Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നല്ലൊരു ക്ലാസ് മുറിയില്ല, ലാബുകളില്ല, ലൈബ്രറിയില്ല, ക്യാന്റീൻ ഇല്ല; കുട്ടികൾക്ക് താമസിക്കാൻ വൃത്തിയുള്ള ഹോസ്റ്റലും ഇല്ല; വാർഡനില്ല എന്തിന് പ്രിൻസിപ്പൽ പോലുമില്ല; അദ്ധ്യാപകർക്കും മറ്റ് ജീവനക്കാർക്കും ശമ്പളവുമില്ല; പക്ഷേ ഫീസിനത്തിൽ പിരിക്കുന്നത് വൻ തുക; കോളേജ് ചെയർമാൻ വാങ്ങികൂട്ടന്നത് ആഡംബര വാഹനങ്ങളും നയിക്കുന്നത് സുഖജീവിതവും; മൂവാറ്റുപുഴ കൊച്ചിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിക്ക് നേരെ ഗുരുതര ആരോപണങ്ങൾ ഉയർത്തി വിദ്യാർത്ഥികളും ജീവനക്കാരും

നല്ലൊരു ക്ലാസ് മുറിയില്ല, ലാബുകളില്ല, ലൈബ്രറിയില്ല, ക്യാന്റീൻ ഇല്ല; കുട്ടികൾക്ക് താമസിക്കാൻ വൃത്തിയുള്ള ഹോസ്റ്റലും ഇല്ല; വാർഡനില്ല എന്തിന് പ്രിൻസിപ്പൽ പോലുമില്ല; അദ്ധ്യാപകർക്കും മറ്റ് ജീവനക്കാർക്കും ശമ്പളവുമില്ല; പക്ഷേ ഫീസിനത്തിൽ പിരിക്കുന്നത് വൻ തുക; കോളേജ് ചെയർമാൻ വാങ്ങികൂട്ടന്നത് ആഡംബര വാഹനങ്ങളും നയിക്കുന്നത് സുഖജീവിതവും; മൂവാറ്റുപുഴ കൊച്ചിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിക്ക് നേരെ ഗുരുതര ആരോപണങ്ങൾ ഉയർത്തി വിദ്യാർത്ഥികളും ജീവനക്കാരും

സുവർണ്ണ പി എസ്

കൊച്ചി: വിദ്യാർത്ഥികൾ ഇല്ലാത്തതിനാലും മോശം പരീക്ഷാഫലവും കാരണം സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് അടച്ചുപൂട്ടാൻ തീരുമാനിച്ച ആറ് സ്വാശ്രയ എൻജിനീയറിങ് കോളേജുകളിൽ ഒന്നാണ് മൂവാറ്റുപുഴ കൊച്ചിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി. വിദ്യർഥികളുടെ എണ്ണത്തിൽ കുറവ് വരാനുള്ള പ്രധാന കാരണങ്ങൾ പഠിക്കാനുള്ള അത്യാവശ്യം വേണ്ട സൗകര്യങ്ങളോ പഠിപ്പിക്കാൻ നല്ല അദ്ധ്യാപകരോ ഇല്ല എന്നതുകൊണ്ട് തന്നെയാണ്. എന്നാൽ ഇത് മാത്രമല്ല മൂവാറ്റുപുഴ കൊച്ചിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിക്ക് നേരെ ഉയരുന്ന ആരോപണങ്ങൾ. വിദ്യാർത്ഥികൾക്ക് മാത്രമല്ല അവിടെ ജോലി ചെയ്ത ഓരോ വ്യക്തികളും വഞ്ചിക്കപ്പെട്ടിരിക്കുകയാണെന്നാണ് ഇവിടുത്തെ ജീവനക്കാരും അദ്ധ്യാപകരും ആരോപിക്കുന്നത്്. ടി.ആർ ഷംസുദീൻ എന്നയാളുടെ നേതൃത്വത്തിൽ പ്രവർത്തിച്ച് വന്നിരുന്ന ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്നത് വൻ തട്ടിപ്പുകളാണ് നടക്കുന്നതെന്നാണ് തെളിവുകൾ സഹിതം ഇവർ പറയുന്നത്.

6-8 മാസം വരെ ജോലിയെടുപ്പിച്ചിട്ട് ശമ്പളം കൊടുക്കാതെ തട്ടിപ്പ് കാണിക്കുകയാണ് പ്രധാന പരാതി. തിരികെ കൊടുക്കും എന്ന ഉറപ്പിൽ അദ്ധ്യാപകരുടെ കൈയിൽ നിന്ന് വാങ്ങിയ വലിയ ഡിപ്പോസിറ്റ് തുകകൾ ഇവരുടെ കൈയിലുണ്ട്. വിദ്യാർത്ഥികളുടെ കൈയിൽ നിന്ന് ഈടാക്കിയതാവട്ടെ വലിയ ഫീസും. ഇതെല്ലാം കെണ്ട് എല്ലാം തികഞ്ഞ ആഡംബരജീവിതം നയിക്കുകയാണ് കോളേജ് ചെയർമാൻ ഷംസുദീൻ എന്നാണ് ജീവനക്കാർ പറയുന്നത്. ഇത്രയും നാൾ ജോലി ചെയ്തതിനുള്ള ശമ്പളം ആവശ്യപ്പെട്ടാൽ ഭീഷണിപ്പെടുത്തുക, പരാതി നൽകിയാൽ അവിടെയെല്ലാം സ്വാധീനം ഉപയോഗിച്ച് നിശബ്ദമാക്കുക ഇതാണ് ഇവരുടെ രീതി. വിദ്യാർത്ഥികൾക്ക് വേണ്ട ഒരു സൗകര്യങ്ങളും കോളേജുകളിൽ ഇല്ലെന്നതാണ് എടുത്ത് പറയേണ്ട മറ്റൊരു കാര്യം. നല്ലൊരു ക്ലാസ് മുറിയില്ല, ലാബുകളില്ല,ലൈബ്രറിയില്ല, ക്യാന്റീൻ ഇല്ല.

എന്തിന് കുട്ടികൾക്ക് താമസിക്കാൻ വൃത്തിയുള്ള ഒരു ഹോസ്റ്റൽ ഇല്ല. നിലവിലുള്ള ഹോസ്റ്റലിൽ വാർഡനുമില്ല. ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥയായതിനാൽ കുട്ടികൾ തോന്നിയപോലെ നടക്കുകയാണ്. കുട്ടികളിൽ നിന്ന് വൻ തുക ഫീസ് വാങ്ങിയിട്ടും പരിചയസമ്പത്തുള്ള അദ്ധ്യാപകരാരും കോളേജിൽ ഇല്ല. അദ്ധ്യാപകർ മത്രമല്ല ഒരു പ്രിൻസിപ്പൽ പോലും കോളേജിനില്ല. ഇതൊന്നും തന്നെ ഇല്ലാത്തതിനാൽ വിദ്യാർത്ഥികൾ കൂട്ടത്തോടെ കോളേജിൽ പിരിഞ്ഞ് പോകാൻ തീരുമാനിച്ചു. എന്നാൽ പിരിഞ്ഞ് പോകാൻ തീരുമാനിച്ച വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകളോ , ടിസിയോ ഒന്നും കൊടുക്കാൻ കോളേജ് അധികൃതർ തയ്യാറായില്ല. ഇതിനെതിരെ വിദ്യാർത്ഥികൾ നൽകിയ ഹർജിയിൽ എവിടെ പഠിക്കണമെന്നുള്ളത് വി ദ്യാർഥികളുടെ തീരുമാനമാണെന്നും അവരുടെ തീരുമാനത്തെ തടയാനോ പിടിച്ച് നിർത്താനോ ആർക്കും അധികാരമില്ലെന്നുമാണ് ഹൈക്കോടതി വിധിച്ചത്.

2017-18ലും 2018-19 ലും ചേർന്ന ഏതാനും വിദ്യാർത്ഥികൾ കോളേജ് മാറ്റം ആവശ്യപ്പെട്ട് നൽകിയ ഹർജി ആദ്യം സിംഗിൾ ജഡ്ജി അനുവദിച്ചിരുന്നു. എന്നാൽ ഇതിനെതിരെ മൂവാറ്റുപുഴ കൊച്ചിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി അപ്പീൽ നൽകിയിരുന്നു. ഇത് തള്ളിക്കൊണ്ടാണ് കോടതി പിന്നീട് ഉത്തരവ് ഇറക്കിയത്. ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെതായിരുന്നു ഉത്തരവ്. എങ്കിലും കോളേജിൽ നിന്ന് പിരിഞ്ഞ് പോയി മറ്റ് കോളേജുകളിൽ സീറ്റ് നേടിയ കുട്ടികൾക്ക് ആർക്കും തന്നെ ഇതുവരെ അവരുടെ ഒരു സർട്ടിഫിക്കറ്റുകളും കോളേജുകളിൽ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല.

കോഴ്‌സ് കംപ്ലീറ്റ് ചെയ്ത് പോയ വിദ്യാർത്ഥികളുടെ അവസ്ഥയും ഇതുതന്നെയാണെന്ന് ഇവർ 'മറുനാടൻ മലയാളിയോട്' വെളിപ്പെടുത്തി. ഇതുവരെയും അവർക്ക് സർട്ടിഫിക്കറ്റുകളോ ടിസിയോ കോഷൻ ഡിപ്പോസിറ്റോ നൽകിയിട്ടില്ല. കോളേജിൽ അഡ്‌മിഷൻ എടുക്കുമ്പോൾ ഒരു തുക ഫീസായി വാങ്ങിയിട്ടും പിന്നീടും വൻ തുക വിദ്യാർത്ഥികളിൽ നിന്ന് ഇടാക്കുന്നുമുണ്ടായിരുന്നു. പക്ഷെ ഇതൊന്നും വിദ്യാർത്ഥികളുെട ഒരു ആവശ്യത്തിന് വേണ്ടി പോലും ഉപയോഗിച്ചിട്ടില്ല.

വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും പുറമേ ക്യാന്റ്ീനിലേക്ക് സാധനങ്ങൾ വാങ്ങിയ നിലയിൽ 18 ലക്ഷവും മറ്റൊരു കടയിൽ മൂന്ന് ലക്ഷവും ബസ്സിന് ഡീസൽ അടിച്ച വകയിൽ പെട്രോൾ പമ്പുകളിൽ ലക്ഷങ്ങലും കൊടുക്കാനുണെന്നാണ് ഇതു സംബന്ധിച്ച അന്വേഷണത്തിൽ തങ്ങൾക്ക ബോധ്യപ്പെട്ടതെന്ന് ജീവനക്കാർ പറയുന്നു. മാത്രമല്ല ഗ്യാസ് വാങ്ങിയതിന്ും ഒരു വൻതുക നൽകേണ്ടതുണ്ട്. ഇത്രയുമൊക്കെ ബാധ്യതകൾ ഉണ്ടായിട്ടും ഒന്നിനും ഒരു മറുപടിയും നൽകാൻ ഇല്ലോതെയിരിക്കുകയാണ് ഷംസുദീൻ. പണം ഇല്ലാത്തനിലാണ് ശമ്പളം നൽകാൻ കഴിയാത്തതെന്ന് കോളേജ് അധികൃതർ പറയുമ്പോഴും ഷംസുദീന്റെ ആഡംബര ജീവിതം അതെല്ലാം തള്ളിക്കളയിപ്പിക്കുകയാണെന്നാണ് ജീവനക്കാർ പറയുന്നത്.

വളാഞ്ചേരി കൊച്ചിൻ കോളേജ് ഓഫ് എൻജിനീയറിങ്ങ് ആൻഡ് ടെക്‌നോളജിയും. മൂവറ്റുപുഴ കൊച്ചിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയും ഒരേ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പേരിൽ ഉള്ളതാണ്. രണ്ട് സ്ഥലത്ത് നടക്കുന്നതും ഒരേ പ്രശ്‌നങ്ങൾ. ഒന്നിനും ഒരു പരിഹാരവും എത്തിയിട്ടില്ല. എ.ഐ.സി.റ്റി.ഇ യുടെയും കെ.ടി.യുടെയും ഒരു നിബന്ധനകളും ഈ കോളേജുകൾ പാലിക്കുന്നില്ലെന്നതാണ് യാഥാർത്യം. എന്നാൽ മൂവാറ്റുപുഴ കൊച്ചിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ പ്രശ്നങ്ങളെ ഒരു വിഭാഗം അദ്ധ്യാപകരും വിദ്യാർത്ഥികളും പെരുപ്പിച്ചുകാട്ടുകയാണെന്നാണ് കോളജ് അധികൃതർ പറയുന്നത്. കോളജിനെതിരായ ആരോപണങ്ങൾ അടിസ്ഥാണരഹിതമാണെന്നും ചിലരുടെ വ്യക്തി വൈരാഗ്യമാണ് പ്രശ്നങ്ങൾക്ക് പിന്നിലെന്നും ഇവർ ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP