Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കോടതിയിൽ കെട്ടിവയ്ക്കാൻ കാശില്ലാത്ത അനിൽ അംബാനി കോൺഗ്രസിനെതിരെ 5000 കോടിയുടെ നഷ്ടപരിഹാര കേസ് നൽകിയത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട്; തെളിവുകൾ ഒന്നും ഇല്ലാതിരുന്നിട്ടും മുലയാത്തിനും അഖിലേഷിനുമെതിരെ സിബിഐ കേസ് എടുത്തതും തിരഞ്ഞെടുപ്പ് ലാക്കാക്കി; വോട്ടെടുപ്പ് കഴിഞ്ഞതോടെ എല്ലാം കോംപ്രമൈസായി; കോൺഗ്രസിനെതിരെയുള്ള കേസും തീർന്നു മുലായം നീതിമാനുമായി

കോടതിയിൽ കെട്ടിവയ്ക്കാൻ കാശില്ലാത്ത അനിൽ അംബാനി കോൺഗ്രസിനെതിരെ 5000 കോടിയുടെ നഷ്ടപരിഹാര കേസ് നൽകിയത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട്; തെളിവുകൾ ഒന്നും ഇല്ലാതിരുന്നിട്ടും മുലയാത്തിനും അഖിലേഷിനുമെതിരെ സിബിഐ കേസ് എടുത്തതും തിരഞ്ഞെടുപ്പ് ലാക്കാക്കി; വോട്ടെടുപ്പ് കഴിഞ്ഞതോടെ എല്ലാം കോംപ്രമൈസായി; കോൺഗ്രസിനെതിരെയുള്ള കേസും തീർന്നു മുലായം നീതിമാനുമായി

മറുനാടൻ ഡെസ്‌ക്‌

അഹമ്മദാബാദ്; റഫാൽ അഴിമതിയുമായി ബന്ധപ്പെട്ടു കോൺഗ്രസ് നേതാക്കൾക്കെതിരെ നൽകിയ മാനനഷ്ടക്കേസുകൾ അനിൽ അംബാനി പിൻവലിക്കുന്നുത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടെന്ന ആരോപണം ശക്തമാകുന്നു.ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ നടക്കാനിരിക്കെ അംബാനിയുടെ ഈ നീക്കം രാഷ്ട്രീയരംഗത്ത് കൗതുകമുണർത്തി. കോടതിയിൽ കെട്ടിവയ്ക്കാൻ കാശില്ലാത്ത അനിൽ അംബാനി കോൺഗ്രസിനെതിരെ നൽകിയ മാനനഷ്ട കേസ് പിൻവലിക്കുന്നതിന് പിന്നിൽ വലിയ നീക്കമുണ്ടെന്നാണ് കോൺഗ്രസിന്റെ പല നേതാക്കളും വിലയിരുത്തുന്നത്.

തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് കോൺഗ്രസ് അത്തരം പരാമർശങ്ങൾ നടത്തിയതെന്ന് റിലയൻസ് ഗ്രൂപ്പ് പറയുന്നു. ''ദാസോ ഏവിയേഷനും റിലയൻസ് ഗ്രൂപ്പുമായി ഉണ്ടാക്കിയ കരാറിനെക്കുറിച്ച് ചില വ്യക്തികളും കോർപ്പറേറ്റ് സ്ഥാപനങ്ങളും നടത്തിയ അപകീർത്തികരമായ പരാമർശങ്ങൾ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ളതായിരുന്നു. തിരഞ്ഞെടുപ്പ് മെയ് 19ന് അവസാനിച്ചു. അതിനാൽ ഈ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ നൽകിയ മാനനഷ്ടക്കേസ് പിൻവലിക്കുന്നു''-റിലയൻസ് ഗ്രൂപ്പ് പ്രസ്താവനയിൽ പറഞ്ഞു.

കോൺഗ്രസ് നേതാക്കൾക്കും നാഷണൽ ഹെറാൾഡ് ദിനപത്രത്തിനുമെതിരെ നൽകിയ 5000 കോടിയുടെ മാനനഷ്ടക്കേസ് പിൻവലിക്കാൻ തീരുമാനിച്ചതായി റിലയൻസ് ഗ്രൂപ്പ് ഇന്നലെ അറിയിക്കുകയായിരുന്നു. റഫാൽ കരാറുമായി ബന്ധപ്പെട്ട് നാഷണൽ ഹെറാൾഡിൽ വന്ന ലേഖനത്തിന്റെ അടിസ്ഥാനത്തിലാണ് റിലയൻസ് ഗ്രൂപ്പ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.

റഫാൽ ഇടപാടിൽ അനിൽ അംബാനിയുടെ കമ്പനിക്ക് 30000 കോടി രൂപയുടെ ഓഫ്‌സൈറ്റ് കരാർ നൽകിയത് വൻ വിവാദമായിരുന്നു. സർക്കാർ പൊതുമേഖല സ്ഥാപനമായ എച്ച്എഎല്ലിനെ മറികടന്നാണ് പ്രവർത്തന പരിചയമില്ലാത്ത കമ്പനിക്ക് കരാർ നൽകിയതെന്നായിരുന്നു ആരോപണം. തുടർന്ന് ലോക്‌സഭയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അനിൽ അംബാനിയുടെ പേര് പരമാർശിച്ചെങ്കിലും സ്പീക്കർ തടഞ്ഞു. പിന്നീട് രാഹുൽ ഗാന്ധി 'ഡബിൾ എ' എന്നാണ് വിശേഷിപ്പിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി റഫാൽ ഇടപാട് പ്രഖ്യാപിക്കുന്നതിന് 10 ദിവസം മുൻപാണ് അനിൽ അംബാനി റിലയൻസ് ഡിഫൻസ് ആരംഭിച്ചതെന്ന കാര്യം വെളിപ്പെടുത്തുന്ന ലേഖനമായിരുന്നു വിവാദത്തിനിടയാക്കിയത്. ലേഖനം പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ആരോപിച്ചായിരുന്നു കേസ്.

റഫാൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ടു റിലയൻസ് കമ്പനികൾ അഴിമതി നടത്തിയെന്ന ആരോപണത്തിന്റെ പേരിൽ 5000 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കഴിഞ്ഞ ഓഗസ്റ്റ് 25നാണു കേസുകൾ ഫയൽ ചെയ്തത്. നാഷനൽ ഹെറൾഡ് പ്രസാധകരായ അസോഷ്യേറ്റഡ് ജേണൽസ് ലിമിറ്റഡ്, പത്രാധിപർ സഫർ ആഗ, ലേഖകൻ വിശ്വദീപക് എന്നിവർക്കെതിരെയായിരുന്നു ഒരു കേസ്.

കോൺഗ്രസ് നേതാക്കളായ ഗുജറാത്ത് കോൺഗ്രസ് വക്താവ് ശക്തിസിങ് ഗോഹിൽ, ദേശീയ വക്താവ് രൺദീപ് സിങ് സുർജേവാല, ഉമ്മൻ ചാണ്ടി, അഭിഷേക് സിങ്വി തുടങ്ങിയവർക്കെതിരെയാണു മറ്റൊരു കേസ്. റിലയൻസ് കമ്പനികളായ റിലയൻസ് ഡിഫൻസ്, റിലയൻസ് ഇൻഫ്രാസ്ട്രക്ചർ, റിലയൻസ് ഏയ്‌റോസ്ട്രക്ചർ എന്നിവ ചേർന്നാണ് കേസ് കൊടുത്തത്.

അതേസമയം ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിമാരും സമാജ്വാദി പാർട്ടി നേതാക്കളുമായ മുലായം സിങ് യാദവിനും മകൻ അഖിലേഷ് യാദവിനുമെതിരെ അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാൻ മതിയായ തെളിവില്ലെന്നു സിബിഐ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

കോൺഗ്രസ് പ്രവർത്തകൻ വിശ്വനാഥ് ചതുർവേദി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2007 ലാണ് സുപ്രീം കോടതി നിർദേശാനുസരണം ഇരുവർക്കും അഖിലേഷിന്റെ ഭാര്യ ഡിംപിളിനുമെതിരെ സിബിഐ പ്രാഥമിക അന്വേഷണം തുടങ്ങിയത്. എന്നാൽ, ഔദ്യോഗിക പദവി വഹിക്കുന്നില്ലെന്ന കാരണത്താൽ ഡിംപിളിനെ പിന്നീട് അന്വേഷണത്തിൽ നിന്നു കോടതി ഒഴിവാക്കി.പ്രാഥമിക അന്വേഷണം 2013 ൽ അവസാനിപ്പിച്ചെന്നും പരാതിയിൽ പറയുന്ന ആരോപണത്തിനു തക്ക തെളിവില്ലെന്നും ഇത് വിജിലൻസ് കമ്മിഷനെ അറിയിച്ചിട്ടുണ്ടെന്നും സിബിഐ വ്യക്തമാക്കി.

കോൺഗ്രസ് പ്രവർത്തകൻ വിശ്വനാഥ് ചതുർവേദി 2005-ൽ തനിക്കും കുടുംബത്തിനുമെനെതിരെ നൽകിയ അനധികൃത സ്വത്തു കേസ് ഒരു തെളിവും ലഭിക്കാത്തതിനെ തുടർന്ന് വിവിധ അന്വേഷണ ഏജൻസികൾ തള്ളിയിരുന്നതാണെന്ന് മുലായം നേരത്തെ പറഞ്ഞിരുന്നു. മുലായത്തിനും മക്കളായ അഖിലേഷിനും പ്രതീകിനും അഖിലേഷിന്റെ ഭാര്യ ഡിംപിൾ യാദവിനുമെതിരെ കേസെടുക്കാൻ സിബിഐയോട് നിർദേശിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ചതുർവേദി സുപ്രീം കോടതിയിൽ ഹരജി നൽകിയത്.

മൂന്ന് തവണ ഉത്തർ പ്രദേശ് മുഖ്യമന്ത്രി ആയ ആളാണ് സമാജ് വാദി പാർട്ടിയുടെ സ്ഥാപകനായ മുലായംസിങ് യാദവ്. മകൻ അഖിലേഷ് യാദവ് ഒരുതവണ ഉത്തർ പ്രദേശ് മുഖ്യമന്ത്രിയായി. നിലവിൽ പാർട്ടി അധ്യക്ഷനും അഖിലേഷ് യാദവ് ആണ്.2007 ൽ ആണ് ഈ ഹർജിയിൽ സുപ്രീം കോടതി വിധി പ്രഖ്യാപിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച് ഹർജിയിൽ പറയുന്ന കാര്യങ്ങൾ ശരിയാണോ തെറ്റാണോ എന്ന് പരിശോധിക്കാൻ ആയിരുന്നു നിർദ്ദേശം.

കോടതി വിധിക്കെതിരെ 2012 ൽ മുലായവും മക്കളും റിവ്യൂ പെറ്റീഷൻ നൽകിയെങ്കിലും അത് സുപ്രീം കോടതി തള്ളുകയായിരുന്നു. എന്നാൽ അഖിലേഷിന്റെ ഭാര്യ ഡിംപിളിന്റെ റിവ്യൂ ഹർജി പരിഗണിക്കുകയും അവർക്കെതിരെയുള്ള അന്വേഷണം പിൻവലിക്കുകയും ചെയ്തു.കഴിഞ്ഞ മാർച്ചിൽ ആണ് അന്വേഷണത്തിന്റെ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ കോടതി സിബിഐയോട് ആവശ്യപ്പെട്ടത്. ഇത് പ്രകാരം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് മൂന്ന് പേർക്കും ക്ലീൻ ചിറ്റ് നൽകിയിരിക്കുന്നത്. 2013 ൽ തന്നെ കേസ് അന്വേഷണം അവസാനിപ്പിച്ചിരുന്നു എന്നും സിബിഐ അറിയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP