Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

108 ആംബുലൻസ് കേരളമാകെ വ്യാപിപ്പിക്കുന്നതിന് പിന്നിൽ വൻ അഴിമതിയോ? നടത്തിപ്പ് സ്വകാര്യ ഭീമനു കൈമാറിയാൽ അഞ്ച് വർഷത്തേക്ക് സർക്കാർ നൽകേണ്ടത് 414 കോടിയോളം രൂപ; നേരിട്ട് നടത്തിയാൽ ചെലവ് വെറും 212 കോടിയും! ബ്ലാക് ലിസ്റ്റ് ചെയ്ത ജിവികെഇഎംആർഐ കമ്പനിക്ക് കരാർ നൽകുന്നത് ചട്ടങ്ങൾ കാറ്റിൽപ്പറത്തി; ട്രോമാ കെയർ രംഗത്തെ ഇടതു സർക്കാരിന്റെ സ്വപ്‌ന പദ്ധതിക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണം

108 ആംബുലൻസ് കേരളമാകെ വ്യാപിപ്പിക്കുന്നതിന് പിന്നിൽ വൻ അഴിമതിയോ? നടത്തിപ്പ് സ്വകാര്യ ഭീമനു കൈമാറിയാൽ അഞ്ച് വർഷത്തേക്ക് സർക്കാർ നൽകേണ്ടത് 414 കോടിയോളം രൂപ; നേരിട്ട് നടത്തിയാൽ ചെലവ് വെറും 212 കോടിയും! ബ്ലാക് ലിസ്റ്റ് ചെയ്ത ജിവികെഇഎംആർഐ കമ്പനിക്ക് കരാർ നൽകുന്നത് ചട്ടങ്ങൾ കാറ്റിൽപ്പറത്തി; ട്രോമാ കെയർ രംഗത്തെ ഇടതു സർക്കാരിന്റെ സ്വപ്‌ന പദ്ധതിക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണം

എം മനോജ് കുമാർ

തിരുവനന്തപുരം: 108 ആംബുലൻസ് കേരളം മുഴുവൻ സർവീസ് വ്യാപിപ്പിക്കുമ്പോൾ ഒപ്പം പരക്കുന്നത് അഴിമതി കൂടിയാണോ? നിലവിൽ തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ മാത്രമുള്ള 108 ആംബുലൻസ് സർവീസ് വ്യാപനത്തിൽ അഴിമതികൂടിയാണ് പ്രതിഫലിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. വിവിധ സർക്കാരുകൾ ബ്‌ളാക്ക് ലിസ്റ്റ് ചെയ്ത ജിവികെഇഎംആർഐ എന്ന സ്വകാര്യ ഭീമന് കേരളത്തിലെ 108 ആംബുലൻസ് നടത്തിപ്പ് 5 വർഷത്തേക്ക് കരാർ നൽകുമ്പോൾ സർക്കാർ ഖജനാവിന് 414 കോടി നഷ്ടമാകുമെന്നാണ് കണക്കുകൾ. ഇത്രയും തുക സർക്കാർ അഞ്ചു വർഷത്തിനുള്ളിൽ ഈ സ്വകാര്യ ഭീമന് നൽകേണ്ടിവരും.

ആംബുലൻസുകൾ സ്വന്തമായി വാങ്ങി നിലവിൽ ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിൽ ചെയ്യുന്നത് പോലെ സർവീസ് സർക്കാർ നേരിട്ട് നടത്തിയാൽ പകുതി തുക മാത്രമേ സർക്കാർ ഖജനാവിൽ നിന്ന് ചെലവിടേണ്ടി വരൂ എന്ന് കണക്കുകളിൽ തെളിയുന്നത്. വിവിധ സർക്കാരുകൾ ബ്ളാക്ക് ലിസ്റ്റ് ചെയ്യുകയും എജി റിപ്പോർട്ടിൽ അഴിമതി കമ്പനി എന്ന പരാമർശം വരുകയും ചെയ്ത ജിവികെഇഎംആർഐ എന്ന സ്വകാര്യ ഭീമന് നടത്തിപ്പ് കൈമാറുമ്പോൾ ഈ ഇടപാടിൽ അടിമുടി അഴിമതി പ്രകടം എന്നാണ് കണക്കുകൾ തെളിയിക്കുന്നത്.

സർക്കാർ നേരിട്ട് നടത്തുമ്പോൾ നിലവിലെ റണ്ണിങ് കോസ്റ്റ് ഒരു ആംബുലൻസിനു ഒരു ലക്ഷത്തി ഏഴായിരം രൂപയോളം മാത്രമേ വരുന്നുള്ളൂ. പക്ഷെ സ്വകാര്യ കമ്പനിക്ക് നൽകുകയാണെങ്കിൽ അത് രണ്ടു ലക്ഷത്തി ഇരുപതിനായിരം രൂപയോളമാകും. ഒരു മാസം കൊണ്ട് ഖജനാവിന് നഷ്ടമാകുന്നത് രണ്ടു കോടിയോളം രൂപ എന്നാണ് കണക്കാക്കപ്പെടുന്നത്, 315 ആംബുലസുകൾ ഓടിക്കാനുള്ള കരാർ സ്വകാര്യ കമ്പനിക്ക് നൽകുമ്പോൾ അത് പ്രതിമാസം ഏഴുകോടി രൂപവരുമെന്നാണ് കണക്കുകൾ. ഈ തുക പ്രതിവർഷം ആകുമ്പോൾ 83 കോടിയോളം രൂപയാകും. അഞ്ചു വർഷ കരാർ ആകുമ്പോൾ അത് 414 കോടിയുമാകും. പക്ഷെ സർക്കാർ നേരിട്ട് നടത്തുകയാണെങ്കിൽ പ്രതിമാസ ചെലവ് മൂന്നര കോടിയും പ്രതിവർഷ ചെലവ് 40 കോടിയും അഞ്ച് വർഷത്തേക്ക് 201 കോടി രൂപയും മാത്രമേ വരുന്നുള്ളൂ. പക്ഷെ സ്വകാര്യ കമ്പനിക്ക് നൽകിയാൽ അഞ്ച് വർഷത്തേക്ക് 212 കോടിയോളം നഷ്ടമാകുമെന്നാണ് കണക്കുകൾ പറയുന്നത്.

നിലവിൽ 43 ആംബുലൻസുകൾ ആണ് ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിൽ ഓടുന്നത്. 108 ആംബുലൻസ് സർവീസ് കേരളം മുഴുവൻ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 315 ആംബുലൻസ് കൂടി വാങ്ങാൻ സർക്കാർ തയ്യാറാവുകയാണ്. ട്രോമാ കെയർ എന്നത് ഇടതുസർക്കാരിന്റെ സ്വപ്ന പദ്ധതിയാണ്. ഈ പദ്ധതിയാണ് കേരളം മുഴുവൻ വ്യാപിപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നത്. ഇങ്ങിനെ വ്യാപനം വരുമ്പോൾ ഒപ്പം അഴിമതികൂടി കടന്നുവരുന്നു എന്നാണ് ആക്ഷേപം. സർക്കാരിന്റെ സംശയാസ്പദമായ നീക്കങ്ങൾ തന്നെയാണ് ടെൻഡർ നടപടികളിൽ അടക്കം അഴിമതി എന്ന് വ്യക്തമാകുന്നത്. ജിവികെഇഎംആർഐ എന്ന കമ്പനിക്ക് ടെൻഡർ നൽകാൻ നിബന്ധനകൾ വളച്ചൊടിച്ചും കമ്പനി ടേൺ ഓവറും വാഹനപരിചയവും ടെൻഡർ നടപടികളിൽ ഉയർത്തി നൽകി എന്നാണ് മറ്റൊരു ആക്ഷേപം ഉയരുന്നത്.

2018 മാർച്ചിൽ ഇതേ കരാറിനു സർക്കാർ തീരുമാനിച്ചിരുന്നു. അന്ന് ടോട്ടൽ കോസ്റ്റ് 43 കോടി രൂപയായിരുന്നു. അന്ന് സർക്കാർ പറഞ്ഞത് കരാർ എടുക്കുന്ന ആൾക്ക് രണ്ടു കോടി രൂപ ടേൺ ഓവറും 25 വണ്ടികൾ കൈകാര്യം ചെയ്തുള്ള പരിചയവും വേണം എന്നായിരുന്നു. എന്നാൽ ഈ ടെൻഡർ നവംബറിൽ 83 കോടി രൂപ ടേൺ ഓവർ എന്നാക്കി മാറ്റി. കാരണം ജിവികെഇഎംആർഐ നൽകിയ ബിഡ് പ്രതിവർഷം 83 കോടി ടേൺ ഓവറിന്റെതായിരുന്നു. രണ്ടു കോടി ടേൺ ഓവർ 25 കോടി എന്നാക്കിയപ്പോൾ മൂന്നു നാല് കമ്പനികൾ നിലവിലുണ്ടായിരുന്നു.പക്ഷെ 150 കോടി ടേൺ ഓവർ 150 വണ്ടി എന്നാക്കിയപ്പോൾ എല്ലാ കമ്പനികളും പുറത്തായി. ഇന്ത്യയിൽ തന്നെ ഇത്രയും ടേൺ ഓവറും ആംബുലൻസ് കൈകാര്യം ചെയ്യുന്നതുമായ വേറെ കമ്പനിയില്ല. അതുകൊണ്ട് തന്നെ ടെൻഡർ ജിവികെഇഎംആർഐയ്ക്ക് വേണ്ടി സൃഷ്ടിച്ചതാണെന്നും വ്യക്തമായി.

ജിവികെഇഎംആർഐ കേരളത്തിലേക്ക് വരുമ്പോൾ അവർ ഉപയോഗിക്കാൻ പോകുന്നത് പഴയ ആംബുലൻസുകളും ആകുമെന്നും സൂചനയുണ്ട്. കാരണം കർണാടക സർക്കാർ ഇവർ വ്യാജ ബിൽ ഹാജരാക്കിയത് കാരണം ഇവരുടെ കരാർ റദ്ദ് ചെയ്തിരുന്നു. ഒപ്പം ബ്‌ളാക് ലിസ്റ്റ് ചെയ്യുകയും ചെയ്തു. 900 ആംബുലൻസുകൾ കർണാടകയിലേക്ക് ആയി ഇവർ വാങ്ങിയിരുന്നു. ജിവികെഇഎംആർഐ കേരളത്തിലേക്ക് വന്നാൽ രജിസ്ട്രേഷൻ പുതുക്കി ഈ വണ്ടികൾ തന്നെയാണ് ഇവിടെയും ഓടുക എന്നും ആരോപണം ഉയരുന്നുമുണ്ട്. ട്രോമാ കെയർ എന്ന സ്വപ്‌ന പദ്ധതിയുടെ ഭാഗമായി 108 ആംബുലൻസ് സർവീസുകൾ കേരളമാകെ വ്യാപിപ്പിക്കുമ്പോൾ അതിനൊപ്പം ഗുരുതരമായ അഴിമതികൂടി ഉയരുന്നത് സർക്കാരിനെ സംബന്ധിച്ച് എന്തായാലും ശുഭകരമായേക്കില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP