Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഗ്രൂപ്പ് മാനേജർമാരുടെ പിന്തുണയില്ലാതെ ചെറുപ്പക്കാർ സ്വന്തം ഇടം ഉണ്ടാക്കുന്നതിൽ കടൽ കിളവന്മാരായ നേതാക്കൾക്ക് അസ്വസ്ഥത; ഇനി മറ്റൊരു വിടി ബൽറാമോ അനിൽ അക്കരയോ ഉണ്ടാവരുതെന്ന് ശഠിച്ചവർ ആദ്യം കൈവയ്ക്കുന്നത് രമ്യാ ഹരിദാസിനെ; തങ്ങളിൽ ഒരാൾ എംപി ആയപ്പോൾ കാർ വാങ്ങി കൊടുക്കാൻ ഇറങ്ങിയ യൂത്ത് കോൺഗ്രസുകാർക്ക് തടയിടാൻ മുല്ലപ്പള്ളി നേരിട്ടിറങ്ങിയപ്പോൾ നിവൃത്തിയില്ലാതെ പിന്മാറി ആലത്തൂർ എംപി; ആദ്യം എഐസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കൂ എന്ന് പറഞ്ഞ് കളിയാക്കി യുവരക്തങ്ങൾ

ഗ്രൂപ്പ് മാനേജർമാരുടെ പിന്തുണയില്ലാതെ ചെറുപ്പക്കാർ സ്വന്തം ഇടം ഉണ്ടാക്കുന്നതിൽ കടൽ കിളവന്മാരായ നേതാക്കൾക്ക് അസ്വസ്ഥത; ഇനി മറ്റൊരു വിടി ബൽറാമോ അനിൽ അക്കരയോ ഉണ്ടാവരുതെന്ന് ശഠിച്ചവർ ആദ്യം കൈവയ്ക്കുന്നത് രമ്യാ ഹരിദാസിനെ; തങ്ങളിൽ ഒരാൾ എംപി ആയപ്പോൾ കാർ വാങ്ങി കൊടുക്കാൻ ഇറങ്ങിയ യൂത്ത് കോൺഗ്രസുകാർക്ക് തടയിടാൻ മുല്ലപ്പള്ളി നേരിട്ടിറങ്ങിയപ്പോൾ നിവൃത്തിയില്ലാതെ പിന്മാറി ആലത്തൂർ എംപി; ആദ്യം എഐസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കൂ എന്ന് പറഞ്ഞ് കളിയാക്കി യുവരക്തങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ആലത്തൂർ: യൂത്ത് കോൺഗ്രസ്, കാർ വാങ്ങിനൽകുന്നത് സംബന്ധിച്ചുണ്ടായ വിവാദം അവസാനിപ്പിക്കാൻ രമ്യ ഹരിദാസ് എംപി ഇടപെടുമ്പോഴും അണികളിൽ കെപിസിസി നേതൃത്വത്തിനെതിരെ ഉയരുന്നത് വ്യാപക പ്രതിഷേധം. ഗ്രൂപ്പിന് അതീതമായ രാഷ്ട്രീയമാണ് ആലത്തൂരിൽ രമ്യാ ഹരിദാസിനെ വിജയിപ്പിച്ചത്. സോഷ്യൽ മീഡിയയുടെ സഹായത്തോടെ ഒരു കൂട്ടം യുവാക്കളുടെ പ്രയത്‌ന ഫലം. അതിനെ അനാവശ്യ വിവാദത്തിലൂടെ ഇല്ലായ്മ ചെയ്യുകയാണ് കെപിസിസി നേതൃത്വവും ഗ്രൂപ്പ് മാനേജർമാരും എന്നാണ് പൊതുവേ ഉയരുന്ന ആരോപണം. പരിവിലൂടെ കാർ വാങ്ങരുതെന്ന് കെപിസിസി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിർദ്ദേശം അനുസരിക്കുമെന്ന് ഫേസ് ബുക്ക് പോസ്റ്റിൽ രമ്യാ ഹരിദാസ് വ്യക്തമാക്കി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ രമ്യയ്ക്ക് കാർ വാങ്ങിക്കൊടുക്കുന്നതിനോട് കെപിസിസി. പ്രസിഡന്റ് കഴിഞ്ഞദിവസം വിയോജിച്ചിരുന്നു.

ഇതിന് രമ്യ ഫേസ്‌ബുക്കിലൂടെ ഇറക്കിയ പ്രസ്താവന ഇങ്ങനെ: ''എന്നെ ഞാനാക്കിയ എന്റെ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ ഒരഭിപ്രായം പറഞ്ഞാൽ അതാണ് എന്റെ അവസാനശ്വാസം. ഞാൻ കെപിസിസി. പ്രസിഡന്റിന്റെ വാക്കുകൾ ഏറെ അനുസരണയോടെ ഹൃദയത്തോട് ചേർക്കുന്നു. എന്നെ ഒരുപാട് സ്‌നേഹിക്കുന്ന എന്റെ സഹോദരങ്ങൾക്ക് ഒരുപക്ഷേ, എന്റെ തീരുമാനം ഇഷ്ടപ്പെട്ടെന്ന് വരില്ല. നമ്മുടെ കൂടപ്പിറപ്പുകളിൽ ഒരാൾ സംസ്ഥാനത്തെ യുവതയ്ക്കുവേണ്ടി ജീവൻ പണയം വെച്ച് സമരം ചെയ്യുമ്പോൾ നമ്മുടെ കണ്ണും കാതും എല്ലാം ആ പോരാട്ടത്തിന് മധ്യേയായിരിക്കണം. ജീവിതത്തിൽ ഒരുപാട് പ്രയാസങ്ങളിലൂടെ കടന്നുപോയ എനിക്ക് അൽപ്പമെങ്കിലും ആശ്വാസവും സ്‌നേഹവും ലഭിച്ചത് ഈ പൊതുജീവിതത്തിന്റെ ഇടങ്ങളിലാണ്. അവിടെ എന്റെ പൊതുജീവിതം സുതാര്യമായിരിക്കണമെന്നുള്ളത് എന്റെ വ്രതവും ശപഥവുമാണ്.'-ഇങ്ങനെയാണ് പോസ്റ്റ് അവസാനിക്കുന്നത്. ഈ വിവാദത്തിൽ തൽക്കാലം അകലം പാലിക്കാനാണ് രമ്യയുടെ തീരുമാനം. എന്നാൽ ആലത്തൂരിലെ അണികൾ ഏറെ നിരാശരാണ്.

ഗ്രൂപ്പ് മാനജർമാരുടെ പിന്തുണയില്ലാതെ ചെറുപ്പക്കാർ സ്വന്തം ഇടം ഉണ്ടാക്കുന്നതിൽ കടൽ കിളവന്മാരായ കോൺഗ്രസ് നേതാക്കൾക്ക് ഉള്ള അസ്വസ്ഥതയാണ് പ്രശ്‌നങ്ങൾക്ക് കാരണം. കോൺഗ്രസിൽ ഇനി മറ്റൊരു വിടി ബൽറാമോ അനിൽ അക്കരയോ ഉണ്ടാവരുതെന്ന് ശഠിച്ചവർ ആദ്യം കൈവയ്ക്കുന്നത് രമ്യാ ഹരിദാസിനെയാണ്. തങ്ങളിൽ ഒരാൾ എംപി ആയപ്പോൾ ആവേശത്തോടെ കാർ വാങ്ങി കൊടുക്കാൻ ഇറങ്ങിയ ആളത്തൂരിലെ യൂത്ത് കോൺഗ്രസുകാർക്ക് തടയിടാൻ മുല്ലപ്പള്ളി തന്നെ നേരിട്ടിറങ്ങിയപ്പോൾ നിവർത്തിയില്ലാതെ പിന്മാറുകയാണ് ആലത്തൂർ എംപി എന്നാണ് ലഭിക്കുന്ന സൂചന. ആദ്യം എഐസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കൂ എന്ന് പറഞ്ഞ് കളിയാക്കി യുവരക്തങ്ങളും കെപിസിസി അധ്യക്ഷനെതിരെ രംഗത്തുണ്ട്.

ആലത്തൂരിലെ എംപിക്ക് കാർ വാങ്ങാൻ മണ്ഡലത്തിലെ യൂത്ത് കോൺഗ്രസ് പരിവ് തുടങ്ങിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. പിരിവ് തുടങ്ങിയതോടെയാണ് ചില സൈബർ സഖാക്കൾ പ്രതികരണവുമായി എത്തിയത്. ഇതോടെ കൃത്യമായ പ്രതികരണങ്ങൾ യൂത്ത് കോൺഗ്രസും നൽകി. ഇത് വ്യാപക പരിവല്ലെന്നും കാറു വാങ്ങാൻ പണമില്ലാത്ത എംപിയെ യൂത്ത് കോൺഗ്രസുകാർ സഹായിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അവർ വിശദീകരിച്ചു. ഫണ്ടിൽ ക്രമക്കേടുണ്ടാകില്ലെന്ന് ഉറപ്പാക്കാൻ എല്ലാം ചെയ്യുന്നുണ്ടെന്നും പറഞ്ഞു. ഇതോടെ കോൺഗ്രസ് അണികളും ആവേശത്തിലായി. അവർ ആലത്തൂരിലെ പെങ്ങളൂട്ടിയെ പിന്തുണച്ചു. ഇതോടെയാണ് കെപിസിസി അധ്യക്ഷൻ ആദർശമുയർത്തി രംഗത്ത് വന്നതും. ഇല്ലാത്ത വിവാദങ്ങൾ പുതിയ മാനം നൽകിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും പോലും രമ്യയെ പിന്തുണച്ചില്ല. ആലത്തൂരിലെ ന്യൂജെൻ പൊളിട്ടിക്‌സിനെ അവർ എതിർത്തു. ഇതോടെ യൂത്ത് കോൺഗ്രസും വിവാദമൊഴിവാക്കാൻ കെപിസിസിക്ക് വഴങ്ങുകയാണ്.

ആലത്തൂരിൽ അമർഷം അതിശക്തമാണ്. വടക്കാഞ്ചേരിക്കാരനായ സന്തോഷ് അറയ്ക്കലിന്റെ പോസ്റ്റ് ഇതിനോടകം വൈറാലയിട്ടുണ്ട്. മുകളിൽ നിന്നും ഫണ്ട് വരാൻ കാത്തിരുന്ന മൂത്ത മണ്ഡലംകമ്മിറ്റിക്കാരെ അവഗണിച്ചു സ്വന്തം കയ്യിൽനിന്നും പണമെടുത്താണ് ഞങ്ങൾ രമ്യക്ക് വേണ്ടി വർക്ക് ചെയ്തത്, കുട്ടികൾ സൈക്കിൾ വാങ്ങാൻ സ്വരൂപിച്ച പണംപോലും നൽകിയാണ് ആലത്തൂർ രമ്യയെ ജയിപ്പിച്ചത്. അന്നൊന്നും കാണാത്ത പ്രസിഡണ്ട് അന്തംകമ്മി ലെവലിൽ ആദർശം പ്രസിംഗിക്കുന്ന കാണുമ്പോൾ സഹതാപം തോന്നുന്നു.... ഇലക്ഷനു ഞങ്ങളൊക്കെ കയ്യിൽ നിന്നും കാശെടുത്തു ചെലവാക്കിയപോൾ അത് വേണ്ട പാർട്ടിയുടെ സഹകരണം ബാങ്കിൽ നിന്നും ലോൺ എടുത്താൽ മതിയെന്ന് പറയാൻ അങ്ങയെ കണ്ടില്ല..... അന്ന് ചെലവാക്കിയപോലെ 1400 ഓളം വരുന്ന യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി 1000രൂപ വീതം എടുത്തു ഒരു കറുവാങ്ങുന്നതിൽ അങ്ങേക്ക് കുരുപൊട്ടാനുള്ളത് എന്താണ്?? പറ്റുമെങ്കിൽ 1000വീടിനു വേണ്ടി പിരിച്ച കാശിന്റെ കാര്യത്തിൽ തീരുമാനമുണ്ടാക്കു.-ഇതാണ് സന്തോഷിന്റെ വിമർശനം.

അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ ഈ പാർലിമെന്റ് മണ്ഡലത്തിലെ എല്ലാ നിയമസഭ സീറ്റും പിടിച്ചെടുക്കാൻ ഞങ്ങൾ തയ്യാറാണ് പക്ഷെ ഇതുപോലെ പ്രവർത്തകർ ഒറ്റകെട്ടായി നിൽക്കുമ്പോൾ അവരുടെ ആത്മ വീര്യം തകർക്കരുത്. ഇവിടുത്തെ കൊച്ചു കൊച്ചു കാര്യങ്ങളിൽ ഇടപെടാതെ പറ്റുമെങ്കിൽ ഒരു എഐസിസി പ്രസിഡന്റിനെ തിരഞ്ഞെടുത്തു താ..... അതല്ലേ ഹീറോയിസം....-ഇങ്ങനെയാണ് പോസ്റ്റ് അവസാനിക്കുന്നത്.

സന്തോഷ് അറയ്ക്കലിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം

ഇരിക്കുന്ന കൊമ്പു മുറിക്കുന്ന cc പ്രസിഡന്റിനോട്...... ആലത്തൂർ udf നു ബാലീകേറാമലയായിരുന്നു..... ഇലെക്ഷനിൽ ഒരു തരത്തിലും നിലം തൊടാതെ ldf കാലങ്ങളായി പറപ്പിക്കുകയായിരുന്നു... അത് പിടിച്ചെടുക്കാൻ സാധിച്ചതിൽ പ്രധാന പങ്കു വഹിച്ചത് ഞങ്ങൾ ചെറുപ്പക്കാർ ആണ്..... അടി എന്നെഴുതി കാണിച്ചാൽ വീടിന്റെ തട്ടിന്മോളിൽ അഭയം പ്രാപിക്കുന്ന മൂത്ത കോൺഗ്രസുകാർ ഉള്ള ആലത്തൂരിൽ തല്ലുകൊണ്ടും, തെറിവിളികേട്ടും, അപമാനം സഹിച്ചും കാര്യങ്ങൾ മാറ്റി മറിച്ച ഞങ്ങൾക്കറിയാം ഇവിടേ എന്ത് ചെയ്യണമെന്ന്... ആലത്തൂർ സീറ്റു പിടിച്ചെടുക്കാൻ നിങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായോ?? എന്ത് നേതൃപരമായ ജോലിയാണ് നിങ്ങൾ ചെയ്തത്.... ആവശ്യത്തിന് ഫണ്ടുപോലും ഇല്ലാതിരുന്ന ആ സാധു പെൺകുട്ടിയെ മാധ്യമ വാർത്തകളെ തുടർന്ന് ലോകം മുഴുവനുമുള്ളത് മലയാളികൾ സ്വന്തം അനിയത്തിയായി ഏറ്റെടുത്തു സാമ്പത്തീകമായി സഹായിച്ചു....

മുകളിൽളിൽ നിന്നും ഫണ്ട് വരാൻ കാത്തിരുന്ന മൂത്ത മണ്ഡലംകമ്മിറ്റിക്കാരെ അവഗണിച്ചു സ്വന്തം കയ്യിൽനിന്നും പണമെടുത്താണ് ഞങ്ങൾ രമ്യക്ക് വേണ്ടി വർക്ക് ചെയ്തത്, കുട്ടികൾ സൈക്കിൾ വാങ്ങാൻ സ്വരൂപിച്ച പണംപോലും നൽകിയാണ് ആലത്തൂർ രമ്യയെ ജയിപ്പിച്ചത്. അന്നൊന്നും കാണാത്ത പ്രസിഡണ്ട് അന്തംകമ്മി ലെവലിൽ ആദർശം പ്രസിംഗിക്കുന്ന കാണുമ്പോൾ സഹതാപം തോന്നുന്നു.... ഇലക്ഷനു ഞങ്ങളൊക്കെ കയ്യിൽ നിന്നും കാശെടുത്തു ചെലവാക്കിയപോൾ അത് വേണ്ട പാർട്ടിയുടെ സഹകരണം ബാങ്കിൽ നിന്നും ലോൺ എടുത്താൽ മതിയെന്ന് പറയാൻ അങ്ങയെ കണ്ടില്ല..... അന്ന് ചെലവാക്കിയപോലെ 1400 ഓളം വരുന്ന യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി 1000രൂപ വീതം എടുത്തു ഒരു കറുവാങ്ങുന്നതിൽ അങ്ങേക്ക് കുരുപൊട്ടാനുള്ളത് എന്താണ്?? പറ്റുമെങ്കിൽ 1000വീടിനു വേണ്ടി പിരിച്ച കാശിന്റെ കാര്യത്തിൽ തീരുമാനമുണ്ടാക്കു. ഈ തിരഞ്ഞെടുപ്പ് വിജയത്തിന് ചുക്കാൻ പിടിച്ച രണ്ടുപേരാണെന്നു അങ്ങേക്കറിയാമോ, അവർ രണ്ടുപേരും അറിഞ്ഞാണ് കാറ് വാങ്ങാൻ ഉള്ള തീരുമാനം എടുത്തതും

അവർ ഒന്ന് അനിൽ അക്കര, mla ആണ്, അങ്ങ് അറിയുമായിരിക്കും.... രണ്ടാമൻ....... ആ പേരുകേൾക്കുമ്പോൾ ആലത്തൂരിലെ cpm കാർ ചുമ്മാ ഒന്ന് ചുളിയും. അങ്ങേക്കറിയുമോ അതാരാണെന്ന്... kpcc മെമ്പർ ആണ്, ഇവിടുത്തെ യൂത്ത് കോൺഗ്രസുകാരുടെ ചങ്കാണ്.... പാളയം പ്രദീപ്.... പറഞ്ഞു വന്നത് ആലത്തൂരിലെ കാര്യങ്ങൾ ഇനി ഇവർ പറയുന്നപോലെ ചെയ്യാനാണ് ഞങ്ങൾക്കിഷ്ടം.... അങ്ങ് kpcc വാങ്ങി തന്ന കാറിൽ ഇരുന്നു കളി കാണുന്നതാണ് ഈ പാർട്ടിക്ക് ആലത്തൂരിൽ നല്ലത്..... ഈ വിജയം കോൺഗ്രസിനോടുള്ള സ്‌നേഹം കൊണ്ടുമാത്രം അല്ല cpm ന്റെ അഹങ്കാരത്തിനു മറുപിടി കൊടുക്കാൻ വേണ്ടിയുമായിരുന്നു ... താങ്കൾ സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത ഒരു സീറ്റു ചുളിവിൽ കിട്ടിയില്ലേ....

അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ ഈ പാർലിമെന്റ് മണ്ഡലത്തിലെ എല്ലാ നിയമസഭ സീറ്റും പിടിച്ചെടുക്കാൻ ഞങ്ങൾ തയ്യാറാണ് പക്ഷെ ഇതുപോലെ പ്രവർത്തകർ ഒറ്റകെട്ടായി നിൽക്കുമ്പോൾ അവരുടെ ആത്മ വീര്യം തകർക്കരുത്. ഇവിടുത്തെ കൊച്ചു കൊച്ചു കാര്യങ്ങളിൽ ഇടപെടാതെ പറ്റുമെങ്കിൽ ഒരു AICC പ്രസിഡന്റിനെ തിരഞ്ഞെടുത്തു താ..... അതല്ലേ ഹീറോയിസം....

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP