Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തൊഴിലാളികൾ സമരം ചെയ്ത് അധികാരികളെ മുട്ടുകുത്തിച്ചിട്ടുണ്ട്, അന്ന് തച്ചങ്കരി ജനിച്ചിട്ടില്ല; ചെത്ത് തൊഴിലാളി ബോർഡിന്റെ ചെയർമാൻ ആയിരുന്നങ്കിൽ തച്ചങ്കരി തെങ്ങിൽ കയറിയേനെ; തച്ചങ്കരിയെ മാറ്റാൻ ആവശ്യപ്പെടില്ല, മടുത്ത് ഇറങ്ങിപ്പോകണം: പണിയെടുക്കാതെ പോക്കറ്റിലെത്തിയ ലക്ഷങ്ങളുടെ വരവു നിലച്ചതോടെ തച്ചങ്കരിയെ തെറിപറഞ്ഞ് ഓടിക്കാൻ ആനത്തലവട്ടം രംഗത്ത്

തൊഴിലാളികൾ സമരം ചെയ്ത് അധികാരികളെ മുട്ടുകുത്തിച്ചിട്ടുണ്ട്, അന്ന് തച്ചങ്കരി ജനിച്ചിട്ടില്ല; ചെത്ത് തൊഴിലാളി ബോർഡിന്റെ ചെയർമാൻ ആയിരുന്നങ്കിൽ തച്ചങ്കരി തെങ്ങിൽ കയറിയേനെ; തച്ചങ്കരിയെ മാറ്റാൻ ആവശ്യപ്പെടില്ല, മടുത്ത് ഇറങ്ങിപ്പോകണം: പണിയെടുക്കാതെ പോക്കറ്റിലെത്തിയ ലക്ഷങ്ങളുടെ വരവു നിലച്ചതോടെ തച്ചങ്കരിയെ തെറിപറഞ്ഞ് ഓടിക്കാൻ ആനത്തലവട്ടം രംഗത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മാനേജ്‌മെന്റ് കാര്യങ്ങളിൽ പോലും കൈകടത്തിയിരുന്ന തൊഴിലാളി യൂണിയനുകൾക്കെതിരെ ശക്തമായി നടപടികളുമായി കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരി രംഗത്തെത്തിയപ്പോൾ കലിപ്പു തീർക്കാൻ വേണ്ടി നല്ലരീതിയിൽ ഇപ്പോൾ മുന്നോട്ടു പോകുന്ന സ്ഥാപനത്തെ തകർക്കാനാണ് ഒരു വിഭാഗം രംഗത്തിറങ്ങിയിരിക്കുന്നത്. ഇതുവരെ ഒരുമിച്ച് സമരരംഗത്തു വരാത്ത തൊഴിലാളി സംഘടനകൾ ഇന്ന് സംയുക്തമായി സമര രംഗത്ത് അണിചേർന്നു. തച്ചങ്കരിയെ തെറിവിളിച്ച് ഓടിക്കാനാണ് ഉദ്ദേശ്യമെന്ന് വ്യക്തമാക്കുകയായിരുന്നു തലമുതിർന്ന സിപിഎം നേതാക്കൾ.

കെഎസ്ആർടിസി എം.ഡി. ടോമിൻ തച്ചങ്കരിയെ വ്യക്തിപരമായി അധിക്ഷേപിച്ച് കൊണ്ടാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ രംഗത്തെത്തിയത്. ഭരിക്കുന്നത് ഇടതു സർക്കാർ ആണെങ്കിലും തച്ചങ്കരിക്കെതിരെ ആയിരുന്നു ഇവരുടെ ആനത്തവട്ടത്തിന്റെയും എതിർപ്പ്. തൊഴിലാളികൾ സമരം ചെയ്ത് അധികാരികളെ മുട്ടുകുത്തിച്ചിട്ടുണ്ട്, അന്ന് തച്ചങ്കരി ജനിച്ചിട്ടില്ലെന്ന് ആനന്ദൻ പറഞ്ഞു. ചെത്തുതൊഴിലാൡബോർഡിന്റെ ചെയർമാനായിരുന്നു തച്ചങ്കരി എങ്കിൽ തെങ്ങിൽ കയറിയേനെയെന്നും ആനത്തലവട്ടം ആനന്ദൻ പരിഹസിച്ചു.

തച്ചങ്കരിയെ മാറ്റാൻ സർക്കാറിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന ഭീഷണിയും അദ്ദേഹം മുഴക്കി. പണിമടുത്ത് തച്ചങ്കരി ഇറങ്ങിപ്പോകണം. അതാണ് ലക്ഷ്യമെന്ന വിധത്തിലാണ് ആനത്തലവട്ടം ആനന്ദൻ പ്രസംഗിച്ചത്. ആനത്തവട്ടത്തിന്റെ വാക്കുകൾക്ക് കൈയടിക്കുന്ന തൊഴിലാളികളെയും ഇക്കൂട്ടത്തിൽ കാണാമായിരുന്നു. കെ.എസ്.ആർ.ടി.സി. സമരപ്രഖ്യാപന കൺവൻഷനിലാണ് ആനത്തലവട്ടത്തിന്റെ അധിക്ഷേപവും അശ്ലീലപരാമർശവും. സിഐടിയു, ഐഎൻടിയുസി, എഐടിയുസി എന്നിവരാണ് ഒന്നിച്ചു സമരം ചെയ്യുന്നത്. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും അമിതമായി ജോലി ചെയ്യിപ്പിക്കുന്നതു ചെറുക്കാനുമാണു സമരമെന്നാണ് യൂണിയനുകളുടെ പ്രഖ്യാപനം.

ഇടതുപക്ഷവും വലതു പക്ഷവും തച്ചങ്കരിക്കെതിരെ ഒരുമിച്ചിട്ടുണ്ട്. യൂണിയനുകൾക്ക് കടിഞ്ഞാണ് ഇട്ട തച്ചങ്കരിയുടെ നടപടിയാണ് ഇതിന് കാരണം. അതേസമയം സിഐടിയു സമത്തിന് ഇറങ്ങുമ്പോൾ തച്ചങ്കരിക്കൊപ്പം സിപിഎം ഉണ്ടോ എന്ന സംശയമാണ് ചർച്ചയാകുന്നത്.
കെഎസ്ആർടിസി യൂണിയനുകളുടെ മാസപ്പിരിവിനെതിരെ കർശന നടപടി സ്വീകരിച്ചതാണ് ജീവനക്കാരുടെ എതിർപ്പിന് കാരണമായത്. ജീവനക്കാരുടെ അനുവാദമില്ലാതെ ശമ്പളത്തിൽ നിന്നു മാസവരി ഈടാക്കി യൂണിയനുകൾക്കു നൽകരുതെന്ന് ആവശ്യപ്പെട്ടു തച്ചങ്കരി എസ്‌ബിഐയ്ക്കു കത്ത് നൽകിയിരുന്നു. തങ്ങളുടെ അനുമതിയില്ലാതെ ശമ്പള അക്കൗണ്ടിൽ നിന്നു ബാങ്ക് മാസവരി ഈടാക്കി യൂണിയനുകൾക്കു നൽകുന്നുവെന്ന ജീവനക്കാരുടെ പരാതിയെ തുടർന്നാണു എംഡിയുടെ നടപടി.

ബാങ്കും കെഎസ്ആർടിസിയുമായുള്ള ധാരണപ്രകാരം അംഗീകൃത തൊഴിലാളി സംഘടനകൾക്കു ജീവനക്കാരുടെ സമ്മതത്തോടെ മാസവരി ഈടാക്കാം. ശമ്പളം അക്കൗണ്ടിൽ എത്തുമ്പോൾ നിശ്ചിത തുക യൂണിയൻ അക്കൗണ്ടിലേക്കു മാറ്റും. എസ്‌ബിഐ ചാല ബ്രാഞ്ചിലാണ് കെഎസ്ആർടിസിയുടെ കോർ അക്കൗണ്ടുള്ളത്. അക്കൗണ്ട് ഉടമയിൽ നിന്നു നേരിട്ടു സമ്മതപത്രം വാങ്ങിയിട്ടേ യൂണിയൻ ഫണ്ട് നൽകാവൂ എന്നാണ് വ്യവസ്ഥ ചെയ്തത്. ഇതോടെ യൂണിയനുകൾക്ക് ലഭിച്ചിരുന്ന പണമാണ് നഷ്ടമായത്. ഈ കലിപ്പാണ് തച്ചങ്കരിക്കെതിരായ സമരത്തിലൂടെ അവർ ചെയ്യുന്നത്.

വെന്റിലേറ്ററിലായിരുന്നു തച്ചങ്കരി എത്തുമ്പോൾ കെ എസ് ആർ ടി സി. ഇതിൽ നിന്നും ആറുമാസം കൊണ്ട് തന്നെ വലിയ മാറ്റം സംഭവിച്ചു കഴിഞ്ഞു. അദർ ഡ്യൂട്ടി ഇല്ലാതാക്കിയതും യൂണിയനുകാരെ ജോലിക്കിറക്കിയതുമാണ് ഇതിന് കാരണം. ജോലി ചെയ്യാതെ ആർക്കും കെ എസ് ആർ ടി സിയിൽ രക്ഷയില്ലാത്ത അവസ്ഥ. കെ.എസ്.ആർ.ടി.സിയെ തകർക്കുന്നത് യൂണിയനുകളാണന്ന് തച്ചങ്കരി തുറന്നടിച്ചു. എന്നാൽ ലാഭത്തിലാക്കാനെന്ന പേരിൽ തച്ചങ്കരി കാണിക്കുന്നതെല്ലാം വെറും ഷോ മാത്രമാണന്നാണ് യൂണിയനുകളുടെ നിലപാട്. താളത്തിൽ തുടങ്ങിയതാണ് തച്ചങ്കരി. പക്ഷെ കൊട്ടുന്നതെല്ലാം അവതാളമാണെന്ന് യൂണിയൻകാർ പറയുന്നു

ലൈനിൽ പോകാതെ ചീഫ് ഓഫീസിൽ അദർ ഡ്യൂട്ടിയിലിരുന്ന് യൂണിയൻ പ്രവർത്തനം നടത്തിയിരുന്നവരെ തച്ചങ്കരി ഒഴിവാക്കിയിരുന്നു. ഇവരെ ചീഫ് ഓഫീസിൽ തന്നെ തുടരാൻ അനുവദിക്കണമെന്ന് സി.െഎ.ടി.യു യൂണിയൻ ആവശ്യപ്പെട്ടെങ്കിലും തച്ചങ്കരി സമ്മതിച്ചില്ല. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജൻ ആവശ്യപ്പെട്ടിട്ടും തച്ചങ്കരി വഴങ്ങിയില്ല. യൂണിയൻകാരെ ചീഫ് ഓഫീസിൽ നിന്ന് ഇറക്കിയത് ജീവനക്കാർക്കിടയിൽ പൊതുവെ സ്വാഗതം ചെയ്യപ്പെട്ടതിനാൽ യൂണിയനുകൾക്ക് പരസ്യമായി വിമർശിക്കാനുമാകുന്നില്ല. അതുകൊണ്ടുതന്നെ ഇതിൽ തൊടാതെയാണ് യൂണിയനുകളുടെ വിമർശനം. ഇതിനിടെ മാസവരി പിടിക്കുന്നത് അവസാനിപ്പിക്കാനും തച്ചങ്കരി ഇടപെടൽ നടത്തി. ഇതോടെ സംഘടനകൾ പ്രതിസന്ധിയിലായി. മറികടക്കാൻ സമരത്തിന് എല്ലാവരും ഒരുമിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP