Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിപ്പ പടർന്നപ്പോൾ കഷ്ടകാലം തുടങ്ങി; പ്രളയമെത്തിയതോടെ അത് മൂർദ്ധന്യത്തിലുമായി; യുവജനോത്സവ കാലത്തും ആളനക്കമില്ല; വീട്ടിലേക്ക് മടക്കം കാലിപോക്കറ്റുമായി; കടവിൽ ബോട്ടും കൊണ്ട് കിടക്കുന്നത് മാത്രം മിച്ചം; ആലപ്പുഴയിലെ ടൂറിസ്റ്റ് ബോട്ടുകൾക്ക് പറയാനുള്ളത് ദുരിതങ്ങളുടെ കഥ മാത്രം

നിപ്പ പടർന്നപ്പോൾ കഷ്ടകാലം തുടങ്ങി; പ്രളയമെത്തിയതോടെ അത് മൂർദ്ധന്യത്തിലുമായി; യുവജനോത്സവ കാലത്തും ആളനക്കമില്ല; വീട്ടിലേക്ക് മടക്കം കാലിപോക്കറ്റുമായി; കടവിൽ ബോട്ടും കൊണ്ട് കിടക്കുന്നത് മാത്രം മിച്ചം; ആലപ്പുഴയിലെ ടൂറിസ്റ്റ് ബോട്ടുകൾക്ക് പറയാനുള്ളത് ദുരിതങ്ങളുടെ കഥ മാത്രം

പ്രകാശ് ചന്ദ്രശേഖർ

ആലപ്പുഴ: നിപ്പ പനി പടർന്നപ്പോൾ കഷ്ടകാലം തുടങ്ങി.പ്രളയമെത്തിയതോടെ അത് മൂർദ്ധന്യത്തിലുമായി. ഇപ്പാൾ ഗസ്റ്റുകൾ ഇവിടേയ്ക്ക് തിരിഞ്ഞുനോക്കാതായി.. വള്ളം കളി കഴിയുമ്പോൾ ഒന്നു പച്ചപിടിക്കുമെന്നു കരുതി. അതും വെറുതെയായി. യുവജനോത്സവം എത്തുമ്പോൾ രണ്ടു ദിവസത്തേയ്ക്കെങ്കിലും ചെറിയ അളനക്കം ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചു. സർക്കാർ ബോട്ടിറക്കിയതോടെ ഈ വഴിക്കുള്ള വരുമാനവും നഷ്ടമായി. മിക്ക ദിവസങ്ങളിലും കാലി പോക്കറ്റുമായിട്ടാണ് മടക്കം.

മാസങ്ങളായി നേരിടുന്ന ദുരിത ജീവിതത്തെക്കുറിച്ച് ആലപ്പുഴ കെ എസ് ആർ ടി സി ബസ്സ്റ്റാന്റിന് സമീപം വാടക്കനാൽ ഭാഗത്തെ മുതിർന്ന ടൂറിസ്റ്റ് ബോട്ട് ഡ്രൈവർമാരായ ശിവദാസും രാജീവ് ദാമോദറും മനസ്സ് തുറന്നത് ഇങ്ങിനെ. ഇത് ഞങ്ങളുടെ മാത്രം അവസ്ഥയല്ല ,ഇവിടുത്തെ ഭൂരിപക്ഷം ബോട്ടുടമകളുടെയും അവസ്ഥ ഇതുതന്നെ .ഇവർ കൂട്ടിച്ചേർത്തു. സർക്കാർ ഉദ്യോഗസ്ഥനായിരുന്നു .പെൻഷൻ പറ്റിയ ശേഷം ബോട്ട് ഡ്രെവറായി.പണിയെടുത്തുവരികയാണ്. പ്രളയത്തിന് മുമ്പുവരെ ഇത്രയ്ക്കും പ്രതിസന്ധി ഉണ്ടായിരുന്നില്ല.ഇപ്പോൾ കടവിൽ ബോട്ടും കൊണ്ട് കിടക്കുന്നത് മാത്രം മിച്ചം-ശിവദാസ് വ്യക്തമാക്കി.

1974 -ൽ കനാലിലൂടെ ബോട്ടുയാത്ര നടത്തിയിട്ടുണ്ട്.അന്ന് അൾസഞ്ചാരത്തിനുള്ള ചെറിയ വള്ളങ്ങളും ഹൈറേഞ്ചിൽ നിന്നുള്ള ചുക്കും കുരുമുളകും കൊപ്രയും മറ്റും എത്തിച്ചിരുന്ന കേവുവള്ളങ്ങളാണ് ഇവിടെ കൂടുതലും കണ്ടിരുന്നത്.പിന്നീട് കേവുവള്ളങ്ങൾ ഹൗസ്് ബോട്ടുകളായി രൂപാന്തരപ്പെട്ടു.ഇപ്പോൾ തടിക്കുപകരം ഇരുമ്പും ഫൈബറും മറ്റും കൊണ്ട് മറ്റും നിർമ്മിച്ച ബോട്ടുകൾ വ്യാപകമായി.തടികൊണ്ടുള്ള ബോട്ടകൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയുമാണ്.വാടക്കനാലിന്റെ ഭൂതകാലം എങ്ങിനെയായിരുന്നു എന്നുള്ള ചോദ്യത്തിന് ശിവാദാസ് ചേട്ടന്റെ പ്രതികരണം ഇതായിരുന്നു.

സർക്കാർ ജോലിയിൽ നിന്നും പെൻഷൻ പറ്റിയ ശേഷം ബോട്ട് ഡ്രൈവറായി ഇവിടെ എത്തുമ്പോൾ കാര്യങ്ങൾ ഒരുവിധം നന്നായി പോയിരുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്.നിപ്പപനി പടർന്നപ്പോൾ എല്ലാം തകിടം മറിഞ്ഞു.പ്രളയം കഴിഞ്ഞപ്പോൾ സ്ഥതി പിന്നെയും മോശമായി.ഇപ്പോൾ ഇവിടേക്ക് കാര്യമായി ടൂറിസ്റ്റുകൾ എത്തുന്നില്ല.അതുകൊണ്ട് തന്നെ ഭൂരിപക്ഷം ബോട്ടുകളും കരയ്ക്ക് വിശ്രമിക്കുകയാണ്. മണിക്കൂറിന് 300-350 രൂപയൊക്കെയാണ് സാധാരണ നിരക്ക്.ഇടനിലക്കാർ ടൂറിസ്റ്റുകളെ വലിയിലാക്കി ,അവർ തന്നെ ബോട്ടുകൾ തരപ്പെടുത്തി നൽകുമ്പോൾ ഇത് മണിക്കൂറിന് 500 ഉം ഇതിന് മുകളിലുമൊക്കെയാവും.

ഇത്തരത്തിൽ ചൂ ചൂഷണം പാടില്ലന്ന് ബോട്ടുജീവനക്കാർ പലവട്ടം ഇത്തരക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇനിയും പ്രാവർത്തീകമായിട്ടില്ല.ഇപ്പോൾ ഒരു ബോട്ട് മാറ്റിയിട്ട് വേണം മറ്റൊരുബോട്ട് കരയിൽ അടുപ്പിക്കാൻ.അത്രയ്ക്ക് ബോട്ട് പെരുകി.ഇതും സവാരി ലഭിക്കാത്തതിന് ഒരുകാരണമായി.ശിവദാസ് കൂട്ടിച്ചേർത്തു. വെള്ളം അനുദിനം മോശമായിക്കൊണ്ടിരിക്കുകയാണ്.നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും മാലിന്യം കനാലിൽ നിക്ഷേപിക്കുന്നുണ്ട്.ഇപ്പോൾ ബോട്ടോടുന്നതിനുള്ള കഷ്ടിവെള്ളമേ കനാലിലുള്ളു.നിലവിലെ വാടക്കനാലിന്റെ അവസ്ഥയെക്കുറിച്ചാരഞ്ഞപ്പോൾ ശിവദാസ് ചേട്ടന്റെ മറുപിടി ഇതായിരുന്നു.

പ്രവാസ ജീവിതം അവസാനിപ്പിച്ച് വർഷങ്ങൾക്ക് മുമ്പ് നാട്ടിലേക്ക് തിരിക്കുമ്പോൾ രാജീവ് ദാമോദറിനും മനസ്സുനിറയെ സ്വപ്നങ്ങളുണ്ടായിരുന്നു. ഉള്ളതെല്ലാം സ്വരുക്കൂട്ടിയാണ് ഏതാനും വർഷം മുമ്പ് ഈ കൈനകരിക്കാരൻ ഒരുവള്ളം വാങ്ങി,ടൂറിസ്റ്റുകൾക്ക് സഞ്ചരിക്കാൻ പാകത്തിൽ രൂപമാറ്റം വരുത്തി വാടക്കനാലിൽ സർവ്വീസ് നടത്താനെത്തുന്നത്. ഇപ്പോൾ ചില്ലി കാശിനു പോലും ഓടാത്ത ദിവസങ്ങളാണ് കൂടുതൽ. ഇങ്ങിനെ പോയാൽ എവിടെച്ചെന്ന് അവസാനിക്കുമെന്ന് ഒരെത്തും പിടിയില്ല.രാജീവ് ചേട്ടനും വ്യക്തമാക്കി. ഇനി എന്തെങ്കിലും അത്ഭുതം നടക്കണം .അല്ലാതെ ഇവിടെ കാര്യമായി മാറ്റമുണ്ടാവുമെന്ന് തോന്നുന്നില്ല .മറ്റൊരു ഡ്രൈവറായ മുരുകേശും അഭിപ്രായപ്പെട്ടു.

ശാബ്ദങ്ങൾക്കു മുമ്പ് ചരക്കുവള്ളങ്ങളും യാത്രവള്ളങ്ങളും മാത്രം കടന്നു പോയിരുന്ന വാടക്കനാൽ ഇന്ന് ടൂറിസ്റ്റ് ബോട്ടുകളെ കൊണ്ട് നിറഞ്ഞ അവസ്ഥയിലാണ്.വലിയ വഞ്ചികളിൽ എഞ്ചിൻ ഘടിപ്പിച്ച് ,സീറ്റുകളും അലങ്കരങ്ങളും മറ്റും വരുത്തിയാണ് വിനോദ സഞ്ചാരികൾക്കായി ഇവിടെ ബോട്ടുകൾ സജ്ജമാക്കിയിരിക്കുന്നത്. മണിക്കൂറുകണക്കിനാണ് ബോട്ടുടമകൾ സഞ്ചാരികളിൽ നിന്നും പണം ഈടാക്കുക.ഇപ്പോൾ നാമമാത്രമായി എത്തുന്ന സഞ്ചാരികളെ വലി വീശീപ്പിടിച്ച് ഒരു കൂട്ടർ തങ്ങളെപ്പോലുള്ളവർക്ക് ലഭിക്കുന്ന വരുമാനത്തിന്റെ പങ്ക് തട്ടിയെടുക്കുന്ന അവസസ്ഥ കൂടി നിലനിൽക്കുന്നുണ്ടെന്നും ബോട്ട് ഡ്രൈവർമാർ ചൂണ്ടിക്കാട്ടി.

യുവജനോത്സവം കണക്കിലെടുത്ത് ജലഗതാഗത വകുപ്പ് 50 രൂപ നിരക്കിൽ സഞ്ചാരികൾക്കായി ഇവിടെ ബോട്ട് സർവ്വീസ് ആരംഭിച്ചത് ഉള്ള കഞ്ഞിയിൽ പാറ്റയെ ഇടുന്ന അവസ്ഥയായിപ്പോയി എന്നും ഇവർ കുറ്റപ്പെടുത്ത.ി വാടക്കനാലിലും പരിസരത്തുമായി ഏകദേശം 500 ളം ബോട്ടുകളുണ്ടെന്നാണ് ഇവിടുത്തെ ബോട്ട് ഡ്രൈവർമാർ നൽകിയ വിവരം.വിനോദ സഞ്ചാരികളുടെ വരവ് കുറഞ്ഞത് ആലപ്പുഴയിലെ വ്യാപാര മേഖലയെയും ആഴത്തിൽ ബാധിച്ചിട്ടുണ്ട്.

കിഴക്കിന്റെ വെനീസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന നഗരത്തിൽ അടുത്ത കാലത്ത് ആളനക്കം കണ്ടത് സംസ്ഥാന സ്‌കൂൾ കലോത്സവം നടന്ന കഴിഞ്ഞ ദിവസങ്ങളിലായിരുന്നെന്നും ഇനിയുള്ള നാളുകളെ കുറിച്ചാലോചിച്ചിട്ട് എത്തും പിടിയും കിട്ടുന്നില്ലന്നുമാണ് വ്യാപാരികളുടെ പക്ഷം. തങ്ങളും കഷ്ടപ്പാടുകളുടെ നിറവിലാണ് ദിനങ്ങൾ തള്ളിനീക്കുന്നതെന്ന് ഓട്ടോ - ടാക്സി വാഹന ഉടമകളും വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP