Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അടുത്തത് പാക് അധീന കശ്മീർ രാജ്യത്തിനൊപ്പം ചേർക്കൽ; പാക് അധീന കശ്മീരിനെ ഔദ്യോഗികമായി ഇന്ത്യയുടെ ഭാഗമാക്കണമെന്ന ഉറച്ച നിലപാടുള്ള നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി; അജ് തക് ചാനൽ വേദിയിൽ സുപ്രധാന പ്രഖ്യാപനവുമായി അമിത് ഷാ; കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വാക്കുകളിലുള്ളത് ഏകീകൃത സിവിൽ കോഡിന് മുമ്പ് പാക് അധീന കാശ്മീരിൽ തീരുമാനം; പൗരത്വ നിയമത്തിൽ വിട്ടുവീഴ്ചയില്ലെന്നും മോദി സർക്കാർ

അടുത്തത് പാക് അധീന കശ്മീർ രാജ്യത്തിനൊപ്പം ചേർക്കൽ; പാക് അധീന കശ്മീരിനെ ഔദ്യോഗികമായി ഇന്ത്യയുടെ ഭാഗമാക്കണമെന്ന ഉറച്ച നിലപാടുള്ള നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി; അജ് തക് ചാനൽ വേദിയിൽ സുപ്രധാന പ്രഖ്യാപനവുമായി അമിത് ഷാ; കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വാക്കുകളിലുള്ളത് ഏകീകൃത സിവിൽ കോഡിന് മുമ്പ് പാക് അധീന കാശ്മീരിൽ തീരുമാനം; പൗരത്വ നിയമത്തിൽ വിട്ടുവീഴ്ചയില്ലെന്നും മോദി സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പാക് അധീന കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പാക് അധീന കശ്മീരിനെ ഔദ്യോഗികമായി ഇന്ത്യയുടെ ഭാഗമാക്കണമെന്ന ഉറച്ച നിലപാടുള്ള നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം പ്രഖ്യാപനങ്ങൾ മുൻകൂട്ടി പറയാനാകില്ലെന്ന് എന്നാൽ, ഉചിത സമയത്ത് ആ വാർത്തയുണ്ടാകുമെന്നും അമിത് ഷാ വെളിപ്പെടുത്തി. പാക് അധീന കശ്മീർ ഇന്ത്യയ്ക്കൊപ്പമുണ്ടാകുമെന്ന് നേരത്തേയും അമിത് ഷാ വ്യക്തമാക്കിയിരുന്നു.

ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവടങ്ങളിലെ മത ന്യൂനപക്ഷങ്ങൾക്ക് വേണ്ടിയാണ് പൗരത്വ ബിൽ എന്ന് പാർലമെന്റിൽ അമിത് ഷാ പറഞ്ഞിരുന്നു. ഈ സമയത്ത് അഫ്ഗാൻ എവിടെയാണ് ഇന്ത്യയുമായി അതിർത്തി പങ്കിടുന്നതെന്ന ചോദ്യം പ്രതിപക്ഷം ഉയർത്തി. ഇതേ സമയം സരസമായി തന്നെ പാക് അധീന കാശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും അത് നിങ്ങൾക്ക് അറിയില്ലേ എന്നും അമിത് ഷാ ചോദിച്ചിരുന്നു. ഇതോടെ പ്രതിപക്ഷം നിശബ്ദമായി. പാക് അധീന കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമെന്നു അമിത് ഷാ പ്രഖ്യാപിക്കുമ്പോൾ അതിന് പ്രസക്തിയും ഏറെയാണ്. ഏകീകൃത സിവിൽ കോഡിന് മുമ്പ് തന്നെ ഈ പ്രഖ്യാപനം ഉണ്ടാകും എന്ന സൂചനയാണ് ഇത് നൽകുന്നത്.

ആജ്തക് ചാനൽ സംഘടിപ്പിച്ച സംവാദ പരിപാടിയിലാണ് അമിത് ഷായുടെ പ്രഖ്യാപനം. ഇത്തരം ഗൗരവകരമായ വിഷയങ്ങളിലെ സർക്കാർ ഇടപെടലുകൾ പൊതു ഇടത്ത് പ്രഖ്യാപിക്കാനാവില്ല. എന്നാൽ, ഭാവിയിൽ തന്നെ സർക്കാർ തലത്തിൽ തീരുമാനം ഉണ്ടാകും. പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമായി എന്ന ഔദ്യോഗിക പ്രഖ്യാപനമാകും നിങ്ങൾക്ക് മുന്നിലുണ്ടാവുക. അതേസമയം, പാക് അധീന കശ്മീരിലെ ഭൂമി മാത്രമാണ് പ്രശ്നമാക്കുന്നതെന്നും അവിടുത്തെ ജനങ്ങളുടെ കാര്യം പരിഗണിക്കുന്നില്ലെന്നുമുള്ള ദയാനിധി മാരന്റെ ചോദ്യത്തോട് 24 അസംബ്ലി സീറ്റുകൾ ഇപ്പോഴും കശ്മീരിൽ ഒഴിഞ്ഞു കിടക്കുകയാണ്. പാക് അധീന കശ്മീരിലെ ജനങ്ങളും അതിൽ പങ്കാളികളാണെന്നായിരുന്നു അമിത് ഷായുടെ മറുപടി.

പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്നും അമിത് ഷാ വ്യക്തമാക്കുന്നു. എത്ര എതിർത്താലും നിയമം നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ നിയമത്തെ എത്രത്തോളം എതിർക്കാമോ അത്രയും എതിർക്കാം. എന്നാലും നിയമവുമായി സർക്കാർ മുന്നോട്ടുപോകും. എന്തുവന്നാലും പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള അഭയാർത്ഥികളെ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പ്രതിപക്ഷ പാർട്ടികൾ വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്ന ആരോപണം അദ്ദേഹം ആവർത്തിച്ചു. ആരുടെയും പൗരത്വം നഷ്ടപ്പെടില്ല. നിയമം നടപ്പാക്കുന്നത് എഴുപത് വർഷങ്ങൾക്ക് മുമ്പുണ്ടാക്കിയ നെഹ്റു-ലിയാഖത്ത് കരാറിന്റെ അടിസ്ഥാനത്തിലാണ്. കോൺഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും അമിത് ഷാ നേരത്തെ ആരോപിച്ചിരുന്നു.

രാജ്യത്ത് നടക്കുന്നത് വിദ്യാർത്ഥി പ്രക്ഷോഭമല്ലെന്ന് അമിത് ഷാ പറയുന്നു. വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ രൂപം ഇതല്ല. കലാപശ്രമമാണ് ചില സർവകലാശാലകൾ കേന്ദ്രീകരിച്ച് നടക്കുന്നത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ സമരങ്ങളെല്ലാം അഞ്ചു ദിവസത്തിനുള്ളിൽ അവസാനിച്ചതായും മറ്റു ചില കേന്ദ്രങ്ങളിൽ നടക്കുന്നത് ആസൂത്രിതരൂപത്തിലുള്ള കലാപശ്രമങ്ങളാണെന്നും ഷാ പറഞ്ഞു. 22 സർവകലാശാലകളിലാണ് വിദ്യാർത്ഥികൾ പൗരത്വ ബില്ലിനെതിരേ പ്രതിഷേധം സംഘടിപ്പിച്ചത്. ഇതിൽ നാല് സർവകലാശാലകളിൽ മാത്രമാണ് സംഘർഷാവസ്ഥ തുടരുന്നത്. പ്രതിഷേധം കലാപത്തിലേക്ക് നീങ്ങുന്ന സർവ്വകലാശാലകളെപ്പറ്റി കൃത്യമായി ധാരണയുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി.

പൗരത്വ ഭേദഗതി നിയമത്തിന് എതിരായ സമരത്തിന്റെ പേരിൽ മുസ്ലിം സർവകലാശാലകൾ കേന്ദ്രീകരിച്ച് ജിഹാദി സംഘടനകൾ രാജ്യവിരുദ്ധനീക്കങ്ങൾ ആസൂത്രണം ചെയ്യുന്നതിന്റെ സൂചനകളാണ് കേന്ദ്ര സർക്കാർ പങ്കുവയ്ക്കുന്നത്. ഇസ്ലാമിക ഭീകര ശക്തികൾക്ക് അഭയകേന്ദ്രമായി മാറിയെന്ന ആക്ഷേപം ശക്തമായ ഈ സർവകലാശാലകൾ കേന്ദ്രീകരിച്ചാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം തെരുവുകളിലേക്ക് പടർന്നത്. ഡൽഹിയിലെ ജാമിയ മിലിയ ഇസ്ലാമിയ, അലിഗഡ് മുസ്ലിം സർവകലാശാല എന്നിവ കേന്ദ്രീകരിച്ച് വിദ്യാർത്ഥി പ്രക്ഷോഭമെന്ന പേരിൽ നടക്കുന്നത് കലാപ ശ്രമങ്ങളാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിലയിരുത്തി.

ജാമിയ മിലിയയിൽ പുറത്തുനിന്നുള്ള നിരവധിപേർ സ്ഥിരതാമസമാക്കിയെന്നാണ് പൊലീസ് റിപ്പോർട്ട്. വ്യാജ തിരിച്ചറിയൽ കാർഡുമായി എഴുനൂറോളം പേർ താമസിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. ജെഎൻയുവിൽ അധികൃതർ കൂടുതൽ കർശനമായി ഹോസ്റ്റൽ നിയമങ്ങൾ നടപ്പാക്കിയതോടെയാണ് ചിലർ ജാമിയ മിലിയയിലേക്ക് ചേക്കേറിയതെന്ന് കേന്ദ്ര സർക്കാർ വിലയിരുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP