Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരേസമയം പിശാചിനെ സേവിക്കുകയും ഭോഷ്‌ക് വിളിച്ചു പറയുകയും ചെയ്യുന്നവർ 'ദൈവദാസൻ' അല്ല; ബിനോയ് കൊട്ടരക്കരയുടേയും ഫയർവിങിനേയും തുറന്നുകാട്ടുമെന്ന് ജസ്റ്റീസ് ഫോർ രേഷ്മയെന്ന കൂട്ടായ്മ

ഒരേസമയം പിശാചിനെ സേവിക്കുകയും ഭോഷ്‌ക് വിളിച്ചു പറയുകയും ചെയ്യുന്നവർ 'ദൈവദാസൻ' അല്ല; ബിനോയ് കൊട്ടരക്കരയുടേയും ഫയർവിങിനേയും തുറന്നുകാട്ടുമെന്ന് ജസ്റ്റീസ് ഫോർ രേഷ്മയെന്ന കൂട്ടായ്മ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഫയർവിങ്‌സ് പാസ്റ്റർ ബിനോയ് കൊട്ടാരക്കരയുടെ ഭാര്യയുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ശ്രമിക്കുന്നവർക്കെതിരെ ഭീഷണിയും ആരോപണങ്ങളും സജീവമാകുന്നു. സോഷ്യൽ മീഡിയയിൽ നീതിക്കായി വാദിക്കുന്ന ഗ്രൂപ്പിനെതിരെ വ്യാപക വിമർശനങ്ങൾ ഉയർത്താനാണ് ശ്രമം. ജസ്റ്റീസ് ഫോർ രേഷ്മയെന്ന ഫെയ്‌സ് ബുക്ക് കൂട്ടായ്മയുടെ പ്രവർത്തനം രേഷ്മയുടെ കൊലപാതകികളെ കണ്ടെത്തുകയല്ലെന്നും മറിച്ച് ഫയർവിങ്‌സിനെ തകർക്കുകയാണെന്നുമാണ് ആക്ഷേപം ഉയർന്നത്. ഇതോടെ രേഷ്മയുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഈ ഗ്രൂപ്പ് കൂടുതൽ കരുതലോടെ ഇടപെടാൻ തീരുമാനിച്ചു.

രേഷ്മയെ കൊന്നത് ബിനോയ് പാസ്റ്ററെന്ന് ഉറച്ച് വിശ്വസിക്കുന്നവരാണ് ജസ്റ്റീസ് ഫോർ രേഷ്മയെന്ന കൂട്ടായ്മയ്ക്ക് പിന്നിലുള്ളത്. രേഷ്മയുടെ അമ്മ ഷീബാ മണി പൊലീസിൽ ബിനോയ്‌ക്കെതിരെ പരാതി നൽകിയിരുന്നു. എന്നാൽ ഇതിൽ നടപടിയൊന്നും വന്നില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പോലും ലഭിച്ചില്ല. ഇതിനിടെയിൽ അന്വേഷണത്തിലെ പ്രാഥമിക റിപ്പോർട്ട് പുറത്തുവന്നാൽ നടപടിയെടുക്കാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിക്കുകയും ചെയ്തു. ഇതോടെയാണ് ഈ ഗ്രൂപ്പിനെ തളർത്താൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾ സജീവമായത്. ഇതുമായി ബന്ധപ്പെട്ട് വിമർശനങ്ങൾക്ക് കൃത്യമായി മറുപടി നൽകുകയാണ് ഈ ഫെയ്‌സ് ബുക്ക് കൂട്ടായ്മ.

രേഷ്മ (26)യെ ഭർത്താവ് പാസ്റ്റർ ബിനോയി ബാബുവിന്റെ കൊട്ടാരക്കര നെല്ലിക്കുന്നത്തെ പഴയവിള വീട്ടിൽ ഓഗസ്ത് 15നാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് അന്നുതന്നെ കൊട്ടാരക്കര റൂറൽ എസ്‌പിക്കു പരാതി നൽകി. എന്നാൽ, അന്വേഷണത്തിന് പൊലീസ് തയ്യാറായില്ല. കുടുംബപ്രശ്‌നങ്ങളെ തുടർന്ന് ബിനോയി രേഷ്മയെ മാനസികവും ശാരീരികവുമായ പീഡനങ്ങൾക്ക് ഇരയാക്കുമായിരുന്നു. സംഭവദിവസം പകൽ രണ്ടിനു ബിനോയി ഫോണിൽ വിളിച്ച് രേഷ്മ ആത്മഹത്യ ചെയ്തതായി അമ്മയെ അറിയിക്കുകയായിരുന്നു. പെരുമ്പാവൂരിൽനിന്ന് വൈകിട്ടോടെ കൊട്ടാരക്കരയിലെ വീട്ടിലെത്തി. രേഷ്മയുടെ മൃതദേഹം തറയിൽ കിടത്തിയ നിലയിലായിരുന്നു. മുറിയിലെ ജനലഴിയിൽ ചുരിദാറിന്റെ ഷാൾ കഴുത്തിൽ കുരുക്കി ആത്മഹത്യ ചെയ്‌തെന്നാണ് ബിനോയി പറഞ്ഞത്. എന്നാൽ, അത്തരത്തിൽ ആത്മഹത്യ ചെയ്യാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടു. ഇതോടെയാണ് പരാതി നൽകിയത്.

അമേരിക്കയിലെ ഡാളസ്സിലെ ബിനോയിയുടെ അടുത്ത വനിതാ സുഹൃത്തായിരുന്നു രേഷ്മയുടെ മരണദിവസം മുകളിൽ വാതിലടച്ച മുറിയിൽ സുവിശേഷ'വേല' ചെയ്തുകൊണ്ടിരുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്. വാതിലടച്ചു കുറ്റിയിട്ട മുറിയിൽ എന്താണ് നടക്കുന്നതെന്ന് അറിയാൻ രേഷ്മ പല പ്രാവശ്യം ശ്രമിച്ചു. അതിന്റെ ഭാഗമായി ആ വാതിലിൽ പലപ്രാവശ്യം മുട്ടിനോക്കി. അവസാനം ശബ്ദമുയർത്തിയ രേഷ്മയെ വാതിൽ തുറന്നു ഇറങ്ങി വന്ന ബിനോയിയുടെ ആരോഗ്യം ആ പാവം പെൺകുട്ടിയെ കീഴ്‌പ്പെടുത്തിയെന്നാണ് ആക്ഷേപം. ആ മരണവെപ്രാളത്തിൽ അല്ലേ രേഷ്മ ബിനോയിയുടെ മുഖം മാന്തി കീറിയെന്ന സൂചനയും പൊലീസിന് ലഭിച്ചിട്ടുണ്ട്. കിടപ്പറയിലെ മൂന്നരയടിപ്പൊക്കമുള്ള ജനാലയിൽ നടുവിലെ കമ്പിയിൽ അഞ്ചരയടിയോളം പൊക്കവും അറുപത്തിയഞ്ച് കിലോയോളം ഭാരവുമുള്ള രേഷ്മ ചുരിദാറിന്റെ ഷോളിൽ തൂങ്ങിമരിച്ചു എന്നു പറയുന്നത് അന്വേഷണ ഉദ്യോഗസ്ഥന്മാർക്കുപോലും വിശ്വസിക്കാൻ കഴിയുന്നില്ല.

രേഷ്മയുടെ മരണാനന്തര ശുശ്രൂഷകൾ നടന്ന ബിനോയിയുടെ വീട്ടിലെ കുഴിമാടത്തിൽപോലും നടന്ന വാഗ്വാദങ്ങളും ഉന്തും തള്ളും നടന്നിരുന്നു. വീട്ടിന്റെ നടുത്തളത്തിൽ നിശ്ചലമായിക്കിടക്കുന്ന രേഷ്മയുടെ ശവശരീരത്തിന്റെ ഫോട്ടോ എടുക്കുവാൻ ശ്രമിച്ച ബന്ധുക്കളെ വിലക്കിയതും ദുരൂഹമാണ്. രേഷ്മയുടെ സഹോദരി ശുശ്രൂഷഷാ സമയത്ത് തനിക്ക് സംസാരിക്കണം എന്ന് പറഞ്ഞ് എഴുന്നേറ്റപ്പോൾ അതിനും അനുവദിച്ചില്ല. ആത്മസമീപനം പാലിക്കണമെന്നും പ്രശ്‌നങ്ങളിലേയ്ക്ക് പോകരുതെന്നും രേഷ്മയുടെ അമ്മയെ ചിലർ വിലക്കുകയും ചെയ്തു. ഇതെല്ലാം ബിനോയിയെ രക്ഷിക്കാനുള്ള നീക്കമായി വിലയിരുത്തുന്നു. വീട്ടിലെ ജനലിലാണ് തൂങ്ങിമരിച്ചനില യിൽ കണ്ടത് എന്നാണ് ബിനോയ് പറയുന്നത്. മുറിയിലെ ജനലിന് മൂന്നരയടിമാത്രമാണ് പൊക്കമുള്ളത്.അഞ്ചരയടിയിൽ കൂടുതൽ ഉയരമുള്ള രേഷ്മയ്ക്ക് ജനൽക്കമ്പിയിൽ തൂങ്ങിമരിക്കാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ ഈ കേസിൽ ദുരൂഹതകൾ ഏറെയാണ്.

അതിനൊന്നും മറുപടി പോലും നൽകാതെ കേസ് ഒതുക്കി തീർക്കാനാണ് നീക്കം. രേഷ്മ തൂങ്ങിമരിച്ച ജനലിൽ ഒരാൾ ആത്മഹത്യ ചെയ്തുവെന്നത് തന്നെ അസാധ്യമാണെന്നും നാട്ടുകാർ പറയുന്നു. 5 അടി പൊക്കം ഉള്ള ഒരാൾക്ക് തിരെ പൊക്കം ഇല്ലാത്ത ചെറിയ ജനൽ അഴിയിൽ തുങ്ങാൻ സാധിക്കുമോ? മരണ വാർത്ത അറിഞ്ഞ് ബിനോയിയുടെ വീടിനു അടുത്തു താമസിക്കുന്ന രേഷ്മയുടെ അങ്കിളും ആന്റിയും ആ വീട്ടിൽ ഓടി എത്തിയപ്പോൾ ബിനോയിയുടെ അച്ഛന്റെ വാക്കുകൾ 'ഇവൻ കാരണം ഞങ്ങൾക്ക് ഈ വയസാംകാലത്ത് ജയിലിൽ കിടക്കേണ്ടി വരുമല്ലോ ദൈവമേ'എന്നായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറയുന്നു. ഇതു കേട്ട ബിനോയി സ്വന്തം പിതാവിന്റെ വായ് പൊത്തി റൂമിൽ കൊണ്ടുപോയി പൂട്ടിയതെന്തിനെന്ന ചോദ്യവും ബാക്കി. ഈ സാഹചര്യത്തിലാണ് പ്രതിഷേധവുമായി ജസ്റ്റീസ് ഫോർ രേഷ്മയെന്ന കൂട്ടായ്മ സജീവമായത്. ഇതോടെയാണ് ഇവർക്കെതിരെ ആസൂത്രിത പ്രചരണങ്ങൾ ഫയർവിങ്‌സ് തുടങ്ങിയത്. ഈ സാഹചര്യത്തിലാണ് വിശദീകരണം.

ജസ്റ്റീസ് ഫോർ രേഷ്മയെന്ന ഗ്രൂപ്പിൽ വിമർനങ്ങൾക്ക് മറുപടിയായി വന്ന പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ:

ജസ്റ്റീസ് ഫോർ രേഷ്മയെന്ന ഈ ഗ്രൂപ്പ്ന്റെ ഉദ്ദേശ്യശുദ്ധിയെക്കുറിച്ചുള്ള സംശയങ്ങൾ നാനാദിക്കുകളിൽ നിന്നും ഉയിർന്നു തുടങ്ങി. ഒരു പ്രത്യേക സംഘടനയോടുള്ള വിരോധം തീർക്കാൻ വേണ്ടി രൂപീകരിച്ച ഗ്രൂപ്പാണ് ഇതെന്ന് പലഭാഗങ്ങളിൽ നിന്നും ആക്ഷേപം ഉയർന്നതിനാൽ, ഒരു വിശദീകരണം ആവശ്യമായി വന്നു. ചുവടെ വിവരിക്കുന്ന പ്രസ്താവന മേൽപ്പറഞ്ഞ ആക്ഷേപത്തിനുള്ള മറുപടിയായി ജനസമക്ഷം സമർപ്പിക്കുന്നു. ദയവായി ശ്രദ്ധിച്ചാലും.

ഈ ഗ്രൂപ്പിന്റെ ഉദ്ദേശ്യം രേഷ്മക്കു നീതി ലഭിക്കുക എന്നത് തന്നെയോ ?

കഴിഞ്ഞ ഓഗസ്റ്റ് 15നു ദുരൂഹസാഹചര്യത്തിൽ മരണമടഞ്ഞ രേഷ്മയ്ക്കും ആ കുടുംബത്തിനും നീതി ലഭിക്കുക എന്ന ലക്ഷ്യത്തിൽ നിന്നും ഗ്രൂപ്പ് തുലോം പിന്നോട്ട് മാറിയിട്ടില്ല. ഈ ഗ്രൂപ്പിലെ എല്ലാ അംഗങ്ങളും ആ വിധവയായ അമ്മയുടെയും , സ്വന്തം കൂടപിറപ്പ് നഷ്ടമായ സഹോദരിയുടെയും, അമ്മ നഷടപെട്ട പിഞ്ചു കുഞ്ഞുങ്ങളുടെയും നീതിഉറപ്പാക്കും വരെ ഒറ്റകെട്ടായി മുപോട്ടു പോകുക തന്നെ ചെയ്യും.

എന്തുകൊണ്ട് ഈ ഗ്രൂപ്പ്‌ല് ഒരു പ്രത്യേക സമൂഹത്തിന്റെ വീഡിയോ ഇട്ടു അവരെ ആക്ഷേപിക്കുന്നു ?

പെന്തക്കോസ്ത് സമൂഹത്തിൽ ഉയർന്നുവന്നിട്ടുള്ള ചില ദുരുപദേശ പ്രവണതകൾ, നമ്മുടെ സമൂഹത്തിൽ സൃഷ്ടിക്കുന്ന തിക്തഫലങ്ങൾ മാനവ ചിന്തകൾക്ക് അധീതമാണ്. രേഷ്മ ഒരിക്കലും മടങ്ങി വരില്ലെന്ന് നമ്മുക്കറിയാം, എങ്കിലും രേഷ്മയ്ക്ക് സംഭവിച്ച ദുര്യോഗം മാറ്റാർക്കും സംഭാവിക്കാതിരിക്കാനുള്ള മുൻ കരുതൽ എന്ന നിലയിൽ മാത്രമാണ് ആട്ടുംതോല് അണിഞ്ഞ കള്ളപ്രവാചകന്മാരെ ഇവിടെ തുറന്നു കാണിക്കുന്നത്. ഈ വീഡിയോകൾ കാണുന്നവരോ അല്ലെങ്കിൽ പോസ്റ്റ് കാണുന്നവർ ആരെങ്കിലുമോ, അവരുടെ സഹോദരിമാരെയോ/പെണ്മക്കളെയോ ഇത്തരം പ്രവാചകരുടെ വാക്കിനാൽ വിവാഹം കഴിപ്പിച്ച് അയക്കരുത്. സ്വന്ത വയറിന്റെ വികസനത്തിനായി ദൈവനാമം ദുരുപയോഗം ചെയ്യുന്നവരെ ഒരുവനെയും നാം ആംഗികരിക്കരുത് . നാളെ രേഷ്മയുടെ കുടുംബത്തിന്റെ അവസ്ഥ ഇനി ഒരു അമ്മമാർക്കും വരരുത്. അവർ തന്നെ ചെയ്ത വീഡിയോകൾ കാണുമ്പോൾ അവർക്ക് എങ്ങനെയാണ് ഉല്പ്രാസം ഉണ്ടാകുന്നത് ??

കൊട്ടാരക്കര വിഷയത്തിൽ നിങ്ങൾ ഫയർവിങ്ങ്‌സ്‌നെ കുറ്റപെടുത്തുന്നത് എന്തിനു ?

1) രേഷ്മയെ ബിനോയിയെ കൊണ്ട് കെട്ടിക്കാൻ ദൂത് പറഞ്ഞ കള്ളപ്രവാചകൻ ഫയർവിങ്ങ്‌സ്‌കാരൻ റയിസൺ തോമസ്.
2) രേഷ്മയുടെ കുടുംബ ജീവിതത്തിൽ ഉണ്ടായ പ്രശ്‌നങ്ങൾക്ക് മദ്ധ്യസ്ഥത പറയാൻ ആ വീട്ടിൽ വന്നു കൊണ്ട് ഇരുന്ന മഹാൻ ഫയർവിങ്ങ്‌സ്‌ലെ ഭീമൻ ബിജി അഞ്ചൽ
3) ഡാ ബിനോയി, നിന്റെ ചരിത്രം മാറാൻ പോവാണെന്ന് ഉള്ള പ്രവചനം പറഞ്ഞു ബിനോയിയെ കുളിര് കോരിച്ചവൻ ഫയർ വിങ്ങ്‌സ്‌ലെ തൂവാല ഫിന്നി സ്റ്റീഫൻ.
4) മരണം നടന്ന ദിവസം മുതൽ ബിനോയി ക്ക് വേണ്ടി പൊലീസിനെ വിളിച്ചു കാര്യങ്ങൾ ഒതുക്കി തീർക്കുകുകയും, മാദ്ധ്യമങ്ങളുടെ വായ മൂടികെട്ടുകയും, മരണ വാർത്ത അറിഞ്ഞു ഹൃദയം തകർന്നു വന്ന രേഷ്മയുടെ മാതാവിനെ ഇളിച്ചു കാണിക്കുകയും ചെയ്ത ഫയർ വിങ്ങ്‌സ്‌ലെ അമ്മച്ചി വയലിലെ അന്നമ്മാ. ഇവർക്ക് എല്ലാവർക്കും ഈ കുടുംബ തകർച്ചയിൽ നേരിട്ടോ അല്ലാതയോ പങ്കുണ്ടെന്ന് സന്തപ്ത കുടുംബാംഗങ്ങൾ സംശയിക്കുന്നു.

ദൈവദാസന്മാരെ കുറ്റം പറയുന്നത് എന്തിനു ?

ദൈവദാസന്മാരെ മുഴുവൻ തേജോവധം ചെയ്യുന്നു എന്നുള്ള ആരോപണങ്ങൾ, നിജസ്ഥിതി മറച്ചു വെയ്ക്കാനോ അല്ലെങ്കിൽ ആരെയോ മനപ്പൂർവ്വം രക്ഷിക്കാനോ ആണെന്ന് ആരെങ്കിലും സംശയം ഉന്നയിച്ചാൽ, അതിനെ എതിർക്കാൻ കഴിയില്ല, നാളിതുവരെ ഒരു ദൈവദാസനെയും ഞങ്ങൾ കുറ്റം പറഞ്ഞിട്ടില്ല, ഇനി പറയുകയുമില്ല. 'ദൈവദാസൻ' ആരാണെന്നു തിരിച്ചറിയാനുള്ള കഴിവുള്ളവർ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കാൻ തുനിയുകയുമില്ല. ഒരേ സമയം രണ്ടു യജമാനന്മാരെ സേവിക്കുവാൻ ആർക്കും കഴികയില്ല എന്ന് കർത്താവായ യേശുക്രിസ്തു തന്റെ വായ്‌മൊഴിയാൽ പറഞ്ഞിട്ടുള്ളതും ആണല്ലോ ? ഒരേസമയം പിശാചിനെ സേവിക്കുകയും ഭോഷ്‌ക് വിളിച്ചു പറയുകയും പുറത്തു 'ദൈവദാസൻ' എന്ന തലക്കെട്ടുള്ള വ്യാജാത്മക്കൾക്ക് എതിരെ ഒരു വിട്ടു വീഴ്ചയും ഇല്ലാതെ പോരാടുക തന്നെ ചെയ്യും. വ്യാജം പ്രവർത്തിക്കുന്നവരെ വ്യാജൻ/കള്ളൻ എന്ന് വിളിക്കാനും, അവർ തിന്മയിൽ നിന്നും തിരികെ വരുംവരെ അവരെ വിമർശിക്കാനും, ഒന്നിൽ കൂടുതൽ പിതാക്കന്മാരുടെ ആവശ്യവും ഇല്ല. തെറ്റിപോയി എന്ന് സ്വയംമായി ബോധ്യം വന്നു ഏറ്റുപറഞ്ഞവനെ കൈ കൊള്ളുവീൻ ദുഷ്ടനെ നിങ്ങളുടെ ഇടയിൽ നിന്ന് നീക്കി കളയുവീൻ എന്നാണല്ലോ വചനം , കലപ്പക്ക് കൈവച്ചിട്ട് തിരിച്ചു നടക്കുന്നവനെ നായ്ക്കൾ എന്നും , ഭീഷണിപെടുത്തി ഉടായിപ്പ് കാണിക്കുന്നവനെ കുറുക്കൻ എന്നും ,, കള്ളമാനസാന്തരവും ആയി വരുന്നവനെ സർപ്പസന്തതികളെ എന്നും സംഭോധന ചെയ്യുന്നതിൽ എന്താണ് തെറ്റ്??? എന്നാൽ സത്യസന്തമായി വചനം പറയുന്നവനോട് കൂട്ടായ്മ കാണിക്കുകയും ചെയ്യും.

പോസ്റ്റുകൾ കാരണം ദൈവനാമം ദുഷിക്കപെടുന്നു !!!! നിങ്ങളുടെ പലതും സുവിശേഷ വിരോധികളുടെ കൈ കളിൽ എത്തുന്നു. അത് മൂലം സുവിശേഷ വേല തടസ്സപെടുന്നു ഇതിനുള്ള മറുപടി എന്താണ് ?

യൂദാ കെട്ടിഞാന്നു ചത്തു എന്ന് എഴുതിയ ബൈബിൾ എന്ന് ലോകത്തിൽ ഉള്ള മിക്ക ഭാഷകളിലും ലഭ്യം ആണ്. അതുപോലെ, ദൈവം എന്റെ ഹൃദയപ്രകാരമുള്ള മനുഷ്യൻ എന്ന് വിശേഷിപ്പിച്ച, ദാവിദ് ചെയ്ത തെറ്റ് വിളിച്ചു പറഞ്ഞ ദൈവത്തിനു മുഖപക്ഷം ഇല്ല.. അതിലുപരി തെറ്റ് ചെയ്തവനെ വചനം പേരെടുത്തു പറഞ്ഞു ആണ് വിമർശിച്ചത്. ലക്ഷ്യവ്യതിയാനം കൂടാതെ നമ്മുക്ക് ഒരുമിച്ച് രേഷ്മയുടെ കുടുംബത്തിന്റെ നീതിക്ക് പ്രവർത്തിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP