Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആക്രമിക്കപ്പെട്ട നടിയായി വിദ്യാബാലനോ അനുഷ്‌കാ ഷെട്ടിയോ? ലോക്‌നാഥ് ബഹ്‌റയായി ഒറിജിനൽ കേസിലെ പ്രതി ദിലീപ്; മഞ്ചേരി ശ്രീധരൻ നായരുടെ റോളിൽ മെഗാതാരം മമ്മൂട്ടി; ആളൂർ വക്കീലായി എത്തുക സാക്ഷാൽ ആളൂർ തന്നെ; കഥയും തിരക്കഥയും വക്കീൽ ഒരുക്കുമ്പോൾ സംവിധായകനാകുന്നത് ദിലീപിന്റെ സ്വന്തം സലിം ഇന്ത്യ; 'അവാസ്തവം' പത്ത് കോടിയിൽ ഒരുക്കുന്ന ബിഗ് ബജറ്റ് കുറ്റാനേഷണ ചിത്രമെന്നും പ്രഖ്യാപനം: മഞ്ജു വാര്യർ കൂടി അഭിനയിച്ചാൽ എല്ലാം തികയും!

ആക്രമിക്കപ്പെട്ട നടിയായി വിദ്യാബാലനോ അനുഷ്‌കാ ഷെട്ടിയോ? ലോക്‌നാഥ് ബഹ്‌റയായി ഒറിജിനൽ കേസിലെ പ്രതി ദിലീപ്; മഞ്ചേരി ശ്രീധരൻ നായരുടെ റോളിൽ മെഗാതാരം മമ്മൂട്ടി; ആളൂർ വക്കീലായി എത്തുക സാക്ഷാൽ ആളൂർ തന്നെ; കഥയും തിരക്കഥയും വക്കീൽ ഒരുക്കുമ്പോൾ സംവിധായകനാകുന്നത് ദിലീപിന്റെ സ്വന്തം സലിം ഇന്ത്യ; 'അവാസ്തവം' പത്ത് കോടിയിൽ ഒരുക്കുന്ന ബിഗ് ബജറ്റ് കുറ്റാനേഷണ ചിത്രമെന്നും പ്രഖ്യാപനം: മഞ്ജു വാര്യർ കൂടി അഭിനയിച്ചാൽ എല്ലാം തികയും!

പ്രകാശ് ചന്ദ്രശേഖർ

തൃശൂർ: നടിയെ ആക്രമിച്ച സംഭവം സിനിമയാകുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥനായി എത്തുക കേസിലെ പ്രതി ദിലീപോ? മമ്മൂട്ടിയും ചിത്രത്തിലുണ്ടാകാനാണ് സാധ്യത. പ്രോസിക്യൂഷൻ അഭിഭാഷകൻ മഞ്ചേരി ശ്രീധരൻ നായരുടെ റോളിൽ മമ്മൂട്ടിയെ അഭിനയിപ്പിക്കാനാണ് നീക്കം. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ വേഷമാകും ഈ ചിത്രത്തിൽ ദിലീപിന്. കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവം സിനിമാക്കുന്നത് അഡ്വ.ആളൂരിന്റെ ചലച്ചിത്ര നിർമ്മാണ സംരംഭമായ ഐഡിയൽ ക്രിയേഷൻസും. അഡ്വ .ആളൂരും സംവിധായകൻ സലീം ഇന്ത്യയും ശോഭ പണിക്കരും ചേർന്നാണ് സിനിമയുടെ അണിയറ വിശേഷങ്ങൾ വിശദീകരിച്ചത്.

പ്രധാനകഥാപാത്രം അവതരിപ്പിക്കാൻ മമ്മൂട്ടിയെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ചർച്ചകൾ ആരംഭിച്ചതായും ആളുർ അറിയിച്ചു.മമ്മൂട്ടിയെ ലഭിച്ചില്ലങ്കിൽ ഹിന്ദിയിൽ നിന്നും പ്രമുഖരെ ആരെയെങ്കിലും ഈ കഥാപാത്രമേൽപ്പിക്കുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. അവാസ്തവം എന്ന് പേരിട്ടിട്ടുള്ള ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ആളൂരിന്റെതാണ്. സിനിമയിലെ അഡ്വ.ആളൂർ എന്ന കഥാപാത്രത്തെ താൻ തന്നെയാണ് അവതരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എങ്ങോട്ടും ചായാതെ ആരുടെയും പക്ഷം പിടിക്കാതെ നടിയെ ആക്രമിച്ച സംഭവത്തിന് ശേഷമുള്ള സംഭവങ്ങൾ യഥാർത്ഥമായി ചിത്രീകരിക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ അവകാശവാദം. മഞ്ജുവാര്യർക്ക് ഈ ചിത്രത്തിൽ റോളുണ്ടാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറക്കി

ഓരോ സംഭവങ്ങളും അതാത് കഥാപാത്രത്മളുടെ കാഴ്ചപ്പാടിലൂടെ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. നടിക്ക് നടിയുടെ ശരി, ദിലീപിന് ദിലീപിന്റെ ശരി, അന്വേഷണ ഉദ്യോഗത്ഥർക്ക് അവരുടെ ശരി, പ്രതിഭാഗം അഭിഭാഷകന് അദ്ദേഹത്തിന്റെ ശരി. പബ്ലിക്ക് പ്രോസിക്യൂട്ടർക്ക് അദ്ദേഹത്തിന്റെ ശരി എന്നിങ്ങനെയുള്ള കാഴ്ചപ്പാടിലൂടെ കഥ പുരോഗമിക്കുക. ദിലീപ് ജയിൽ മോചിതനാവുന്നതുവരെയുള്ള സംഭവങ്ങളാകും ചിത്രീകരിക്കുന്നത്. പൾസർ സുനിയുടെ വക്കാലത്ത് ഏറ്റെടുത്ത പ്രതിഭാഗം അഭിഭാഷകനായാണ് അഡ്വ.ആളൂർ ചിത്രത്തിൽ പ്രത്യക്ഷപ്പെടുക.

ഡി.ജി.പി.ലോകനാഥ് ബെഹ്‌റയായി ദിലീപ്, പബ്‌ളിക്ക് പ്രൊസിക്യൂട്ടർ മഞ്ചേരി ശ്രീധരൻ നായരായി മമ്മൂട്ടി,ഏ ഡി ജി പി ബി സന്ധ്യയായി വരലക്ഷമി എന്നിങ്ങനെയാണ് ചിത്രത്തിലെ താരനിരയെയും കഥാപാത്രങ്ങളെയും കോർത്തിണക്കിയിരിക്കുന്നത്. ആക്രമിക്കപ്പെട്ട നടിയായി അനുഷ്‌ക ഷെട്ടിയോ വിദ്യാബാലനെയോ രംഗത്തിറക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. സലിംകുമാർ, ശോഭ പണിക്കർ, ഇന്ദ്രൻസ്, കെ പി എ സി ലളിത, മാമുക്കോയ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാവും. പത്ത് കോടിരൂപ ചെലവിലാണ് ചിത്രം നിർമ്മിക്കുക.

നിർമ്മാണം, അഭിനയം, തിരക്കഥാ രചന എന്നിങ്ങിനെ വിവിധ മേഖലകളിൽ ഇടപെട്ടുകൊണ്ടാണ് അഡ്വ. ആളൂരിന്റെ ആദ്യ സിനിമ പ്രവേശനം. ഇന്ത്യയിലെ പ്രമുഖ അഭിഭാഷകനും കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ അഭിഭാഷകനുമായ അഡ്വ. ബി.എ ആളൂർ എന്ന ബിജു ആന്റണി തികഞ്ഞ ശുഭാപ്തിവിശ്വാസത്തോടെയാണ് സിനിമ രംഗത്തേയ്ക്ക് പ്രവേശിക്കുന്നത്. ഇതും ഒരു നിയോഗമായിരിക്കും.എല്ലാം ഭംഗിയാവുമന്നാണ് പ്രതീക്ഷിക്കുന്നത് .ആളൂർ വ്യക്തമാക്കി.രാജ്യത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട നിരവധി കൊലക്കേസുകളിൽ പ്രതിഭാഗം വക്കീൽ ആയി ഹാജരയതോടെയാണ് ആളൂർ മാധ്യമങ്ങളുടെ ശ്രദ്ധകേന്ദ്രമായത്.

സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ തൂക്കുകയർ ഒഴിവാക്കിയത് വൻ മാധ്യമ ശ്രദ്ധനേടിയിരുന്നു.നിയമ വിദ്യാർത്ഥിനി ജിഷയെ അതിക്രൂരമായി കൊലപ്പെടുത്തിയ അമീറുൾ ഇസ്ലാമിനു വേണ്ടി കോടതിയിലെത്തിയതും അഡ്വ.ആളൂർ തന്നെ. ഇപ്പോൾ നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യ പ്രതി പൾസർ സുനിയുടെ ആഭിഭാഷശ്രദ്ധയിൽ നിറഞ്ഞുനിന്നിരുന്നത്. പൾസർ സുനിയുടെ വെളിപ്പെടുത്തലാണ് ജനപ്രിയ നായകൻ ദിലീപിന്റെ 85 ദിവസത്തെ ജയിൽവാസത്തിന് കാരണമായത്.നടി ആക്രമിക്കപ്പെട്ട കേസ് ട്രയൽഘട്ടത്തിലേക്ക് നീങ്ങുന്ന ഈ സാഹചര്യത്തിലാണ് അഡ്വ. ആളൂരിന്റെ സിനിമാപ്രവേശവും ചർച്ചയാവുന്നത്.

കൊച്ചി ,മുംബൈ,പൂണെ എന്നവിടങ്ങളിലായി സ്റ്റുഡിയോ ഫ്‌ളോറുകൾ തുറക്കുന്നതിനും ഐഡിയൽ ക്രിയേഷൻസിന് പിരിപാടിയുണ്ട്. നിയമവിദ്യാർത്ഥിയാകുന്നതിനു മുമ്പേ അഭിനയത്തോടും മറ്റു കലാരൂപങ്ങളോടുമുള്ള ആഭിമുഖ്യം ബിജു ആന്റണിയുടെ മനസ്സിലുണ്ടായിരുന്നു.ചെറുപ്പംതൊട്ടെ നാടകങ്ങളിൽ അഭിനയിച്ച അനുഭവം ആളൂരിന് സിനിമാജീവിതത്തിൽ മുതൽക്കൂട്ടാവും. കേരളോത്സവത്തിൽ ഒരു നാടകത്തിൽ ഇന്ദ്രൻ മച്ചാടിന്റെ സംവിധന മികവിൽ വെളിച്ചപ്പാടിനെ അവതരിപ്പിച്ച് ആളൂർ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.

പള്ളിയിൽ അവതരിപ്പിച്ച ഒരു നാടകത്തിൽ പാപ്പച്ചൻ എന്ന ഒരു ഗുണ്ടയെ അവതരിപ്പിച്ചതിന് ഏറെ പ്രശംസ ലഭിച്ച അനുഭവവും ആളൂരിനുണ്ട്. അഭിനയത്തിൽ മാത്രമല്ല കഥാപ്രസംഗ കലയിലും ആളൂർ തന്റെ കൈയൊപ്പ് പതിപ്പിച്ചിട്ടുണ്ട്. സാംബശിവന്റെ കടുത്ത ആരാധകനായിരുന്നു ആളൂർ.സാംബശിവനിൽ നിന്നും പ്രചോദനം ഉൾകൊണ്ടാണ് ആളൂർ ദാവൂദും ഗോലിയാത്തും എന്ന കഥാപ്രസംഗം സ്വന്തമായി എഴുതിയുണ്ടാക്കി വേദിയിൽ അവതരിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP