Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ട്രംപിന്റെ ഭ്രാന്തൻ ഭരണത്തോട് നോ പറഞ്ഞ് അമേരിക്കൻ ജനത; ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ തൂത്തുവാരുമെന്ന് എക്‌സിറ്റ് പോൾ; ഇനി കാത്തിരിക്കുന്നത് ജനപ്രതിനിധികളുടെ പിന്തുണയില്ലാത്ത അമേരിക്കൻ ഭരണം

ട്രംപിന്റെ ഭ്രാന്തൻ ഭരണത്തോട് നോ പറഞ്ഞ് അമേരിക്കൻ ജനത; ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ തൂത്തുവാരുമെന്ന് എക്‌സിറ്റ് പോൾ; ഇനി കാത്തിരിക്കുന്നത് ജനപ്രതിനിധികളുടെ പിന്തുണയില്ലാത്ത അമേരിക്കൻ ഭരണം

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൺ: അമേരിക്കയിൽ ഇന്ന് ഇടക്കാല തിരഞ്ഞെടുപ്പ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 20 മാസത്തെ ഭരണത്തെ വിലയിരുത്തലായാണ് ജനവിധിയെ കാണുന്നത്. ട്രംപിനു നിർണായകമായ ഇടക്കാല തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പു പുരോഗമിക്കുകയാണ്. ട്രംപ് പ്രസിഡന്റായശേഷം നടക്കുന്ന ആദ്യ പ്രധാന തിരഞ്ഞെടുപ്പാണിത്, ട്രംപിന്റെ രണ്ടു വർഷത്തെ ഭരണത്തിന്റെ വിലയിരുത്തലും. വോട്ടിങ്ങ് ആരംഭിച്ചതു മുതൽ വിവിധ ബൂത്തുകൾക്കു മുന്നിൽ വലിയ തിരക്കാണ് കണ്ടത്. ഉച്ചയോടെ തിരഞ്ഞെടുപ്പിന്റെ ഫലസൂചനകൾ അറിയാൻ സാധിക്കുമെന്നാണ് കരുതുന്നത്.

435 അംഗ ജനപ്രതിനിധിസഭയിലേക്കും 100 അംഗ സെനറ്റിലെ 35 സീറ്റുകളിലേക്കുമാണ് ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുന്നത്. കൂടാതെ 36 സംസ്ഥാനങ്ങളിലെ ഗവർണർ സ്ഥാനത്തേക്കും വോട്ടെടുപ്പ് നടക്കും. ജനപ്രതിനിധി സഭയിലെ റിപ്പബ്ലിക്കൻ ഭൂരിപക്ഷം അട്ടിമറിക്കാമെന്ന പ്രതീക്ഷയിലാണ് ഡെമോക്രാറ്റുകൾ. ട്രംപിന്റെ ഭ്രാന്തൻ ഭരണത്തിൽ മടുത്ത ജനങ്ങൾ ഇപ്പോൾ ഡെമോക്രാറ്റുകൾക്കൊപ്പമാണെന്നാണ് എക്‌സിറ്റ് പോളുകളും സൂചിപ്പിക്കുന്നത്. എന്നാൽ സെനറ്റിൽ ഡെമോക്രാറ്റുകളുടെ സിറ്റിങ് സീറ്റുകളിലേക്ക് തന്നെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അതുകൊണ്ട് ഭൂരിപക്ഷം കൂട്ടാമെന്ന പ്രതീക്ഷയിലാണ് റിപ്പബ്ലിക്കൻ ക്യാമ്പ്.

ജനപ്രതിനിധി സഭ നഷ്ടപ്പെട്ടാൽ ട്രംപിന്റെ ഭരണ പരിഷ്‌ക്കാരങ്ങൾക്കെല്ലാം പൂട്ടു വീഴും. ഭരണസംവിധാനങ്ങളുടെ അടച്ചു പൂട്ടൽ വരെ ഉണ്ടായേക്കാം. പ്രചരണരംഗത്തിറങ്ങിയ മുൻ പ്രസിഡന്റ് ബരാക് ഒബാമ വിഭാഗീയതയ്ക്കും വംശീയ വിദ്വേഷത്തിനും മുന്നിൽ തോറ്റുകൊടുക്കരുതെന്ന് ആഹ്വാനം ചെയ്തിരുന്നു. പക്ഷേ കുടിയേറ്റ പ്രശ്‌നത്തിൽ ഡമോക്രാറ്റുകൾക്ക് നേരെ കടുത്ത വിമർശനമുന്നയിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ റാലികൾ. ഇരുകൂട്ടരുടേയും പ്രധാനവിഷയം കുടിയേറ്റമാണ്. തോക്ക് നിയന്ത്രണ വിവാദവും ആരോഗ്യപരിരക്ഷയുമാണ് ചൂടുപിടിച്ചിരിക്കുന്ന മറ്റ് രണ്ട് വിഷയങ്ങൾ. ഇടക്കാല തെരഞ്ഞെടുപ്പുകളുടെ ഫലം എപ്പോഴും ഭരണകൂട വിരുദ്ധമായിരിക്കും എന്നതും ഡമോക്രാറ്റുകൾക്ക് പ്രതീക്ഷ നൽകുന്ന ഘടകമാണ്.

രണ്ടു സംസ്ഥാനങ്ങളിൽ പോളിങ് കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള ചില വിവരങ്ങൾ പ്രചരിച്ചിരുന്നു. തെറ്റായ വിവരങ്ങൾക്കെതിരെ അധികൃതർ മുന്നറിയിപ്പ് നൽകുകയും ചെയ്തു. വിവിധ സ്ഥലങ്ങളിൽ പോളിങ്ങ് ബൂത്തിലേക്ക് പോകുന്നവർക്ക് ഊബർ, സിറ്റി ബൈക്ക് തുടങ്ങിയ കമ്പനികൾ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാജവാർത്തകൾ വോട്ടെടുപ്പിനെ സ്വാധീനിക്കാതിരിക്കാനായി ഫെയ്‌സ് ബുക് നൂറ്റൻപതിലേറെ അക്കൗണ്ടുകൾ മരവിപ്പിച്ചു.

ഇരുസഭകളിലും ഇപ്പോൾ ഭൂരിപക്ഷമുള്ള റിപ്പബ്ലിക്കൻ പാർട്ടിക്ക് അതു നിലനിർത്തണമെങ്കിൽ മികച്ച ജയം അനിവാര്യമാണ്. 435 അംഗ കോൺഗ്രസിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് 235, ഡമോക്രാറ്റിക് പാർട്ടിക്ക് 193 അംഗങ്ങളാണുണ്ടായിരുന്നത്. രണ്ടു വർഷം കൂടുമ്പോഴാണ് കോൺഗ്രസ് തിരഞ്ഞെടുപ്പ്. 100 അംഗ സെനറ്റിൽ നേരിയ ഭൂരിപക്ഷം മാത്രമാണ് ട്രംപിന്റെ പാർട്ടിക്കുള്ളത്. ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ യുഎസ് പാർലമെന്റായ കോൺഗ്രസ് പിടിച്ചെടുത്താൽ ട്രംപിനെതിരെ ഇംപീച്‌മെന്റ് നടപടികൾക്കു വേദിയൊരുങ്ങുമെന്ന നാടകീയ വഴിത്തിരിവുണ്ട്. പുതിയ രാഷ്ട്രീയ നേതാക്കളെ തിരഞ്ഞെടുക്കാനും ട്രംപിന്റെ രാഷ്ട്രീയ ഭാവിയുടെ വിധിയാറിയാനും ഇനി മണിക്കൂറുകൾ മാത്രം കാത്തിരുന്നാൽ മതി. ഇരു സഭകളിലും നിലവിൽ റിപ്പബ്ലിക്കൻ ഭൂരിപക്ഷമാണുള്ളത്.

എഴ് ഇന്ത്യൻ വംശജർ കൂടി ഇടക്കാല തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളാണ്. ജനപ്രതിനിധി സഭയിൽ ഇപ്പോഴുള്ള നാലു പേർക്കു പുറമേയാണ് ഏഴ് ഇന്ത്യക്കാരു കൂടി സ്ഥാനാർത്ഥികളായിരിക്കുന്നത്. ട്രംപിന്റെ ദുർഭരണത്തിൽ മടുത്തതിനെ തുടർന്ന് ലോകരാഷ്ട്രങ്ങൾ ഉറ്റുനോക്കുന്ന ഇത്തവണത്തെ ഇടക്കാല തിരഞ്ഞടുപ്പിന് പ്രത്യേകതകൾ ഏറെയാണ്. അമേരിക്കയുടെ ചരിത്രത്തിൽ ഏറ്റവും അധികം വനിതകൾ മൽസരരംഗത്തുള്ള തിരഞ്ഞെടുപ്പിന്റെ വിധി എഴുത്താണിത്.

പാർലമെന്റിന്റെ ചരിത്രത്തിലാദ്യമായി മുസ്ലിം വനിതകൾ അംഗമാകാനുള്ള സാധ്യതയുമുണ്ട്. ഡമോക്രാറ്റ് ടിക്കറ്റിൽ മൽസരിക്കുന്ന ഇൽഹാൻ ഉമറും റഷീദ താലിബും വിജയസാധ്യതയുള്ള മണ്ഡലങ്ങളിലാണ്. ആഫ്രോഅമേരിക്കൻ വംശജയായ ഇൽഹാൻ ഉമർ മിനസോട്ട സംസ്ഥാനത്തു നിന്നുമാണ് ജനപ്രതിനിധിസഭയിലേക്ക് മൽസരിക്കുന്നത്. ഇന്ത്യൻ വംശജരായ എൺപതോളം പേരാണ് മത്സരരംഗത്തുള്ളത്. ഇന്ത്യൻ വംശജരുൾപ്പെടെ 220 ഏഷ്യൻ സ്ഥാനാർത്ഥികളിൽ ഭൂരിഭാഗവും ഡമോക്രാറ്റിക് പാർട്ടി ടിക്കറ്റിലാണു മൽസരിക്കുന്നത്.

ജോർജിയ, ഇന്ത്യാന, കെന്റക്കി, ന്യൂഹാംഷർ, സൗത്ത് കാരലൈന, വെർമോണ്ട്, വെർജീനിയ, നോർത്ത് കാരലൈന, ഒഹായോ, വെസ്റ്റ് വെർജീനിയ, അലബാമ, കനക്ടികട്ട്, ഡെലവെയർ ഫ്‌ളോറിഡ, ഇല്ലിനോയ്, മെയ്ൻ, മേരിലാൻഡ്, മാസച്യുസിറ്റ്‌സ്, മിസിസിപ്പി, മിസോറി, ന്യൂജഴ്‌സി, ഓക്ലഹോമ, പെൻസിൽവേനിയ, റോഡ് ഐലൻഡ്, ടെനിസി, അർകൻസ, അരിസോന, കൊളറാഡോ, കാൻസസ്, ലൂസിയാന, മിഷിഗൻ, മിനസോട്ട, നെബ്രാസ്‌ക, ന്യൂമെക്‌സിക്കോ, ന്യൂയോർക്ക്, സൗത്ത് ഡെക്കോഡ, ടെക്‌സസ്, വിസ്‌കോൻസെൻ, വയോമിങ്, അയോവ, മോണ്ടാന, നെവാഡ, യൂട്ടാ, കലിഫോർണിയ, ഹവായ്, ഐഡഹോ, നോർത്ത് ഡെക്കോഡ, ഓറിഗൻ, വാഷിങ്ടൻ, അലാസ്‌ക.

പൗരത്വനിയന്ത്രണം, മധ്യഅമേരിക്കയിൽ നിന്നുള്ള കുടിയേറ്റക്കാരുടെ പ്രവാഹം, ലെറ്റർ ബോംബ് വിവാദം, തോക്ക് നിയന്ത്രണ വിവാദം, ആരോഗ്യപരിരക്ഷ എന്നിങ്ങനെ നിരവധി വിഷയങ്ങളിൽ റിപ്പബ്ലിക്കൻ പാർട്ടിയെ പ്രതിരോധത്തിലാക്കാൻ ഡെമോക്രാറ്റിക് പാർട്ടിക്ക് സാധിച്ചിട്ടുണ്ട്. ഇടക്കാല തെരഞ്ഞെടുപ്പ് ഫലം എപ്പോഴും ഭരണകൂട വിരുദ്ധമായിരിക്കും എന്നതും ഡമോക്രാറ്റുകൾക്ക് പ്രതീക്ഷ നൽകുന്ന ഘടകമാണ്. ഇന്ത്യൻ സമയം വൈകീട്ട് ആറരക്കാണ് വോട്ടിങ് ആരംഭിക്കുക. നാളെ ഉച്ചയോടെതെരഞ്ഞെടുപ്പ് ഫലം പുറത്തുവരും. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP