Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കോവിഡ് മരണം ഒരു ലക്ഷം കടന്ന് അമേരിക്ക; ഇന്നലെ 736 പേർ മരിച്ച അമേരിക്കയിൽ മരണ നിരക്ക് 1,00,541 ആയി; ബ്രസീലിൽ ഇന്നലെ മരിച്ചത് 990 പേർ: കോവിഡ് മരണ താണ്ഡവം തുടങ്ങിയതോടെ ബ്രസീൽ മരണ കണക്കിൽ ഉടൻ സ്‌പെയിനിനെയും ഫ്രാൻസിനെയും ഇറ്റലിയേയും ഉടൻ കടത്തി വെട്ടും: രോഗവ്യാപനം കുറഞ്ഞ രാജ്യങ്ങൾ നിയന്ത്രണങ്ങൾ നീക്കിയാൽ വൈറസ് വീണ്ടും പൊട്ടിപ്പുറപ്പെടാമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

കോവിഡ് മരണം ഒരു ലക്ഷം കടന്ന് അമേരിക്ക; ഇന്നലെ 736 പേർ മരിച്ച അമേരിക്കയിൽ മരണ നിരക്ക് 1,00,541 ആയി; ബ്രസീലിൽ ഇന്നലെ മരിച്ചത് 990 പേർ: കോവിഡ് മരണ താണ്ഡവം തുടങ്ങിയതോടെ ബ്രസീൽ മരണ കണക്കിൽ ഉടൻ സ്‌പെയിനിനെയും ഫ്രാൻസിനെയും ഇറ്റലിയേയും ഉടൻ കടത്തി വെട്ടും: രോഗവ്യാപനം കുറഞ്ഞ രാജ്യങ്ങൾ നിയന്ത്രണങ്ങൾ നീക്കിയാൽ വൈറസ് വീണ്ടും പൊട്ടിപ്പുറപ്പെടാമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൺ: അമേരിക്കയിൽ കൊറോണ മരണം ഒരു ലക്ഷം കടന്നു. ഇന്നലെ 736 പേർകൂടി അമേരിക്കയിൽ മരിച്ചതോടെ മരണ നിരക്ക് 1,00,541 ആയി ഉയർന്നു. രാജ്യത്ത് രോഗവ്യാപനവും മരണ നിരക്കും കുറഞ്ഞെങ്കിലും ഇനിയും പതിനായിരങ്ങൾ കൂടി മരണത്തിന് ഇരയായേക്കും. 17,152 പേരാണ് അമേരിക്കയിൽ ഇനിയും കൊറോണ ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്നത്. അതേസമയം ഇന്നലെ പുതുതായി 19,020 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതായത് മുൻ ദിവസങ്ങളേക്കാളും രോഗവ്യാപനം കുറഞ്ഞു വരുന്നു.

അതേസമയം കൊറോണയുടെ പുതിയ മരണക്കളമായി മാറിയ ബ്രസീലിൽ നിരവധി പേരാണ് ദിവസവും മരിക്കുന്നത്. ഇന്നലെ 990 പേർ മരിച്ചതോടെ ബ്രസീലിലെ മരണ നിരക്ക് 24,512 ആയി. സ്‌പെയിനിനെയും ഫ്രാൻസിനെയും ഇറ്റലിയേയും കടത്തി വെട്ടി മരണ കണക്കിൽ ബ്രിട്ടന് പിന്നിൽ മൂന്നാം സ്ഥാനത്തെത്താനുള്ള കുതിപ്പാണ് ബ്രസീൽ നടത്തുന്നത്. ബ്രിട്ടനിൽ ഇന്നേെല 134 മരണമാണ് റിപ്പോർട്ട് ചെയ്തത്. മരണ നിരക്ക് 37,048 ആയി.

ബ്രസീലിന് പിന്നാലെ മറ്റൊരു ലാാറ്റിൻ അമേരിക്കൻ രാജ്യമായ പെറുവിലും മരണ നിരക്ക് ഉയർന്നു വരികയാണ്. ഇന്നലെ 159 പേരാണ് പെറുവിൽ മരിച്ചത്. 3,788 പേർ ഇഥുവരെ രാജ്യത്ത് മരിച്ചു. പുതുതായി 5,772 പേരിൽ രോഗബാധ കണ്ടെത്തിയതോടെ 129,751 കോവിഡ് രോഗികളാണ് പെറുവിലുള്ളത്. മെക്‌സിക്കോയിലും മരണ കണക്ക് ഉയരുകയാണ്. ഇ്‌നലെ 239 പേർ മരിച്ച മെക്‌സിക്കോയിൽ ഇതുരെ മരിച്ചത് 7,633 പേരാണ്. അതേസമയം, ഇറ്റലി, ഫ്രാൻസ്, ജർമനി, സ്‌പെയിൻ തുടങ്ങി കോവിഡ് ആദ്യ കാലത്ത് മരണ താണ്ഡവമാടിയ രാജ്യങ്ങളിലെല്ലാം മരണ നിരക്ക് ഗണ്യമായി കുറഞ്ഞു. നിലവിൽ മിക്ക ദിവസങ്ങളിലും 100ൽ താഴെ മരണം മാത്രമാണ് ഈ രാജ്യങ്ങളിൽ സംഭവിക്കുന്നത്. രോഗവ്യാപനവും ഈ രാജ്യങ്ങളിൽ കുറഞ്ഞിട്ടുണ്ട്.

അതേസമയം കോവിഡ് കേസുകൾ കുറയുന്ന രാജ്യങ്ങൾ നിലവിൽ രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളും നീക്കി തുടങ്ങി. എന്നാൽ രോഗം തടയുന്നതിനുള്ള പ്രതിരോധ നടപടികൾ ഉപേക്ഷിക്കരുതെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നത്. നിലവിലെ നിയന്ത്രണങ്ങൾ ഉപേക്ഷിച്ചാൻ കോവിഡിന്റെ രണ്ടാം താണ്ഡവം ഉടൻ വരുമനെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കോവിഡ് നിയന്ത്രണങ്ങൾ എടുത്തുകളയാനുള്ള ലോകരാഷ്ട്രങ്ങളുടെ നടപടിയെ തുടർന്നാണ് ലോകാരോഗ്യ സംഘടനയുടെ അത്യാഹിത വിഭാഗം മേധാവി ഡോ. മൈക്ക് റയാന്റെ മുന്നറിയിപ്പ്.

ലോകം ഇപ്പോഴും കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിന്റെ ആദ്യ തരംഗത്തിന്റെ മധ്യത്തിലാണ്. പല രാജ്യങ്ങളിലും കേസുകൾ കുറഞ്ഞുവരികയാണെങ്കിലും മധ്യ, തെക്കേ അമേരിക്ക, ദക്ഷിണേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ രോഗം വർധിച്ചുകൊണ്ടിരിക്കുന്നു. പകർച്ചവ്യാധികൾ പലപ്പോഴും തിരമാലകളെ പോലെയാണ് വരിക. അതായത്, ആദ്യത്തെ തരംഗദൈർഘ്യം കുറഞ്ഞ രാജ്യങ്ങളിൽ ഈ വർഷം അവസാനം രോഗം വീണ്ടും പൊട്ടിപ്പുറപ്പെടാം. ആദ്യത്തെ തരംഗത്തെ തടയുന്നതിനുള്ള നടപടികൾ വളരെ വേഗം എടുത്തുകളഞ്ഞാൽ രോഗനിരക്ക് വീണ്ടും ഉയരാൻ സാധ്യതയുണ്ട്. രണ്ടാമത്തെ തരംഗത്തിൽ, മാസങ്ങൾക്ക് ശേഷം അത് ആവർത്തിക്കുന്നു.

എപ്പോൾ വേണമെങ്കിലും രോഗനിരക്ക് ഉയരുമെന്ന വസ്തുതയെക്കുറിച്ച് ബോധവാന്മാരാകേണ്ടതുണ്ട്. രോഗികളുടെ എണ്ണം കുറഞ്ഞാൽ രോഗ നിരക്ക് കുറയുകയാണെന്ന് ഊഹിക്കാനാവില്ല. ഈ തരംഗത്തിൽ രണ്ടാമത്തെ 'കൊടുമുടി' ഉണ്ടായേക്കാം. യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും രാജ്യങ്ങൾ പൊതുജനാരോഗ്യവും സാമൂഹികവുമായ നടപടികൾ തുടർന്നും നടപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. പല യൂറോപ്യൻ രാജ്യങ്ങളും യുഎസും വരുന്ന ആഴ്ചകളിൽ ലോക്ഡൗൺ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ കൈക്കൊണ്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP