Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മദ്യക്കുപ്പിക്കും ആയുധങ്ങൾക്കും പിന്നാലെ യൂണിയൻ റൂമിലും സർവ്വകലാശാല ഉത്തരക്കടലാസുകൾ; യൂണിവേഴ്‌സിറ്റി കോളേജ് യൂണിയൻ റൂമിൽ അദ്ധ്യാപകന്റെ സീലും; എസ്എഫ്‌ഐ നേതാവിന്റെ വീട്ടിൽ നിന്നും ഉത്തരക്കടലാസുകൾ പിടിച്ചെടുത്തതിന് പിന്നാലെ പുതിയ സംഭവം എസ്എഫ്‌ഐയെ കൊണ്ടെത്തിച്ചത് സർവ്വത്ര പ്രതിസന്ധിയിൽ; കത്തിക്കുത്ത് വിവാദം ചുരുളഴിക്കുന്നത് സർവ്വകലാശാല പരീക്ഷയിലെ അട്ടിമറിയോ; യൂണിയൻ റൂം ഇനി ക്ലാസ് റൂമായി പ്രവർത്തിപ്പിക്കാൻ തീരുമാനിച്ച് വിദ്യാഭ്യാസ വകുപ്പ്

മദ്യക്കുപ്പിക്കും ആയുധങ്ങൾക്കും പിന്നാലെ യൂണിയൻ റൂമിലും സർവ്വകലാശാല ഉത്തരക്കടലാസുകൾ; യൂണിവേഴ്‌സിറ്റി കോളേജ് യൂണിയൻ റൂമിൽ അദ്ധ്യാപകന്റെ സീലും; എസ്എഫ്‌ഐ നേതാവിന്റെ വീട്ടിൽ നിന്നും ഉത്തരക്കടലാസുകൾ പിടിച്ചെടുത്തതിന് പിന്നാലെ പുതിയ സംഭവം എസ്എഫ്‌ഐയെ കൊണ്ടെത്തിച്ചത് സർവ്വത്ര പ്രതിസന്ധിയിൽ; കത്തിക്കുത്ത് വിവാദം ചുരുളഴിക്കുന്നത് സർവ്വകലാശാല പരീക്ഷയിലെ അട്ടിമറിയോ; യൂണിയൻ റൂം ഇനി ക്ലാസ് റൂമായി പ്രവർത്തിപ്പിക്കാൻ തീരുമാനിച്ച് വിദ്യാഭ്യാസ വകുപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിയൻ റൂമിലും സർവ്വകലാശാല ഉത്തരക്കടലാസുകൾ. ഇതിനോടൊപ്പം തന്നെ അദ്ധ്യാപകന്റെ സീലുകളും കണ്ടെത്തി എന്ന ഗുരുതര സംഭവമാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഇതോടെ യൂണിവേഴ്സിറ്റി കോളേജിലെ ഒരു കത്തിക്കുത്ത് വിഷയം എത്തി നിൽക്കുന്നത് ഒരു സർവ്വകലാശാല നടത്തിയ പരീക്ഷയുടെ സുധാര്യതയെ പോലും ചോദ്യം ചെയ്യുന്ന അവസ്ഥയിലാണ്. യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ ഒന്നാം പ്രതിയും എസ്എഫ്‌ഐ നേതാവുമായ ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും കേരള സർവ്വകലാശാലയുടെ ഉത്തരക്കടലാസുകൾ പിടിച്ചെടുത്തിരുന്നു. ശിവരഞ്ജിത്തിന്റെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് സർവ്വകലാശാല പരീക്ഷക്ക് ഉത്തരം എഴുതാനുള്ള പേപ്പറുകൾ കണ്ടെത്തിയത്

യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷത്തിനും കത്തിക്കുത്തിനും പിന്നാലെ കോളേജിലെ യൂണിയൻ ഓഫീസ് ഒഴിപ്പിക്കാൻ തീരുമാനം. കോളേജിലെ യൂണിയൻ ഓഫീസ് ഒഴിപ്പിച്ച് ക്ലാസ് മുറികളായി മാറ്റാനാണ് തീരുമാനമെന്ന് വിദ്യാഭ്യാസ അഡീ.ഡയറക്ടർ സുമ പറഞ്ഞു. അതേസമയം സംഭവുമായി ബന്ധപ്പെട്ട് പ്രിൻസിപ്പലിന്റെ ഭാഗത്ത് തെറ്റില്ല. പ്രിൻസിപ്പൽ ഇൻ ചാർജിന് വീഴ്ചയുണ്ടായത് പരിചയക്കുറവ് മൂലമാണെന്നും അഡീ.ഡയറക്ടർ സുമ പറഞ്ഞു.

പ്രധാന പ്രതികളായ ശിവരഞ്ജിത്തും നസീമും പിടിയിലായതോടെ ലുക്ക് ഔട്ട് നോട്ടീസിലെ അഞ്ച് പ്രതികൾ ഉൾപ്പെടെ ആറുപേരും പൊലീസിന്റെ പിടിയിലായി. അതേസമയം കത്തിയെടുത്ത് അഖിലിനെ കുത്തിയത് താനാണെന്ന് ശിവരഞ്ജിത്ത് പൊലീസിനോട് കുറ്റം സമ്മതിച്ചിരുന്നു. എന്നാൽ വെറുമൊരു സംഘർഷമാണോ അതോ കരുതിക്കൂട്ടിയുള്ള ആക്രമണമാണോ യൂണിവേഴ്സിറ്റി കോളേജിൽ നടന്നത് എന്നത് സംബന്ധിച്ച് കൂടുതൽ അന്വേഷണം വേണമെന്നാണ് പൊലീസ് പറയുന്നത്.

കോളേജ് ജീവനക്കാർ മുറി ഒഴിപ്പിക്കുന്നതിനിടെയാണ് ഉത്തരക്കടലാസ് കെട്ടുകൾ കണ്ടെത്തിയത്. റോൾ നമ്പർ എഴുതിയതും അല്ലാത്തതുമായ ഉത്തരക്കടലാസ് കെട്ടുകളാണ് യൂണിയൻ ഓഫീസിൽ നിന്ന് കണ്ടെടുത്തത്. കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും പ്രസിഡന്റും ഉപയോഗിക്കുന്ന ഓഫീസ് മുറിയിൽ നിന്നാണ് സർവ്വകലാശാല പരീക്ഷക്ക് ഉള്ള ഉത്തരക്കടലാസുകൾ കണ്ടെടുത്തത്. വർഷങ്ങളായി കോളേജ് യൂണിയൻ ഉപയോഗിക്കുന്ന മുറിയിൽ നിന്നാണ് ഉത്തരക്കടലാസുകളും സീലും പിടിച്ചെടുത്തത്. യൂണിവേഴ്‌സിറ്റി കോളേജിൽ ഉണ്ടായ അക്രമത്തിന്റെയും കത്തിക്കുത്തിന്റെയും പശ്ചാത്തലത്തിലാണ് യൂണിയൻ മുറി പിടിച്ചെടുക്കാനും വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി മുറി തുറന്ന് കൊടുക്കാനും തീരുമാനിച്ചതിന് പിന്നാലെയാണ് പരിശോധന നടന്നത്.

യൂണിവേഴ്‌സിറ്റി കോളേജിൽ നടന്ന വധ ശ്രമക്കേസിൽ അറസ്റ്റിലായ യൂണിയൻ നേതാവ് ശിവരഞ്ജിത്തിന്റെ വീട്ടിൽ കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ പരിശോധനയിലും സർവ്വകലാശാല പരീക്ഷയുടെ ഉത്തരക്കടലാസ് കെട്ടുകളും ഫിസിക്കൽ എജുക്കേഷൻ ഡയറക്ടറുടെ സീലും കണ്ടെടുത്തിരുന്നു. പരീക്ഷാ നടത്തിപ്പിൽ വീഴ്ച ഉണ്ടായെന്ന് സർവ്വകലാശാല കണ്ടെത്തിയതിന് പിന്നാലെയാണ് കോളേജിനകത്തെ യൂണിയൻ ഓഫീസ് മുറിയിൽ നിന്നും റോൾ നമ്പർ ഇട്ടതും അല്ലാത്തതുമായ ഉത്തരക്കടലാസ് കെട്ടുകൾ കണ്ടെടുക്കുന്നത്. ഇതോടെ വിഷയത്തിൽ കൂടുതൽ പ്രതിസന്ധിയിലായ എസ്എഫ്‌ഐ ഇപ്പോൾ സർവ്വകലാശാലയേയും സംശയത്തിന്റഎ മുൾമുനയിൽ നിർത്തുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP