Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫാസിസത്തെ തോൽപ്പിക്കാൻ ഇറങ്ങിയ കോൺഗ്രസ് ഫാസിസത്തിന്റെ അപ്പനാകണോ? രണ്ട് വർഷം മുമ്പ് ഗോരക്ഷകർ കൊലപ്പെടുത്തിയ പെഹ്‌ലു ഖാന്റെ മക്കൾക്കെതിരെ കുറ്റപത്രം ചുമത്തി രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ നിലപാട് വിവാദത്തിൽ; 'നീതി കിട്ടുമെന്നാണ് കരുതിയത്... ആൾക്കൂട്ടം എന്റെ പിതാവിനെ തല്ലിക്കൊന്നതാണ്.. എന്നു പറഞ്ഞ് കടുത്ത നിരാശ രേഖപ്പെടുത്തി കൊല്ലപ്പെട്ടയാളുടെ മക്കൾ; ബിജെപി സർക്കാരിന്റെ കാലത്തെ കേസന്വേഷണത്തിലെ കുറ്റപത്രമാണ് സമർപ്പിച്ചതെന്ന് പറഞ്ഞ് തടിയൂരി മുഖ്യമെന്ത്രി ഗെലോട്ട്

ഫാസിസത്തെ തോൽപ്പിക്കാൻ ഇറങ്ങിയ കോൺഗ്രസ് ഫാസിസത്തിന്റെ അപ്പനാകണോ? രണ്ട് വർഷം മുമ്പ് ഗോരക്ഷകർ കൊലപ്പെടുത്തിയ പെഹ്‌ലു ഖാന്റെ മക്കൾക്കെതിരെ കുറ്റപത്രം ചുമത്തി രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ നിലപാട് വിവാദത്തിൽ; 'നീതി കിട്ടുമെന്നാണ് കരുതിയത്... ആൾക്കൂട്ടം എന്റെ പിതാവിനെ തല്ലിക്കൊന്നതാണ്.. എന്നു പറഞ്ഞ് കടുത്ത നിരാശ രേഖപ്പെടുത്തി കൊല്ലപ്പെട്ടയാളുടെ മക്കൾ; ബിജെപി സർക്കാരിന്റെ കാലത്തെ കേസന്വേഷണത്തിലെ കുറ്റപത്രമാണ് സമർപ്പിച്ചതെന്ന് പറഞ്ഞ് തടിയൂരി മുഖ്യമെന്ത്രി ഗെലോട്ട്

മറുനാടൻ ഡെസ്‌ക്‌

ജയ്പൂർ: ഫാസിസത്തിനെതിരെ പോരാട്ടം നയിക്കുന്നവർ എന്നാണ് കോൺഗ്രസുകാർ എപ്പോഴും അവകാശപ്പെടാറാണ്. അവരെ സംബന്ധിച്ചിടത്തോളം ബിജെപി ഭരണകൂടമാണ് ഫാസിസ്റ്റുകൾ. എന്നാൽ, അധികാരത്തിൽ എത്തിയ രാജസ്ഥാനിലെ സർക്കാർ ഇപ്പോൾ ശ്രമിക്കുന്നത് ഫാസിറ്റുകളുടെ അപ്പനാകാനാണോ? ഈ ചോദ്യം ഉന്നയിക്കുന്നത് കോൺഗ്രസിനെ പിന്തുണക്കുന്നവർ തന്നെയാണ്. രണ്ട് വർഷം മുമ്പ് രാജസ്ഥാനിൽ ഗോരക്ഷകർ കൊലപ്പെടുത്തിയ പെഹ്ലു ഖാനെയും മക്കളെയും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിക്കൊണ്ട് ഞെട്ടിച്ചിരിക്കയാണ് രാജസ്ഥാൻ സർക്കാർ. സംഭവം വിവാദമായപ്പോൾ കൊല്ലപ്പെട്ട പെഹ്‌ലു ഖാനെ ഒഴിവാക്കിയെങ്കിലും മക്കളെ പ്രതിചേർത്ത് രാജസ്ഥാൻ പൊലീസിന്റെ കുറ്റപത്രം സമർപ്പിച്ചുത.

കന്നുകാലികളെ അനധികൃതമായി കടത്തിക്കൊണ്ടു പോയതിന്റെ വകുപ്പുകൾ ചേർത്താണു ഖാന്റെ 2 മക്കളെയും ട്രക്ക് ഡ്രൈവറെയും പ്രതി ചേർത്തുള്ള കുറ്റപത്രം. ജയ്പുരിലെ കന്നുകാലിച്ചന്തയിൽ നിന്നു സ്വന്തം ഫാമിലേക്കു പശുവിനെ വാങ്ങി പോകുകയായിരുന്ന പെഹ്‌ലു ഖാനെയും മക്കളെയും 2017 ഏപ്രിൽ ഒന്നിനാണു അൽവറിൽ ഒരു സംഘം ഗോരക്ഷകർ ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ ഖാൻ 3നു മരിച്ചു. സംഭവത്തെ തുടർന്നു ഗോരക്ഷകരായ 8 പേർക്കെതിരെയും കാലിക്കടത്തിനു പെഹ്‌ലു ഖാൻ (55), മക്കളായ ഇർഷാദ് (25), ആരിഫ് (22), ട്രക്ക് ഡ്രൈവർ മുഹമ്മദ് എന്നിവർക്കെതിരെയും കേസ് എടുത്തിരുന്നു. എന്നാൽ ഖാനെ അടിച്ചു കൊന്നതിനു പിടിയിലായ 6 പേരും കുറ്റക്കാരല്ലെന്ന നിഗമനത്തിലാണു പൊലീസ്. ഇവർക്കു ജാമ്യം ലഭിച്ചു. 2 പേർ ഒളിവിലാണ്. അശോക് ഗെലോട്ട് മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ശേഷമാണു കേസിൽ കുറ്റപത്രം സമർപ്പിച്ചത്. ഇതാണ് വിവാദത്തിന് ഇടയായാക്കിയത്.

പശുവിനെ കടത്തിയെന്നാരോപിച്ച് ആൾക്കൂട്ടം മർദിച്ച് കൊന്ന പെഹ്ലു ഖാനെതിരെ കേസെടുത്ത സംഭവത്തിൽ കോൺഗ്രസ് സർക്കാരിന്റെ നടപടിയിൽ ഞെട്ടൽ രേഖപ്പെടുത്തി മകനും ഇതോടെ രംഗത്തെത്തി. പിതാവിനെതിരെ കേസെടുത്തെന്ന് അറിഞ്ഞത് തങ്ങളെ നിരാശപ്പെടുത്തിയെന്ന് പെഹ്ലു ഖാന്റെ മകൻ ഇർഷാദ് ഖാൻ പറഞ്ഞു. 'കുറ്റപത്രം ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. നീതി കിട്ടുമെന്നാണ് കരുതിയത്. ആൾക്കൂട്ടം എന്റെ പിതാവിനെ തല്ലിക്കൊന്നതാണ്. ഞങ്ങൾക്കെതിരായ കേസ് പുതിയ കോൺഗ്രസ് സർക്കാർ എടുത്ത് കളയുമെന്നാണ് കരുതിയത്. പക്ഷെ അവർ കുറ്റപത്രം സമർപ്പിക്കുകയാണ് ചെയ്തത്,' ഇർഷാദ് പറഞ്ഞു.

കഴിഞ്ഞ ബിജെപി സർക്കാരിന്റെ കാലത്താണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചതെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പ്രതികരിച്ചു. അന്വേഷണത്തിൽ എന്തെങ്കിലും വൈരുദ്ധ്യങ്ങൾ കണ്ടെത്തിയാൽ പുനരന്വേഷണം നടത്തുമെന്നും ഗെഹ്ലോട്ട് പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ഏറ്റവും പുതിയ കുറ്റപത്രത്തിൽ പെഹ്ലു ഖാനെതിരെയും അദ്ദേഹത്തിന്റെ മകനെതിരെയും പശുവിനെ കടത്തിയെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ബെഹ്‌റോർ പൊലീസ് സ്റ്റേഷനിലാണ് ഈ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം മുൻ ബിജെപി സർക്കാരും ഖാന്റെ സഹായികളായ അസ്മത്, റഫീഖ് എന്നിവർക്കെതിരെ ഇതേ കുറ്റമാണ് കുറ്റപത്രത്തിൽ ചുമത്തിയിരുന്നത്. പശുക്കളെ കൊണ്ടുപോവുകയായിരുന്ന പിക് അപ് വാനിന്റെ ഡ്രൈവറെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി.

2017ൽ വസുന്ധര രാജെയുടെ കീഴിലുള്ള ബിജെപി സർക്കാരിന്റെ കാലത്താണ് പിക് അപ് വാനിൽ പശുവിനെ കടത്തിയെന്നാരോപിച്ച് പെഹ്ലു ഖാനെയും മക്കളെയും ആറ് പേർ ചേർന്ന് ആക്രമിക്കുന്നത്. ക്രൂരമായ മർദനത്തിനിടെ പെഹ്ലു ഖാൻ ബോധരഹിതനായി വീഴുകയും പിന്നീട് മരിക്കുകയും ആയിരുന്നു. സംഭവത്തിൽ ആറ് പേരെ രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും പിന്നീട് ഇവരെ വിട്ടയച്ചു. പെഹ്ലു ഖാന്റെ മരണമൊഴി തള്ളിയാണ് രാജസ്ഥാൻ പൊലീസ് ഗോരക്ഷാ പ്രവർത്തകരെ വെറുതേ വിട്ടത്.

ഹരിയാന സ്വദേശിയായ പെഹ്ലു ഖാനും സംഘവും 2017 ഏപ്രിൽ 1നു തന്റെ ഫാമിലേക്ക് പശുക്കളെ വാങ്ങി വരുമ്പോഴായിരുന്നു ഗോ രക്ഷാ പ്രവർത്തകരുടെ ക്രൂരതക്കിരയായത്. വാഹനം തടഞ്ഞു നിർത്തിയ അക്രമി സംഘം ഖാനെ മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. പെഹ്ലു ഖാന്റെ മരണമൊഴിയിൽ പറഞ്ഞിരുന്ന ഹുകും ചന്ദ്, നവിൻ ശർമ്മ, ജഗ്മൽ യാദവ്, ഓം പ്രകാശ്, സുധീർ, രാഹുൽ സൈനി എന്നിവരെയാണ് പൊലീസ് ഇപ്പോൾ കുറ്റവിമുക്തരാക്കിയത്.

പെഹ്ലു ഖാന്റെ മരണമൊഴി കളവാണെന്നും പ്രതികളെന്ന് ആരോപിക്കപ്പെട്ടവർ നിരപരാധികളാണെന്നും അൽവാർ പൊലീസ് സൂപ്രണ്ട് രാഹുൽ പ്രകാശ് പറഞ്ഞു. മൊഴിയിൽ പറഞ്ഞിരുന്ന ആറ് പേരും പെഹ്ലു ഖാന്റെ മരണത്തിന് ഉത്തരവാദികളല്ലെന്ന് രാജസ്ഥാൻ ക്രൈം ബ്രാഞ്ച് സിഐ.ഡി സംഘവും വിശദീകരിച്ചിരുന്നു. അതേസമയം ക്ഷീരകർഷകനായ പെഹ്ലു ഖാനെ പശുസംരക്ഷണത്തിന്റെ പേരിൽ തല്ലിക്കൊന്നതിനെ ന്യായീകരിച്ച് രാജസ്ഥാനിലെ ബിജെപി എംഎ‍ൽഎ അടക്കമുള്ളവർ അന്ന് രംഗത്തെത്തിയിരുന്നു. പെഹ്ലു ഖാൻ കൊല്ലപ്പെടേണ്ട വ്യക്തി തന്നെയാണെന്നും ഇയാളെപ്പോലെയുള്ള പാപികളെ ഇനിയും കൊല്ലുമെന്നും ഗ്യാൻ ദേവ് അഹൂജ പറയുകയുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP