിക് മിസൈലുകൾ എന്നിവയെ തകർക്കാൻ ശേഷിയുള്ളതാണ് ആകാശ് മിസൈൽ. 2015 ജൂലൈ 10നാണ് ആകാശ് മിസൈൽ വ്യോമസേനയുടെ ഭാഗമായത്. 2015 മെയ്‌ 5ന് കരസേനയുടെയും ഭാഗമായി. ഇന്ത്യയിൽ നിന്ന് ആകാശ് മിസൈലുകൾ വാങ്ങാൻ ദക്ഷിണേഷ്യൻ രാഷ്ട്രങ്ങൾ താൽപര്യം അറിയിച്ചിട്ടുണ്ട്. ശത്രുസേനയുടെ വിമാനങ്ങൾ, മിസൈലുകൾ എന്നിവ തകർക്കാൻ കെൽപുള്ള ആകാശ് മിസൈലുകളുടെ ആറ് സ്‌ക്വാഡ്രണുകളാണു വ്യോമസേനയ്ക്കു ലഭിക്കുക. നിലവിൽ വ്യോമസേനയിൽ ആകാശിന്റെ 8 സ്‌ക്വാഡ്രണുകളുണ്ട്.

ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈൽ വികസന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചതാണ് ആകാശ്. നാഗ്, അഗ്‌നി, തൃശൂൽ, പൃഥ്വി എന്നിവയാണ് മറ്റു മിസൈലുകൾ. ഏകദേശം 75 കിലോഗ്രാം ഭാരം വഹിച്ച് കുതിക്കാൻ ശേഷിയുള്ള ആകാശിന്റെ നീളം 5.8 മീറ്ററാണ്. 2.5 മാക് (ശബ്ദത്തിന്റെ ഇരട്ടി വേഗം) ആണ് ആകാശിന്റെ വേഗം. ചൈനയുടെ ആക്രമണമുണ്ടായാൽ നേരിടുന്നതിനായി സൈന്യത്തിനു നൽകിയിട്ടുള്ള ആകാശ് മിസൈലുകൾ തരംതാണതെന്നാണ് നേരത്തെ സിഎജി ചൂണ്ടിക്കാട്ടിയിരുന്നു. ആകാശ് എംകെ1, ആകാശ് എംകെ2 എന്നീ വേരിയന്റുകൾ സേനകൾ ഉപയോഗിക്കുന്നുണ്ട്. 2015 ജൂലൈ 10നാണ് ആകാശ് മിസൈൽ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായത്. 2015 മെയ്‌ 5ന് ഇന്ത്യൻ ആർമിയുടെയും ഭാഗമായി. കൂടുതൽ മിസൈലുകളാണ് ഇപ്പോൾ വ്യോമസേനയ്ക്ക് അനുവദിച്ചിരിക്കുന്നത്.

അമേരിക്കയുടെ പാട്രിയോട്ടിക് മിസൈൽ സംവിധാനത്തേക്കാൾ പ്രഹരശേഷിയുള്ള ഭൂതലവ്യോമ മിസൈൽ സംവിധാനമാണ് 'ആകാശ്'. പരിധിയിൽ വരുന്ന ഹെലികോപ്റ്ററുകൾ, വിമാനങ്ങൾ എന്നിവയെ പ്രതിരോധിക്കാൻ ഒരേസമയം 64 ലക്ഷ്യങ്ങൾ നിർണയിക്കുന്ന ഈ സൂപ്പർസോണിക് മിസൈൽ സംവിധാനത്തിനാകും. ആണവായുധങ്ങൾ വഹിക്കാൻ കഴിയുന്ന ആകാശിന് ഒരേസമയം ഒന്നിലേറെ ലക്ഷ്യങ്ങൾ ആക്രമിക്കാനാകും. യുദ്ധവിമാനങ്ങൾ, ക്രൂയിസ് മിസൈൽ, ഭൂതലവ്യോമ മിസൈൽ എന്നിവയെ പ്രതിരോധിക്കാൻ കഴിയുന്ന ആകാശ് പ്രതികൂല കാലാവസ്ഥയിലും പ്രവർത്തിക്കാൻ കഴിയുന്ന ഒന്നാണ്.

ഒരു ആക്രമണ മിസൈൽ എന്നതിനേക്കാൾ വ്യോമാപ്രതിരോധം തന്നെയാണ് ആകാശ് മിസൈലിന്റെ എറ്റവും പ്രധാന ധർമ്മം. ശത്രു രാജ്യത്തിൽ നിന്ന് രാജ്യത്തിന്റെ വ്യോമാതിർത്തി കാത്തു സുക്ഷിക്കുന്നതിനാണ് ഈ മിസൈലുകൾ ഉപയോഗിക്കുന്നത്. ആകാശത്ത് 30 കിലോമീറ്റർ ഉയരത്തിൽ വരെ പറക്കുന്ന ശത്രു രാജ്യത്തിന്റെ വിമാനങ്ങൾക്കെതിരെ എറ്റവും ഫലപ്രദമായി ഉപയോഗിക്കുവാൻ കഴിയുന്നതാണ് ആകാശ് മിസൈൽ. സ്ഥിരമായി ഉറപ്പിച്ച വിക്ഷേപണത്തറയിൽ നിന്നോ അല്ലെങ്കിൽ ഏതെങ്കിലും വാഹനത്തിന്റെ മുകളിൽ ഘടിപ്പിച്ച മിസൈൽ ലോന്ച്ചരിൽ നിന്നോ ഒരുപോലെ ഈ മിസൈലുകൾ പ്രയോഗിക്കാം. ഒപ്പം ഒരു ആക്രമണ മിസൈലിന്റെ മാതൃകയിൽ അണ്വായുധം വഹിക്കാനും ഈ മിസൈലിനാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP