Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ശത്രുപീരങ്കികളെ തകർക്കാൻ ഹെൽഫയർ മിസൈൽ; ഹൈഡ്ര 70 റോക്കറ്റും എം 230 ചെയിൻ ഗണും; 50 കിലോമീറ്റർ പരിധിയിലെ ലക്ഷ്യങ്ങൾ ആക്രമിക്കുന്നതിനൊപ്പം ശത്രു മേഖലകളുടെ ചിത്രങ്ങൾ പകർത്താൻ അത്യാധുനിക സെൻസർ ക്യാമറയും; രാത്രിക്കാഴ്ച സംവിധാനവും വെടിയുണ്ടകൾ ചെറുക്കുന്ന കവചവും നൽകുന്നത് ഇരട്ടി കരുത്ത്; 'ടാങ്ക് ഇൻ എയർ' വ്യോമസേനയ്ക്ക് നൽകുന്നത് ആകാശ ആക്രമണത്തിനുള്ള ചങ്കുറപ്പ്; ചിനൂക്കിന് പിന്നാലെ മറ്റൊരു യുദ്ധ ഹെലികോപ്ടർ കൂടി ഇന്ത്യയിലെത്തുമ്പോൾ

ശത്രുപീരങ്കികളെ തകർക്കാൻ ഹെൽഫയർ മിസൈൽ; ഹൈഡ്ര 70 റോക്കറ്റും എം 230 ചെയിൻ ഗണും; 50 കിലോമീറ്റർ പരിധിയിലെ ലക്ഷ്യങ്ങൾ ആക്രമിക്കുന്നതിനൊപ്പം ശത്രു മേഖലകളുടെ ചിത്രങ്ങൾ പകർത്താൻ അത്യാധുനിക സെൻസർ ക്യാമറയും; രാത്രിക്കാഴ്ച സംവിധാനവും വെടിയുണ്ടകൾ ചെറുക്കുന്ന കവചവും നൽകുന്നത് ഇരട്ടി കരുത്ത്; 'ടാങ്ക് ഇൻ എയർ' വ്യോമസേനയ്ക്ക് നൽകുന്നത് ആകാശ ആക്രമണത്തിനുള്ള ചങ്കുറപ്പ്; ചിനൂക്കിന് പിന്നാലെ മറ്റൊരു യുദ്ധ ഹെലികോപ്ടർ കൂടി ഇന്ത്യയിലെത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ശത്രുപീരങ്കികളെ തകർക്കാൻ കെൽപുള്ള ഹെൽഫയർ മിസൈൽ, ഹൈഡ്ര 70 റോക്കറ്റ്, എം 230 ചെയിൻ ഗൺ എന്നിവ ആയുധക്കരുത്ത്, 50 കിലോമീറ്റർ പരിധിയിലുള്ള ലക്ഷ്യങ്ങൾ ആക്രമിക്കാം, ശത്രു മേഖലകളുടെ ചിത്രങ്ങൾ പകർത്താനുള്ള അത്യാധുനിക സെൻസർ ക്യാമറ, രാത്രിക്കാഴ്ച സംവിധാനം, വെടിയുണ്ടകൾ ചെറുക്കാൻ കെൽപുള്ള കവചം, സൂക്ഷ്മ ആക്രമണങ്ങൾ നടത്താനുള്ള കരുത്ത്-ഇനിയിതെല്ലാം ഇന്ത്യൻ വ്യോമ സേനയ്ക്കും സ്വന്തം. ശത്രുവിനെതിരായ വ്യോമാക്രമണങ്ങൾക്കു മൂർച്ച നൽകുന്ന യുഎസ് നിർമ്മിത അപ്പാച്ചെ ഗാർഡിയൻ അറ്റാക്ക് ഹെലികോപ്റ്റർ ഇന്ത്യൻ സേനയ്ക്ക് നൽകുന്നത് പുതിയ കരുത്താണ്. ടാങ് ഇൻ എയർ എന്നാണ് സൈനിക വൃത്തങ്ങൾ അപ്പാച്ചെ ഹെലികോട്‌റിനെ വിളിക്കുന്നത്.

സിയാച്ചിനും ലഡാക്കും പോലെ വളരെ ഉയർന്ന മേഖലകളിൽപ്പോലും സൈനികവിന്യാസം സാധ്യമാക്കുന്ന നാല് അത്യാധുനിക ചിനൂക്ക് ഹെലികോപ്റ്ററുകൾ വ്യോമസേന സ്വന്തമാക്കിയിരുന്നു. ബോയിങ്ങിൽനിന്ന് ഇന്ത്യ വാങ്ങുന്ന 15 ചിനൂക്കുകളിൽ ആദ്യ നാലെണ്ണമാണ് വ്യോമസേനയുടെ ഭാഗമാകുന്നത്. സി.എച്ച്.-47 എഫ് (1) വിഭാഗത്തിൽപ്പെട്ട ചിനൂക്കിന് ഉയർന്ന ഭാരവാഹക ശേഷിയുണ്ട്. ചിനൂക്കിന്റെ ഏറ്റവും പുതിയ പതിപ്പാണ് ഇവ. 2015-16 കാലത്താണ് 15 ചിനൂക്ക്, 22 എ.എച്ച്.-64 ഇ അപ്പാച്ചെ ഹെലികോപ്റ്ററുകൾ വാങ്ങാൻ തീരുമാനിച്ചത്. മണിക്കൂറിൽ 315 കിലോമീറ്ററാണ് വേഗം ചിനൂക്കിന്റെ വേഗം. ഒറ്റയടിക്ക് 741 കിലോമീറ്റർ വരെ പറക്കാനാവും. 6100 മീറ്റർ വരെ ഉയരത്തിൽ പറക്കും. പത്തുടൺ ഭാരം വഹിക്കാം. ഇത് വ്യോമസേനയുടെ കരുത്ത് കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണങ്ങൾക്ക് സഹായകമാകുന്ന അപ്പാച്ചെയും എത്തുന്നത്.

2 മാസത്തിനകം അപ്പാച്ചെ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകും. ബോയിങ്ങിൽ നിന്നു വാങ്ങുന്ന 22 അപ്പാച്ചെ കോപ്റ്ററുകൾ ജൂലൈ മുതൽ പല ഘട്ടങ്ങളിലായി ഇന്ത്യയിലെത്തും. മലനിരകളിലേക്ക് ഉയർന്നു പറക്കുന്നതുൾപ്പെടെ ഇന്ത്യൻ സാഹചര്യങ്ങൾക്കു യോജിച്ച വിധം ചില മാറ്റങ്ങൾ വരുത്തിയാണ് ഹെലികോപ്ടർ നൽകുന്നത്. 22 അപ്പാച്ചെ കോപ്റ്ററുകൾക്കുള്ള 13,952 കോടി രൂപയുടെ കരാർ 2015 സെപ്റ്റംബറിലാണ് ഇന്ത്യയും യുഎസും ഒപ്പിട്ടത്. ഇതിനു പുറമെ, കരസേനയ്ക്കായി 4168 കോടി രൂപ ചെലവിൽ 6 അപ്പാച്ചെ കൂടി വാങ്ങും. ഇതിനുള്ള കരാർ 2017 ൽ ഒപ്പിട്ടു. കരസേനയ്ക്കും ഈ ഹെലികോപ്ടർ കൈമാറും. യുദ്ധതന്ത്രങ്ങളൊരുക്കുന്നതിൽ ഏറെ നിർണ്ണായകമായി ഇത് മാറും.

ഇറാഖ്, അഫ്ഗാനിസ്ഥാൻ യുദ്ധങ്ങളിൽ യുഎസ് സേന അപ്പാച്ചെ ഉപയോഗിച്ചിട്ടുണ്ട്. ഇസ്രയേൽ, ഈജിപ്ത്, നെതർലൻഡ്‌സ് എന്നീ രാജ്യങ്ങൾക്കും അപ്പാച്ചിയുണ്ട്.ആദ്യ കോപ്റ്റർ യുഎസിലെ അരിസോനയിൽ ബോയിങ് ആസ്ഥാനത്തു നടന്ന ചടങ്ങിൽ എയർ മാർഷൽ എ.എസ്. ബുതോല ഏറ്റുവാങ്ങി. യുഎസ് സർക്കാർ പ്രതിനിധികളും ചടങ്ങിനു സാക്ഷിയായി. അപ്പാച്ചെ പറപ്പിക്കുന്നതിനുള്ള പ്രത്യേക പരിശീലനം ഏതാനും വ്യോമസേനാ പൈലറ്റുമാർക്ക് യുഎസ് സേന കഴിഞ്ഞ വർഷം നൽകിയിരുന്നു. അപ്പാച്ചെയുടെ കോപ്റ്ററിൽ 2 പേർക്കിരിക്കാം. പൈലറ്റിനു മുന്നിലിരിക്കുന്ന സഹ പൈലറ്റിനാണ് ആക്രമണച്ചുമതല.

ജൂലൈയോടെ കടൽമാർഗ്ഗം ഹെലികോപ്റ്ററുകൾ ഇന്ത്യയിലെത്തിക്കാനാണ് ശ്രമം. ഹെലികോപ്റ്ററുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ വിഭാഗം ജീവനക്കാർക്കും അലബാമയിൽ വച്ച് പ്രത്യേക പരിശീലനം നൽകിക്കഴിഞ്ഞു. വ്യോമസേനയുടെ ഹെലികോപ്റ്റർ ശേഷിയുടെ ആധുനിക വത്കരണം ലക്ഷ്യമിട്ടാണ് അപ്പാച്ചെ ഗാർഡിയൻ അറ്റാക് ഹെലികോപ്റ്ററുകൾ വാങ്ങിയത്. ആകാശത്ത് ദൂരം പാലിച്ച് കൃത്യമായി ആക്രമണം നടത്താൻ ഈ ഹെലികോപ്റ്ററുകൾക്ക് സാധിക്കും. പർവ്വത മേഖലകളിൽ ഇവ കൂടുതൽ ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷ. പ്രതികൂലമായ വ്യോമസാഹചര്യങ്ങളെ അനായാസം അതിജീവിച്ച് ഭൂമിയിൽ നിന്നുള്ള ഭീഷണികളെ നേരിടാൻ ഈ ഹെലികോപ്റ്ററുകൾക്ക് സാധിക്കും. വിമാന വേധ മിസൈലുകളും ആകാശത്തു നിന്ന് കരയിലേക്ക് അയക്കാവുന്ന മിസൈലുകളും പീരങ്കികളും റോക്കറ്റുകളും അപ്പാച്ചെയിലുണ്ട്.

അപ്പാച്ചെ ഗാർഡിയൻ ഏത് കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന യുദ്ധ ഹെലികോപ്റ്ററാണ്. കുന്നുകൾക്കിടയിലൂടെയും മറ്റും സഞ്ചരിച്ച് വായുവിലെയും ഭൂമിയിലെയും ലക്ഷ്യങ്ങളെ ആക്രമിക്കുന്നതിനും ഇത് സഹായകമാണ്. സൈനിക ട്രൂപ്പുകളുടെ യാത്രക്കും യുദ്ധോപകരണങ്ങൾ കൊണ്ടുപോകുന്നതിനുമായിരുന്നു ചിനൂക് വാങ്ങിയതെങ്കിൽ അപ്പാച്ചെയുടെ ലക്ഷ്യം ശത്രു കേന്ദ്രങ്ങളെ തകർക്കലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP