Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആന്റോ ആന്റണി സഹകരണ ബാങ്കിൽ കോടികളുടെ വായ്പാതട്ടിപ്പ് നടത്തിയെന്ന് ആരോപണം; പരാതിക്കാരിൽ പ്രധാനി മുൻ മണ്ഡലം പ്രസിഡന്റ്; സഹോദരങ്ങളുടെയും ഭാര്യയുടെയും പേരിലുള്ള തട്ടിപ്പിന് കുട പിടിക്കാൻ ആന്റോ എംപി പദവി ദുരുപയോഗം ചെയ്തുവെന്നും ബാങ്ക് ഭാരവാഹികൾ; എല്ലാ തെരഞ്ഞെടുപ്പുകാലത്തുമുള്ള ആരോപണമെന്ന് കോൺഗ്രസ്; പിന്നിൽ സിപിഎമ്മിന്റെ തറവേലയെന്നും വിശദീകരണം

ആന്റോ ആന്റണി സഹകരണ ബാങ്കിൽ കോടികളുടെ വായ്പാതട്ടിപ്പ് നടത്തിയെന്ന് ആരോപണം; പരാതിക്കാരിൽ പ്രധാനി മുൻ മണ്ഡലം പ്രസിഡന്റ്; സഹോദരങ്ങളുടെയും ഭാര്യയുടെയും പേരിലുള്ള തട്ടിപ്പിന് കുട പിടിക്കാൻ ആന്റോ എംപി പദവി ദുരുപയോഗം ചെയ്തുവെന്നും ബാങ്ക് ഭാരവാഹികൾ; എല്ലാ തെരഞ്ഞെടുപ്പുകാലത്തുമുള്ള ആരോപണമെന്ന് കോൺഗ്രസ്; പിന്നിൽ സിപിഎമ്മിന്റെ തറവേലയെന്നും വിശദീകരണം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കേന്ദ്രത്തിൽ വമ്പന്മാരുടെ വായ്പാ തട്ടിപ്പിന് മോദി സർക്കാർ ഒത്താശ ചെയ്തുവെന്ന് ആരോപിക്കുന്നത് കോൺഗ്രസാണ്. എന്നാൽ, കോൺഗ്രസിന്റെ ഒരു എംപി ഇത്തരം ഒരു തട്ടിപ്പിന് കൂട്ടു നിന്നുവെന്നാണ് പത്തനംതിട്ടയിൽ നിന്ന് ഉയരുന്ന ആരോപണം.

സിറ്റിങ് എംപിയും മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ ആന്റോ ആന്റണിക്കെതിരേ വായ്പാത്തട്ടിപ്പ് ആരോപണവുമായി രംഗത്തു വന്നിരിക്കുന്നത് പൂഞ്ഞാർ, മൂന്നിലവ് സർവീസ് സഹകരണ ബാങ്കുകളുടെ ഭാരവാഹികളാണ്. എന്നാൽ, ഇത് എല്ലാ തെരഞ്ഞെടുപ്പ് കാലത്തും ഉയർത്തി കൊണ്ടു വരുന്ന ആരോപണമാണെന്നും സിപിഎമ്മാണ് ഇതിന് പിന്നിലെന്നും കോൺഗ്രസ് നേതൃത്വം പറയുന്നു. ആന്റോയ്ക്കെതിരേ ഇതേ ആരോപണം മുൻപ് പിസി ജോർജും ഉയർത്തിയിരുന്നു.

ആന്റോ ആന്റണി അധികാരത്തിന്റെ പിൻബലത്തിൽ ഭാര്യയുടെയും സഹോദരങ്ങളുടെയും പേരിൽ അനധികൃതമായി വായ്‌പ്പ തരപ്പെടുത്തി വൻ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാണ് പരാതി. എംപിയുടെ കുടുംബം സാമ്പത്തിക ക്രമക്കേട് നടത്തിയ പൂഞ്ഞാർ- മൂന്നിലവ് സർവീസ് സഹകരണ ബാങ്കുകൾ പ്രതിസന്ധിയിലാണെന്നും പറയുന്നു. എംപി യുടെ സഹോദരനും കോൺഗ്രസ് സംഘടനാ നേതാവുമായിരുന്ന ചാൾസ് ആന്റണി പൂഞ്ഞാർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയായിരിക്കെ 12 കോടിയുടെ ക്രമക്കേട് നടത്തിയതായാണ് ബാങ്ക് ഭരണസമിതി മുൻ ഭാരവാഹികൾ പത്തനംതിട്ടയിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചത്.

എംപിയുടെ ഭാര്യ ഗ്രേസ് ആന്റോയെ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് പൂഞ്ഞാർ സർവീസ് സഹകരണ ബാങ്കിൽ അംഗമാക്കുകയും ഇവരുടെ പേരിലുള്ള 47.59 ആർ വസ്തുവിന്റെ ഈ ടിന്മ്മേൽ മുന്ന് പേരുടെ പേരിൽ 30 ലക്ഷം ലോൺ നൽകുകയും ചെയ്തിട്ടുണ്ട്. എം പി യുടെ സഹോദരൻ ചാൾസ് ആന്റണിയുടെ ഭാര്യ മകൾ മറ്റ് ബന്ധുക്കൾ എന്നിവരുടെ പേരിൽ 1 കോടി 40 ലക്ഷം രുപ വായ്പയെടുത്തു. എം പിയുടെ ജേഷ്ഠ സഹോദരൻ ജെയിംസ് ആന്റണി, ഭാര്യ ചിന്നമ്മ ജെയിംസ്, മകൾ അനി ട്രീസ , മകൻ ആന്റോച്ചൻ എന്നിവരുടെയും മറ്റൊരു സഹോദരൻ ജോസ് ആന്റണി എന്നയാളുടെയും പേരിൽ 6 കോടി 94 ലക്ഷം രൂപ മുന്നിലവ് സർവീസ് സഹകരണ ബാങ്കിൽ കുടിശികയുണ്ട്.

രണ്ട് ബാങ്കുകളും സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും ഇത് സംബന്ധിച്ച് കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് 2018 നവംബറിൽ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് കുടിയായ സിറിയക്ക് ലൂക്കോസ് ആരോപിച്ചു. ഈട് വച്ച ഭുമിയുടെ വില പെരുപ്പിച്ച് കാട്ടിയാണ് എം പി യുടെ കുടുംബം ക്രമക്കേട് നടത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP