Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബംഗാളിലെ മുർഷിദാബാദിൽ പൗരത്വ നിയമ ഭേദഗതി വിരുദ്ധ സമരക്കാർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിൽ രണ്ടുമരണം; മൂന്നുപേർക്ക് ഗുരുതര പരിക്ക്; പരസ്പരം ബോംബെറിഞ്ഞ സമരക്കാർ നിരവധി വാഹനങ്ങൾ കത്തിച്ചു; തൃണമൂലിന്റെ ഗുണ്ടായിസത്തിൽ മമത മറുപടി പറയണമെന്ന് പ്രതിപക്ഷം; ബംഗാളിൽ സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങൾ നീങ്ങുന്നത് അരാജകത്വത്തിലേക്കോ?

ബംഗാളിലെ മുർഷിദാബാദിൽ പൗരത്വ നിയമ ഭേദഗതി വിരുദ്ധ സമരക്കാർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിൽ രണ്ടുമരണം; മൂന്നുപേർക്ക് ഗുരുതര പരിക്ക്; പരസ്പരം ബോംബെറിഞ്ഞ സമരക്കാർ നിരവധി വാഹനങ്ങൾ കത്തിച്ചു; തൃണമൂലിന്റെ ഗുണ്ടായിസത്തിൽ മമത മറുപടി പറയണമെന്ന് പ്രതിപക്ഷം; ബംഗാളിൽ സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങൾ നീങ്ങുന്നത് അരാജകത്വത്തിലേക്കോ?

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കൊത്ത: പശ്ചിമ ബംഗാളിൽ മുർഷിദാബാദിൽ പൗരത്വ ഭേദഗതി നിയമ വിരുദ്ധ സമിതിയിലെ ചേരിതിരിവിനെ തുടർന്ന് തൃണമൂൽ പ്രവർത്തകർ നടത്തിയ വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. തൃണമൂൽ കോൺഗ്രസിന്റെ അനുമതിയില്ലായെ ഒരു വിഭാഗം ഹർത്താൽ പ്രഖ്യാപിച്ചതാണ് പ്രശ്നത്തിന് കാരണം. പ്രദേശവാസികളായ ചിലരാണ് പ്രതിഷേധക്കാർക്ക് നേരെ വെടിവച്ചത്. രണ്ടു പേർ കൊല്ലപ്പെട്ടു. മൂന്നു പേർക്ക് പരിക്കേറ്റു. അനറൂ ബിശ്വാസ് (55), സലൗദ്ദീൻ ഷെയ്ഖ് (17) എന്നിവാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ മൂന്നു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് വെടിവച്ചതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. എന്നാൽ അവർ അത് നിഷേധിക്കയാണ്.

ബഹുജൻ ക്രാന്തി മോർച്ച ഇന്ന് ആഹ്വാനം ചെയ്ത ദേശീയ ബന്ദിനോട് അനുബന്ധിച്ചാണ് പ്രതിഷേധ പ്രകടനം നടത്തിയത്. രാവിലെ ഒമ്പത് മണിയോടെയാണ് പ്രതിഷേധക്കാർക്ക് നേരെ വെടിവയ്പുണ്ടായത്. സിഎഎയ്‌ക്കെതിരായ സിറ്റിസൺ ഫോറമാണ് (സിഎഎ ബിരോധി നാഗരിക് മഞ്ച്) പ്രകടനം നടത്തിയതെന്ന് പ്രദേശവാസികൾ പറയുന്നു. ടി.എം.സി ഉൾപ്പെടെ എല്ലാ രാഷ്ട്രീയ കക്ഷികളിലെയും അംഗങ്ങൾ ചേർന്ന ഈ പുതിയ സംഘടന 20 ദിവസം മുൻപാണ് രൂപീകരിച്ചത്.

തൃണമൂൽ കോൺഗ്രസാണ് ആക്രമണത്തിന് പിന്നിലെന്ന് സമരക്കാർ ആരോപിച്ചു. സമരത്തിന് നേരെ തൃണമൂൽ നേതാക്കളുടെ നേതൃത്വത്തിൽ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് ഇവർ ആരോപിച്ചു. സാഹേബ് നഗർ മാർക്കറ്റിന് സമീപമാണ് സംഘർഷമുണ്ടായത്. കഴിഞ്ഞ കുറച്ച് ദിവസമായി മുർഷിദാബാദിൽ ഇവർ സമരത്തിന് മുൻനിരയിലുണ്ടായിരുന്നു. ടിഎംസി പ്രവർത്തകർ അടക്കം സംഘടനയുടെ ഭാഗമായിരുന്നുവെന്ന് ഇവർ പറയുന്നു. സിഎഎ, എൻആർസിക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങളും മറ്റും അടച്ചിടാൻ പ്രക്ഷോഭകർ ആവശ്യപ്പെട്ടു. എന്നാൽ, അടച്ചിടൽ നടക്കില്ലെന്ന് ഒരുവിഭാഗം അറിയിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. പിന്നീട് ഇരുവിഭാഗവും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. പരസ്പരം ബോംബെറിയുകയും നിരവധി വാഹനങ്ങൾ കത്തിക്കുകയും ചെയ്തു.

സമരത്തിനിടയിലേക്ക് തൃണമൂൽ ജലംഗി നോർത്തി പ്രസിഡന്റ് തൊഹിറുദ്ദീൻ മോണ്ഡാലും അനുയായികളും എത്തി. തുടർന്ന് വാക്കേറ്റമുണ്ടാകുകയും മൊണ്ഡാലും അനുയായികളും തങ്ങൾക്ക് നേരെ വെടിവെക്കുകയുമായിരുന്നുവെന്ന് പ്രക്ഷോഭകർ പറഞ്ഞു. തൊഹ്റാബുദ്ദീന്റെ സഹോദരനും വെടിയേറ്റിട്ടുണ്ട്. ഇയാൾ ചികിത്സയിലാണ്. അക്രമികളെ ഉടൻ പിടികൂടുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ കോൺഗ്രസും സിപിഎമ്മും മമതാ ബാനർജിക്കെതിരെ രംഗത്തെത്തി.

പൗരത്വ നിയമ ദേഭഗതിക്കെതിരെയും പൗരത്വ രജിസ്റ്ററിനെതിരെയും നടക്കുന്ന പ്രതിഷേധങ്ങൾ നേരിടാൻ ഒരു നിർദ്ദേശവും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും ഏതെങ്കിലും പാർട്ടി പ്രവർത്തകർക്ക് ഈ സംഭവത്തിൽ പങ്കുണ്ടെന്ന് കരുതുന്നില്ലെന്നും മുർഷിദാബാദ് എംപിയും ടി.എം.സി ജില്ലാ പ്രസിഡന്റുമായ അബു തഹർ ഖാൻ പറഞ്ഞു. നിഷ്പക്ഷമായി അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നാണ് പൊലീസിനോട് പാർട്ടി ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP