Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അരലിറ്റർ അമ്പലപ്പുഴ പാൽപ്പായസത്തിന് 175 രൂപ; ഭക്തരെ കബളിപ്പിച്ച് സ്വകാര്യ ബേക്കറിയിൽ വിൽപ്പന തകൃതി; ഫേസ്‌ബുക്കിലും വാട്‌സാപ്പിലും പ്രചാരണവും; കടപ്ര കേന്ദ്രമായി പ്രവർത്തിക്കുന്ന തോംസൺ ബേക്കറി ശൃംഖലയ്‌ക്കെതിരെ ദേവസ്വം ബോർഡ് നിയമനടപടിക്ക്; പാൽപ്പായസ വിൽപ്പനയെ തകർക്കാനും ക്ഷേത്രത്തിന്റെ പ്രസിദ്ധിക്ക് കോട്ടം വരുത്താനുമുള്ള ഗൂഢനീക്കം സംശയിച്ച് ബോർഡ് പ്രസിഡന്റ്

അരലിറ്റർ അമ്പലപ്പുഴ പാൽപ്പായസത്തിന് 175 രൂപ; ഭക്തരെ കബളിപ്പിച്ച് സ്വകാര്യ ബേക്കറിയിൽ വിൽപ്പന തകൃതി; ഫേസ്‌ബുക്കിലും വാട്‌സാപ്പിലും പ്രചാരണവും; കടപ്ര കേന്ദ്രമായി പ്രവർത്തിക്കുന്ന തോംസൺ ബേക്കറി ശൃംഖലയ്‌ക്കെതിരെ ദേവസ്വം ബോർഡ് നിയമനടപടിക്ക്; പാൽപ്പായസ വിൽപ്പനയെ തകർക്കാനും ക്ഷേത്രത്തിന്റെ പ്രസിദ്ധിക്ക് കോട്ടം വരുത്താനുമുള്ള ഗൂഢനീക്കം സംശയിച്ച് ബോർഡ് പ്രസിഡന്റ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവല്ല : അമ്പപ്പുഴ ഉണ്ണിക്കണ്ണനെ കാണാൻ പോകുന്നവർക്ക് മറക്കാനാവാത്തതാണ് പ്രധാനവഴിപാടായ പാൽപ്പായസത്തിന്റെ മധുരം. പാൽപായസം ഉള്ളിൽ ചെല്ലുമ്പോൾ അവിടെയുള്ള എല്ലാം പായസത്തിനു വഴി മാറി കൊടുക്കുമെന്നാണ് പണ്ട് കുഞ്ചൻ നമ്പ്യാർ പറഞ്ഞത്. ഏതായാലും ഐതിഹ്യത്തിൽ പരാമർശമുള്ള പാൽപ്പായത്തെ വിറ്റുചരക്കാക്കാനാണ് ചിലരുടെ ശ്രമം. അമ്പലപ്പുഴ പാൽപ്പായസത്തിന്റെ പേരുപയോഗിച്ച് ഭക്തരടക്കമുള്ളവരെ കബളിപ്പിച്ച് പാൽപ്പായസം വിറ്റു വന്ന സ്വകാര്യ ബേക്കറി ശൃംഖലയുടെ നടപടിയാണ് വിവാദമായത്. കടപ്ര കേന്ദ്രമായി പ്രവർത്തിക്കുന്ന തോംസൺ ബേക്കറി മാനേജ്‌മെന്റിനെതിരെയാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്.

ബേക്കറി ഉടമയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് അറിയിച്ചു. ഇത് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ അടക്കം പ്രതിഷേധം ശക്തമാവുകയാണ്. കടപ്ര ജോളി ഫുഡ് പ്രോഡക്ട്‌സ് ആണ് തങ്ങളുടെ ഉടമസ്ഥതയിലുള്ള തോംസൺ ബേക്കറിയിൽ ദിവസങ്ങളായി അമ്പലപ്പുഴ പാൽപ്പായസം വിറ്റു വന്നത്. ഇത് സംബന്ധിച്ച പരാതി ലഭിച്ചതിനെ തുടർന്ന് ഹരിപ്പാട് ഡെപ്യൂട്ടി ദേവസ്വം കമ്മീഷണറുടെ നിർദ്ദേശപ്രകാരം അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉദ്ദ്യോഗസ്ഥർ ബേക്കറിയിലെത്തി പാൽപ്പായസം ആവശ്യപ്പെട്ടിരുന്നു. ആദ്യം അമ്പലപ്പുഴപാൽപ്പായസം നൽകാൻ വിസമ്മതിച്ച ബേക്കറി ജീവനക്കാർ പിന്നീട് 175 രൂപ വില ഈടാക്കി പായസം നൽകി. ഇക്കാര്യം സംബന്ധിച്ച് വിജിലൻസും പരിശോധന നടത്തി തട്ടിപ്പ് മനസ്സിലാക്കി.

തുടർന്ന് വിഷയം ദേവസ്വം ബോർഡിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അമ്പലപ്പുഴ ക്ഷേത്രത്തിൽ തയ്യാറാക്കി ക്ഷേത്രത്തിലെ കൗണ്ടറിലൂടെ മാത്രം ഭക്തർക്ക് വിതരണം ചെയ്ത് വരുന്ന ചരിത്രപ്രസിദ്ധമായ അമ്പലപ്പുഴപാൽപായസം നിർമ്മിച്ച് ,ഭക്തരെ തെറ്റിദ്ധരിപ്പിച്ച് ബേക്കറിയിലൂടെ വിൽപ്പന നടത്തിയ തിരുവല്ല തോംസൺ ബേക്കറി ഉടമക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഹരിപ്പാട് ഡെപ്യൂട്ടി ദേവസ്വം കമ്മീഷണറെ ചുമതലപ്പെടുത്തിയതായി ദേവസ്വം പ്രസിഡന്റ് എ.പത്മകുമാർ അറിയിച്ചു. ഇതനുസരിച്ച് ആലപ്പുഴ എസ്‌പി.,അമ്പലപ്പുഴ പൊലീസ് എന്നിവർക്ക് ദേവസ്വം ബോർഡ് പരാതിനൽകിയതായി ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു.

500മില്ലിലിറ്റർ അമ്പലപ്പുഴപാൽപ്പായസം എന്ന പേരിൽ 175 രൂപ വാങ്ങിയാണ് ബേക്കറി ജീവനക്കാർ വിൽപ്പന തകൃതിയാക്കിയിരുന്നത്. കൂടാതെ സ്വകാര്യ ബേക്കറിയിൽ അമ്പലപ്പുഴ പാൽപ്പായസ വിൽപ്പന എന്ന് തരത്തിൽ വാർത്തകൾ സോഷ്യൽ മീഡിയയിലൂടെയും വാട്‌സ് അപ് സന്ദേശങ്ങൾ വഴിയും വ്യാപകമായ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരക്കാർക്കെതിരെയും നിയമനടപടി സ്വീകരിക്കാനും ദേവസ്വം ബോർഡ് തീരുമാനിച്ചിരിക്കുകയാണ്. തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ വരുമാനങ്ങളിലൊന്നായ അമ്പലപ്പുഴപാൽപ്പായസ വിൽപ്പനയെ തകർക്കാനും അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ പ്രസിദ്ദിഖ് കോട്ടം വരുത്താനുമുള്ള ചിലകേന്ദ്രങ്ങളിൽ നിന്നുള്ള ഗൂഢനീക്കമാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അഭിപ്രായപ്പെട്ടു.

അമ്പലപ്പുഴ പാൽപ്പായത്തെ കുറിച്ച് ധാരാളം ഐതിഹ്യങ്ങളുണ്ട്. വ്യാപകമായി പ്രചരിച്ച ഒന്ന് ഇങ്ങനെ: പണ്ടൊരിക്കൽ മഹാരാജാവ് ഒരു വലിയസദ്യ നടത്തി.പ്രശസ്തർ ആയ പലരും ആ സദ്യയിൽ അന്ന് പങ്കെടുത്തു.കൂട്ടത്തിൽ സരസനും, കവിയും ഓട്ടംതുള്ളൽ രചയിതാവുമായ കുഞ്ചൻനമ്പി നമ്പ്യാരും ഉണ്ടായിരുന്നു.

സദ്യയിൽ വിളമ്പിയ എല്ലാ വിഭവങ്ങളും വയറു നിറയെ കഴിച്ച നമ്പ്യാർ പറഞ്ഞു 'എനിക്ക് തൃപ്തിയായി, ഇനി എനിക്ക് ഒന്നും കഴിക്കാൻ പറ്റില്ല'.നമ്പ്യാരെ ഒന്ന് പരീക്ഷിക്കാൻ മഹാരാജാവ് ഉടനെ പാൽ പായസ്സം കൊണ്ട് വരാൻ കൽപ്പിച്ചു.മഹാരാജാവിനു അതൃപ്തി ഉണ്ടാകുമെന്ന് ഭയന്ന് നമ്പ്യാർ പാൽപായസം കഴിച്ചു.മഹാരാജാവ്: 'നമ്പ്യാരെ..നിങ്ങൾ പറഞ്ഞല്ലോ വയറു നിറച്ചു ആഹാരം കഴിച്ചതുകൊണ്ട് ഇനി ഒന്നും കഴിക്കാൻ സ്ഥലമില്ലെന്ന്..പിന്നെങ്ങിനയാണ് ഇത്രയും പാൽ പായസ്സം കഴിച്ചത്? ഫലിതക്കാരനായ നമ്പ്യാരുടെ പെട്ടെന്നുള്ള മറുപടി: 'മഹാരാജാവേ..ഒരു ഇഞ്ച് സ്ഥലം പോലും ബാക്കിയില്ലാതെ കൂടി നിൽക്കുന്ന ഒരു ജനകൂട്ടത്തെ ഒന്ന് സങ്കൽപ്പിച്ചു നോക്കൂ.മഹാരാജാവ് അതിനിടയിൽ കൂടി വരുന്നെന്നു പ്രഖ്യാപിച്ചാൽ അവിടെ വഴി ഉണ്ടാകില്ലേ? അത് പോലെ പാൽപായസം ഉള്ളിൽ ചെല്ലുമ്പോൾ അവിടെയുള്ള എല്ലാം പായസത്തിനു വഴി മാറി കൊടുക്കും..!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP