Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അവൻ മരിച്ചു, അമ്മയ്‌ക്കെതിരെ കൊലക്കേസ്; തേങ്ങുന്ന വിങ്ങലായി ഒരു കുരുന്നുകൂടി; ആശുപത്രി അധികൃതർ മൃതദേഹം പൊലീസിന് കൈമാറി; ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി; തലച്ചോറിന്റെ പ്രവർത്തനം പൂർണമായും നിലച്ച കുഞ്ഞ് മരിച്ചത് ഇന്ന് 10.30ഓടെ; നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ അവർ കുറ്റം സമ്മതിച്ചിത് ഒരു തരിമ്പ് കുറ്റബോധമില്ലാതെ; മാതാപിതാക്കളുടെ വേരുതേടി ബംഗാളിലേക്കും ഝാർഖണ്ഡിലേക്കും പൊലീസ്

അവൻ മരിച്ചു, അമ്മയ്‌ക്കെതിരെ കൊലക്കേസ്; തേങ്ങുന്ന വിങ്ങലായി ഒരു കുരുന്നുകൂടി; ആശുപത്രി അധികൃതർ മൃതദേഹം പൊലീസിന് കൈമാറി; ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി; തലച്ചോറിന്റെ പ്രവർത്തനം പൂർണമായും നിലച്ച കുഞ്ഞ് മരിച്ചത് ഇന്ന് 10.30ഓടെ; നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ അവർ കുറ്റം സമ്മതിച്ചിത് ഒരു തരിമ്പ് കുറ്റബോധമില്ലാതെ; മാതാപിതാക്കളുടെ വേരുതേടി ബംഗാളിലേക്കും ഝാർഖണ്ഡിലേക്കും പൊലീസ്

മറുനാടൻ ഡെസ്‌ക്‌

ആലുവയിൽ ക്രൂരമർദനത്തിനിരയായ മൂന്നുവയസുകാരൻ പത്തുമണിയോടെ മരിച്ച വിവരം ഇന്ന് കേരളം കേട്ടത് ഞ്ഞെട്ടലോടെയായിരുന്നു. തലച്ചോറിനേറ്റ ഗുരുതരപരുക്കാണ് മരണകാരണം. മൃതദേഹം പൊലീസിന് കൈമാറി, ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി. കുഞ്ഞിന്റെ അച്ഛനെ ഐസിയുവിൽ എത്തിച്ചു. കൊടിയവേദനയ്ക്ക് വിടനൽകിയാണ് കൊച്ചിയിലെ കുരുന്നും മരണത്തിന് കീഴടങ്ങിയത്. കുട്ടിയെ മർദിച്ച ബംഗാളിയായ അമ്മയെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ അവർ കുറ്റം സമ്മതിച്ചിട്ടുണ്ട്. എന്നാൽ ഒരു തരിമ്പ് കുറ്റബോധവുമില്ലെന്നാണ് പൊലീസ് പറയുന്നത്.

അമ്മയുടെ പങ്കാളി മർദിച്ച് കൊന്ന തൊടുപുഴ സ്വദേശി ഏഴുവയസുകാരൻ വിങ്ങുന്ന ഓർമയായി നിൽക്കുമ്പോൾ തന്നെയാണ് രക്ഷിതാവിന്റെ തന്നെ മർദനത്തിൽ ആലുവയിലും കുരുന്ന് മരണത്തിന് കീഴടങ്ങിയത് അടിമുടി മർദനമേറ്റ ഈ കുരുന്നിന് തലയ്‌ക്കേറ്റ ആഘാതമാണ് മരണകാരണമായത്. കൊച്ചി രാജഗിരി ആശുപത്രിയിലെ ഡോക്ടർമാരുടെ അശ്രാന്തപരിശ്രമം ഫലം കണ്ടില്ല. ശസ്ത്രക്രിയ നടത്തിയിട്ടും തലച്ചോറിലെ രക്തസ്രാവം നിയന്ത്രിക്കാനായില്ല . ഇന്നലെ വൈകിട്ട് കുട്ടിയെ സന്ദർശിച്ച മെഡിക്കൽ ബോർഡും പ്രതീക്ഷയൊന്നും നൽകിയില്ല.

ബുധനാഴ്ച രാത്രിയോടെയാണ് തലയ്ക്ക് മാരകമായ പരുക്കുകളോടെ കുട്ടിയെ ആശുപത്രിയിലെത്തിച്ചത് . വീണുപരുക്കേറ്റു എന്നായിരുന്നു മാതാപിതാക്കൾ പറഞ്ഞത്. സംശയം തോന്നിയ ഡോക്ടർമാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ് കുട്ടിയെ മർദിച്ചെന്ന് അമ്മസമ്മതിച്ചത്. അനുസരണക്കേടിന് ശിക്ഷിച്ചെന്നായിരുന്നു മൊഴി.

അമ്മക്കൊപ്പം താമസിക്കുന്ന ആൾ കുട്ടിയുടെ അച്ഛൻ ആണോയെന്ന് പൊലീസിന് ഉറപ്പില്ല. കുട്ടിയും അമ്മയും ഝാർഖണ്ഡിൽ നിന്ന് കേരളത്തിൽ എത്തിയത് രണ്ടാഴ്ച മുൻപ് മാത്രമാണ്. ഒപ്പം താമസിക്കുന്ന പശ്ചിമ ബംഗാൾകാരൻ സ്വകാര്യ കമ്പനിയിൽ ക്രയിൻ ഓപ്പറേറ്ററായി ഒരു വർഷമായി ഇവിടെയുണ്ട്. കുട്ടിയെ മർദിച്ചതിൽ പങ്കില്ല എന്നാണ് ഇയാളുടെ മൊഴി.

അമ്മ പൊലീസ് സ്റ്റേഷനകത്തും തെളിവെടുപ്പിനു വാടക വീട്ടിലെത്തിച്ചപ്പോഴും ചാനലുകാർക്കും നാട്ടുകാർക്കും മുന്നിൽ നിന്നതു നിർവികാരതയോടെയാണ്. കുട്ടിയെക്കുറിച്ചോ കുട്ടിയുടെ ആരോഗ്യനിലയെക്കുറിച്ചോ ഒന്നും അവർ തിരക്കിയില്ല. ആശുപത്രിയിൽ കഴിയുന്ന കുട്ടിയെ കാണണമെന്ന് ഒരിക്കൽപോലും അവർ പൊലീസിനോടോ സ്റ്റേഷനിൽ സമീപത്തിരുന്ന ഭർത്താവിനോടോ ആവശ്യപ്പെട്ടതുമില്ല. മാധ്യമ പ്രവർത്തകർക്കു മുന്നിലൂടെ കൂസലെന്യേ അവർ നടന്നു പൊലീസ് ജീപ്പിൽ കയറി.

താമസിച്ചിരുന്ന വാടകവീട്ടിൽ തെളിവെടുപ്പിനെത്തിച്ചപ്പോൾ ഇവരെ കാണാൻ സമീപവാസികളായ സ്ത്രീകളടക്കം തടിച്ചുകൂടി. അവിടെയും അവർ മൗനിയായിരുന്നു. നാട്ടുകാരുടെ പഴിവാക്കുകളൊന്നും മനസ്സിലായതുമില്ല. ബംഗാൾ റാണിഗഞ്ച് സ്വദേശിയായ ഇവരെ വധശ്രമ കുറ്റം ആരോപിച്ചാണ് കളമശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ബാലനീതി നിയമത്തിലെ വിവിധ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. കോടതി റിമാൻഡ് ചെയ്ത ഇവർക്കെതിരെ ബോധപൂർവം പരുക്കേൽപിക്കൽ, മാരകായുധങ്ങൾ ഉപയോഗിച്ച് ഗുരുതരമായി പരുക്കേൽപിക്കൽ എന്നീ വകുപ്പുകളും ചേർക്കുമെന്ന് പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP