Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'ഭക്തജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിന് ഞാൻ നിരുപാധികം മാപ്പുചോദിക്കുന്നു; ഇനി ഞങ്ങളുടെ ബ്രാൻഡിൽ മേലാൽ അമ്പലപ്പുഴ പാൽപ്പായസം വിൽക്കില്ല': തോംസൺ ബേക്കറി ഉടമ തോമസ് ഈപ്പനെ ആർഎസ്എസ് പ്രവർത്തകർ ഭീഷണിപ്പെടുത്തി മാപ്പുപറയിക്കുന്ന വീഡിയോ പുറത്ത്; ബേക്കറി ഉടമ പായസപാത്രത്തിന് പുറത്തെ കസ്റ്റമർ കെയറിന് നൽകിയത് മുൻ ജീവനക്കാരന്റെ നമ്പർ; അമ്പലപ്പുഴയുടെ സ്‌പെല്ലിങ്ങിലും തെറ്റ്

'ഭക്തജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിന് ഞാൻ നിരുപാധികം മാപ്പുചോദിക്കുന്നു; ഇനി ഞങ്ങളുടെ ബ്രാൻഡിൽ മേലാൽ അമ്പലപ്പുഴ പാൽപ്പായസം വിൽക്കില്ല': തോംസൺ ബേക്കറി ഉടമ തോമസ് ഈപ്പനെ ആർഎസ്എസ് പ്രവർത്തകർ ഭീഷണിപ്പെടുത്തി മാപ്പുപറയിക്കുന്ന വീഡിയോ പുറത്ത്;  ബേക്കറി ഉടമ പായസപാത്രത്തിന് പുറത്തെ കസ്റ്റമർ കെയറിന് നൽകിയത് മുൻ ജീവനക്കാരന്റെ നമ്പർ; അമ്പലപ്പുഴയുടെ സ്‌പെല്ലിങ്ങിലും തെറ്റ്

ആർ കനകൻ

തിരുവല്ല: വ്യാജ അമ്പലപ്പുഴ പാൽപ്പായസം ഉണ്ടാക്കി വിറ്റ മാന്നാർ കടപ്രയിലെ തോംസൺ ബേക്കറി ഉടമകൾ പിടിച്ചത് വമ്പൻ പുലിവാല്. ആർഎസ്എസ് ഭീഷണിയിൽ, താനിനി മേലാൽ അമ്പലപ്പുഴ പാൽപ്പായസം ഉണ്ടാക്കി വിൽക്കില്ല എന്ന് ബേക്കറി ഉടമ പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വെറലായി. അതിനിടെ, വ്യാജ അമ്പലപ്പുഴ പാൽപ്പായസത്തിന്റെ ലേബലിൽ ആദ്യം ചേർത്ത ഫോൺ നമ്പർ മുൻ ജീവനക്കാരൻ അജിത് വി ജേക്കബിന്റേതായിരുന്നു. ഈ ഫോണിലേക്ക് ആർഎസ്എസുകാരുടെ ഭീഷണി എത്തുകയും ചെയ്തു.

പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായലി ബേക്കറി ഹോട്ടൽ ശൃംഖലകൾ ഉള്ള സ്ഥാപനമാണ് തോംസൺ. കടപ്ര, തിരുവല്ല, അടൂർ, പത്തനംതിട്ട, മാന്നാർ എന്നിങ്ങനെ തോംസൺ ഫുഡ്കോർട്ടിന്റെ ശാഖകൾ നീളുന്നു. വ്യാജ അമ്പലപ്പുഴ പാൽപ്പായസം സംബന്ധിച്ച് ഫേസ് ബുക്കിലൂടെ പ്രചാരണം നൽകിയതും ഹോട്ടലുകാർ തന്നെയാണ്. അരലിറ്റർ പാൽപ്പായസത്തിന് 175 രൂപ എന്നതായിരുന്നു ലേബലിൽ പ്രിന്റ് ചെയ്തിരുന്നത്. അമ്പലപ്പുഴ എന്ന പേരിന്റെ സ്പെല്ലിങ്ങിൽ മാത്രം തെറ്റു വരുത്തിയിരിക്കുകയാണ്. വിവാദം ഒഴിവാക്കാൻ വേണ്ടി മനഃപൂർവമാണ് സ്പെല്ലിങ് തെറ്റിച്ചത് എന്നും വ്യക്തമാകും. ഇന്നലെ രാവിലെയാണ് ഇതു സംബന്ധിച്ച് വിവാദം ഉയർന്നത്.

സോഷ്യൽ മീഡിയയിലൂടെ വിവാദം പ്രചരിച്ചതോടെ ആർഎസ്എസ് പ്രവർത്തകർ വിഷയം ഏറ്റെടുത്തു. അങ്ങനെയാണ് പായസപ്പാത്രത്തിന് മുകളിൽ നൽകിയിരുന്ന കസ്റ്റമർ കെയർ നമ്പരിലേക്ക് വിളി പോയത്. രണ്ടു വർഷം മുമ്പു വരെ തോംസണിൽ ജോലി ചെയ്തിരുന്ന പെരിങ്ങര സ്വദേശി അജിത് വി ജേക്കബിന്റെയായിരുന്നു നമ്പർ. പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം കേരളാ കോൺഗ്രസിലെ സാം ഈപ്പന്റെ ബന്ധുവാണ് അജിത്ത്. തോംസൺ ബേക്കറിയല്ലേ എന്നാണ് വിളിച്ചവർ അജിത്തിനോട് ചോദിച്ചത്. മുൻപ് അവിടുത്തെ സ്റ്റാഫായിരുന്നതിനാൽ അതേ എന്ന് മറുപടിയും നൽകി. തൊട്ടുപിന്നാലെയാണ് ഭീഷണി വന്നത്.

അമ്പലപ്പുഴ പാൽപ്പായസത്തിന്റെ വ്യാജനുണ്ടാക്കി വിൽക്കുമല്ലേടാ എന്ന് ചോദിച്ചായിരുന്നു ഭീഷണി. ഇതോടെ ഭയന്നു പോയ അജിത്ത് വിവരം സുഹൃത്തുക്കളെ അറിയിച്ചു. അവരുടെ നിർദ്ദേശപ്രകാരം തോംസൺ ബേക്കറി ഉടമ ജഗനെ വിളിച്ച അജിത്ത് തന്റെ നമ്പർ പായസപ്പാത്രത്തിൽ നിന്ന് നീക്കം ചെയ്യണമെന്ന് അറിയിച്ചു. പിന്നാലെ ആർഎസ്എസ് പ്രവർത്തകർ തോംസൺ ബേക്കറിയുടെ എല്ലാ ശാഖകളിലും റെയ്ഡ് ആരംഭിച്ചു. അപകടം മണത്തറിഞ്ഞ ബേക്കറി ഉടമകൾ ഇതിനോടകം പാൽപ്പായസം മാറ്റിയിരുന്നു. അതിന് മുൻപ് കുറേ പായസം വിറ്റുവെന്ന് മനസിലാക്കിയ ആർഎസ്എസുകാർ വിട്ടു കൊടുക്കാൻ തയാറായിരുന്നില്ല. ബേക്കറി ഉടമകളിൽ ഒരാളായ തോമസ് ഈപ്പനെ കടയിൽ കയറി ഭീഷണിപ്പെടുത്തിയ പ്രവർത്തകർ അതിന്റെ വീഡിയോയും എടുത്തു.

എന്റെ കടയിൽ ഞാൻ അമ്പലപ്പുഴ പാൽപ്പായസത്തിന്റെ വ്യാജനുണ്ടാക്കി കഴിഞ്ഞ ദിവസം വിറ്റിരുന്നുവെന്നും തെറ്റു പറ്റിയതാണെന്നും വീഡിയോയിൽ പറയുന്നു. ഇനി മേലാൽ ഞാൻ പാൽപ്പായസം ഉണ്ടാക്കി വിൽക്കില്ലെന്നും തോമസ് ഈപ്പൻ പറഞ്ഞ് അവസാനിപ്പിക്കുകയാണ്. അതു പോരെന്നും ഭക്തജനങ്ങൾക്കുണ്ടായ വിഷമത്തിൽ മാപ്പ് ചോദിക്കുന്നുവെന്നും കൂടി പ്രവർത്തകർ പറഞ്ഞു കൊടുക്കുന്നത് തോമസ് ഏറ്റു പറയുന്നുണ്ട്.അമ്പലപ്പുഴ പാൽപ്പായസത്തിന്റെ വ്യാജൻ ഒരു ക്രിസ്ത്യാനി ഉണ്ടാക്കി വിറ്റതിന്റെ പേരിൽ സാമൂദായിക ലഹളയ്ക്ക് സാധ്യത ഉണ്ടായിരുന്നുവെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്യുന്നു. ഇതിനായുള്ള കരുക്കൾ ആർഎസ്എസ് നീക്കിയിരുന്നു. അതിന്റെ ഭാഗമായിട്ടാണ് തോംസണിന്റെ ശാഖകളിൽ പ്രവർത്തകർ റെയ്ഡ് നടത്തിയത്. വിൽപ്പന തുടർന്നു നടത്തിയിരുന്നെങ്കിൽ ഹോട്ടലുകൾ ആക്രമിക്കാനും പദ്ധതിയുണ്ടായിരുന്നു.

തോംസൺ ബേക്കറി വിവാദത്തിൽപ്പെടുന്നത് ഇതാദ്യമായിട്ടല്ല. അടൂർ, കടപ്ര എന്നിവിടങ്ങളിലെ തോംസൺ ബേക്കറിയിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് വിഷബാധയേറ്റിരുന്നു. ഇതിനെതിരേ മറുനാടൻ നൽകിയ വാർത്ത സമൂഹം ഏറ്റെടുക്കുകയും ചെയ്തു. മറുനാടനെ ഭീഷണിപ്പെടുത്താൻ അന്ന് ബേക്കറി ഉടമകൾ പൊലീസിന്റെ സഹായവും തേടിയിരുന്നു. വാർത്തയിൽ മറുനാടൻ ഉറച്ചു നിന്നതോടെ ഇവർ പിന്തിരിയുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP