1 usd = 71.89 inr 1 gbp = 93.17 inr 1 eur = 77.98 inr 1 aed = 19.57 inr 1 sar = 19.16 inr 1 kwd = 234.52 inr

Feb / 2020
23
Sunday

മന്ത്രി ജയരാജൻ പറഞ്ഞ കാര്യം ആവർത്തിക്കുന്ന റിപ്പോർട്ട് ഉന്നം വയ്ക്കുന്നത് എന്റെ കൂടി ജീവൻ; മക്കളുടേയും ബന്ധുക്കളുടേയും പേരിൽ വ്യാജമൊഴി ഉണ്ടാക്കി കുടുംബ പ്രശ്‌നം ആക്കി തീർക്കാൻ അനുവദിക്കില്ല; ഡ്രൈവർ മൻസൂറും മകനും അടുത്ത സുഹൃത്തുക്കൾ; അവരുടെ രാത്രി സംസാരം എന്റെ തലയിൽ കെട്ടി വയ്ക്കുന്നത് നീചം; ഭർത്താവിന്റെ ജീവൻ എടുത്തിട്ടും മതിയാവാതെ കള്ളക്കഥ മെനഞ്ഞ് മാനം കെടുത്തുന്ന സിപിഎമ്മിനെതിരെ ആഞ്ഞടിച്ചും പൊട്ടിക്കരഞ്ഞും സാജന്റെ വിധവ ബീന: കണ്ണൂരിലെ സിപിഎം പൊട്ടിത്തെറിയിലേക്ക്

July 14, 2019 | 07:14 AM IST | Permalinkമന്ത്രി ജയരാജൻ പറഞ്ഞ കാര്യം ആവർത്തിക്കുന്ന റിപ്പോർട്ട് ഉന്നം വയ്ക്കുന്നത് എന്റെ കൂടി ജീവൻ; മക്കളുടേയും ബന്ധുക്കളുടേയും പേരിൽ വ്യാജമൊഴി ഉണ്ടാക്കി കുടുംബ പ്രശ്‌നം ആക്കി തീർക്കാൻ അനുവദിക്കില്ല; ഡ്രൈവർ മൻസൂറും മകനും അടുത്ത സുഹൃത്തുക്കൾ; അവരുടെ രാത്രി സംസാരം എന്റെ തലയിൽ കെട്ടി വയ്ക്കുന്നത് നീചം; ഭർത്താവിന്റെ ജീവൻ എടുത്തിട്ടും മതിയാവാതെ കള്ളക്കഥ മെനഞ്ഞ് മാനം കെടുത്തുന്ന സിപിഎമ്മിനെതിരെ ആഞ്ഞടിച്ചും പൊട്ടിക്കരഞ്ഞും സാജന്റെ വിധവ ബീന: കണ്ണൂരിലെ സിപിഎം പൊട്ടിത്തെറിയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: പ്രവാസി വ്യവസായി സാജൻ പാറയിലിന്റെ ആത്മഹത്യയിൽ നഗരസഭാ അധികൃതർക്കെതിരായ കുടുംബത്തിന്റെ ആരോപണവും കൺവൻഷൻ സെന്ററിന് അനുമതി ലഭിക്കാത്തതിന്റെ മാനസിക സമ്മർദത്തിൽ സാജൻ എഴുതിയ കുറിപ്പുമൊന്നും തെളിവല്ലെന്ന് അന്വേഷണ സംഘം. കൺവൻഷൻ സെന്ററിന് അനുമതി കിട്ടാത്തതിൽ മാനസിക സമ്മർദമുണ്ടായിരുന്നെങ്കിലും സാജൻ ജീവനൊടുക്കാൻ കാരണം കുടുംബത്തിലുണ്ടായ അപ്രതീക്ഷിത വഴക്കാണെന്ന തരത്തിലാണ് അന്വേഷണം നീങ്ങുന്നത്. പൊലീസ് ഇതിന് ചില രൂപരേഖയും തയ്യാറാക്കി. സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിലെ അവിഹിതത്തിലേക്ക് വിരൽ ചൂണ്ടുന്ന വാർത്ത ദേശാഭിമാനിയിലും എത്തി. ഇതെല്ലാം ഡ്രൈവർ സമ്മതിച്ചെന്നും ദേശാഭിമാനി റിപ്പോർട്ട് ചെയ്തു. ഇതോടെ പൊട്ടിത്തെറിച്ച് സാജന്റെ ഭാര്യ രംഗത്ത് വന്നു. പൊലീസ് പറയുന്ന ഫോൺ ഉപയോഗിക്കുന്നത് മകനാണെന്നും വ്യക്തമാക്കി. അമ്മയ്‌ക്കൊപ്പമെത്തി മക്കളും സത്യം വിശദീകരിച്ചതോടെ പൊലീസും സിപിഎമ്മും ഊരാക്കുടുക്കിലാണ്. എങ്ങനേയും ആന്തൂരിലെ അപമാനത്തിൽ നിന്ന് രക്ഷപ്പെടാൻ പാർട്ടി നടത്തുന്ന നീക്കം അണികളും തിരിച്ചറിയുന്നു. അങ്ങനെ സാജന്റെ ആത്മഹത്യയിൽ പൊലീസ് നടപടികളും നീക്കങ്ങലും സിപിഎമ്മിന് വലിയ പ്രതിസന്ധിയായി മാറുകയാണ്.

''എനിക്കിനി ഇത്തിരി പ്രാണൻ കൂടി ബാക്കിയുണ്ട്, അതുകൂടി ഇല്ലാതാക്കാനാണു ശ്രമം. അപവാദ പ്രചാരണവുമായി മുന്നോട്ടുപോയാൽ സാജന്റെ വഴി തന്നെ തിരഞ്ഞെടുക്കേണ്ടി വരും'' സാജന്റെ ഭാര്യ ബീന പറഞ്ഞു. കുടുംബപ്രശ്‌നമാണു മരണകാരണമെന്നു സിപിഎം പാർട്ടി മുഖപത്രത്തിലൂടെയും സിപിഎമ്മിന്റെ സൈബർ ഗ്രൂപ്പുകളിലൂടെയും പ്രചരിപ്പിക്കുന്ന പശ്ചാത്തലത്തിലാണു ബീന കാര്യങ്ങൾ പറഞ്ഞത്. ''ആന്തൂർ നഗരസഭാധ്യക്ഷ പി.കെ. ശ്യാമളയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചത് അന്നത്തെ മാനസികാവസ്ഥയിലാണെന്നു തിരുത്തിപ്പറയണമെന്ന് ആവശ്യപ്പെട്ടു 'ചിലർ' സമീപിച്ചിരുന്നു. പറഞ്ഞ കാര്യങ്ങൾ നിഷേധിക്കാൻ കഴിയില്ലെന്നു നിലപാടെടുത്ത ശേഷമാണ് ഇത്തരം വാർത്തകൾ വരാൻ തുടങ്ങിയത്. ആദ്യം സാജനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന വാർത്തകളാണു പ്രചരിച്ചത്. അവ ഓരോന്നായി പൊളിഞ്ഞപ്പോൾ എന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയിലായി. സാജന്റെ മരണശേഷം പൂർണമായും തകർന്ന കുടുംബത്തെ ഇഞ്ചിഞ്ചായി കൊല്ലാൻ ശ്രമിക്കുന്നു ബീന പറഞ്ഞു.

സാജന്റെ പേരിലുള്ള മൊബൈൽ കണക്ഷനിലേക്ക് ഒട്ടേറെ കോളുകൾ വിളിച്ചതായി കണ്ടെത്തിയ മൻസൂറിനെ ചോദ്യം ചെയ്ത പൊലീസ്, ഇയാളുടെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു. സാജന്റെ പേരിലെടുത്ത സിംകാർഡുള്ള ഒരു ഫോൺ സാജനും കുടുംബാംഗങ്ങളും ഉപയോഗിക്കാറുണ്ട്. ഏതാനും ചില മൊഴികൾ കൂടി രേഖപ്പെടുത്തി കുടുംബവഴക്കിനു സാധൂകരണം നൽകി കേസ് അവസാനിപ്പിക്കാനാണ് അന്വേഷണസംഘം ഉദ്ദേശിക്കുന്നത്. ഇത് ദേശാഭിമാനിയിൽ ആണ് ആദ്യം വാർത്തയായി എത്തിയത്. സംരംഭകനെന്ന നിലയിൽ താൻ അനുഭവിച്ച തിക്താനുഭവം സൂചിപ്പിക്കുന്ന സാജന്റെ കുറിപ്പ് പൊലീസിനു കിട്ടിയിരുന്നു. ''എന്റെ അടുത്ത തലമുറയ്‌ക്കെങ്കിലും ഈ അവസ്ഥ ഉണ്ടാകാതിരിക്കട്ടെ'' എന്നും എഴുതിയിരുന്നു. എങ്കിലും നഗരസഭാ അധികൃതർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തേണ്ടതില്ലെന്നാണു പൊലീസ് നിലപാട്. സാജനെ ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചതിനു തെളിവില്ലാത്തതിനാൽ മൻസൂറിനെയും പ്രതിയാക്കില്ലെന്നു പൊലീസ് പറയുന്നു.

അപവാദ പ്രചാരണം അസഹ്യമായതോടെ ചിലതെല്ലാം തുറന്നു പറയേണ്ടി വരുന്നു എന്നു പറഞ്ഞാണ്, ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജൻ പാറയിലിന്റെ ഭാര്യ ബീന ഇന്നലെ മാധ്യമങ്ങളെ കണ്ടത്. പൊലീസിന്റെ അന്വേഷണത്തിനെതിരെ ഒട്ടേറെ ഗുരുതര ആരോപണങ്ങളാണ് അവർ ഉന്നയിച്ചത്. കഴിഞ്ഞ ദിവസം പൊലീസ് അന്വേഷണത്തിൽ വ്യക്തമായതെന്ന രീതിയിൽ പാർട്ടി പത്രത്തിൽ വന്ന വാർത്തയുടെ അതേ അർഥമാണു ജൂലൈ 1നു മന്ത്രി ഇ.പി.ജയരാജൻ നിയമസഭയിൽ നടത്തിയ പ്രസ്താവനയ്ക്ക്. രണ്ടാഴ്ചയ്ക്കു ശേഷം പൊലീസ് അന്വേഷണം നീങ്ങുന്നത് ഈ രീതിയിലേക്കാണെന്നു മന്ത്രി എങ്ങനെ അറിഞ്ഞു? കഴിഞ്ഞ ഒരാഴ്ചയായി പല മാധ്യമങ്ങൾക്കും ഈ വാർത്ത ചോർത്തിനൽകാൻ പൊലീസിലെ ചിലർ ശ്രമിക്കുന്നതായി അടുപ്പമുള്ള പലരും സൂചിപ്പിച്ചിരുന്നു. ഉന്നതതല ഗൂഢാലോചനയുണ്ടെന്നു സംശയിക്കാനുള്ള കാരണവും അതാണ്. അതുകൊണ്ടാണ് സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നതെന്ന് സാജന്റെ ഭാര്യ പറയുന്നു. ആന്തൂരിൽ സിബിഐ എത്തിയാൽ രക്ഷയില്ലെന്ന് സിപിഎമ്മിനും അറിയാം. ഇപ്പോഴത്തെ നീക്കം ഇതിലേക്ക് കാര്യങ്ങളെത്തിക്കുമോ എന്ന ആശങ്ക കണ്ണൂരിലെ സിപിഎം നേതൃത്വത്തിനുണ്ട്. സാജന്റെ പ്രിയ നേതാവ് പി ജയരാജനാണ്. സാജന്റെ ആത്മഹത്യയിൽ ആന്തൂർ നഗസഭാ ചെയർപേഴ്‌സൺ പികെ ശ്യാമളയെ പരസ്യമായി വിമർശിച്ച നേതാവാണ് ജയരാജൻ. അതുകൊണ്ട് തന്നെ സിബിഐ എത്തിയാൽ ജയരാജൻ അടക്കമുള്ളവരുടെ മൊഴി അതിനിർണ്ണായകമാകും. ഇത്തരത്തിലേക്ക് കാര്യങ്ങൾ പോകുന്നതിനോട് സിപിഎമ്മിന് താൽപ്പര്യമില്ല.

മരിക്കുന്ന തലേദിവസം ഡ്രൈവർ മൻസൂറുമായി നടത്തിയ ഫോൺ സംഭാഷണം അപ്രതീക്ഷിതമായി കണ്ടതിനെ തുടർന്നാണു സാജൻ ആത്മഹത്യ ചെയ്തതെന്നാണു പൊലീസ് കഥ. 20 വർഷം വിവിധ രാജ്യങ്ങളിൽ ജീവിച്ചയാളുകളാണു ഞങ്ങൾ. ഞങ്ങൾക്ക് ഏതൊക്കെ തരത്തിലുള്ള സൗഹൃദങ്ങളുണ്ടെന്നു പരസ്പരം അറിയാം. അതു കൊണ്ടു തന്നെ ഭാര്യയുടെ സൗഹൃദം അപ്രതീക്ഷിതമായി കണ്ടു എന്നതിന്റെ പേരിൽ പോയി ആത്മഹത്യ ചെയ്യില്ല. എന്റെ ഭാഗത്തു തെറ്റായ എന്തെങ്കിലുമുണ്ടായി എന്നു തോന്നിയാൽ പോലും അതു തിരുത്തുകയേ ഉള്ളൂ. ഞങ്ങൾ തമ്മിലുള്ള ബന്ധവും അത്തരത്തിൽ വളരെ വിശാല അർഥത്തിലുള്ളതായിരുന്നു. ഇക്കാര്യം കുടുംബത്തിൽ ആരോടു ചോദിച്ചാലും മനസ്സിലാകുമെന്ന് തുറന്ന് പറഞ്ഞാണ് പൊലീസ് നീക്കത്തെ സാജന്റെ ഭാര്യ പ്രതിരോധിച്ചത്. ഇത്രയും കടന്നാക്രമണം ഈ വിഷയത്തിൽ സിപിഎം പ്രതീക്ഷിച്ചില്ല. അതിനിടെ ദേശാഭിമാനിയിൽ വാർത്ത നൽകിയതിൽ ധാർമിക പ്രശ്‌നമുണ്ടെന്ന വാദവും സിപിഎമ്മിനുള്ളിൽ സജീവമാണ്. സംസ്ഥാന നേതൃതലത്തിലെടുത്ത തീരുമാന പ്രകാരമാണ് ദേശാഭിമാനിയിൽ വാർത്ത വന്നത്. ഇത് ജില്ലയിലെ പ്രധാന നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്. ലാഘവത്തോടെ വിഷയം കൈകാര്യം ചെയ്യുന്നതാണ് ഇതിന് കാരണം.

കുടുംബം മൊഴി നൽകി എന്നതും വ്യാജമെന്നും സാജന്റെ ഭാര്യ പറയുന്നു. കുടുംബപ്രശ്‌നമുണ്ടായിരുന്നു എന്നു സൂചിപ്പിക്കുന്ന തരത്തിൽ മൊഴി നൽകിയിട്ടില്ല. മകൾ അമ്മയ്‌ക്കെതിരെ മൊഴി നൽകി എന്ന രീതിയിലാണ് വാർത്ത പ്രചരിക്കുന്നത്. മകൾ അത്തരത്തിലൊരു മൊഴി നൽകിയിട്ടേ ഇല്ല. വീട്ടിൽ ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല എന്നു തന്നെയായിരുന്നു മൊഴി. സഹോദരി മൊഴി നൽകി എന്നതും വ്യാജമാണ്. പൊലീസ് ആരോപണമുന്നയിക്കുന്ന ഡ്രൈവർ മൻസൂർ മകന്റെ അടുത്ത സുഹൃത്താണ്. എന്റെ മൊബൈൽ ഫോണിൽ നിന്ന് ഇവർ മണിക്കൂറുകളോളം സംസാരിക്കാറുണ്ട്. പബ്ജി പോലെ ചില ഓൺലൈൻ ഗെയിമുകളുമായി ബന്ധപ്പെട്ട് ഇവർ പലപ്പോഴും രാവിലെ വരെ മൊബൈലിൽ ഉണ്ടാകാറുണ്ട്. സാജനെ ആത്മഹത്യയിലേക്കു തള്ളിയിട്ടവർ അടങ്ങിയിരിക്കുമെന്നു കരുതുന്നില്ല. ഇതിലേറെ അപവാദങ്ങളുണ്ടാകുമെന്നറിയാം. ഇതിൽ കൂടുതൽ ഇനിയൊന്നും വരാറില്ല. സാജൻ ജീവനു തുല്യം സ്‌നേഹിച്ച പാർട്ടി ഇതിനൊക്കെ പുറകിലുണ്ട് എന്നു വിശ്വസിക്കാൻ കഴിയുന്നില്ല. ഇനി തളരില്ല, മക്കളുടെ അഭിമാനമെങ്കിലും ഇനി സംരക്ഷിക്കണം. നിയമപരമായി പോരാടും. അപമാനിക്കുന്ന തരത്തിൽ വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കും. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കോടതിയെ സമീപിക്കാനും ആലോചനയുണ്ടെന്ന് ബീന വിശദീകരിച്ചു.

പി.കെ.ശ്യാമളയ്ക്കും നഗരസഭാ അധികൃതർക്കുമെതിരെ ഉയർന്ന ആരോപണങ്ങളൊന്നും പരിഗണിക്കാതെ കുടുംബത്തെ അധിക്ഷേപിക്കുന്ന തരത്തിലേക്കു മാത്രം പൊലീസ് അന്വേഷണം ചുരുങ്ങുന്നുവെന്നതാണ് വസ്തുത. കൺവൻഷൻ സെന്ററിന് അനുമതി നേടി സമാധാനമായി മുന്നോട്ടുപോകണമെന്നായിരുന്നു ആഗ്രഹം. അതു കൊണ്ടാണു പല വാർത്തകൾക്കുമെതിരെ ആദ്യഘട്ടത്തിൽ പ്രതികരിക്കാതിരുന്നത്. എന്നാൽ ഇനി പോരാടാനാണു തീരുമാനമെന്ന് ബീന പറയുന്നു. മൻസൂർ എന്നയാളുടെ ഫോണിൽനിന്ന് ഏതാനും മാസങ്ങൾക്കിടെ 2400 കോളുകൾ വന്നു, മരിക്കുന്നതിന്റെ തലേന്നും കോളുകൾ വന്നു, ഇതേ ചൊല്ലിയുള്ള തർക്കമാണു സാജനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത് എന്നിങ്ങനെയാണു പാർട്ടി പത്രത്തിലെ വാർത്ത. പൊലീസ് ആരോപണം ഉന്നയിക്കുന്ന ഡ്രൈവർ മൻസൂറുമായി വീട്ടിൽ എല്ലാവർക്കും അടുത്ത സൗഹൃദമുണ്ട്. ഏതാനും മാസങ്ങൾക്കിടെ ഒട്ടേറെ തവണ സംസാരിച്ചിട്ടുണ്ട്. അത് ഒളിച്ചു വയ്‌ക്കേണ്ട കാര്യമില്ല. എന്നാൽ ഭാര്യയുടെ ഒരു സൗഹൃദത്തിന്റെ പേരിൽ പെട്ടെന്നു പോയി ജീവനൊടുക്കുന്ന ആളല്ല സാജനെന്ന് അദ്ദേഹത്തെ അറിയുന്നവർക്ക് അറിയാമെന്നു ബീന പറഞ്ഞു.

സാജൻ മരിക്കുന്നതിന്റെ തലേദിവസം രാത്രി അമ്മയുടെ വിഡിയോ കോളിനെച്ചൊല്ലി വീട്ടിൽ വഴക്കുണ്ടായെന്നു സൂചിപ്പിക്കുന്ന രീതിയിൽ താൻ പൊലീസിനു മൊഴി നൽകിയെന്ന വാർത്ത സാജന്റെ മകളും നിഷേധിച്ചു. അമ്മയുടെ മൊബൈൽ ഫോണിൽ നിന്നു രാത്രി ഡ്രൈവറുമായി താനും സംസാരിച്ചിരുന്നുവെന്നു സാജന്റെ മകനും വ്യക്തമാക്കി.

ഇന്നലെ ദേശാഭിമാനി നൽകിയ വാർത്തയുടെ പൂർണ്ണ രൂപം

ആന്തൂരിലെ സത്യം ഫോണിൽ തെളിയുന്നു ; കേസിൽ വഴിത്തിരിവായി നിർണ്ണായക തെളിവുകൾ

കണ്ണൂർ > ആന്തൂരിൽ വ്യവ്യസായി സാജൻ പാറയിൽ ആത്മഹത്യചെയ്ത കേസിൽ സുപ്രധാന വഴിത്തിരിവ്. മാധ്യമങ്ങൾ ഏറ്റുപാടിയപോലെ കൺവൻഷൻ സെന്ററിന് അനുമതി ലഭിക്കാത്തതിന്റെ പേരിലല്ല സാജൻ ജീവനൊടുക്കിയതെന്ന് വ്യക്തമാക്കുന്ന നിർണായക തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. സാജന്റെ പേരിലുള്ള മൂന്ന് സിംകാർഡുകളിൽ ഒരെണ്ണം അദ്ദേഹമല്ല ഉപയോ?ഗിച്ചിരുന്നത്. ഇതിലേക്ക് വന്ന ഫോൺകോളുകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് മറച്ചുവയ്ക്കപ്പെട്ട സത്യത്തിലേക്ക് വെളിച്ചം വീശിയത്. അഞ്ചര മാസത്തിനിടെ 2400ഓളം തവണ വിളിച്ച മൻസൂറിനെ അന്വേഷണസംഘം വിശദമായി ചോദ്യംചെയ്തു. ഇയാൾ എല്ലാ കാര്യങ്ങളും സമ്മതിച്ചതായാണ് വിവരം. ഫോണും കസ്റ്റഡിയിലെടുത്തു.

ഈ ഫോൺകോളുകളും അതേതുടർന്നുള്ള പ്രശ്‌നങ്ങളുമാണ് സാജനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന നി?ഗമനത്തിലാണ് പൊലീസ്. ഇതെല്ലാം സ്ഥിരീകരിക്കുന്ന ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും ശേഖരിച്ചിട്ടുണ്ട്. ജനുവരി മുതൽ സാജൻ ആത്മഹത്യചെയ്ത ജൂൺ 18വരെയുള്ള അഞ്ചര മാസത്തിനിടെയാണ് 2400ൽപരം കോളുകൾ വന്നത്. 25 കോളുകൾ വരെ വന്ന ദിവസങ്ങളുണ്ട്. കൂടുതലും മണിക്കൂറുകൾ നീളുന്നവ. സാജൻ മരിച്ച ദിവസവും 12 തവണ വിളിച്ചു. രാത്രി 11.10നും വീഡിയോകോൾ വന്നു. ഇതിനുശേഷമാണ് സാജൻ ആത്മഹത്യചെയ്തത്.

സാജന്റെയും ബന്ധുകളുടെയും ഫോണുകൾ പൊലീസ് വിശദ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് ആത്മഹത്യയുടെ യഥാർഥ കാരണം കണ്ടെത്തിയത്. കൺവൻഷൻ സെന്ററിന്റെ പ്രവർത്തനാനുമതി നീളുന്നതിൽ സാജന് മനോവിഷമമുണ്ടായിരുന്നു. എന്നാൽ ആത്മഹത്യയിലേക്ക് നയിക്കാനുള്ള കാരണമായിരുന്നില്ല.

കാര്യങ്ങൾ ശരിയായി വരുന്നുണ്ടെന്ന് അദ്ദേഹം പല സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. ഇതെല്ലാം സാധൂകരിക്കുന്ന തെളിവാണ് ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ലഭിച്ചത്.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
എടക്കരയിൽ എത്തിയത് സർക്കാർ ജീവനക്കാരനായ ഭർത്താവിനൊപ്പം; സൗന്ദര്യം കൈമുതലാക്കി പ്രണയക്കളി തുടങ്ങിയപ്പോൾ ഭാര്യയെ ഡിവോഴ്‌സ് ചെയ്ത് മകനൊപ്പം മടങ്ങിയ ആദ്യ ഭർത്താവ്; കോടീശ്വരനെ കെട്ടി പിച്ചക്കാരനാക്കിയ ധൂർത്തിലും കുട്ടി പിറന്നു; മൂന്ന് വയസ്സുകാരനെ നോക്കനെത്തിയ ആയയെ മറയാക്കിയ അനാശാസ്യത്തിലേക്ക് കാര്യങ്ങളെത്തിച്ചത് നാട്ടുകാരെ ഭയപ്പെടുത്തി അകറ്റി നിർത്തിയും; അഴിക്കുള്ളിലായത് കഞ്ചാവും മയക്കുമരുന്നുമായി എടക്കരയെ ഭീതിയിലാക്കിയ സുന്ദരി; ബിൻസ തമ്പുരാൻകുന്നിലെ 'സെക്‌സ് റാണി' ആയ കഥ
കാമുകനെ സ്വന്തമാക്കാൻ ഒന്നര വയസ്സുകാരനെ കൊലപ്പെടുത്തിയ ശരണ്യയുടെ കാമുകൻ തൂങ്ങി മരിച്ചു! വാട്‌സാപ്പ് ഗ്രൂപ്പുകളിലെ വ്യാജ പ്രചരണത്തിൽ പണി കിട്ടിയത് പൊലീസിനും; തെറ്റായ സന്ദേശം ചർച്ചയാകുന്നത് വിദേശ രാജ്യങ്ങളിലടക്കം മലയാളികൾ അംഗമായ പല ഗ്രൂപ്പുകളിൽ; നാട്ടുകാരുടെ രോഷം ഭയന്ന് നിധിൻ ഒളിവിൽ കഴിയുന്നുവെന്ന സൂചന; വിയാനെ കൊന്ന അമ്മയുടെ കാമുകനെ കൈയിൽ കിട്ടിയാൽ കൈകാര്യം ചെയ്യുമെന്ന ഭീഷണിയുമായി നാട്ടുകാരും; ശരണ്യയുടെ 'ജാരന്മാരെ' കണ്ടെത്താൻ പൊലീസും
ഗർഭിണിയായ ഒൻപതാം ക്ലാസുകാരി പീഡകനായി ചൂണ്ടിക്കാട്ടിയത് ഇളയച്ഛനെ; മൊഴിയിലെ വൈരുദ്ധ്യം മൊബൈൽ പരിശോധനയിൽ എത്തിയപ്പോൾ അറസ്റ്റിലായത് പ്ലസ് വൺ വിദ്യാർത്ഥിയായ സുഹൃത്തും; അച്ഛന്റെ അനുജനെ ജയിലിൽ അടയ്ക്കാൻ പെൺകുട്ടി ശ്രമിച്ചതിന് കാരണം പ്രണയത്തെ വിലക്കിയതിനുള്ള പ്രതികാരം; കണ്ണൂരിലെ പോക്‌സോ കേസിന് പൊലീസ് ചുരുളഴിക്കുമ്പോൾ
നമ്പൂതിരി കുടുംബത്തിൽ ജനനം; ഭാർഗ്ഗവിയമ്മയെ വേളി കഴിച്ച ആയോധന കലകളിലെ പ്രതാപശാലി; ഡച്ചുകാരനായ വലിയ പടത്തലവന്റെ സ്വാധീനത്തിൽ ക്രിസ്തുവിനെ തിരിച്ചറിഞ്ഞു; പിന്നെ പീഡനവും രക്തസാക്ഷിത്വവും; ഇന്ത്യൻ കത്തോലിക്കാ സഭയുടെ ഏറ്റവും പുതിയ വിശുദ്ധൻ നീലകണ്ഠപിള്ളയുടെ അത്ഭുത പ്രവർത്തിയെ അംഗീകരിച്ച് ഫ്രാൻസിസ് മാർപ്പാപ്പ; വിശുദ്ധ പ്രഖ്യാപനത്തോടെ കേരളാ അതിർത്തിയിലെ പ്രദേശം ആഗോള തീർത്ഥാടന കേന്ദ്രമായി മാറും
മാണിസാറിന്റെ മരണ വാർത്തയറിഞ്ഞ് പൊട്ടിക്കരയുന്ന ആന്റണിയും വീരേന്ദ്രകുമാറും; മൃതദേഹത്തിന് അടുത്ത് നിന്ന് പൊട്ടിച്ചരിക്കുന്ന പിജെ ജോസഫും! തോമസ് ഉണ്ണിയാടന്റേത് കള്ളക്കരച്ചിലെന്നും സംശയം; കേരളാ കോൺഗ്രസിൽ നടക്കുന്നതെന്ത്? 48 പേജുള്ള പുസ്തകവുമായി 'മാണിയൻ കൂട്ടായ്മ' എത്തുന്നത് ജോസ് കെ മാണിയെ നേതാവാക്കാൻ; കേരളാ കോൺഗ്രസിൽ ഒത്തുതീർപ്പ് സാധ്യത അടയുമ്പോൾ
മടത്തറ നിന്ന് കുളത്തൂപുഴയിലേക്ക് സുഹൃത്തുക്കൾ പോയത് സ്‌കൂട്ടറിൽ; മൂത്രമൊഴിക്കാൻ വാഹനം നിർത്തിയപ്പോൾ കണ്ടത് മഞ്ഞ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ എന്തോ ഒരു സാധനം; കൗതുകത്തിന് കമ്പു കൊണ്ട് കുത്തി തെറിപ്പിച്ചപ്പോൾ കണ്ടത് വെടിയുണ്ടയും; ജോഷിയും അജീഷും അറിയിച്ചതോടെ പാഞ്ഞെത്തി പൊലീസ്; കിട്ടിയത് എകെ 47 തോക്കുകളേക്കാൾ ദൂരത്തിൽ നിന്നു വെടിയുതിർക്കാവുന്ന തോക്കുകളിൽ ഉപയോഗിക്കുന്ന വെടിയുണ്ടകൾ
വേഗം കുറയ്ക്കാൻ പറഞ്ഞിട്ടും കേട്ടില്ല, പാസഞ്ചേഴ്സ് രണ്ടു മൂന്ന് പേർ ചെന്ന് ഡ്രൈവറോട് പോയി പറഞ്ഞിരുന്നു; ബസിന്റെ ഡ്രൈവറുടെ തോന്ന്യവാസം കൊണ്ട് ഉണ്ടായിട്ടുള്ള ഒരു ആക്‌സിഡന്റ് ആണിത്; ബസിൽ ഗർഭിണി ഉണ്ടെന്ന് പറഞ്ഞിട്ടും ചെവികൊണ്ടില്ല; മൈസൂരിൽ ഒരാളുടെ മരണത്തിന് ഇടയാക്കിയ അപകടം വരുത്തിവെച്ചതെന്ന് യാത്രക്കാരി; കല്ലട ബസിനെതിരെ യുവതിയുടെ പരാതി
വലിയ ജനക്കൂട്ടത്തെ സാക്ഷിയാക്കി റഗ്‌ബി ടീം ക്യാപ്റ്റന്റെ കൈപിടിച്ച് ആരവങ്ങൾക്ക് ഇടയിലൂടെ സ്‌റ്റേഡിയത്തിലേക്ക് ഒരു രാജകീയ വരവ്; എഴുനേറ്റു നിന്ന് കൈയടിച്ച് ആയിരക്കണക്കിന് വരുന്ന കാണികൾ; രണ്ടുദിവസം മുൻപ് പൊട്ടിക്കരയുന്ന ചിത്രം കണ്ണീരോടെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചവർ ആഹ്ലാദത്തോടെ ഇന്ന് ഈ ചിത്രം പങ്കുവയ്ക്കുന്നു; ഉയരക്കുറവിന്റെ പേരിൽ കൂട്ടുകാർ നിരന്തരം കളിയാക്കിയതിനാൽ എന്നെ കൊന്നുതരാൻ പറഞ്ഞ് കരഞ്ഞ ക്വാഡൻ താരമാവുമ്പോൾ
ഗുംനാമി ബാബ നേതാജി തന്നെയോ? യുപിയിലെ ഫൈസാബാദിൽ 1985ൽ മരിച്ച ഈ സന്യാസി സുഭാഷ് ചന്ദ്രബോസ് എന്നതിന് പുതിയ തെളിവുകൾ; ഇരുവരുടെയും കൈപ്പട ഒന്നു തന്നെ; സന്യാസിയുടെ സ്വകാര്യ വസ്തുക്കളും പ്രമുഖർ നടത്തിയ കത്തിടപാടുകളും അനിഷേധ്യ തെളിവുകൾ; ബാബയുടെ ഡിഎൻഎ പരിശോധന നടത്തിയെന്നത് വ്യാജം; ശ്രീജിത്ത് പണിക്കർ ഉൾപ്പെടുന്ന മിഷൻ നേതാജി പുറത്തു വിടുന്നത് ഇന്ത്യൻ രാഷ്ട്രീയത്തെ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകൾ
കാമുകൻ നിധിൻ നിരന്തരം ശരണ്യയെ കാണാൻ എത്തിയിരുന്നു; ശരണ്യ വീട്ടിൽ നിന്നും അയൽപക്കത്തു നിന്നും മോഷണം നടത്തിയത് ഇയാൾക്ക് കൊടുക്കാൻ; ഇരുവരും ചേർന്ന് ബാങ്കിൽനിന്ന് ലോൺ എടുക്കാനും ശ്രമിച്ചു; ശരണ്യയുടെ വീട്ടിൽ നിന്ന് കിട്ടിയത് കാമുകന്റെ തിരിച്ചറിയൽ കാർഡ് അടക്കമുള്ള രേഖകൾ; ഡിവൈഎഫ്ഐ പ്രവർത്തകൻ ആയതിനാൽ പൊലീസ് അറസ്റ്റു ചെയ്യുന്നില്ലെന്നും ആരോപണം; വിയാനെ കടലിലെറിഞ്ഞ് കൊല്ലാൻ പ്രേരണ നൽകിയ കാമുകനെതിരെ നടപടി ഉണ്ടാവാത്തതിൽ രോഷത്തോടെ നാട്ടുകാർ
വിവാഹ നിശ്ചയം കഴിഞ്ഞ യുവാവും യുവതിയും ബീച്ചിൽ ഒഴിഞ്ഞ ഭാഗത്തിരുന്ന് ആരും കാണുന്നില്ലെന്ന് കരുതി സനേഹപ്രകടനങ്ങൾ; സ്വകാര്യ നിമിഷങ്ങൾ മൊബൈലിൽ ഒപ്പിയ 'വില്ലൻ' 'ഇഷ്‌ക് 'സിനിമ സ്‌റ്റൈലിൽ ഇരുവരെയും നിർത്തിപ്പൊരിച്ച് ഭീഷണി; തന്റെയൊപ്പം ഒരുമണിക്കൂർ യുവതി ചെലവിട്ടില്ലെങ്കിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും മുന്നറിയിപ്പ്; പ്രതിശ്രുത വരനെ മുൾമുനയിൽ നിർത്തിയ നാടകം അവസാനിച്ചത് ഇങ്ങനെ
ചോദ്യം ചെയ്യുമ്പോൾ നിരന്തരം മിസ്ഡ് കോൾ; 19-ാമത്തെ കോൾ എടുക്കാൻ ആവശ്യപ്പെട്ടത് സ്പീക്കർ ഫോൺ ഓണാക്കി; എതിർ വശത്തുള്ള ആൾ ആധികാരികതയോടെ ചോദിച്ചത് നീ എവിടെയായിരുന്നു എന്ന്; പിന്നെ വിളിക്കാമെന്ന് പറഞ്ഞ് വേഗം സംഭാഷണം അവസാനിപ്പിച്ചപ്പോൾ വില്ലത്തിയെ പിടികിട്ടി; വിവാഹം കഴിക്കാൻ പോകുന്ന ഇഷ്ടപ്പെട്ട ആളിനെ കണ്ടെത്തിയത് പുൽപ്പള്ളിക്കാരന്റെ കൂർമ്മ ബുദ്ധി; ശരണ്യയെ 'ഫോറൻസിക്കിൽ' കുടുക്കിയത് സതീശൻ സിഐ; കേരളം കൈയടിക്കുന്ന 'തയ്യിൽ' അന്വേഷണ മികവിന്റെ കഥ
ഗർഭിണിയായപ്പോൾ ഭർത്താവ് ഗൾഫിൽ പോയത് അവസരമാക്കി അവിഹിത പ്രണയം; എഫ് ബിയിലൂടേയും ചാറ്റിലൂടേയും ബന്ധം ദൃഢമാക്കി വാരത്തെ കാമുകൻ; മറ്റൊരു കാമുകിയെ കാമുകൻ കെട്ടിയേക്കുമെന്ന ആശങ്കയിൽ കൊടും ക്രൂരത; ചോദ്യം ചെയ്യൽ നേരിട്ട ആദ്യദിവസം മാത്രം ശരണ്യയുടെ മൊബൈൽ ഫോണിലേക്കു വന്നതു കാമുകന്റെ 17 മിസ്ഡ് കോൾ; ചാറ്റ് ഹിസ്റ്ററിയിൽ നിറഞ്ഞത് കാമുകനൊപ്പം ഒരുമിച്ചു ജീവിക്കാനുള്ള വിവാഹിതയുടെ അതിയായ ആഗ്രഹം; വിയാനെ കൊന്ന അമ്മ ശരണ്യയെ 'സൈക്കോ' ആക്കിയ പ്രണയകഥ
ഫോണിന്റെ പാസ് വേർഡ് പോലും വാരത്തെ കാമുകന് അറിയാമായിരുന്നു; മിക്കപ്പോഴും ഫോൺ പരിശോധിക്കുകയും മെസേജുകൾ വായിച്ച് നോക്കുകയും ചെയ്ത 'ജാരൻ' മനസ്സിലാക്കിയത് കാമുകിക്ക് ഒന്നിലധികം ബന്ധങ്ങളുണ്ടെന്ന സത്യം; പാലക്കാട്ടെ കാമുകനെ കുറിച്ച് പൊലീസിന് മൊഴി നൽകിയത് ഭർത്താവിന്റെ കൂട്ടുകാരനായ നിധിൻ; മറ്റുള്ളവർ മെസേജ് കാണാതിരിക്കാൻ ഫോണിൽ ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്ത നിലയിലും; വിയാനെ കൊന്ന അമ്മയ്‌ക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ; കേട്ട് ഞെട്ടി പൊലീസ്
ഷൂട്ടിനായി പല റിസോർട്ടുകളെയും സമീപിച്ചെങ്കിലും സ്വകാര്യത ഉറപ്പുതരാൻ അവർക്ക് സാധിച്ചില്ല; ഒടുവിലാണ് എന്റെ അമ്മയുടെ വീടിന്റെ സ്ഥലമായ കോഴിക്കോട്ടെ കോടഞ്ചേരി തിരഞ്ഞെടുക്കുന്നത്;ഞങ്ങൾ ഫോട്ടോയെടുത്തുകൊണ്ടിരിക്കുമ്പോൾ പുഴയിൽ നനയ്ക്കാൻ രണ്ട് ചേച്ചിമാർ വന്നു; ഈ രീതിയിൽ ഫോട്ടോയെടുക്കുന്നത് കണ്ട് അവരാകെ അമ്പരന്നു; ആന്റിയുടെ ഭർത്താവും വിമർശനം നേരിട്ടു; വൈറലായ മെറ്റേണിറ്റി ഫോട്ടോഷൂട്ടിനെ കുറിച്ച് ആതിര പറയുന്നു
ആദ്യ ഭാര്യയ്‌ക്കൊപ്പം മകനും അമേരിക്കയിൽ; ചെമ്പൻ വിനോദിന്റെ ഏകാന്തതയ്ക്ക് വിരാമം ഇടാൻ കോട്ടയത്തുകാരി മറിയം തോമസ്; മദ്യപാനവും അടിപൊളി ജീവിതവും ആഘോഷിക്കുന്നുവെന്ന് തുറന്ന് പറയുന്ന നടൻ ചെമ്പന് കൂട്ടുകാരിയാകുന്നത് സൈക്കോളജിസ്റ്റായ യുവതി: പത്തു വർഷം കൊണ്ട് മലയാള സിനിമയിൽ നിറ സാന്നിധ്യമായി മാറിയ സ്വഭാവ നടന് ഇനി രണ്ടാം മാംഗല്യം
തനിക്കും മകനുമൊപ്പം ഉറങ്ങാൻ കിടന്നവൾ മാറിക്കിടന്നത് ചൂടെടുക്കുന്നു എന്ന പേരിൽ; മകനെയും ഒപ്പം കൂട്ടിയത് ഉറക്കത്തിനിടെ കരഞ്ഞതോടെ; നേരം വെളുത്തപ്പോൾ ചോദിച്ചത് ഏട്ടനൊപ്പം ഉറക്കിക്കിടത്തിയ മോനെവിടെ എന്നും; ശരണ്യ വിളിച്ച് വരുത്തിയത് മകനെ കൊലപ്പെടുത്തിയ ശേഷം അത് തന്റെ തലയിൽ വെച്ചുകെട്ടാൻ; നാടുനടുങ്ങിയ ക്രൂരത ചെയ്ത ശരണ്യയുടെ തന്ത്രങ്ങളെ കുറിച്ച് വിയാന്റെ പിതാവ് പ്രണവ് മറുനാടനോട് പറയുന്നു
ആദ്യ വിവാഹ ശേഷം ഭർതൃവീട്ടിൽ പോയപ്പോൾ തോന്നിയത് അറക്കാൻ കൊണ്ടു പോകുന്ന അവസ്ഥ; 18ാം വയസിൽ വിവാഹമോചിത; 'കെട്ടിച്ചൊല്ലിയവൾ' എന്ന വിളികൾക്കൊടുവിൽ കാലെടുത്ത വെച്ച രണ്ടാം ദാമ്പത്യവും നരകമായി; ആദ്യ രാത്രിയിൽ കെട്ടിയിട്ടു പീഡിപ്പിച്ചു രണ്ടാം ഭർത്താവ്; ഗർഭിണിയായപ്പോൾ വയറ്റത്ത് ചവിട്ടിക്കലക്കിയും ക്രൂരത; വീടു വിട്ടിറങ്ങി എത്തിയതുകൊച്ചിയിൽ; ജിമ്മിൽ തുടങ്ങിയ രണ്ടാം ജീവിതം എത്തിച്ചത് ബാഗ്ലൂരിലെ അറിയപ്പെടുന്ന ഫിറ്റ്‌നസ് ട്രെയിനറായി; തീയിൽ കുരുത്ത ജാസ്മിൻ മൂസയുടെ ജീവിതകഥ
വിവാഹം കഴിഞ്ഞതോടെ സങ്കടം പെരുകി; ഫേസ്‌ബുക്കിൽ നിന്ന് വിവാഹത്തിന്റെ എല്ലാ ദൃശ്യങ്ങളും ഡിലീറ്റ് ചെയ്തു; ടാൻസി എല്ലാം തീരുമാനിച്ച് ഉറപ്പിച്ചിരുന്നതായി സംശയിച്ച് ബന്ധുക്കൾ; ഭർത്താവിന്റെയും വീട്ടുകാരുടെയും സ്‌നേഹം നിറഞ്ഞ പെരുമാറ്റം കണ്ടതോടെ താൻ എല്ലാവരെയും ചതിക്കുകയാണെന്ന തോന്നലും; പള്ളിയിൽ പോകാനായി ഒരുങ്ങുന്നതിനിടെ മുറി അടച്ച് ജീവനൊടുക്കിയ 26 കാരിയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നു; കോട്ടപ്പുറത്തെ മരണത്തിൽ ഞെട്ടിപ്പിക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇങ്ങനെ
ഹാവ് എ പ്വൊളി മാസ്റ്റർബേഷൻ...ഹാവ് എ പൊളി മെന്റൽ ഹെൽത്ത്! 'ഇത്രയും കാലം നീ എവിടെ ആയിരുന്നു മുത്തേ! ഇത് ഉപയോഗിച്ചപ്പോളാണ് എന്തൊക്കെ സുഖങ്ങളാണ് 'അയ്യേ മോശം' എന്ന തോന്നലിൽ ഓരോ സ്ത്രീയും അനുഭവിക്കാതെ ഇരിക്കുന്നത് എന്നോർത്ത് സങ്കടം തോന്നിയത്; സമ്മാനം കിട്ടിയ വൈബ്രേറ്ററിൽ ആദ്യ സ്വയംഭോഗ സുഖം; പൊളി സാധനമെന്ന് വൈബ്രേറ്ററിനേക്കുറിച്ച് അനുഭവകുറിപ്പുമായി ശ്രീലക്ഷ്മി അറയ്ക്കൽ
ഭർത്താവ് ഗൾഫിൽ പോയപ്പോൾ പണം ആവശ്യപ്പെട്ട് നിവാസ് മോശമായി സംസാരിച്ചു; ശല്യം സഹിക്കവയ്യാതെ വന്നതോടെ 5000 രൂപ കടംവാങ്ങി നാട്ടിലേക്കു അയച്ചു; ഇത് എടിഎമ്മിൽ നിന്നും പിൻവലിച്ചു വീട്ടിലെത്തി കൊടുത്തു; പണം വാങ്ങും മുമ്പ് നിവാസ് തന്നെ ഭാര്യയെ കൊണ്ടു ഷൂട്ടു ചെയ്യിച്ചു; എന്റെ കൺമുമ്പിൽ വെച്ച് 2500 രൂപ വലിച്ചു കീറിയപ്പോൾ ഞെട്ടിപ്പോയി; ഇക്ക കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണല്ലോ എന്നോർത്തപ്പോൾ നെഞ്ചു പൊട്ടിപ്പോയി; നോട്ട് വലിച്ചു കീറിയെറിഞ്ഞ സംഭവത്തിലെ സത്യകഥ വെളിപ്പെടുത്തി ഇമ്രാന്റെ ഭാര്യ
കാമുകൻ നിധിൻ നിരന്തരം ശരണ്യയെ കാണാൻ എത്തിയിരുന്നു; ശരണ്യ വീട്ടിൽ നിന്നും അയൽപക്കത്തു നിന്നും മോഷണം നടത്തിയത് ഇയാൾക്ക് കൊടുക്കാൻ; ഇരുവരും ചേർന്ന് ബാങ്കിൽനിന്ന് ലോൺ എടുക്കാനും ശ്രമിച്ചു; ശരണ്യയുടെ വീട്ടിൽ നിന്ന് കിട്ടിയത് കാമുകന്റെ തിരിച്ചറിയൽ കാർഡ് അടക്കമുള്ള രേഖകൾ; ഡിവൈഎഫ്ഐ പ്രവർത്തകൻ ആയതിനാൽ പൊലീസ് അറസ്റ്റു ചെയ്യുന്നില്ലെന്നും ആരോപണം; വിയാനെ കടലിലെറിഞ്ഞ് കൊല്ലാൻ പ്രേരണ നൽകിയ കാമുകനെതിരെ നടപടി ഉണ്ടാവാത്തതിൽ രോഷത്തോടെ നാട്ടുകാർ
വിവാഹ നിശ്ചയം കഴിഞ്ഞ യുവാവും യുവതിയും ബീച്ചിൽ ഒഴിഞ്ഞ ഭാഗത്തിരുന്ന് ആരും കാണുന്നില്ലെന്ന് കരുതി സനേഹപ്രകടനങ്ങൾ; സ്വകാര്യ നിമിഷങ്ങൾ മൊബൈലിൽ ഒപ്പിയ 'വില്ലൻ' 'ഇഷ്‌ക് 'സിനിമ സ്‌റ്റൈലിൽ ഇരുവരെയും നിർത്തിപ്പൊരിച്ച് ഭീഷണി; തന്റെയൊപ്പം ഒരുമണിക്കൂർ യുവതി ചെലവിട്ടില്ലെങ്കിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും മുന്നറിയിപ്പ്; പ്രതിശ്രുത വരനെ മുൾമുനയിൽ നിർത്തിയ നാടകം അവസാനിച്ചത് ഇങ്ങനെ
അല്പസമയം മുൻപ് വാർത്തവായിക്കുന്നതിനിടയിൽ... മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം മാതൃഭൂമി ന്യൂസിലെ ചീഫ് സബ് എഡിറ്റർ എൻ. ശ്രീജയ്ക്ക് ലഭിച്ചു; വാർത്ത കാണുന്നവർ..... ആരാണയാൾ? അൽ ശ്രീജ... ഞാനാണയാൾ! ന്യൂസ് ചാനലിൽ വാർത്ത വായിച്ചുകൊണ്ടിരിക്കെ മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു; മാതൃഭൂമിയിലെ ശ്രീജയുടെ നേട്ടം വൈറലാകുമ്പോൾ
എല്ലാ പ്രശ്നത്തിനും അവസാനം ഉണ്ടാക്കമെന്ന പഞ്ചാരവാക്കിൽ വീട്ടിലെത്തിച്ചു; വിവസ്ത്രയായി മൃതദേഹം കണ്ടത് വിരൽ ചൂണ്ടുന്നത് ബലാത്സംഗ സാധ്യതയിലേക്ക്; ക്രൂര പീഡനത്തിന് ശേഷം കലി തീരാതെ തലമുടി വെട്ടിക്കളഞ്ഞും ഡ്രോയിങ് മാഷുടെ സൈക്കോ മനസ്സ്; ബക്കറ്റിൽ തലമുക്കി അദ്ധ്യാപികയെ വെങ്കിട രമണ കൊന്നത് അതിക്രൂരമായി; മൃതദേഹം കടത്തിയത് വെളുത്ത സ്വിഫ്റ്റ് കാറിൽ; കാസർഗോട്ടെ രൂപശ്രീയുടെ കൊലപാതകത്തിൽ നിറയുന്നതും അവിഹിതവും ദുരൂഹ സാമ്പത്തിക ഇടപാടുകളും
ഗൾഫിൽ എല്ലുമുറിയെ പണിയെടുക്കുന്ന പാവങ്ങളുടെ വയറ്റത്ത് ആഞ്ഞ് തൊഴിച്ച് നിർമ്മലാ സീതാരാമൻ; വിദേശത്ത് നികുതി അടയ്ക്കുന്നില്ലെങ്കിൽ ഇന്ത്യയിൽ നികുതി അടക്കണമെന്ന വ്യവസ്ഥ കേട്ട് ഞെട്ടി പ്രവാസികൾ; സകല ഗൾഫ് മലയാളികളും ഇനി നാട്ടിൽ നികുതി അടയ്‌ക്കേണ്ടി വരും; വർഷത്തിൽ 240 ദിവസം വിദേശത്ത് താമസിച്ചില്ലെങ്കിൽ ഇനി എൻ ആർ ഐ പദവി എടുത്ത് കളയുന്നതും ഞെട്ടിക്കുന്നത്; പ്രവാസികളോട് ബജറ്റ് കാട്ടിയത് ക്രൂരത മാത്രം
ചോദ്യം ചെയ്യുമ്പോൾ നിരന്തരം മിസ്ഡ് കോൾ; 19-ാമത്തെ കോൾ എടുക്കാൻ ആവശ്യപ്പെട്ടത് സ്പീക്കർ ഫോൺ ഓണാക്കി; എതിർ വശത്തുള്ള ആൾ ആധികാരികതയോടെ ചോദിച്ചത് നീ എവിടെയായിരുന്നു എന്ന്; പിന്നെ വിളിക്കാമെന്ന് പറഞ്ഞ് വേഗം സംഭാഷണം അവസാനിപ്പിച്ചപ്പോൾ വില്ലത്തിയെ പിടികിട്ടി; വിവാഹം കഴിക്കാൻ പോകുന്ന ഇഷ്ടപ്പെട്ട ആളിനെ കണ്ടെത്തിയത് പുൽപ്പള്ളിക്കാരന്റെ കൂർമ്മ ബുദ്ധി; ശരണ്യയെ 'ഫോറൻസിക്കിൽ' കുടുക്കിയത് സതീശൻ സിഐ; കേരളം കൈയടിക്കുന്ന 'തയ്യിൽ' അന്വേഷണ മികവിന്റെ കഥ
നടിയായി അഡ്രസുണ്ടാക്കിയത് ഏഷ്യാനെറ്റിലെ ചന്ദനമഴ; കട്ടപ്പനയിലെ ഹൃത്വിക്ക് റോഷനിൽ സിദ്ദിഖിന്റെ ഭാര്യയായി പ്രേക്ഷകപ്രീതി നേടി; ദുൽഖറിന്റെ ഒരു യെമണ്ടൻ പ്രേമകഥയിലെ മഴ സീനിൽ അഭിനയിക്കാൻ വിസമ്മതിച്ചതോടെ 'വില്ലത്തി'യായി; മണിയൻ പിള്ളയുടെ സിനിമയിൽ അഡ്വാൻസ് ലഭിച്ചിട്ടും റോൾ കിട്ടിയില്ല; 'കൊച്ച് ഉറങ്ങിക്കോട്ടെ, അവളെ വെറുതെ വിളിക്കുന്നത് എന്തിന്? നമ്മൾക്ക് പെട്ടെന്ന് പോയി വരാലോ?' എന്ന വാക്കോടെ പോക്‌സോ കേസിൽ പ്രതിയായി; പീഡനക്കേസിൽ കുടുങ്ങിയ കൂടത്തായി സിനിമാക്കാരി ഡിനി ഡാനിയലിന്റെ കഥ