Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

വെറ്ററിനറി ഡോക്ടറെ കൊലപ്പെടുത്തിയ പരിസരത്ത് മറ്റൊരു യുവതിയും കത്തിക്കരിഞ്ഞ നിലയിൽ; യുവതിയുടെ മൃതദേഹം കണ്ടെത്തിയത് യുവഡോക്ടറെ കണ്ടെത്തിയ പാലത്തിന് ഒരുകിലോമീറ്റർ അകലെ; കൊല്ലപ്പെടുന്നതിന് മുൻപ് യുവതി ബലാത്സംഗത്തിന് ഇരയായിരുന്നതായി പൊലീസ്; രണ്ടു സംഭവങ്ങൾ തമ്മിലും ബന്ധമുണ്ടെന്ന് സംശയം

വെറ്ററിനറി ഡോക്ടറെ കൊലപ്പെടുത്തിയ പരിസരത്ത് മറ്റൊരു യുവതിയും കത്തിക്കരിഞ്ഞ നിലയിൽ; യുവതിയുടെ മൃതദേഹം കണ്ടെത്തിയത്  യുവഡോക്ടറെ കണ്ടെത്തിയ പാലത്തിന് ഒരുകിലോമീറ്റർ അകലെ; കൊല്ലപ്പെടുന്നതിന് മുൻപ് യുവതി ബലാത്സംഗത്തിന് ഇരയായിരുന്നതായി പൊലീസ്; രണ്ടു സംഭവങ്ങൾ തമ്മിലും ബന്ധമുണ്ടെന്ന് സംശയം

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: തെലങ്കാനയിൽ 26കാരിയായ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കത്തിച്ച് കൊലപ്പെടുത്തിയ സ്ഥലത്ത് മറ്റൊരു യുവതിയുടെയും കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. 35വയസിനടുത്ത് പ്രായം തോന്നിക്കുന്ന യുവതിയാണ് മരിച്ചതെന്നാണ് വിവരം. യുവഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ ഷംസാബാദിലെ പാലത്തിന് ഏകദേശം ഒരുകിലോമീറ്റർ അകലെയാണ് കഴിഞ്ഞ ദിവസവും മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കേസെടുത്ത പൊലീസ്, മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയച്ചു.

രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിക്കുകയാണ്. യുവതി കൊല്ലപ്പെടുന്നതിന് മുമ്പ് ബലാത്സംഗത്തിനിരയായെന്നും പൊലീസ് പറയുന്നു. മരിച്ച യുവതിയെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. തെലങ്കാനയെ മാത്രമല്ല രാജ്യത്തെ ആകെ ഞെട്ടിപ്പിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

ബുധനാഴ്ചയാണ് 26കാരിയായ പ്രിയങ്ക റെഡ്ഡിയെന്ന വെറ്ററിനറി ഡോക്ടർ കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴിയാണ് പ്രിയങ്ക കൊല്ലപ്പെട്ടത്. കൂട്ടബലാത്സംഗത്തിനിരയാക്കി ജീവനോടെ കത്തിക്കുകയായിരുന്നു. സംഭവത്തിൽ ട്രക്ക് ഡ്രൈവർമാരായ നാല് പേർ അറസ്റ്റിലായിട്ടുണ്ട്.

പാലത്തിന് ചുവട്ടിലാണ് മൃതദേഹം കിടന്നിരുന്നത്. കൊല്ലൂരു താലൂക്ക് വെറ്ററിനറി ആശുപത്രിയിലാണ് യുവതി ജോലി ചെയ്തിരുന്നത്. ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചുപോരവെ ഷാദ്‌നഗറിൽ വെച്ച് ഇവരുട ഇരുചക്ര വാഹനത്തിന്റെ ടയർ പഞ്ചറായിരുന്നു. ടയർ നന്നാക്കി കൊടുക്കാമെന്ന് ഒരാൾ വാഗ്ദാനം ചെയ്തു.സഹോദരിക്ക് ഫോൺ ചെയ്തപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. അപരിചിതരായ നിരവധിയാളുകളും ട്രക്കുകളും നിർത്തിയിട്ട സ്ഥലമാണെന്നും തനിക്ക് ഭയമാകുന്നുവെന്നും യുവതി സഹോദരിയോട് പറയുന്നുണ്ട്.

കുറച്ച് ദൂരം പോയാൽ അവിടെ ടോൾ ഗേറ്റുണ്ടെന്നും ഭയമുണ്ടെങ്കിൽ വാഹനം അവിടെ വച്ച് വീട്ടിലേക്ക് വരാനും സഹോദരി ഉപദേശിച്ചു. പിന്നീട് കുറച്ച് സമയം കഴിഞ്ഞ് വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയി. എന്നാൽ, വീട്ടിലെത്തേണ്ട സമയം കഴിഞ്ഞിട്ടും യുവതി എത്തിയില്ല. പിറ്റേന്ന് നടത്തിയ തിരച്ചിലിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. യുവതി കഴുത്തിലണിഞ്ഞ ലോക്കറ്റ് തിരിച്ചറിഞ്ഞാണ് കൊല്ലപ്പെട്ടത് അവർ തന്നെയെന്ന് കുടുംബം സ്ഥിതീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP