Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മധുവിധു പ്ലാൻ ചെയ്തത് വിദേശത്ത്; ലീവ് കുറവായതു കൊണ്ട് കറക്കം ഡൽഹിയിലും; ഭാര്യയെ ബംഗളൂരുവിൽ ഇറക്കി ഭർത്താവ് നാട്ടിലേക്ക് വന്നത് മടക്കയാത്രയ്ക്ക് അടുത്തതിനാൽ; ഖത്തറിലേക്ക് മടങ്ങും മുമ്പ് പ്രിയതമനെ കാണാൻ കയറിയത് ഗരുഡാ ബസിൽ; ബസ് സ്റ്റാൻഡിൽ കാത്തിരുന്ന് മടുത്തപ്പോൾ ഫോൺ വിളി; മറുതലയ്ക്കൽ നിന്ന് കിട്ടിയത് ഞെട്ടിക്കുന്ന വാർത്ത; പൂചൂടിയ പേടകത്തിൽ മാലാഖയെ പോലെ കിടന്ന അനുവിന് അന്ത്യചുംബനം നൽകി സ്‌നിജോ; അവിനാശിയിൽ അവസാനിച്ചത് ഈ ഖത്തർ പ്രവാസിയുടെ സ്വപ്‌നങ്ങൾ

മധുവിധു പ്ലാൻ ചെയ്തത് വിദേശത്ത്; ലീവ് കുറവായതു കൊണ്ട് കറക്കം ഡൽഹിയിലും; ഭാര്യയെ ബംഗളൂരുവിൽ ഇറക്കി ഭർത്താവ് നാട്ടിലേക്ക് വന്നത് മടക്കയാത്രയ്ക്ക് അടുത്തതിനാൽ; ഖത്തറിലേക്ക് മടങ്ങും മുമ്പ് പ്രിയതമനെ കാണാൻ കയറിയത് ഗരുഡാ ബസിൽ; ബസ് സ്റ്റാൻഡിൽ കാത്തിരുന്ന് മടുത്തപ്പോൾ ഫോൺ വിളി; മറുതലയ്ക്കൽ നിന്ന് കിട്ടിയത് ഞെട്ടിക്കുന്ന വാർത്ത; പൂചൂടിയ പേടകത്തിൽ മാലാഖയെ പോലെ കിടന്ന അനുവിന് അന്ത്യചുംബനം നൽകി സ്‌നിജോ; അവിനാശിയിൽ അവസാനിച്ചത് ഈ ഖത്തർ പ്രവാസിയുടെ സ്വപ്‌നങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

എരുമപ്പെട്ടി: അവിനാശിയിലെ ദുരന്തം ഏകനാക്കുന്നത് സ്‌നിജോയെ. മധുവിധു തീരും മുൻപേ സ്‌നിജോയെ വിട്ട് അനു യാത്രയാകുമ്പോൾ ഈ യുവാവിനെ സമാധാനിപ്പിക്കാൻ പോലും കഴിയാതെ പാടുപെടുകയാണ് ബന്ധുക്കലും സുഹൃത്തുക്കളും.

അപകടത്തിന് ഒരു മാസം മുൻപ് ജനുവരി 19നായിരുന്നു അനുവിന്റെയും എരുമപ്പെട്ടി പൊലീസ് സ്റ്റേഷനു സമീപം വാഴപ്പിള്ളി വീട്ടിൽ ജോസിന്റെ മകൻ സ്‌നിജോയുടെയും വിവാഹം. ബംഗളൂരുവിൽ പാരാ മെഡിക്കൽ കമ്പനിയിൽ ജോലിക്കാരിയായ അനു ബോണ്ട് കാലാവധി കഴിയും വരെ ഒരു വർഷം കാത്തിരുന്നാണു സ്‌നിജോയെ വിവാഹം കഴിച്ചത്. ഖത്തറിൽ എൻജിനീയറാണു സ്‌നിജോ.

പൂചൂടിയ പേടകത്തിൽ മാലാഖയെപോലെ കിടന്ന അനുവിന് അന്ത്യചുംബനം നൽകവെ നിയന്ത്രണം വിട്ട ഭർത്താവ് സ്നിജോയെ സുഹൃത്തുക്കളും ബന്ധുക്കളും പാടുപെട്ടാണ് ആശ്വസിപ്പിച്ചത്. വിദേശത്തെ ജോലിസ്ഥലത്തേക്ക് ഇന്നലെ പോകേണ്ടിയിരുന്ന സ്നിജോയെ യാത്രയയ്ക്കാനുള്ള വരവിലാണ് അനു അപകടത്തിൽപെട്ടത്. അനുവിന്റെ മരണവാർത്തയറിഞ്ഞ് മണിക്കൂറുകൾക്കകം മരിച്ച ഇവരുടെ മുത്തശിയുടെ സംസ്‌കാരചടങ്ങുകൾ വൈകിട്ട് നാലിന് എയ്യാൽ സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് പള്ളി സെമിത്തേരിയിൽ തന്നെ നടന്നു.

മധുവിധുവിനു വിദേശത്തു പോകാനിരുന്ന ഇവർ ആ യാത്ര ഡൽഹിയിലേക്കു മാറ്റുകയായിരുന്നു. തിരിച്ചെത്തും വഴി അനു ബെംഗളൂരുവിൽ ജോലിസ്ഥലത്തിറങ്ങി. സ്‌നിജോ നാട്ടിലേക്കും. വിദേശത്തേക്കു ജോലിക്ക് മടങ്ങാനൊരുങ്ങുന്ന സ്‌നിജോയെ കാണാനുള്ള ഭാര്യയുടെ യാത്രയ്ക്കിടെയാണ് ദുരന്തം എത്തിയത്. ശിവരാത്രിയുടെ അവധിയെടുത്ത് നാട്ടിലേക്കു വരുന്നതിനിടെയായിരുന്നു അപകടം. പുലർച്ചെ മൂന്നോടെ ബസ് എത്തുമെന്നറിഞ്ഞ സ്‌നിജോ തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിലെത്തി കാത്തിരുന്നു. എന്നാൽ അറിഞ്ഞത് ദുരന്തവും. അപ്പോൾ മുതൽ മൂകനാണ് സ്‌നിജോ.

ബസ് സ്റ്റാൻഡിൽ കാത്ത് നിന്ന് മടുത്തപ്പോൾ ഫോൺ വിളിച്ചു. അനുവിനെ വിളിച്ചപ്പോൾ ഫോണെടുത്ത ആരോ ആണ് അപകടവിവരം അറിയിച്ചത്. ഇതോടെ സ്‌നിജോ അവിനാശിയിലേക്കു പോവുകയായിരുന്നു. പല ആശുപത്രികളിൽ കയറിയിറങ്ങിയ ശേഷമാണു മരണവാർത്ത അറിയുന്നത്. മൃതദേഹം സ്‌നിജോയുടെ വീട്ടിലെത്തിച്ചപ്പോൾ മന്ത്രി എ.സി. മൊയ്തീൻ അടക്കമുള്ളവർ അന്ത്യാഞ്ജലി അർപ്പിച്ചു. തുടർന്നു എയ്യാലിലെ വീട്ടിലേക്കു കൊണ്ടുപോയി.

ബംഗളൂരു ദുർഗാ കോളജിൽ നിന്നു കാർഡിയാക് പെർഫ്യൂഷനിസ്റ്റ് കോഴ്‌സ് പാസായാണ് അനു ജോലി നേടിയത്. എയ്യാൽ കൊള്ളന്നൂർ വർഗീസിന്റെ മൂന്നു മക്കളിൽ ഇളയവളാണ് അനു. മർഗിലിയാണ് മാതാവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP