Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എനിക്ക് അങ്ങനെ ഒരു മകളില്ല; വിഡ്ഢിത്തരത്തോട് പ്രതികരിക്കാനും താൽപര്യമില്ല; മാതൃത്വം അവകാശപ്പെട്ട് വർക്കല സ്വദേശി രംഗത്ത് വന്നതിന് പിന്നാലെ വാദം അടിസ്ഥാന രഹിതമെന്ന് പ്രതികരിച്ച് അനുരാധ പഡ്വാൾ; തന്റെ നിലവാരം കളയാനില്ലെന്നും ഇത്തരം വിഷയങ്ങളിലേക്ക് വലിച്ചിഴയ്ക്കാൻ ആഗ്രഹിക്കുന്നില്ലെന്നും താരത്തിന്റെ പ്രതികരണം; മകളെന്ന് അവകാശപ്പെട്ട് കർമല മോഡക്‌സ് വക്കിൽ നോട്ടീസ് അയച്ചിട്ടും താരം പ്രതികരിച്ചില്ല; മാതൃത്വത്തിൽ നിയമപോരാട്ടവുമായി വർക്കല സ്വദേശിയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രമുഖ ബോളിവുഡ് ഗായിക അനുരാധ പഡ്വാൾ തന്റെ അമ്മയാണെന്ന വർക്കല സ്വദേശി കർമ്മല മോഡക്‌സിന്റെ വാദം കാട്ടുതീ പോലെയാണ് പടർന്നത്.വാർത്താ സമ്മേളനം നടത്തിയായിരുന്നു കർമ്മല വെളിപ്പെടുത്തൽ നടത്തിയത്. തിരുവനന്തപുരം വഞ്ചിയൂർ കുടുംബ കോടതിയിൽ കർമ്മല മാതൃത്വം അംഗീകരിച്ച് കിട്ടണം എന്ന് ആവശ്യപ്പെട്ട് കേസ് നൽകിയിരിക്കുകയാണ്. വാർത്ത വിവാദമായതിന് പിന്നാലെ വെളിപ്പെടുത്തലുമായി എത്തുകയാണ് അനുരാധ പഡ്വാൾ.

മകളാണെന്ന് അംഗീകരിക്കണമെന്നും 50 കോടി രൂപ നഷ്ടപരിഹാരം തരണം എന്ന ആവശ്യവുമായിട്ടാണ് തിരുവനന്തപുരത്ത് താമസമാക്കിയ കർമ്മല മോഡെക്സ് എന്ന യുവതിയാണ് കോടതിയെ സമീപിച്ചത്. ഇപ്പോൾ വിവാദത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് അനുരാധ. തനിക്ക് അങ്ങനെ ഒരു മകളില്ലെന്നും വിഡ്ഢിത്തരത്തോട് പ്രതികരിക്കാനില്ലെന്നുമാണ് അവർ പറയുന്നത്. തനിക്ക് ഒരു നിലവാരമുണ്ടെന്നും അതുകൊണ്ട് ഇത്തരം വിഷയങ്ങളിൽ വലിച്ചിഴക്കപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നും അനുരാധ കൂട്ടിച്ചേർത്തു.

മാതൃത്വം അംഗീകരിച്ചു കിട്ടണം എന്ന ആവശ്യവുമായാണ് വർക്കല സ്വദേശി കർമ്മല മോഡക്സ് കുടുംബകോടതിയെ സമീപിച്ചത്. ലീഗൽ അഡൈ്വസർ അഡ്വ. അനിൽപ്രസാദ്, ഭർത്താവ് ടറൻസ് മോഡക്സ് എന്നിവർക്കൊപ്പം എത്തി തനിക്ക് സംഭവിച്ചത് എന്താണെന്ന് അവർ തുറന്നു പറഞ്ഞു. രാജ്യം ആദരിക്കുന്ന ഗായികയുടെ മകളാണെന്ന് അംഗീകരിച്ചു കിട്ടാൻ വേണ്ടിയാണ് കർമ്മലയുടെ പോരാട്ടം. തനിക്ക് അവകാശപ്പെട്ട സ്വത്ത് നിയമപരമായി അനുവദിച്ചുകിട്ടുന്നതിന് കുടുംബകോടതിയിൽ ഹർജി സമർപ്പിച്ചതായി കർമ്മല വാർത്താസമ്മേളനത്തിൽ പ്രതികരിച്ചിരുന്നു.

അനുരാധ പഡ്വാൾ- അരുൺ പഡ്വാൾ ദമ്പതികളുടെ മൂത്ത മകളായ തന്നെ സംഗീത രംഗത്തെ തിരക്കുകാരണം കുടുംബ സുഹൃത്തും സൈനികനുമായ വർക്കല സ്വദേശി പൊന്നച്ചനെ നോക്കാൻ ഏൽപ്പിക്കുകയായിരുന്നു എന്നാണ് കർമ്മല പറയുന്നത്. പൊന്നച്ചന്റെ ഭാര്യ ആഗ്‌നസിനും മൂന്ന് മക്കളോടും ഒപ്പമാണ് കർമ്മല വളർന്നത്. പൊന്നച്ചന് തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റം ലഭിച്ചപ്പോൾ അനുരാധയും ഭർത്താവുമെത്തി കർമ്മലയെ കൂട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും അന്ന് കുട്ടിയായിരുന്ന കമല അവർക്കൊപ്പം പോയില്ല. അതിനുശേഷം അനുരാധ മകളെ മറന്നു. കർമ്മലയുടെ വിവാഹം നടത്തിയതും പൊന്നച്ചനാണ്.

കുറച്ചു നാൾ മുൻപ് വക്കീൽ നോട്ടീസ് അയച്ചെന്നും എന്നാൽ വക്കീൽ നോട്ടീസ് അനുരാധ കൈപ്പറ്റാതെ മടക്കിയതായും കർമ്മല മോഡക്സ് പറഞ്ഞു. പൊന്നച്ചന് തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റം ലഭിച്ചപ്പോൾ അനുരാധയും ഭർത്താവുമെത്തി കർമ്മലയെ കൂട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും അന്ന് കുട്ടിയായിരുന്ന കമല അവർക്കൊപ്പം പോയില്ല. അതിനുശേഷം അനുരാധ മകളെ മനപ്പൂർവ്വം മറക്കുകയായിരുന്നു കർമ്മല. ഇതോടെ വർക്കലയിലെ ദമ്പതികളുടെ മകളായി ഇരുവരും വളർന്നു. കർമ്മലയുടെ വിവാഹം നടത്തിയതും പൊന്നച്ചനാണ്.

പൊന്നച്ചന്റെ മരണത്തിന് തൊട്ടുമുൻപാണ് തന്റെ യഥാർത്ഥ അമ്മ അനുരാധയാണെന്ന് കർമ്മലയെ അറിയിക്കുന്നത്. പൊന്നച്ചൻ ആ രഹസ്യം വെളിപ്പെടുത്തിയത്. കർമ്മല അനുരാധയെ കണ്ട് വിവരം പറഞ്ഞെങ്കിലും മകളായി അംഗീകരിക്കാൻ തയ്യാറായില്ല. അനുരാധയുടെ മറ്റു രണ്ടു പെൺമക്കൾ ഇക്കാര്യം അംഗീകരിക്കില്ലെന്നാണ് കാരണമായി പറഞ്ഞത്. ഇതേതുടർന്നാണ് കുടുംബ കോടതിയിൽ കേസ് ഫയൽ ചെയ്തത്. തനിക്കു ലഭിക്കേണ്ട മാതൃത്വവും ബാല്യ, കൗമാര, യൗവന കാലഘട്ടങ്ങളിലെ പരിചരണവും നിഷേധിച്ചതിനാൽ 50 കോടി രൂപ നഷ്ടപരിഹാരമായി നൽകണമെന്നും ഹർജിയിൽ പറയുന്നു.

തനിക്ക് അവകാശപ്പെട്ട സ്വത്ത് നിയമപരമായി അനുവദിച്ചുകിട്ടുന്നതിനായി ജില്ലാ കുടുംബക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും കർമ്മല വാർത്താ സമ്മേളത്തിൽ വ്യക്തമാക്കി. തിരക്കുമൂലം മൂത്ത മകളായ തന്നെ നോക്കാൻ അനുരാധ സുഹൃത്തിനെ ഏൽപ്പിക്കുകയായിരുന്നുവെന്നും ഇവർ പറയുന്നു.

അനുരാധയും അരുൺ പഡ്വാളും 1969ലാണ് വിവാഹിതരാകുന്നത്. ഇവരുടെ ആദ്യ കുട്ടിയായ താൻ 1974ലാണ് ജനിക്കുന്നതെന്ന് 45കാരിയായ കർമല പറയുന്നു. സംഗീത രംഗത്തെ തിരക്കു കാരണം മകളെ വളർത്താൻ കഴിയാതിരുന്ന അനുരാധയും ഭർത്താവും മകളെ വളർത്താൻ വർക്കല സ്വദേശികളായ ദമ്പതികളെ ഏൽപ്പിച്ചത്.

നാല് മക്കളെ വളർത്താൻ പൊന്നച്ചനും ആഗ്നസും ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. പത്താം ക്ലാസ് വരെ മാത്രമാണ് തനിക്ക് പഠിക്കാൻ സാധിച്ചത്. സത്യം അറിഞ്ഞ ശേഷം അനുരാധയെ കാണാൻ ശ്രമിച്ചെങ്കിലും ഓരോ തവണയും കൂടിക്കാഴ്ചയ്ക്ക് അവസരം നിഷേധിക്കുകയായിരുന്നുവെന്നും കർമ്മല പറയുന്നു. ജനുവരി 27ന് കോടതി കേസ് പരിഗണിക്കുമ്പോൾ തന്റെ മക്കളായ ആദിത്യ പഡ്വാളിനും കവിത പഡ്വാളിനുമൊപ്പം എത്തണമെന്ന് ചൂണ്ടിക്കാട്ടി അനുരാധയ്ക്ക് വക്കീൽ നോട്ടീസ് അയച്ചതായും കർമ്മല വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP