Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ചായയ്ക്കും പഫ്‌സിനും ബിൽ 680 രൂപ..! അന്താരാഷ്ട്ര വിമാനത്താവളത്തിലെ കൊള്ളയ്‌ക്കെതിരായ അനുശ്രീയുടെ ഫേസ്‌ബുക്ക് കുറിപ്പ് വൈറലാക്കി സോഷ്യൽ മീഡിയ; ആത്മരോഷം ഫേസ്‌ബുക്കിൽ കുറിച്ചത് സൈബർ ലോകം ഏറ്റെടുത്തതിൽ സന്തോഷമെന്ന് അനുശ്രീ മറുനാടനോട്

ചായയ്ക്കും പഫ്‌സിനും ബിൽ 680 രൂപ..! അന്താരാഷ്ട്ര വിമാനത്താവളത്തിലെ കൊള്ളയ്‌ക്കെതിരായ അനുശ്രീയുടെ ഫേസ്‌ബുക്ക് കുറിപ്പ് വൈറലാക്കി സോഷ്യൽ മീഡിയ; ആത്മരോഷം ഫേസ്‌ബുക്കിൽ കുറിച്ചത് സൈബർ ലോകം ഏറ്റെടുത്തതിൽ സന്തോഷമെന്ന് അനുശ്രീ മറുനാടനോട്

കൊച്ചി: ആകെ മൊത്തം രണ്ടു പഫ്‌സിനും ഒരു കാപ്പിക്കും ഒരു കട്ടൻ ചായയ്ക്കും കൂടി 680 രൂപയെന്ന ബില്ല് കേട്ടാൽ ആരായാലും ഞെട്ടുമെന്ന കാര്യം ഉറപ്പാണ്. എത്രവലിയ പണക്കാരനായാലും ഒരു നിമിഷം അന്തിച്ചുപോകുമെന്നത് ഉറപ്പാണ്. ഇന്ന് രാവിലെ ഏഴ് മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ചുണ്ടായ അനുഭവത്തിൽ ആത്മരോഷം പൂണ്ട് നടി അനുശ്രീ ഫേസ്‌ബുക്കിൽ കുറിച്ചത് ഏതൊരാളുടെയും പ്രതിഷേധത്തിന്റെ ഭാഗമായാണ്. അനുശ്രീയുടെ അതേ ആത്മരോഷം തന്നെയാണ് മറ്റുള്ളവർക്കും അനുഭവപ്പെട്ടത്. എന്തായാലും വിമാനത്താവളത്തിലെ ഈ പകൽകൊള്ളയ്‌ക്കെതിരെ നടിയുടെ പ്രതികരണത്തെ അഭിനന്ദനം കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ.

ഇന്ന് രാവിലെയാണ് അനുശ്രീ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്. സംഭവത്തെ കുറിച്ച് അറിയാൻ മറുനാടൻ അനുശ്രീയുമായി ബന്ധപ്പെട്ടപ്പോൾ കൊച്ചി മാരിയറ്റ് ഹോട്ടലിൽ ഒരു ഫോട്ടോഷൂട്ടിന്റെ തിരക്കിലായിരുന്നു നടി. അതുകൊണ്ട് കൂടുതൽ സംസാരിക്കാൻ അവർ തയ്യാറായില്ല. തനിക്കു പറയാനുള്ള കാര്യങ്ങൾ ഫേസ്‌ബുക്കിലൂടെ താൻ പറഞ്ഞു കഴിഞ്ഞതായി അനുശ്രീ മറുനാടൻ മലയാളിയോട് പറഞ്ഞു. തന്റെ മനസിൽ തോന്നിയ രോഷമാണ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ രേഖപ്പെടുത്തിയത്. വിമാനത്താവളത്തിലെ കോഫീ ഷോപ്പിൽ നിന്നും കിട്ടിയ ബിൽ സഹിതം പോസ്റ്റ് ചെയ്തത് അതുകൊണ്ടാണ്. തന്റെ കുറിപ്പിനെ അനുകൂലിച്ചു കൊണ്ട് ഒരുപാട് പേർ രംഗത്തുവന്നതായി അറിഞ്ഞു. നിരവധി പേർ ്‌നുകൂലിച്ചു കൊണ്ടാണ് കമന്റുകൾ രേഖപ്പെടുത്തിയത്. ഇതിൽ തനിക്ക് സന്തോഷമുണ്ടെന്നും അനു വ്യക്തമാക്കി. ഇതിൽ കടുതലൊന്നും പറയാനില്ല, അനാവശ്യമായി വിവാദത്തിൽ ചാടാനും താനില്ലെന്ന് അവർ പറഞ്ഞു.

ഇന്ന് രാവിലെ ഏഴ് മണിയോടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും കൊച്ചിയിലേക്ക് യാത്ര ചെയ്യാൻ വിമാനത്താവളത്തിൽ എത്തിയതായിരുന്നു അനുശ്രീ. വെഡ്ഡിങ് ലൈഫ് മാഗസിന് വേണ്ടിയ കൊച്ചിയിയിലേക്ക് ഫോട്ടോഷൂട്ടിനായി പുറപ്പെടും മുമ്പാണ് ടെർമിനലിലെ കോഫീ ഷോപ്പിൽ (കിച്ചൺ റെസ്റ്റോറന്റ്) നിന്നും രണ്ടു പഫ്‌സും കാപ്പിയും കട്ടൻ ചായയും കഴിച്ചത്. ബില്ല് വന്നപ്പോൾ അനുശ്രീ ശരിക്കും ഞെട്ടുകയായിരുന്നു. എല്ലാത്തിനും കൂടി 680 രൂപയാണ് ചെലവായത്.

ബില്ലിന്റെ ഫോട്ടൊ സഹിതം അനുശ്രീ ഫേസ്‌ബുക്കിൽ എഴുതിയത് ഇങ്ങനെ: തിരുവനന്തപുരം നിന്നും രണ്ടു പഫ്‌സും കാപ്പിയും കട്ടൻ ചായയും കഴിച്ചപ്പോൾ ആയത് 680 രൂപ. എന്നാലും അന്താരാഷ്ട്ര വിമാനത്താവളമേ...! ഇങ്ങനെ അന്തം വിടീക്കല്ലേ എന്ന് അനുശ്രീ എഴുതിയിരിക്കുന്നു. അധികാരപ്പെട്ടവർ ഇതു ശ്രദ്ധിക്കുമെന്നും ജനങ്ങൾക്കു വേണ്ടി ശരിയായ നടപടി എടുക്കുമെന്നും പ്രതീക്ഷയോടെ എന്നാണ് അനുശ്രീയുടെ കുറിപ്പ് അവസാനിക്കുന്നത്.

നടിയുടെ കുറിപ്പിനു പിന്തുണയുമായും നിരവധി പേർ എത്തി. പൊതുവേ സിനിമാ നടിമാർ ഇങ്ങനെയുള്ള വിഷയത്തിൽ അഭിപ്രായം പറയാറില്ല. എന്നാൽ, സാധാരണക്കാരിയെ പോലെ പ്രതികരിച്ച അനുശ്രീയ്ക്ക് അഭിനന്ദനങ്ങൾ നിറയുകയാണ്. അനുശ്രീയുടെ കമന്റ് ബോക്‌സിലെ ചില പ്രതികരണങ്ങൾ ഇങ്ങനെ:

''പൊതുവിൽ സിനിമാ ലോകത്തുള്ള നടീനടന്മാരുടെ ഫേസ്‌ബുക്ക് പേജിൽ അവരുടെ വിവിധതരം സെൽഫീ ഫോട്ടോസ് മാത്രമേ പോസ്റ്റ് ചെയ്യാറുള്ളൂ.അതിൽ നിന്നും വെത്യസ്ഥമായി സാധാരണക്കാരെ ബാധിക്കുന്ന ഒരു വിഷയം വളരെ ലളിതമായീ അവതരിപ്പിച്ച അനുശ്രീ എന്ന കലാകാരിക്ക് അഭിനന്ദനങ്ങൾ''.

''സിനിമ താരം അനുശ്രി എഴുതിയത് വിമാനത്താവളത്തിന് ഉള്ളിലെ കഥ . പുറത്തെ കോമ്പൗണ്ടിലും കഥ വ്യത്യസ്ഥമല്ല.പുറത്ത് canteen ഉണ്ട് അവിടെയും ഭക്ഷണ സാധനങ്ങൾക്ക് തീ വിലയാണ് മാത്രമല്ല പലരോട് വ്യത്യസ്ഥമായ വിലയാണ് ഈടാക്കുന്നത് .സ്റ്റാഫിന് ഒരു വില ,Cotnract baseൽ വർക്ക് ചെയ്യുന്നവർക്ക് മറ്റൊരു വില , പൊതുജനത്തിന് ഏറ്റവും കൂടിയ വില .
ഇനിയുമുണ്ട് കൊള്ള അത് വാഹന പാർക്കിംഗിൽ ആണ് . 7 സീറ്റ് വാഹനം 2 മണിക്കൂർ പാർക്ക് ചെയ്താൽ 100 രൂപ . ഒരു മിനിറ്റ് അധികമായാൽ 120 രൂപ .cochin വിമാനത്താവളത്തിൽ അതേ വാഹനത്തിന് 4 മണിക്കൂർ പാർക്ക് ചെയ്യുന്നതിന് 60 രൂപ മാത്രം ഉള്ളപ്പോഴാണ് ഇവിടെ ഈ കൊള്ള എന്ന് നമ്മൾ മനസ്സിലാക്കണം. ഈ കൊള്ളയെല്ലാം നടത്തുന്നത് കേരളത്തിന്റെ സമ്പത് വ്യവസ്ഥയിൽ വലിയ പങ്ക് വഹിക്കുന്ന പ്രവാസികളോട് ആണ് എന്നതാണ് അശ്ചര്യം''

പ്രവാസികളാണ് കൂടുതലായും അനുശ്രീയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തുവന്നത്. 5 സ്റ്റാർ ഹോട്ടലിൽ പോലുമില്ലാത്ത വില വാങ്ങിയ സ്ഥാപനത്തിനെതിരെ അധികൃതർ നടപടിയെടുക്കണമെന്നാണ് ഭൂരിപക്ഷത്തിന്റെയും ആവശ്യപ്പെട്ടത്. ഓണത്തിനിറങ്ങിയ 'ഒപ്പം' 'കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ' എന്നീ ചിത്രങ്ങളിലും സുപ്രധാന വേഷം അനുശ്രീ ചെയ്തിരുന്നു. രണ്ട് ചിത്രങ്ങളും ഹിറ്റായതിന്റെ സന്തോഷത്തിലാണ് നടി. വലിയ വിജയം കണ്ട മഹേഷിന്റെ പ്രതികാരത്തിലും അനുശ്രീക്ക് നിർണ്ണായക റോളുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP