Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കാൻസറിന് മോഹനൻ വൈദ്യരുടെ പാരമ്പര്യവൈദ്യം പരീക്ഷിച്ചുപ്പോൾ ശമനം ലഭിച്ചെന്ന് പറഞ്ഞു വീഡിയോ ചെയ്തു; നാല് മാസം കഴിഞ്ഞ് രോഗം മൂർച്ഛിച്ച് വൈദ്യരെ വിളിച്ചപ്പോൾ പ്രതികരിക്കാതെ തടിയെടുത്ത് വൈദ്യർ; ഒടുവിൽ മറ്റൊരു ഡോക്ടറുടെ ചികിത്സതേടി കോട്ടയം സ്വദേശിനി; തന്റെ വീഡിയോ കണ്ട് വൈദ്യചികിത്സ തേടരുതെന്ന് ഫേസ്‌ബുക്കിൽ കുറിപ്പുമിട്ട് യുവതി; ആധുനിക ചികിത്സയെ തള്ളിപ്പറഞ്ഞ ശ്രീനിവാസൻ മോഡൽ ഉപദേശങ്ങൾക്ക് പിന്നാലെ പോകരുതെന്ന മുന്നറിയിപ്പുമായി ഡോക്ടർമാരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സൈബർ ലോകത്തിലൂടെ ആധുനിക ചികിത്സയെ തള്ളിപ്പറഞ്ഞ് പാരമ്പര്യവൈദ്യം പ്രോത്സാഹിപ്പിക്കാൻ എന്ന പേരിൽ രംഗത്തുള്ള വ്യക്തിയാണ് മോഹനൻ വൈദ്യർ. കാൻസറിന് പോലും ചികിത്സ നൽകുമെന്ന് അവകാശപ്പെട്ട ഈ വൈദ്യനെ തുറന്നെതിർത്തു കൊണ്ട് നിരവധി പേർ രംഗത്തെത്തിയിരുന്നു. അടുത്തിടെ മോഹനൻ വൈദ്യർ വിവാദത്തിലായതും കേസെടുത്തതുമായ കാര്യം ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ പ്രസ്താവന നടത്തിയതിനാണ്. കേരളം നിപാ വൈറസിന്റെ ആശയങ്കയിലായ ഘട്ടത്തിൽ വവ്വാൽ കടിച്ച മാങ്ങ കഴിച്ചു കൊണ്ടാണ് ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ രംഗത്തെത്തിയത്. ഇതിന്റെ പേരിൽ കടുത്ത വിമർശനങ്ങൾ മോഹനൻ വൈദ്യർ നേരിടേണ്ടി വന്നു.

ഇപ്പോഴിതാ സോഷ്യൽ മീഡിയവഴി ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ ആഞ്ഞടിക്കുന്ന മോഹനൻ വൈദ്യർക്കെതിരെ ഗുരുതര ആരോപണവുമായി യുവതി രംഗത്തെത്തി. കാൻസറിന് പാരമ്പര്യ വൈദ്യ ചികിത്സതേടിയ യുവതിയാണ് കബളിപ്പിക്കപ്പെട്ട വിവരം ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചത്. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിനിയായ റീനാ മനോഹറാണ് ആക്ഷേപം ഉന്നയിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്. മോഹനൻ വൈദ്യരെ വിശ്വസിച്ച് കാൻസർ ചികിത്സ തേടിയ ഇവർ ആദ്യം ശമനം ലഭിച്ചു എന്നു പറഞ്ഞ് വീഡിയോ ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്തിരുന്നു. എന്നാൽ, നാല് മാസം കഴിഞ്ഞ ശേഷം വീണ്ടും രോഗാവസ്ഥ വന്നപ്പോൾ തുടർ ചികിത്സക്കായി സഹായം തേടിയപ്പോൾ മോഹനൻ വൈദ്യരും അദ്ദേഹത്തിന്റെ ജീവനക്കാരും പ്രതീകരിച്ചില്ലെന്നാണ് റീന ആരോപിക്കുന്നത്.

ഇതോടെ മറ്റൊരാളുടെ ചികിത്സ തേടേണ്ടി വന്നുവെന്നും തുടർ ചികിത്സ ലഭിക്കാത്ത ചികിത്സാരീതി ആരും പിന്തുടരരുത് എന്നുമാണ് റീന അഭിപ്രായപ്പെട്ടത്. ഇതോടെ റീനയുടെ ഫേസ്‌ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയായി. സർക്കാർ ഡോക്ടർമാർ അക്കമുള്ളവർ യുവതിയുടെ തുറന്നു പറച്ചിലിനെ അഭിനന്ദിച്ചു കൊണ്ട് രംഗത്തുവന്നു. അശാസ്ത്രീയമായ ചികിത്സാ രീതികൾ പിന്തുടരുന്നവർക്ക് ഇതൊരു പാഠമാകണമെന്നും തട്ടിപ്പുകളിൽ കുടുങ്ങായ യഥാർത്ഥ ചികിത്സ തേടേണ്ടത് അത്യാവശ്യമാണെന്നും തിരുവനന്തപുരം മെഡിക്കൽ കേളേജിലെ ഡോക്ടറായ മനോജ് വെള്ളനാട് ഫേസ്‌ബുക്കിൽ കുറിച്ചു.

കാൻസർ ബാധിതനായ ജിഷ്ണു അടക്കം മരിക്കാൻ ഇടയായത് ലക്ഷ്മിതരു കഴിച്ച് ചികിത്സിക്കാൻ പോയതിന്റെ അനന്തരഫലമണെന്നും അദ്ദേഹം കുറിച്ചു. അവശ്യ സമയത്ത് കൃത്യമായ ചികിത്സ തേടാത്തതാണ് ജിഷ്ണുവിന്റെ ദുര്യോഗത്തിന് കാരണമെന്നും ഡോ. മനോജ് വെള്ളനാട് അഭിപ്രായപ്പെടുന്നു. കാൻസർ രോഗത്തിന് കീമോ തെറാപ്പി ചെയ്യുന്നതിനെ വിമർശിച്ച നടൻ ശ്രീനിവാസനെയും അദ്ദേഹം വിമർശിച്ചു.  ശ്രീനിവാസനെന്ന സിനിമാക്കാരൻ ആധുനിക മരുന്നുകളെല്ലാം കടലിലെറിഞ്ഞിട്ട് ജൈവകൃഷി ചെയ്യാൻ ആഹ്വാനം ചെയ്യുന്ന വീഡിയോകൾ ഇപ്പോഴും ഓടുന്നുണ്ട്. അയാൾ പറഞ്ഞ പൊട്ടത്തരം കേട്ട് കാൻസറിനും സ്‌ട്രോക്കിനുമൊന്നും ചികിത്സ വേണ്ടന്ന് വച്ചവരെയും നിർത്തി വച്ചവരെയും പറ്റി പലയിടത്തും വായിച്ചു. അതേ ശ്രീനിവാസൻ ഏറ്റവും ആധുനികമായ ചികിത്സയിലൂടെയാണ് തന്റെ ജീവനിപ്പോൾ നിലനിൽക്കുന്നതെന്ന സത്യം മാത്രം ഒരിടത്തും പറഞ്ഞതായി അറിവില്ല.- ഡോ. മനോജ് വ്യക്തമാക്കി.

റീന മനോഹർ ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെ:

'ഞാൻ റീന മനോഹർ. ഞാൻ ക്യാൻസർ ട്രീറ്റ്‌മെന്റ്‌നെ കുറിച്ച് ഒരു video പോസ്റ്റ് ചെയ്തിരുന്നു. അതിൽ ഞാൻ പാരമ്പര്യ വൈദ്യത്തിൽ കുടി cancer നു ശമനം ലഭിച്ചു എന്നാണ് അന്ന് പറഞ്ഞിരുന്നത്. എന്നാൽ കഴിഞ്ഞ 4 മാസമായിട്ട് അതെ രോഗത്തിന്റെ വേദനയിലും ബുദ്ധിമുട്ടിലും ആണ് ഞാൻ. പാരമ്പര്യവൈദ്യം അനുസരിച്ചു അന്ന് എനിക്ക് മരുന്ന് തന്നിരുന്ന Mohanan വൈദ്യരെയും അദ്ദേഹത്തിന്റെ സ്ഥാപനത്തിലെ മറ്റിതര Staff കളെയും ഞാൻ നിരന്തരം കോൺടാക്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും ആരിൽ നിന്നും ഒരു പ്രീതികരണവും എനിക്ക് ലഭിച്ചിരുന്നില്ല. ഞാൻ മറ്റൊരു ഡോക്ടറുടെ treatmentil ആണ് ഇപ്പോൾ. ആകയാൽ എന്റെ പോസ്‌റ് കണ്ടു വിശ്വസിച്ചു എന്റെ ചികിത്സാരീതി പിന്തുടരാൻ ശ്രെമിച്ചവരോടും ഇനിം തുടരാൻ ഉദ്ദേശിക്കുന്നവരോടും എനിക്ക് പറയാനുള്ളത് follow up ലഭിക്കാത്ത ഒരു ചികിത്സ രീതിക്കും മുതിരരുത്
പ്രണാമം '

ഡോ. മനോജ് വെള്ളനാടിന്റെ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ: 

റീന മനോഹർ എന്ന സ്ത്രീ ഇന്ന് ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പാണിത്. കുറഞ്ഞ പക്ഷം അവർ ഇങ്ങനൊരു കുറിപ്പിടാനെങ്കിലും മുതിർന്നല്ലോ. അത്രയും നല്ലത്.

പണ്ടൊരു സെബി ഉണ്ടായിരുന്നു. കാൻസർ പ്രതിരോധ ഔഷധഗുണമൊന്നുമില്ലാത്ത ലക്ഷ്മിതരുവിനെ ഇന്നിത്രയും ഫേമസ് ആക്കിയത് സെബിയുടെ FB പോസ്റ്റായിരുന്നു. അതുവായിച്ച ധാരാളം പേർ അതിനു പിറകേ പോയി. സിനിമാതാരം ജിഷ്ണു ഉൾപ്പെടെ. ജിഷ്ണു മരിക്കുന്നതിന് മുമ്പ് ഇനിയാരും ലക്ഷ്മിതരു കഴിച്ച് ചികിത്സിക്കാൻ പോകരുതെന്നും തെളിയിക്കപ്പെട്ട ചികിത്സ തേടണമെന്നും ഒരു കുറിപ്പിട്ടിരുന്നു. എന്നാൽ, സെബിക്ക് അതിനുള്ള അവസരം പോലും നൽകാതെ കാൻസർ അയാളെ കൊന്നുകളഞ്ഞു. ഇപ്പോഴും, മരിച്ചിട്ട് 4 വർഷം കഴിഞ്ഞിട്ടും, സെബിയുടെ പേരും ഫോൺ നമ്പരും ഉൾപ്പെടെ അയാളെഴുതിയ ആദ്യ കുറിപ്പ് ഫോർവേഡ് ചെയ്ത് കിട്ടുന്നുണ്ട്.

അതുപോലെ ശ്രീനിവാസനെന്ന സിനിമാക്കാരൻ ആധുനിക മരുന്നുകളെല്ലാം കടലിലെറിഞ്ഞിട്ട് ജൈവകൃഷി ചെയ്യാൻ ആഹ്വാനം ചെയ്യുന്ന വീഡിയോകൾ ഇപ്പോഴും ഓടുന്നുണ്ട്. അയാൾ പറഞ്ഞ പൊട്ടത്തരം കേട്ട് കാൻസറിനും സ്‌ട്രോക്കിനുമൊന്നും ചികിത്സ വേണ്ടന്ന് വച്ചവരെയും നിർത്തി വച്ചവരെയും പറ്റി പലയിടത്തും വായിച്ചു. അതേ ശ്രീനിവാസൻ ഏറ്റവും ആധുനികമായ ചികിത്സയിലൂടെയാണ് തന്റെ ജീവനിപ്പോൾ നിലനിൽക്കുന്നതെന്ന സത്യം മാത്രം ഒരിടത്തും പറഞ്ഞതായി അറിവില്ല.

അതാണ് പറഞ്ഞത്, കുറഞ്ഞ പക്ഷം ഇങ്ങനൊരു കുറിപ്പിടാനെങ്കിലും റീന മനോഹർ തയ്യാറായതിൽ സന്തോഷം. ഈ മോഹനൻ, വ്യാജ ചികിത്സ ശൃംഖലയിലെ ഒരു കണ്ണി മാത്രമാണ്. ഇതിലെയൊക്കെ മണ്ടത്തരങ്ങൾ, അശാസ്ത്രീയത, ശുദ്ധമായ പറ്റിക്കൽ ഒക്കെ എത്ര ചൂണ്ടിക്കാണിച്ചാലും മനസിലാക്കാത്തവർ സ്വന്തം അനുഭവങ്ങളിലൂടെയെങ്കിലും പഠിക്കുന്നുണ്ട്. പക്ഷെ അതൊന്നും സന്തോഷകരമായ പാഠങ്ങളല്ലാ, അവർക്കും നമുക്കും. പാഠം പഠിച്ചു കഴിയുമ്പോഴേക്കും മിക്കവാറും ജീവിതവും ജീവനും കൈവിട്ട് പോയിട്ടുണ്ടാവും. ചിലപ്പോൾ പറ്റിക്കപ്പെട്ടത് തുറന്നു പറയാനുള്ള ആരോഗ്യം പോലും ബാക്കിയുണ്ടാവില്ല. അല്ലെങ്കിൽ താൻ പറ്റിക്കപ്പെട്ടതറിയാതെ മരിച്ചുപോയിട്ടുണ്ടാവും. പലരും നാണക്കേടോർത്തും പുറത്ത് പറയില്ല.

കപട ചികിത്സകർക്കെതിരെ കുറേയേറെ ആരോഗ്യപ്രവർത്തകരും ശാസ്ത്രതൽപ്പരരും കുറച്ചുകാലമായി ശക്തമായ ബോധവത്കരണം നടത്തുന്നുണ്ട്. അവയുടെ കൂട്ടത്തിൽ ഇത്തരം കുമ്പസാരങ്ങളും വ്യാജന്മാർക്കെതിരെയുള്ള ശക്തമായ ബോധവത്കരണ ഉപകരണമാണ്. പ്രതിരോധമാണ്. കൂടുതൽ പേർ തുറന്ന് പറയാൻ മുമ്പോട്ട് വരട്ടെ എന്ന് പ്രത്യാശിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP