1 usd = 71.21 inr 1 gbp = 88.80 inr 1 eur = 78.43 inr 1 aed = 19.39 inr 1 sar = 18.98 inr 1 kwd = 234.43 inr

Sep / 2019
23
Monday

വയലാർ രവിയുടെ മകൻ യുപിഎ സർക്കാരിന്റെ കാലത്തെ മക്കൾ കൊള്ളയുടെ ചെറിയൊരു മീൻ മാത്രം; രവി കൃഷ്ണയുടെ സ്വത്തുക്കൾ കണ്ടു കെട്ടിയ കേസിൽ ഒപ്പം പ്രതിചേർക്കപ്പെട്ടവർ കാർത്തി ചിദംബരവും സച്ചിൻ പൈലറ്റും; നേതാക്കന്മാരുടെ തണലിൽ മക്കൾ രാജ്യം കൊള്ളയടിച്ച നെറികേടിന് അന്ത്യം കുറിക്കാൻ മോദി സർക്കാർ

April 04, 2017 | 02:21 PM IST | Permalinkവയലാർ രവിയുടെ മകൻ യുപിഎ സർക്കാരിന്റെ കാലത്തെ മക്കൾ കൊള്ളയുടെ ചെറിയൊരു മീൻ മാത്രം; രവി കൃഷ്ണയുടെ സ്വത്തുക്കൾ കണ്ടു കെട്ടിയ കേസിൽ ഒപ്പം പ്രതിചേർക്കപ്പെട്ടവർ കാർത്തി ചിദംബരവും സച്ചിൻ പൈലറ്റും; നേതാക്കന്മാരുടെ തണലിൽ മക്കൾ രാജ്യം കൊള്ളയടിച്ച നെറികേടിന് അന്ത്യം കുറിക്കാൻ മോദി സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മക്കൾ ഭരണമാണ് യുപിഎ സർക്കാരിന്റെ കാലത്ത് രാജ്യത്ത് നടന്നത്. യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയാണെങ്കിലും അധികാരം കേന്ദ്രീകരിച്ചത് രാഹുൽ ഗാന്ധിയിലായിരുന്നു. പ്രധാനമന്ത്രി മന്മോഹൻ സിങ് സർക്കാരിന്റെ ചെറു തീരുമാനം പോലും രാഹുലിന്റെ താൽപ്പര്യ പ്രകാരമായിരുന്നു. പ്രിയങ്ക ഗാന്ധിയുടെ ഭർ്ത്താവ് റോബർട് വദേരയ്ക്കുമുണ്ടായിരുന്നു സൂപ്പർ പവറുകൾ. ഇതിനൊപ്പം പ്രമുഖ കോൺഗ്രസ് നേതാക്കളുടെ മക്കളെല്ലാം രാഹുലിന് ചുറ്റും നിന്ന് നേട്ടങ്ങളുണ്ടാക്കി. ഇതിന്റെ നേർ ചിത്രമായിരുന്നു രാജസ്ഥാനിലെ ആംബുലൻസ് കുംഭകോണം. എന്നാൽ മക്കൾ ലോബിയെ തകർക്കാൻ തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനം. യുപിയിലെ വിജയത്തോടെ കൂടുതൽ കരുത്തനായ പ്രധാനമന്ത്രി അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളെടുക്കും.

ഇതിന്റെ വ്യക്കമായ സൂചനകളാണ് 108 ആംബുലൻസ് ക്രമക്കേടിൽ എൻഫോഴ്‌സ്‌മെന്റിന്റെ നടപടി. ഇതു സംബന്ധിച്ച സംബന്ധിച്ച അന്വേഷണം സിബിഐയ്ക്കു കൈമാറണമെന്നു രാജസ്ഥാൻ സർക്കാരിന്റെ ശിപാർശയാണ് നിർണ്ണായകമായത്. രാജസ്ഥാൻ പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ സംസ്ഥാന സർക്കാരിന്റെ ശിപാർശ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു നൽകിയത്. ഇത് കേന്ദ്രം അംഗീകിച്ചു. ഇതോടെ പ്രതികൾ നിലയില്ലാ കളത്തിലായി. കോൺഗ്രസ് നേതാവ് വയലാർ രവിയുടെ മകൻ രവി കൃഷ്ണ മാനേജിങ് ഡയറക്ടറായ സിഗിത്സ ഹെൽത്ത്‌കെയർ കരാറെടുത്തിരുന്ന 108 ആംബുലൻസ് പദ്ധതിയിൽ രാജസ്ഥാനിൽ 2.56 കോടി രൂപ നഷ്ടമുണ്ടാക്കിയെന്ന ആരോപണത്തെക്കുറിച്ചാണ് അന്വേഷണം.

മുൻ കേന്ദ്രമന്ത്രിയും പിസിസി പ്രസിഡന്റുമായ സച്ചിൻ പൈലറ്റ്, കേന്ദ്രമന്ത്രിമാരായിരുന്ന ചിദംബരം, വയലാർ രവി എന്നിവരുടെ മക്കളായ കാർത്തി ചിദംബരം, രവി കൃഷ്ണ എന്നിവരടക്കമുള്ള ഉന്നതർക്കെതിരേ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ രാഷ്ട്രീയ സ്വാധീനങ്ങളാൽ അന്വേഷണം അട്ടിമറിക്കപ്പെടുമോ എന്ന ഭയമെത്തി. കേരളാ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മേത്തറും കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. വിശ്വാസവഞ്ചന, കുറ്റകരമായ ഗൂഢാലോചന തുടങ്ങിയ വകുപ്പുകളിലാണ് കേസ്. സംസ്ഥാനത്തിനു പുറത്തുള്ള ഉന്നതരും കേസിൽ ഉൾപ്പെട്ടിരിക്കുന്നതിനാലാണ് അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് രാജസ്ഥാൻ പൊലീസ് മേധാവിയായിരുന്ന ഒമേന്ദ്ര ഭരദ്വാജ് റിപ്പോർട്ട് നൽകിയത്. അഴിമതിയുടെ ആഴം തിരിച്ചറിഞ്ഞായിരുന്നു ഇത്.

രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെ മുൾമുനയിൽ നിർത്തിയതായിരുന്നു ഈ ആരോപണങ്ങൾ. മുന്ന് ദേശീയ നേതാക്കളുടെ മക്കൾ പ്രതിയായത് രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെ വെട്ടിലാക്കി. ഇവിടെ ഭരണം ബിജെപിക്ക് അടിയറവ് വയ്‌ക്കേണ്ടി വന്നതും ഈ ആരോപണത്തിന്റെ കൂടെ ഫലമായിരുന്നു. രാജസ്ഥാനിൽ വസുന്ധര രാജ സിന്ധ്യയും കേന്ദ്രത്തിൽ മോദിയും എത്തിയതോടെ കോൺഗ്രസിലെ പ്രമുഖരുൾപ്പെട്ട അഴിമതിക്കേസ് അന്വേഷണത്തിന് പുതിയ മാനം വന്നു. അടുത്തവർഷം രാജസ്ഥാനിൽ വീണ്ടും തെരഞ്ഞെടുപ്പാണ്. കോൺഗ്രസ് മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടാൻ സാധ്യതയുള്ള പേരുകാരനാണ് സച്ചിൻ പൈലറ്റ്. അതുകൊണ്ട് കൂടിയാണ് വയലാർ രവിയുടെ മകൻ ഉൾപ്പെട്ട കേസിന് പുതിയ മാനം നൽകുന്ന തരത്തിൽ സ്വത്ത് കണ്ടുകെട്ടൽ വരുന്നത്. ഇതോടെ കോൺഗ്രസിലെ മക്കൾ രാഷ്ട്രീയവും വീണ്ടും ചർച്ചയാകും.

വയലാർ രവിയുടെ മകൻ രവി കൃഷ്ണയുടെ സ്വത്ത് എൻഫോഴ്സ്മെന്റ് കണ്ടുകെട്ടിയിരിക്കുന്നത്. സ്വക്വിറ്റ്സ ഹെൽത്ത് കെയർ ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ് രവികൃഷ്ണ. ഇദ്ദേഹത്തിന്റെ പങ്കാളി ശ്വേത മംഗളത്തിന്റേതുമുൾപ്പെടെ 11.57 കോടി സ്വത്തുക്കളാണ് കണ്ടെത്തിയത്. കള്ളപ്പണം വെളുപ്പിക്കുന്നതു തടയുന്ന നിയമപ്രകാരം പിടിച്ചത്. 2010-ലാണ് രവി കൃഷ്ണയുടെ സിക്വിറ്റ്സ '108' ആംബുലൻസുകളുടെ കരാർ നൽകിയത്. ഈ ഇടപാടിൽ വൻ ക്രമക്കേട് നടന്നതായി എൻഫോഴ്സ്മെന്റ് കണ്ടെത്തി. സ്വിക്വിറ്റസയ്ക്ക് യോഗ്യതയില്ലാതെയാണ് കരാർ ലഭിച്ചതെന്നും കണ്ടെത്തി. ആംബുലൻസിന്റെ ട്രിപ്പുകളുടെ എണ്ണത്തിൽ ക്രമക്കേട് നടത്തുകയും, ജിപിഎസ് ഘടിപ്പിക്കാതെയായിരുന്നു ട്രിപ്പ് എന്നും കണ്ടെത്തിയിരുന്നു. ഇതിലൂടെ അനധികൃതമായി 23 കോടി രൂപയാണ് കമ്പനി നേടിയത്.

അശോക് ഗഹ്ലോത്തിന്റെ നേതൃത്വത്തിൽ കോൺഗ്രസ് ഭരിക്കുമ്പോഴായിരുന്നു അഴിമതി. ഗഹ്ലോത്ത്, പിസിസി പ്രസിഡന്റ് സച്ചിൻ പൈലറ്റ്, ചിദംബരത്തിന്റെ മകൻ കാർത്തിക് ചിദംബരം, രവി കൃഷ്ണ തുടങ്ങിയവർക്കെതിരെ 2015ലാണ് സിബിഐ കേസെടുത്തത്. അപ്പോൾ മോദി സർക്കാർ അധികാരത്തിലെത്തിയിരുന്നു. സിബിഐ അന്വേഷണത്തിനുള്ള ശുപാർ കേന്ദ്രം പൂഴ്‌ത്തി വച്ചിരിക്കുകയായിരുന്നു. കേന്ദ്രമന്ത്രിയായിരുന്ന ചിദംബരമാണ് ഇതിന് പിന്നിലെന്നും ആരോപണം ഉയർന്നു. ഇത് മനസ്സിലാക്കി തന്നെയാണ് രാജസ്ഥാൻ രാഷ്ട്രീയത്തെ സ്വാധീനിക്കാൻ പോന്ന കേസ് മോദി സജീവമാക്കിയത്. ജയ്പൂർ മുൻ മയേർ പങ്കജ് ജോഷിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രാജസ്ഥാൻ പൊലീസാണ് കേസെടുത്തത് . 2.56 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.

രാജസ്ഥാനിൽ ഇപ്പോൾ ബിജെപി ഭരണമാണ്. ഇതാണ് കേസ് പൊന്തിവരാൻ കാരണം. മുഖ്യമന്ത്രി വസുന്ധര രാജെയുടെ പച്ചക്കൊടി കിട്ടിയതിനെ തുടർന്നാണ് കേസ് പൊലീസ് പൊടിതട്ടിയെടുക്കുന്നത്. ഗവർണർ മാർഗരറ്റ് ആൽവയ്ക്ക് ഇക്കാര്യത്തിൽ വിയോജിപ്പുണ്ടെങ്കിലും സാങ്കേതികമായി ഒന്നും ചെയ്യാനായതുമലില്ല. രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, മുൻ കേന്ദ്രമന്ത്രി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം , മുൻ കേന്ദ്രമന്ത്രി സച്ചിൻ പൈലറ്റ് എന്നിവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രവികൃഷ്ണയുടെ നേതൃത്വത്തിലുള്ള കമ്പനിക്ക് അനുകൂല നിലപാട് സ്വീകരിച്ചു എന്ന പേരിലാണ് രാജസ്ഥാൻ മുന്മുഖ്യമന്ത്രി അശോക് ഗലോട്ടും മുൻ കേന്ദ്രമന്ത്രി സച്ചിൻ പൈലറ്റും കേസിൽ പെട്ടിരിക്കുന്നത്. കേരളത്തിലടക്കം പല സംസ്ഥാനങ്ങളിലും സമാന പരാതികൾ നേരത്തെ ഉയർന്നിരുന്നു. ഇവരുടെ കമ്പനിക്കാണ് നേരത്തെ കേരളത്തിലും 108 ആംബുലൻസുകളുടെ ചുമതല നൽകിയിരുന്നത്.

കേരളത്തിൽ വിവാദം വന്നപ്പോൾ ഉന്നതതല അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദൻ ആവശ്യപ്പെട്ടിരുന്നു. പരാതി ഉയർന്നതിനെ തുടർന്ന് അന്വേഷണം നടക്കുന്നുണ്ട്. ഷാഫി മേത്തർ, വയലാർ രവിയുടെ മകൻ , കേന്ദ്ര മന്ത്രിയായിരുന്ന പി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം, ശ്വേതാ മംഗൽ എന്നിങ്ങനെ വിദേശത്ത് പഠിച്ച ഏതാനും പേർ ചേർന്ന് 2002 ൽ തുടക്കമിട്ട കമ്പനിയാണ് സിഗിത്സ ഹെൽത്ത് കെയർ ്രൈപവറ്റ് ലിമിറ്റഡ്. അപകടത്തിൽ പെടുന്ന രോഗികളെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കാൻ കഴിയുന്ന അത്യാധുനിക സൗകര്യങ്ങളോടുകൂടിയുള്ള ആംബുലൻസുകൾ വാങ്ങി സർക്കാരും, സ്വകാര്യ മേഖലയുമായി കരാറിൽ ഏർപ്പെട്ട് നടത്തിപ്പ് ഏറ്റെടുക്കുക എന്നതായിരുന്നു ഈ കമ്പനിയുടെ പ്രധാന ദൗത്യം. 2002 വരെ കമ്പനിയുടെ വളർച്ച മന്ദഗതിയിലായിരുന്നു.

2007 ൽ മുംബയിൽ പ്രവർത്തിക്കുന്ന ഏഴ് ആംബുലൻസുകൾ മാത്രമാണുണ്ടായിരുന്നത്. പിന്നീടുള്ള വളർച്ച ശരവേഗത്തിലായിരുന്നു. കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാരിന്റെ പിന്തുണ തന്നെയായിരുന്നു ഇതിന് കാരണം. തുടർന്ന് പഞ്ചാബ്, ഒഡിഷ, തമിഴ്‌നാട്, കേരളം, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലായി സിഗിത്സക്ക് 800 ലധികം ആംബുലൻസുകളെത്തി. ഈ കമ്പനിക്ക് അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ അനധികൃതമായി 108' ആംബുലൻസ് സർവ്വീസ് അനുവദിച്ചു നൽകി എന്ന് 2012 ഫെബ്രുവരിയിൽ പ്രതിപക്ഷമായ ബിജെപി ആരോപണം ഉന്നയിക്കുകയായിരുന്നു. ഇതോടെയാണ് തട്ടിപ്പുകൾ പുറത്തുവരാൻ തുടങ്ങിയത്. ഈ ആരോപണത്തെ തുടർന്ന് പി ചിദംബരത്തിന്റെ മകൻ കാർത്തി പി ചിദംബരം കമ്പനിയുടെ ഡയറക്ടർ പദവി ഒഴിഞ്ഞു. 2010 ആയപ്പോഴേക്കും സിഗിത്സ കമ്പനിയുടെ വിറ്റ് വരവ് 23 കോടി രൂപയായും 2011-12 ഓടെ 80 കോടി രൂപയായും ഉയർന്നു.

ഇതെല്ലാം കേന്ദ്ര ഭരണത്തിന്റെ തണലിൽ ഉണ്ടാക്കിയ നേട്ടങ്ങളായിരുന്നു. ഇത്തരത്തിൽ ഖജനാവ് കൊള്ളയടിച്ച ഓരോ ഇടപാടും മോദി പൊടിതട്ടിയെടുക്കുമെന്നാണ് സൂചന.

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഖത്തറിൽ വെച്ച് മേരി വർഗീസ് ഫേസ്‌ബുക്കിലൂടെ വ്യവസായിയെ വശീകരിച്ചു; വാടക വീട്ടിലേക്ക് വിളിച്ചു വരുത്തി; മുറിയിലെത്തിയ വ്യവസായിയുടെ വസ്ത്രങ്ങൾ ഊരിമാറ്റി നഗ്‌നയായ മേരിക്കൊപ്പം നിറുത്തി രഹസ്യ ക്യാമറയിൽ ചിത്രങ്ങൾ പകർത്തി; നാട്ടിലെത്തിയപ്പോൾ നഗ്നചിത്രങ്ങൾ മൊബൈലിൽ അയച്ചു നൽകി ആവശ്യപ്പെട്ടത് 50 ലക്ഷം; പണം തന്നില്ലെങ്കിൽ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിയും; വ്യവസായി പൊലീസിനെ സമീപിച്ച 'ബ്‌ളൂ ബ്‌ളാക്ക്‌മെയിലിങ്' തട്ടിപ്പുസംഘം പിടിയിൽ
മോദി...മോദി...മോദി... ജയ് വിളികളാൽ നിറഞ്ഞ് എൻആർജി സ്‌റ്റേഡിയം; ഭാരത് മാതാ കി ജയ് വിളിച്ചും ഡോലക് കൊട്ടിയും മോദിക്ക് ഊഷ്മളമായ സ്വീകരണം നൽകി ഹൂസ്റ്റണിലെ ഇന്ത്യൻ സമൂഹം; പ്രധാനമന്ത്രി വേദിയിലെത്തിയപ്പോൾ നിലയ്ക്കാത്ത കൈയടികൾ; പ്രസംഗം തുടങ്ങുന്നതിന് മുൻപ് ജയ് വിളി നിൽക്കാൻ കാത്ത് നിന്ന് മോദി; പ്രധാനമന്ത്രിയോടുള്ള ജനങ്ങളുടെ സ്‌നേഹത്തിൽ ഞെട്ടി സാക്ഷാൽ ട്രംപും; ഹൂസ്റ്റൺ മിനി ഇന്ത്യ ആയപ്പോൾ
`ഭൂമിയിൽ പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത നേതാവാണ് അദ്ദേഹം`; ഒരിക്കൽ കൂടി അമേരിക്കയിൽ ട്രംപ് സർക്കാർ ഉണ്ടാകട്ടെ എന്ന് ആശംസിച്ച് മോദി; 300 മില്ല്യൺ ആളുകളുടെ പട്ടിണി മാറ്റിയ മിടുക്കനാണ് മോദിയെന്ന് തിരിച്ച് പുകഴ്‌ത്തി ഡോണാൾഡ് ട്രംപ്; ഇന്ത്യ അമേരിക്ക സൗഹൃദം പുതിയ ഉയരത്തിലേക്കെന്ന് സംയുക്തമായി പ്രഖ്യാപിച്ച് `ഹൗഡി മോദി` യിൽ ഇരു രാഷ്ട്രതലവന്മാർ; നവംമ്പറിൽ ടൈഗർ ട്രയംഫ് എന്ന പേരിൽ സൈനികാഭ്യാസം നടത്തും; മോദി-ട്രംപ് സംയുക്ത വേദിയിൽ ആവേശക്കടലായി എൻആർജി സ്റ്റേഡിയം
വിവാഹ ബന്ധം വേർപിരിഞ്ഞ് നിന്ന കൂട്ടുകാരന്റെ ഭാര്യയെ തോക്കിൻ മുനയിൽ നിർത്തി പീഡിപ്പിച്ചു; ആദ്യ ഭാര്യയുടെ മരണത്തിൽ ദുരൂഹത നിലനിൽക്കെ രണ്ടാം പ്രണയം; രണ്ടാം ഭാര്യയുടെ ആത്മഹത്യയിലും പ്രതി ചേർത്ത് കേസ്; വഴയിലയിൽ സ്‌കൂട്ടർ യാത്രക്കാരിയെ തടഞ്ഞ് നിർത്തി മാലപൊട്ടിച്ച് പട്ടാപ്പകൽ; ബാപ്പയുടെ ഇറച്ചിക്കടയിലെ സ്ഥിര സാന്നിധ്യം `പോത്ത്` എന്ന ഇരട്ടപ്പേരും നൽകി; മാമിയുടെ മകൻ വെട്ടി വീഴ്‌ത്തിയ പോത്ത് ഷാജി സിനിമാക്കഥകളെ അനുസ്മരിപ്പിച്ച വില്ലൻ
മണിക്കൂറിന് 3500 മുതൽ.. രണ്ടുമണിക്കൂർ.. 5000 മൂന്ന് മണിക്കൂർ അൺലിമിറ്റഡ് സർവീസ് 7500 മുതൽ.. ഫുൾ നൈറ്റ് ഫുൾ ഡേ 10,000 മുതൽ; വയസ് 19 മുതൽ സ്റ്റാർട്ടിങ് ..35 വരെ; അക്കൗണ്ടിലേക്ക് സർവീസ് ചാർജായി 2000 രൂപ അയച്ചപ്പോൾ മനംമയക്കുന്ന സുന്ദരിമാരുടെ ഫോട്ടോകൾ; ഇടപാട് ഉറപ്പിക്കാനുള്ള വിലപേശലിന് വഴങ്ങാതിരുന്നപ്പോൾ ഭീഷണി; പ്രവാസി മലയാളിക്ക് നഷ്ടമായത് അരലക്ഷത്തോളം; മോഡലുകളുടെയും നടിമാരുടെയും പടം വച്ച് കുരുക്കുന്ന കൊച്ചിയിലെ പെൺവാണിഭ സംഘങ്ങളുടെ ചതികൾ ഇങ്ങനെ
സ്‌കൂളിൽ എത്തിയാൽ കന്യസ്ത്രീകളോടും വൈദീകരോടും ഭക്തിയിൽ പൊതിഞ്ഞ വിനയവും ഇടപെടലും; യുവതികളായ അദ്ധ്യാപികമാരോടും പെരുമാറ്റം വളരെ മാന്യമായി; പള്ളിക്കാര്യങ്ങളിൽ അതീവതൽപ്പരനായ കുഞ്ഞാടും; വിവാഹിതയായ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ മഠ വക സ്‌കൂളിലെ ലാബ് അസിസ്റ്റന്റിനെ പൊലീസ് പൊക്കിയപ്പോൾ ഇടവക്കാർക്കും നാട്ടുകാർക്കും ഞെട്ടൽ; റെജി ജോസഫ് കുടുങ്ങിയത് പീഡനദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയപ്പതോടെ
ഞാൻ ജീവിതത്തിൽ ഇതുവരെ മദ്യപിച്ചിട്ടില്ല; ഒരിക്കലും മദ്യപിക്കാത്തവരെ പോലും മദ്യപാനി ആക്കാനും മോശക്കാർ ആക്കാനും സിപിഎം തുനിഞ്ഞിറങ്ങിയാൽ അതിനു വഴങ്ങാൻ എന്നെ കിട്ടില്ല സഖാക്കളെ; കുടുംബവുമൊത്തുള്ള മരുഭൂമിയിലെ സവാരിയുടെ വീഡിയോ ഉപയോഗിച്ച് മദ്യപാനിയാക്കി വ്യാജപ്രചരണം നടത്തുന്നവർക്കെതിരെ പൊലീസിൽ പരാതി നൽകും; വോഡ്ക കഴിച്ച് വേച്ചു വേച്ചു നടക്കുന്ന കോൺഗ്രസ് നേതാവാക്കിയവർക്കെതിരെ തുറന്നടിച്ച് ടി സിദ്ദിഖ്
കശ്മീർ വിഷയത്തിൽ ഇന്ത്യക്ക് പിന്തുണയറിയിച്ച് പാക്കിസ്ഥാന് പരോക്ഷ വിമർശനം; `ഇന്ത്യയിലും അമേരിക്കയിലും ഉള്ളത് ജനങ്ങൾക്ക് വേണ്ടി തീവ്രവാദികളെ തുരത്തുന്ന സൈനികർ`; `ഇസ്ലാമിക ഭീകരവാദത്തിനെതിരെ ഒരുമിച്ച് പോരാടും`; സൈനിക അഭ്യാസത്തിലൂടെ പ്രതിരോധ ബന്ധം വിപുലമാക്കും; ബഹിരാകാശ രംഗത്തും ഒരുമിച്ച് നിൽക്കും; മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ കുതിക്കുന്നുവെന്ന് ട്രംപ്; ഈ വർഷം അവസാനം ഇന്ത്യ സന്ദർശിച്ചേക്കുമെന്നും സൂചന നൽകി അമേരിക്കൻ പ്രസിഡന്റ്
മദ്യം തലയ്ക്ക് പിടിച്ചപ്പോൾ കാമുകിയെ കാണാൻ മോഹം; ജനലഴികളിൽ നിന്നുള്ള സംസാരം മടുത്തപ്പോൾ അകത്തു കയറി; കാമകേളികൾ കഴിഞ്ഞപ്പോൾ അറിയാതെ ഉറങ്ങിപ്പോയി; പതിവില്ലാത്ത കൂർക്കം വലി കേട്ട് നോക്കിയ വീട്ടുകാർ ഞെട്ടി; പൊലീസെത്തി പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ മറ്റൊരുവന്റെ പീഡനകഥയും പുറത്ത്: മല്ലപ്പള്ളിയിൽ പതിന്നാലുകാരിയെ പീഡിപ്പിച്ച കഥ പുറത്തായത് ഇങ്ങനെ
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
രതിനിർവേദം പുറത്തു വന്നതോടെ ഹരി പോത്തനുമായി പിണങ്ങിയ എഴുപതുകളിലെ താര സുന്ദരിക്ക് ജീവിതം നൽകിയ 'വില്ലൻ'; മമ്മൂട്ടിയെ കണ്ട് പഠിക്കാതെ ലക്ഷ്യബോധമില്ലാതെ പ്രവർത്തിച്ചതു കൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് തിരിച്ചറിഞ്ഞ് വിലപിച്ച താരം; ബിസിനസ്സിലെ ചുവടുവയ്‌പ്പ് എത്തിച്ചത് കേസിലും പുലിവാലിലും; സീരിയൽ നടിയുമായുള്ള വിവാഹം തകർന്നതോടെ വീണ്ടും ജയഭാരതിയുമായി അടുക്കാൻ ആഗ്രഹിച്ച 'ഭർത്താവ്'; സത്താർ ഓർമ്മയാകുമ്പോൾ
സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ മുതലാളി പാന്റിന്റെ സിബ് അഴിച്ചു; വഴങ്ങാതെ നിന്നപ്പോൾ കഴുത്തിൽ ഇരുകൈകളും കൊണ്ട് അമർത്തിപ്പിടിച്ചു; കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി; പിന്നെ നടന്നത് നിർബന്ധപൂർവമുള്ള വദനസുരതം; സാമീസ് ലാബ് ഉടമ ഡോക്ടർ മജീദിനും മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജിന് എതിരെയും ലൈംഗിക പീഡനത്തിന് കോടതിയിൽ പരാതി; പരാതിക്കാരി പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ കൊച്ചിയിലെ വനിതാ നേതാവ്; ആരോപണത്തിന് പിന്നിൽ സാമ്പത്തികമെന്ന് ജേക്കബ് ജോർജ്
താൻ എന്തിനാണ് വന്നതെന്ന് നഗരസഭാ സെക്രട്ടറിയോട് ആക്രോശിച്ച് സ്വരാജ്; വിധി നടപ്പാക്കാനെന്ന മറുപടിക്ക് മുമ്പിൽ ചൂളി പോയി തൃപ്പുണിത്തുറ എംഎൽഎ; നിർമ്മാതാക്കളുടെ കള്ളക്കളികൾ ഓരോന്നായി തകരുമ്പോൾ വെട്ടിലാകുന്നത് ഇടത് നേതാവ് തന്നെ; വി എസ് പൊളിക്കുന്നത് 350 കോടിയോളം രൂപ സ്വന്തമാക്കിയ നിർമ്മാതാക്കളുടെ രാഷ്ട്രീയ പിന്തുണയോടെയുള്ള തലയൂരൽ കളി; ബിൽഡർമാക്കെതിരെ കേസ് കൊടുക്കാൻ ഉടമകളോട് നിർദ്ദേശിക്കാൻ സർക്കാരിൽ സമ്മർദ്ദം; മരട് സമരം എത്തുക ആന്റി ക്ലൈമാക്സിൽ?
പ്രളയത്തിൽ തൃശൂരിനെ വെള്ളത്തിൽ മുക്കിയത് ശോഭാ സിറ്റിയുടെ പുഴയ്ക്കൽ പാടത്തെ കൈയേറ്റം; പി എൻ സി മേനോന്റെ 19 ഏക്കർ വയൽ കൈയേറ്റത്തിലെ കള്ളി വെളിച്ചത്തുകൊണ്ടു വന്നത് ഈ മിടുമിടുക്കി; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും പിൻവാങ്ങാതെ നിയമ പോരാട്ടം ജയിച്ചിട്ടും അഞ്ച് കൊല്ലമായിട്ടും വിധി നടപ്പാക്കേണ്ടവർ തുടരുന്നത് കുറ്റകരമായ മൗനം; പ്രവാസി വ്യവസായിക്ക് പത്മശ്രീ കിട്ടാത്തതിന് പിന്നിലും അഡ്വ വിദ്യാ സംഗീതിന്റെ നീതി ബോധം; ശതകോടീശ്വരന്റെ കൈയേറ്റം തൃശൂരിനെ മുക്കി കൊല്ലുമ്പോൾ
നാല് മണിക്കൂറോോളം ബാറിലിരുന്ന് മദ്യപിച്ചും മൂക്ക് മുട്ടെ തിന്നും സുഖിച്ച സംഘം പണം അടയക്കാൻ പറ്റില്ലെന്ന് പറഞ്ഞ് ബഹളം വെച്ചു; മൊബൈൽ ഫോൺ പിടിച്ച് വാങ്ങി പറഞ്ഞ് വിട്ട് ബാർ ജീവനക്കാർ; രണ്ട് ജെർമ്മൻ ഷെപ്പേർഡ് നായ്ക്കളുമായി മടങ്ങിയെത്തിയ യുവാക്കൾ പിന്നെ ചെയ്തത് വടി വാളുയർത്തി ബാർ കൗണ്ടർ അടിച്ച് തകർക്കൽ; ഇടപാടുകാർ ഓടി രക്ഷപ്പെട്ടപ്പോൾ ബാറുടമയ്ക്ക് നഷ്ടം ഒന്നരലക്ഷത്തോളം; പഴയന്നൂരിൽ ഇന്നലെ സംഭവിച്ചത്
അരമണി കിലുക്കി തൃശൂരിന്റെ ഹൃദയം കയ്യിലെടുത്ത സുന്ദരി ഇവിടെയുണ്ട്; പെൺ പുലികളിൽ വൈറലായ പാർവ്വതി അറിയപ്പെടുന്ന മോഡലും നർത്തകിയും; ചെറുപ്പം മുതലുള്ള ആഗ്രഹ സഫലീകരണത്തിന് പിന്തുണ നൽകിയത് വിയ്യൂർ ദേശത്തിന്റെ പുലിക്കളി സംഘം; മൂന്ന് ദിവസത്തെ പരിശീലനം കൊണ്ട് തൃശിവപേരുറിന്റെ മനസുകീഴടക്കിയ പാർവ്വതി വി നായരുടെ കഥ
അച്ചൻ ധ്യാനിക്കാൻ പോയപ്പോൾ ഒൻപതാം ക്ലാസുകാരനായ കപ്പിയാർക്ക് മൊബൈൽ കിട്ടി; വാട്സാപ്പിലെ ചാറ്റ് കണ്ടു ഞെട്ടിയ കുട്ടി സ്‌ക്രീൻ ഷോട്ടുകൾ അതിവേഗം കൂട്ടുകാർക്ക് അയച്ചു; പ്രാദേശിക ചാനലിലെ വാർത്ത ഗ്രൂപ്പുകളിൽ വൈറലായപ്പോൾ 'ധ്യാന ഗുരു' പള്ളിയുപേക്ഷിച്ച് അർദ്ധ രാത്രി ഓടി; വിവാദത്തിൽ കുടുങ്ങിയത് പ്രാർത്ഥിച്ച് ചാമ്പക്കാ വിളയിക്കുന്ന അച്ചൻ! വിവാദ നായിക സൺഡേ സ്‌കൂൾ അദ്ധ്യാപികയും; ശ്രീകണ്ഠാപുരത്തിന് സമീപമുള്ള ഒരു ഇടവകക്കാരെ ഞെട്ടിച്ച കഥ ഇങ്ങനെ
മദ്യം തലയ്ക്ക് പിടിച്ചപ്പോൾ കാമുകിയെ കാണാൻ മോഹം; ജനലഴികളിൽ നിന്നുള്ള സംസാരം മടുത്തപ്പോൾ അകത്തു കയറി; കാമകേളികൾ കഴിഞ്ഞപ്പോൾ അറിയാതെ ഉറങ്ങിപ്പോയി; പതിവില്ലാത്ത കൂർക്കം വലി കേട്ട് നോക്കിയ വീട്ടുകാർ ഞെട്ടി; പൊലീസെത്തി പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ മറ്റൊരുവന്റെ പീഡനകഥയും പുറത്ത്: മല്ലപ്പള്ളിയിൽ പതിന്നാലുകാരിയെ പീഡിപ്പിച്ച കഥ പുറത്തായത് ഇങ്ങനെ
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
രതിനിർവേദം പുറത്തു വന്നതോടെ ഹരി പോത്തനുമായി പിണങ്ങിയ എഴുപതുകളിലെ താര സുന്ദരിക്ക് ജീവിതം നൽകിയ 'വില്ലൻ'; മമ്മൂട്ടിയെ കണ്ട് പഠിക്കാതെ ലക്ഷ്യബോധമില്ലാതെ പ്രവർത്തിച്ചതു കൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് തിരിച്ചറിഞ്ഞ് വിലപിച്ച താരം; ബിസിനസ്സിലെ ചുവടുവയ്‌പ്പ് എത്തിച്ചത് കേസിലും പുലിവാലിലും; സീരിയൽ നടിയുമായുള്ള വിവാഹം തകർന്നതോടെ വീണ്ടും ജയഭാരതിയുമായി അടുക്കാൻ ആഗ്രഹിച്ച 'ഭർത്താവ്'; സത്താർ ഓർമ്മയാകുമ്പോൾ
സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ മുതലാളി പാന്റിന്റെ സിബ് അഴിച്ചു; വഴങ്ങാതെ നിന്നപ്പോൾ കഴുത്തിൽ ഇരുകൈകളും കൊണ്ട് അമർത്തിപ്പിടിച്ചു; കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി; പിന്നെ നടന്നത് നിർബന്ധപൂർവമുള്ള വദനസുരതം; സാമീസ് ലാബ് ഉടമ ഡോക്ടർ മജീദിനും മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജിന് എതിരെയും ലൈംഗിക പീഡനത്തിന് കോടതിയിൽ പരാതി; പരാതിക്കാരി പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ കൊച്ചിയിലെ വനിതാ നേതാവ്; ആരോപണത്തിന് പിന്നിൽ സാമ്പത്തികമെന്ന് ജേക്കബ് ജോർജ്
താൻ എന്തിനാണ് വന്നതെന്ന് നഗരസഭാ സെക്രട്ടറിയോട് ആക്രോശിച്ച് സ്വരാജ്; വിധി നടപ്പാക്കാനെന്ന മറുപടിക്ക് മുമ്പിൽ ചൂളി പോയി തൃപ്പുണിത്തുറ എംഎൽഎ; നിർമ്മാതാക്കളുടെ കള്ളക്കളികൾ ഓരോന്നായി തകരുമ്പോൾ വെട്ടിലാകുന്നത് ഇടത് നേതാവ് തന്നെ; വി എസ് പൊളിക്കുന്നത് 350 കോടിയോളം രൂപ സ്വന്തമാക്കിയ നിർമ്മാതാക്കളുടെ രാഷ്ട്രീയ പിന്തുണയോടെയുള്ള തലയൂരൽ കളി; ബിൽഡർമാക്കെതിരെ കേസ് കൊടുക്കാൻ ഉടമകളോട് നിർദ്ദേശിക്കാൻ സർക്കാരിൽ സമ്മർദ്ദം; മരട് സമരം എത്തുക ആന്റി ക്ലൈമാക്സിൽ?
മോഷണ ശ്രമത്തിനിടയിൽ ജീവനക്കാർക്ക് വെടിയേറ്റ വീഡിയോയും സിഐടിയുവിന്റെ തലയിൽ; നാലുവർഷം മുൻപ് നെടുങ്കണ്ടം ബ്രാഞ്ചിൽ ബന്ദ് നടത്തിയവർ ഉണ്ടാക്കിയ അക്രമവും തൊഴിലാളി സമരത്തിന്റെ ഭാഗമാക്കി; മുത്തൂറ്റ് സ്ഥാപനങ്ങളിൽ സിസിടിവി ദൃശ്യങ്ങൾ എഡിറ്റ് ചെയ്തത് തൊഴിലാളി വിരുദ്ധമാക്കാൻ പ്രത്യേക സംഘം പ്രവർത്തിക്കുന്നു; കാള പെറ്റെന്നു കേട്ടയുടനെ കയറെടുക്കുന്ന സോഷ്യൽ മീഡിയയും; മുത്തൂറ്റിലെ ജീവനക്കാരെ ഒറ്റപ്പെടുത്താൻ മാനേജ്മെന്റും മാധ്യമങ്ങളും ചേർത്തു നടത്തുന്ന കള്ളക്കളികൾ
അമ്മയുടെ ശസ്ത്രക്രിയക്കുള്ള മരുന്നുകൾ വാങ്ങാൻ വിപിൻ പണം കണ്ടെത്തിയത് മൊബൈലും മാലയും പണയം വെച്ച്; മെഡിക്കൽ സ്റ്റോറിലെത്തി ഡ്യൂപ്ലിക്കേറ്റ് ബിൽ ചോദിച്ചപ്പോൾ അറിഞ്ഞത് ബിൽ തിരികെ നൽകി പണം മറ്റൊരാൾ കൈപ്പറ്റിയെന്ന്; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കണ്ടത് 10793 രൂപ കൈപ്പറ്റുന്ന നഴ്‌സിനേയും; പാവങ്ങളുടെ ആശ്രയമായ മെഡിക്കൽ കോളേജിൽ പോലും പിച്ചച്ചട്ടിയിൽ കൈയിട്ടു വാരുന്ന പിശാചുകൾ; രണ്ട് മെയിൽ നഴ്‌സുമാർ പൊലീസ് കസ്റ്റഡിയിൽ
പ്രളയത്തിൽ തൃശൂരിനെ വെള്ളത്തിൽ മുക്കിയത് ശോഭാ സിറ്റിയുടെ പുഴയ്ക്കൽ പാടത്തെ കൈയേറ്റം; പി എൻ സി മേനോന്റെ 19 ഏക്കർ വയൽ കൈയേറ്റത്തിലെ കള്ളി വെളിച്ചത്തുകൊണ്ടു വന്നത് ഈ മിടുമിടുക്കി; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും പിൻവാങ്ങാതെ നിയമ പോരാട്ടം ജയിച്ചിട്ടും അഞ്ച് കൊല്ലമായിട്ടും വിധി നടപ്പാക്കേണ്ടവർ തുടരുന്നത് കുറ്റകരമായ മൗനം; പ്രവാസി വ്യവസായിക്ക് പത്മശ്രീ കിട്ടാത്തതിന് പിന്നിലും അഡ്വ വിദ്യാ സംഗീതിന്റെ നീതി ബോധം; ശതകോടീശ്വരന്റെ കൈയേറ്റം തൃശൂരിനെ മുക്കി കൊല്ലുമ്പോൾ