Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുഖ്യമന്ത്രി പറയുന്നത് പൊലീസ് ഭാഷ്യം; അലനും താഹയും പാർട്ടി അംഗങ്ങൾ തന്നെ; മാവേയിസ്റ്റുകളാണെന്ന് ഇപ്പോൾ പറയാൻ പറ്റില്ല; ഇവർക്കെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ല; ഇവർ നിരപാധിത്വം തെളിയിച്ച് പുറത്തുവരണമെന്നാണ് പാർട്ടി ആഗ്രഹിക്കുന്നത്:മുഖ്യമന്ത്രി പിണറായി വിജയനെയും ജയരാജനെയും തള്ളി പി മോഹനൻ

മുഖ്യമന്ത്രി പറയുന്നത് പൊലീസ് ഭാഷ്യം; അലനും താഹയും പാർട്ടി അംഗങ്ങൾ തന്നെ; മാവേയിസ്റ്റുകളാണെന്ന് ഇപ്പോൾ പറയാൻ പറ്റില്ല; ഇവർക്കെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ല; ഇവർ നിരപാധിത്വം തെളിയിച്ച് പുറത്തുവരണമെന്നാണ് പാർട്ടി ആഗ്രഹിക്കുന്നത്:മുഖ്യമന്ത്രി പിണറായി വിജയനെയും ജയരാജനെയും തള്ളി പി മോഹനൻ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പന്തീരങ്കാവ് യുഎപിഎ കേസിൽ അലന്റെയും താഹയുടെയും ഭാഗം കേൾക്കാൻ പാർട്ടിക്ക് കഴിഞ്ഞിട്ടില്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. അലനും താഹയും പാർട്ടി അംഗങ്ങളാണ്. ഇവർക്കെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ല. ഇവർ നിരപാധിത്വം തെളിയിച്ച് പുറത്തുവരണമെന്നാണ് പാർട്ടി ആഗ്രഹിക്കുന്നത്. മുഖ്യമന്ത്രി പറയുന്നത് പൊലീസ് ഭാഷ്യമെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പറഞ്ഞു. ഇതോടെ ജില്ലാ സെക്രട്ടറി നടത്തിയ വിശദീകരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും ജയരാജന്റെയും വാദങ്ങളാണ് തള്ളിയിരിക്കുന്നത്.

ഇരുവരും മാവോയിസത്തിന്റെ സ്വാധീനത്തിൽ പെട്ട് പോയിട്ടുണ്ടെങ്കിൽ തിരുത്തി എടുക്കാനുള്ള ശ്രമത്തിലാണ് സിപിഎം ഇപ്പോൾ. അത്തരം സ്വാധീനത്തിൽ പെട്ട് പോയിട്ടുണ്ടോ എന്ന് സിപിഎം ഇപ്പോഴും പരിശോധിച്ചു വരികയാണെന്നും പി മോഹനൻ വ്യക്തമാക്കുന്നു. അലനും താഹയും മാവോയിസ്റ്റുകൾ തന്നെയാണെന്ന് മുഖ്യമന്ത്രി ആവർത്തിച്ച് പറഞ്ഞതാണ്. അവരെ ചായ കുടിക്കാൻ പോയപ്പോഴല്ല അറസ്റ്റ് ചെയ്തതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞത് വൻ വിവാദമായിരുന്നു. അലനും താഹയ്ക്കും എതിരെ കടുത്ത വിമർശനവുമായി പി ജയരാജൻ രംഗത്തെത്തുകയും ചെയ്തു.

കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ മാവോയിസവും ഇസ്ലാമിസവും എന്ന വിഷയത്തിൽ നടന്ന സംവാദത്തിലായിരുന്നു അലൻ ഷുഹൈബ് എസ്എഫ്‌ഐയെ മറയാക്കി മാവോയിസ്റ്റ് പ്രവർത്തനം നടത്തിയെന്ന പി ജയരാജൻ അന്ന് പറഞ്ഞത് അത് വൻ വിവാദമാകുകയായിരുന്നു. ഇതിന് പിന്നാലെ കോഴിക്കോട്ടെ പാർട്ടി ജില്ലാ നേതൃത്വം തന്നെ ഇവർക്ക് പിന്തുണയുമായി രംഗത്തെത്തുമ്പോൾ, അത് പാർട്ടിയിലെ രണ്ട് നിലപാടിന് വിവാദമാകുകയാണ്.

സർക്കാർ അവരുടെ തലത്തിലാണ് പ്രവർത്തിക്കുന്നതെന്നാണ് പി മോഹനന്റെ നിലപാട്. മുഖ്യമന്ത്രി പൊലീസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാകാം അങ്ങനെ പറഞ്ഞതെന്നും പി മോഹനൻ വ്യക്തമാക്കുന്നു. നിയമാനുസൃതമായി കേരളത്തിൽ ഇത്തരത്തിലുള്ള കേസുകൾ പരിഗണിക്കാൻ, സൂക്ഷ്മപരിശോധന നടത്താൻ കേരളത്തിൽ സംവിധാനമുണ്ട്. അത് പരിശോധിച്ച ശേഷം മാത്രമേ ഇതിൽ പ്രോസിക്യൂഷൻ അനുമതിയുള്ളൂ. അലനെയും താഹയെയും സസ്‌പെൻഡ് ചെയ്തതെന്ന് പാർട്ടി ഇതുവരെ ഔദ്യോഗികമായി പറഞ്ഞിട്ടില്ല. അവർക്കെതിരെ ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ലെന്നും പി മോഹനൻ വ്യക്തമാക്കുന്നു.

യുഎപിഎ ചുമത്തേണ്ടതില്ല എന്നതാണ് സിപിഎമ്മിന്റെ നിലപാടെന്ന് പി മോഹനൻ ആവർത്തിച്ച് വ്യക്തമാക്കുന്നു. ഇരുവരെയും അറസ്റ്റ് ചെയ്ത സമയത്തും പി മോഹനൻ സമാനമായ നിലപാട് തന്നെയാണ് സ്വീകരിച്ചിരുന്നത്. ഇതിന് ശേഷം പാർട്ടി അലന്റെയും താഹയുടെയും കുടുംബങ്ങൾക്ക് നിയമസഹായം നൽകുകയും ചെയ്തു. യുഎപിഎ നിയമത്തോട് സിപിഎം ഇപ്പോഴും എതിരാണെന്നും ആ നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്നും പി മോഹനൻ പറഞ്ഞു. ജില്ലാ സെക്രട്ടറിയുടെ നിലപാടിൽ പ്രതീക്ഷ നൽകുന്നതെന്ന് അലന്റെ അമ്മ പറഞ്ഞു.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റിലായ അലനെയും താഹയേയും എൻഐഎ കസ്റ്റഡിയിൽ വിട്ടിരുന്നു. പ്രത്യേക എൻഐഎ കോടതിയുടേതാണ് ഉത്തരവ വന്നതും. ഇരുവരയെും ഇന്നലെ കോടതിയിൽ ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. നവംബർ ഒന്നിനു രാത്രിയാണ് മാവോയിസ്റ്റ് ബന്ധവും ലഘുലേഖകൾ കൈവശം സൂക്ഷിച്ചെന്നും ആരോപിച്ച് സിപിഎം പ്രവർത്തകരായിരുന്ന അലനെയും താഹയേയും പൊലീസ് അറസ്റ്റു ചെയ്യുന്നത്.

നേരത്തെ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അലന്റെയും താഹയുടെയും വീടുകൾ സന്ദർശിച്ചിരുന്നു. വിഷയം വീണ്ടും നിയമസഭയിൽ ഉന്നയിക്കുമെന്നും അലനെയും താഹയേയും അറസ്റ്റ് ചെയ്തത് ചട്ടങ്ങൾ പാലിച്ചല്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തിയിരുന്നു. അലനെയും താഹയേയും അറസ്റ്റ് ചെയ്യാനുള്ള കാരണമെന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അതിനുള്ള തെളിവെന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

അതിനിടെ, അലനെയും താഹയേയും മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് അദ്ധ്യാപകർ രംഗത്തെത്തിയിരുന്നു. തലശ്ശേരി ഗവൺമെന്റ് ബ്രണ്ണൻ കോളേജിലെ ഒരു വിഭാഗം അദ്ധ്യാപകരാണ് ഇരുവരെയും മോചിപ്പിക്കാൻ ഇടപെടലാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം തയ്യാറാക്കിയത്്. ഇരുവർക്കും മാവോവാദിബന്ധം സിപിഎം. ആവർത്തിക്കുന്ന സാഹചര്യത്തിലാണ് പാർട്ടി അദ്ധ്യാപകസംഘടനയിലെ ഭാരവാഹികളടക്കം നിവേദനവുമായി മുന്നോട്ടുവന്നത്.അലനേയും താഹയേയും അറസ്റ്റുചെയ്തതും കേസ് എൻ.ഐ.എ.ക്ക് കൈമാറിയതിലും ആശങ്കയുള്ളതായി നിവേദനത്തിലുണ്ട്.

സിപിഎം. അനുകൂല സർക്കാർ കോളേജ് അദ്ധ്യാപക സംഘടനയായ എ.കെ.ജി.സി.ടി.യിലെ അംഗങ്ങളും ഭാരവാഹികളും നിവേദനത്തിൽ ഒപ്പിട്ടിട്ടുണ്ട്. ഫിലോസഫി വിഭാഗം അസി.പ്രൊഫസറും എഴുത്തുകാരനുമായ ദിലീപ് രാജിന്റെ നേതൃത്വത്തിലാണ് ഒപ്പുശേഖരണം. തങ്ങൾ ഇപ്പോഴും സിപിഎം പ്രവർത്തകരാണെന്ന പ്രതികരണവുമായി അലനും താഹയും കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയപ്പോൾ രംഗത്തെത്തിയിരുന്നു. സിപിഎമ്മിന് വേണ്ടി വോട്ടു തെണ്ടി നടന്ന തങ്ങളെ മുഖ്യമന്ത്രി മാവോയിസ്റ്റാക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പിലും സി പി എമ്മിന്റെ ബൂത്ത് ഏജന്റുമാരായിരുന്നുവെന്നും ഇരുവരും പ്രതികരിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP