Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിബിഐ ഡയറക്ടർ സ്ഥാനത്തു നിന്നും മോദി തെറിപ്പിച്ച അലോക് വർമ്മ സർവീസിൽ നിന്നും രാജിവെച്ചു; ഫയർ സർവീസ് ഡിജിയായി നിയമനം ഏറ്റെടുക്കാതെ രാജി വെച്ചത് കേന്ദ്രത്തിനേറ്റ രാഷ്ട്രീയ തിരിച്ചടി; സ്വാഭാവിക നീതി നിഷേധിച്ചെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ; തന്നെ പുറത്താക്കിയത് നടപടിക്രമങ്ങളെല്ലാം അട്ടിമറിച്ചു കൊണ്ടെന്നും ആരോപണം; മോദിക്ക് മേൽ കരിനിഴലായ റാഫേൽ അഴിമതി അന്വേഷിക്കാൻ ഇറങ്ങിയ സത്യസന്ധനായ ഉദ്യോഗസ്ഥൻ പടിയിറങ്ങുന്നത് പ്രതികാര നടപടികൾക്ക് ഇരയായി

സിബിഐ ഡയറക്ടർ സ്ഥാനത്തു നിന്നും മോദി തെറിപ്പിച്ച അലോക് വർമ്മ സർവീസിൽ നിന്നും രാജിവെച്ചു; ഫയർ സർവീസ് ഡിജിയായി നിയമനം ഏറ്റെടുക്കാതെ രാജി വെച്ചത് കേന്ദ്രത്തിനേറ്റ രാഷ്ട്രീയ തിരിച്ചടി; സ്വാഭാവിക നീതി നിഷേധിച്ചെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ; തന്നെ പുറത്താക്കിയത് നടപടിക്രമങ്ങളെല്ലാം അട്ടിമറിച്ചു കൊണ്ടെന്നും ആരോപണം; മോദിക്ക് മേൽ കരിനിഴലായ റാഫേൽ അഴിമതി അന്വേഷിക്കാൻ ഇറങ്ങിയ സത്യസന്ധനായ ഉദ്യോഗസ്ഥൻ പടിയിറങ്ങുന്നത് പ്രതികാര നടപടികൾക്ക് ഇരയായി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സിബിഐ ഡയറക്ടർ സ്ഥാനത്തു നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ട് തെറിപ്പിച്ച അലോക് വർമ്മ രാജിവെച്ചു. ഫയർ സർവീസ് ഡിജിയായി നിയമനം ഏറ്റെടുക്കാതെയാണ് അദ്ദേഹം രാജിവെച്ചത്. രാജിക്കത്ത് അദ്ദേഹം പേഴ്‌സണൽ മന്ത്രാലയത്തിന് കൈമാറി. പുതിയ ചുമതലയിൽ നിന്നും രാജിവെക്കുകയാണെന്നും താൻ വിരമിച്ചതായി കണക്കാക്കണമെന്നും ആവശ്യപ്പെട്ടാണ് അലോക് വർമ്മ ഡിപ്പാർട്ട്മെന്റ് ഓഫ് പേഴ്സണൽ ആൻഡ് ട്രെയിനിങ്ങിന് രാജിക്കത്തയച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള സമിതിയാണ് അലോക് വർമ്മയെ സിബിഐ ഡയറക്ടർ സ്ഥാനത്തുനിന്നും പുറത്താക്കി കഴിഞ്ഞദിവസം ഉത്തരവിട്ടത്. മോദിക്കു പുറമേ സുപ്രീം കോടതി ജസ്റ്റിസ് എ.കെ സിക്രി, കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ എന്നിവരായിരുന്നു ഉന്നതാധികാര സമിതിയിലെ അംഗങ്ങൾ.

രാജി തീരുമാനം രാഷ്ട്രീയമായി ബിജെപിക്കു കേന്ദ്രസർക്കാറിനുമേറ്റ തിരിച്ചടിയാണ് സർവീസിൽ നിന്നുള്ള രാജി. അതേസമയം തനിക്കെതിരെ സ്വാഭാവിക നീതി നിഷേധമാണ് ഉണ്ടായതെന്ന് രാജിവെച്ച ഉദ്യോഗസ്ഥൻ പ്രതികരിച്ചു. തന്നെ പുറത്താക്കിയത് നടപടിക്രമങ്ങളെല്ലാം അട്ടിമറിച്ചു കൊണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. മോദിക്ക് മേൽ കരിനിഴലായ റാഫേൽ അഴിമതി അന്വേഷിക്കാൻ ഇറങ്ങിയ സത്യസന്ധനായ ഉദ്യോഗസ്ഥൻ പടിയിറങ്ങുന്നത് പ്രതികാര നടപടികൾക്ക് ഇരയായാണ്. മോദിയുടെ വിശ്വസ്തനായ രാകേഷ് അസ്താനയുമായുള്‌ല ഉടക്കുകളുമാണ് അദ്ദേഹത്തിന്റെ രാജിയിലേക്ക് നയിച്ചത്. തന്നോട് വൈരാഗ്യമുള്ള വ്യക്തി ഉന്നയിച്ച ആരോപണങ്ങളുടെ പേരിലാണ് തന്നെ പുറത്താക്കിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്രസർക്കാറിനെതിരെ കടുത്ത വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്.

പൊതുരംഗത്തുള്ള അഴിമതി ആരോപണങ്ങൾ അന്വേഷിക്കുന്ന സുപ്രധാന ഏജൻസിയായ സിബിഐ ഇപ്പോൾ ആരുടെ സ്വാതന്ത്ര്യമാണ് സംരക്ഷിക്കപ്പെടേണ്ടത് എന്ന സ്ഥിതിയിലാണെന്നും അലോക് വർമ്മ പറഞ്ഞു. 'ബാഹ്യ സ്വാധീനമില്ലാതെ സിബിഐ പ്രവർത്തിക്കണം. ആ സ്ഥാപനത്തെ തകർക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന വേളയിലും ഞാനതിന്റെ സത്യസന്ധതയ്ക്കുവേണ്ടി നിലകൊണ്ടു'- അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇനിയും നിയമ നടപടിക്ക് ഇല്ലെന്ന് വ്യക്തമാക്കിയാണ് അലോക് വർമ്മ രാജിവെച്ചിരിക്കുന്നത്. അലോക് വർമ്മ കോടതി ഉത്തരവ് പ്രകാരം സ്ഥാനമേറ്റതിന് പിന്നലെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു. എന്നാൽ, ഇന്ന് തന്നെ സ്ഥാനമേറ്റ താൽക്കാലിക ഡയറക്ടർ എൻ നാഗേശ്വര റാവു ഈസ്ഥലം മാറ്റിയവരെ അദ്ദേഹം പിന്നീട് നീക്കുകയണ്ടായി. ഇതിനിടെ നാഗേശ്വർ റാവുവിനെ സിബിഐ ഇടക്കാല ഡയറക്ടറായി നിയമിച്ച തീരുമാനത്തെ ചോദ്യം ചെയ്ത് പ്രശാന്ത് ഭൂഷൻ സുപ്രീംകോടതിയെ സമീപിക്കാനും ഒരുങ്ങുകയാണ്.

അലോക് വർമയെ പിന്തുണച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയും രംഗത്തുവന്നിരുന്നു. എന്നാൽ ഉന്നതാധികാരസമിതി യോഗത്തിന്റെ തീരുമാനത്തെ വർമ ചോദ്യം ചെയ്യുന്നത് ശരിയല്ലെന്നും തർക്കങ്ങൾ സിബിഐയുടെ സൽപ്പേര് കളങ്കപ്പെടുത്തിയെന്നും മുൻ അറ്റോർണി ജനറൽ മുകുൾ റോഹ്തഗി പ്രതികരിച്ചു. അലോക് വർമയ്‌ക്കെതിരായ അഴിമതി ആരോപണങ്ങളിൽ ക്രിമിനൽ അന്വേഷണം വേണമെന്ന കേന്ദ്ര വിജിലൻസ് കമ്മിഷൻ റിപ്പോർട്ടിൽ സർക്കാർ ഉടൻ തീരുമാനമെടുക്കും.

എന്നാൽ അഗസ്റ്റ വെസ്റ്റ്‌ലാൻഡ് കേസിൽ സിബിഐ അന്വേഷണം കുരുക്കാകുമെന്ന് തിരിച്ചറിഞ്ഞ് കോൺഗ്രസ് അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നുവെന്ന് ബിജെപി മറുപടി നൽകി. അലോക് വർമയെ സിബിഐ മേധാവിയാക്കുന്നതിനെ മല്ലികാർജുൻ ഖാർഗേ നേരത്തെ എതിർത്തതും ബിജെപി ആയുധമാക്കുന്നു. ഡയറക്ടർ സ്ഥാനത്തുനിന്നു തെറിക്കുന്ന ആദ്യത്തെ ഉദ്യോഗസ്ഥനാണ് 1979 ഐ.പി.എസ്. ബാച്ചുകാരനായ വർമ.

ഒക്ടോബർ 23-ന് അർധരാത്രി വർമയെ നിർബന്ധിത അവധി നൽകി മാറ്റിനിർത്തിയ കേന്ദ്ര നടപടി സുപ്രീം കോടതി ചൊവ്വാഴ്ച റദ്ദാക്കിയിരുന്നു. ഉന്നതതല സെലക്ഷൻ കമ്മിറ്റിക്കു മാത്രമേ സിബിഐ. മേധാവിയുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ അധികാരമുള്ളൂ എന്ന സാങ്കേതികതയായിരുന്നു കോടതിവിധിക്ക് അടിസ്ഥാനം. വർമയ്‌ക്കെതിരായ ആരോപണങ്ങളിൽ കേന്ദ്ര വിജിലൻസ് കമ്മിഷന്റെ കണ്ടെത്തലുകൾ വിലയിരുത്തി സെലക്ഷൻ കമ്മിറ്റിക്കു തീരുമാനമെടുക്കാമെന്നു കോടതി വ്യക്തമാക്കിയിരുന്നു. ഇറച്ചിവ്യവസായി മൊയിൻ ഖുറേഷിക്കെതിരായ കേസന്വേഷണത്തിൽ മനഃപൂർവം വീഴ്ച വരുത്തി, കളങ്കിതരായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി, ഐ.ആർ.സി.ടി.സി. കുംഭകോണത്തിൽ പങ്കാളിത്തം എന്നിങ്ങനെ അഴിമതി, കൃത്യനിർവഹണത്തിലെ വീഴ്ച എന്നിവയുമായി ബന്ധപ്പെട്ട് എട്ടു കുറ്റങ്ങളാണ് വർമയ്‌ക്കെതിരായ സി.വി സി. റിപ്പോർട്ടിലുള്ളത്. കോഴപ്പണം െകെമറിഞ്ഞെന്നു ടെലിഫോൺ കോളുകൾ ചോർത്തി രഹസ്യാന്വേഷണ ഏജൻസിയായ റോ നൽകിയ വിവരങ്ങൾ നിർണായകമായെന്നാണു സൂചന.

ഖുറേഷിയിൽനിന്നു കോഴ വാങ്ങിയെന്നതടക്കം ആരോപണമുന്നയിച്ച് വർമയും സ്‌പെഷൽ ഡയറക്ടറായിരുന്ന രാകേഷ് അസ്താനയും പരസ്പരം പോരടിച്ചതിനു പിന്നാലെയാണ് ഇരുവരെയും നിർബന്ധിത അവധിയിൽ വിട്ടത്. കോടതിയിൽനിന്ന് അനുകൂല വിധി നേടി തിരിച്ചെത്തിയ വർമ, തന്റെ അഭാവത്തിൽ നാഗേശ്വർ റാവു നടത്തിയ സ്ഥലംമാറ്റങ്ങൾ റദ്ദാക്കിയും ചില ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയും കേന്ദ്രവുമായി ഏറ്റുമുട്ടലിന്റെ സൂചനകൾ നൽകിയിരുന്നു. റാഫേൽ വിമാനക്കരാറടക്കം കേന്ദ്രത്തെ പ്രതിക്കൂട്ടിലാക്കുന്ന അന്വേഷണങ്ങൾക്കു തയ്യാറെടുത്തതാണ് വർമയെ തെറിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP