Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പൊലീസുകാരനെ കണ്ടാൽ തിരിച്ചറിയാൻ പാടില്ലേ..!ഹോട്ടൽ ജീവനക്കാരനെന്നു കരുതി പൊലീസുകാരനോടു ഭക്ഷണം ഓർഡർ ചെയ്തു; ജില്ലാ ക്രിക്കറ്റ് താരത്തിനെ മർദ്ദിച്ച് കൈയൊടിച്ചെന്ന് പരാതി; പൊലീസ് സ്റ്റേഷനിൽ ഭിത്തിയിൽ ചേർത്തു നിർത്തി മർദ്ദിച്ചത് നാലു പൊലീസുകാരെന്ന് യുവാവ്; മദ്യപിച്ച യുവാവ് ബൈക്കിൽ കയറിയപ്പോൾ തടയുകയായിരുന്നുവെന്നും മർദിച്ചിട്ടില്ലെന്നും എടത്വ എസ്‌ഐ; മദ്യപിക്കാറില്ലെന്ന് ശ്യംകുമാർ

പൊലീസുകാരനെ കണ്ടാൽ തിരിച്ചറിയാൻ പാടില്ലേ..!ഹോട്ടൽ ജീവനക്കാരനെന്നു കരുതി പൊലീസുകാരനോടു ഭക്ഷണം ഓർഡർ ചെയ്തു; ജില്ലാ ക്രിക്കറ്റ് താരത്തിനെ മർദ്ദിച്ച് കൈയൊടിച്ചെന്ന് പരാതി;  പൊലീസ് സ്റ്റേഷനിൽ ഭിത്തിയിൽ ചേർത്തു നിർത്തി മർദ്ദിച്ചത് നാലു പൊലീസുകാരെന്ന് യുവാവ്; മദ്യപിച്ച യുവാവ് ബൈക്കിൽ കയറിയപ്പോൾ തടയുകയായിരുന്നുവെന്നും മർദിച്ചിട്ടില്ലെന്നും എടത്വ എസ്‌ഐ; മദ്യപിക്കാറില്ലെന്ന് ശ്യംകുമാർ

മറുനാടൻ ഡെസ്‌ക്‌

ആലപ്പുഴ; ഹോട്ടൽ ജീവനക്കാരനെന്നു കരുതി പൊലീസുകാരനോടു ഭക്ഷണം ഓർഡർ ചെയ്ത യുവാവിനെ പൊലീസ് മർദിച്ചെന്നു പരാതി.പൊലീസുകാരനെ കണ്ടാൽ തിരിച്ചറിയാൻ പാടില്ലേയെന്നു ചോദിച്ച് എടത്വ സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥർ മർദിച്ചെന്നാണു കൊടുപ്പുന്ന പരപ്പിൽ പി.ഡി.ശ്യാംകുമാർ (30) പറയുന്നത്. ജില്ലാ പൊലീസ് മേധാവിക്കു നൽകിയ പരാതി ചെങ്ങന്നൂർ ഡിവൈഎസ്‌പി അന്വേഷിക്കും.

മദ്യപിച്ച നിലയിൽ യുവാവ് ബൈക്കിൽ കയറിയപ്പോൾ തടയുകയായിരുന്നുവെന്നും മർദിച്ചിട്ടില്ലെന്നും എടത്വ എസ്‌ഐ സെസിൽ ക്രിസ്റ്റ്യൻ രാജ് പറഞ്ഞു. തിരുവല്ലയിലെ ആശുപത്രിയിൽ പരിശോധിച്ചപ്പോൾ രക്തത്തിൽ ആൽക്കഹോളിന്റെ അളവ് അമിതമാണെന്നു റിപ്പോർട്ട് ലഭിച്ചെന്നും എസ്ഐ പറയുന്നു. മദ്യപിച്ചിരുന്നതിനാൽ ആളെ വിളിച്ചു ജാമ്യത്തിൽ അയച്ചെന്നും പിറ്റേന്നു മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയെങ്കിലും മുറിവോ ചതവോ ഇല്ലാത്തതിനാൽ അധികൃതർ ആശുപത്രി പ്രവേശനം നിരസിച്ചെന്നുമാണ് എസ്‌ഐ പറയുന്നത്. യുവാവിനെതിരെ കേസ് എടുത്തെന്നും പറഞ്ഞു. താൻ മദ്യപിക്കാറില്ലെന്നു ശ്യാംകുമാർ പറയുന്നത്.

19നു വൈകിട്ട് ഏഴിനാണു സംഭവം കോട്ടയം ജില്ലാ ക്രിക്കറ്റ് ടീം അംഗമായ താൻ ക്ലബ്ബിൽ പരിശീലനം കഴിഞ്ഞു മടങ്ങുമ്പോൾ ദുരിതാശ്വാസ ക്യാംപിൽ കഴിയുന്ന കുടുംബത്തിനു ഭക്ഷണം വാങ്ങാനാണ് എടത്വ പൊലീസ് സ്റ്റേഷനു സമീപത്തെ ഹോട്ടലിൽ എത്തിയത്. അവിടെ ടീഷർട്ട് ധരിച്ചു നിന്നയാൾ ഹോട്ടൽ ജീവനക്കാരനാണെന്നു കരുതി ഭക്ഷണം ഓർഡർ ചെയ്തപ്പോൾ ഇയാൾ പെട്ടെന്ന് പുറത്തേക്കു പോയി.താൻ അത് ശ്രദ്ധിക്കാൻ പോയില്ല.

പിന്നീട് ഭക്ഷണം വാങ്ങി മടങ്ങുമ്പോൾ ഇയാളും മറ്റൊരു പൊലീസുകാരനും ചേർന്നു ബൈക്കിന്റെ താക്കോൽ ഊരി വാങ്ങി. പൊലീസുകാരനെ കണ്ടാൽ അറിയില്ലേ എന്നു ടീഷർട്ട് ധരിച്ചയാൾ ചോദിച്ചു. തുടർന്ന് തന്നെയും സുഹൃത്തിനെയും സ്റ്റേഷനിൽ കൊണ്ടുപോയി. വീട്ടിലേക്കു വിളിക്കാൻ മൊബൈൽ ഫോൺ എടുത്തപ്പോൾ പിടിച്ചെടുത്തു. ഫോൺ നൽകാതിരുന്നപ്പോൾ പിടിച്ചുവാങ്ങാൻ ശ്രമിച്ചു. ഒരു മുറിയിലേക്കു കൊണ്ടുപോയി 4 പൊലീസുകാർ ചേർന്നു ഭിത്തിയിൽ ചേർത്തു നിർത്തി മർദിച്ചെന്നും ശ്യാംകുമാർ പറയുന്നു. മർദനത്തിൽ കയ്യൊടിഞ്ഞെന്നും ശ്യാംകുമാർ.

രാത്രി പൊലീസ്തന്നെ തിരുവല്ലയിലെ ആശുപത്രിയിൽ കൊണ്ടുപോയി വൈദ്യപരിശോധന നടത്തി. ഇടതുകയ്യിലും നെഞ്ചിലും മുതുകിലും മർദനമേറ്റിരുന്നു. അവശനെന്നുകണ്ട് രാത്രി വിട്ടയച്ചു. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയ ശേഷമാണു ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയത്.സിപിഎം അംഗമാണു ശ്യാംകുമാർ. സംഭവത്തെപ്പറ്റി പാർട്ടി നേതാക്കളെയും അറിയിച്ചിരുന്നു. മനുഷ്യാവകാശ കമ്മിഷനെ സമീപിക്കാൻ നേതാക്കൾ ഉപദേശിച്ചെന്നും ശ്യാംകുമാർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP