Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഗവൺമെന്റ് ജോയിന്റ് സെക്രട്ടറിയായി വിരമിച്ച പാർട്ടി ലോക്കൽ സെക്രട്ടറി ബിപിഎൽ പട്ടികയിൽ! വൻ വരുമാനക്കാരായ എപിഎല്ലുകാർ ബിപിഎല്ലുകാരാകുന്ന മറിമായംകണ്ട് ഞെട്ടി കരുംകുളം പഞ്ചായത്തുകാർ; എപിഎല്ലുകാരാക്കി വയറ്റത്തടിക്കപ്പെട്ട പട്ടിണിപ്പാവങ്ങൾ കൂട്ടപ്പരാതിയുമായി രംഗത്ത്

ഗവൺമെന്റ് ജോയിന്റ് സെക്രട്ടറിയായി വിരമിച്ച പാർട്ടി ലോക്കൽ സെക്രട്ടറി ബിപിഎൽ പട്ടികയിൽ! വൻ വരുമാനക്കാരായ എപിഎല്ലുകാർ ബിപിഎല്ലുകാരാകുന്ന മറിമായംകണ്ട് ഞെട്ടി കരുംകുളം പഞ്ചായത്തുകാർ;  എപിഎല്ലുകാരാക്കി വയറ്റത്തടിക്കപ്പെട്ട പട്ടിണിപ്പാവങ്ങൾ കൂട്ടപ്പരാതിയുമായി രംഗത്ത്

അരുൺ ജയകുമാർ

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ സംവിധാനം എപിഎൽബിപിഎൽ എന്ന് വേർതിരിച്ചിരിക്കുന്നത് സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവർക്ക് ലഭിക്കുന്നതിനെക്കാൾ കൂടുതൽ ആനുകൂല്യങ്ങൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ലഭിക്കണം എന്ന ഉദ്ദേശ്യത്തോടെയാണ്. എന്നാൽ തലസ്ഥാനത്തെ കരുംകുളം എന്ന പഞ്ചായത്തിൽ നടക്കുന്നതുകണ്ടാൽ കാര്യങ്ങൾ അങ്ങനെയല്ല, നേരെ തിരിച്ചാണെന്ന് തോന്നും. 

വിദ്യാഭ്യാസ വകുപ്പിൽ സ്പോർട്സ് ജോയിന്റ് സെക്രട്ടറി സ്തികയിൽ നിന്ന് വിരമിച്ച സിപിഐ(എം) ലോക്കൽ സെക്രട്ടറി വരെ ബിപിഎൽ പട്ടികയിൽ കയറിപ്പറ്റിയ ഞെട്ടിക്കുന്ന കാഴ്ചയാണ് കരുംകുളത്ത് കാണാനാകുന്നത്.

ഇപ്രകാരം ഉയർന്ന തസ്തികയിൽ നിന്ന് വിരമിച്ച, സിപിഐ(എം) ലോക്കൽ സെക്രട്ടറി ഗബ്രിയേൽ ഇവിടെ ബിപിഎൽ പട്ടികയിൽ ഉൾപ്പെട്ടതായി ആക്ഷേപമുണ്ട്. സർക്കാർ സർവ്വീസിൽ നിന്ന് വിരമിച്ച ശേഷം പാർട്ടിയുടെ കരുംകുളം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി പ്രവർത്തിക്കുന്ന ഗബ്രിയേലിന് ആദ്യം ലഭിച്ചത് എപിഎൽകാർഡ് തന്നെയായിരുന്നു.

പിന്നീട് ഇദ്ദേഹം പരാതി നൽകിയാണ് തന്റെ കാർഡ് എപിഎല്ലിൽ നിന്നും ബിപിഎൽ ആക്കി മാറ്റിയത്. ഇത് സംബന്ധിച്ച വിവരങ്ങളറിയുന്നതിനായി ഇദ്ദേഹവുമായി ബന്ധപ്പെട്ടപ്പോൾ പാർട്ടിയുടെ ലോക്കൽ സെക്രട്ടറിയാണെന്നും മുൻപ് സർക്കാർ സർവ്വീസിൽ ജോലി ചെയ്തിട്ടുണ്ടെന്നും തുറന്ന് പറഞ്ഞെങ്കിലും എപിഎൽ കാർഡ് ബിപിഎൽ കാർഡാക്കി മാറ്റിയത് അപേക്ഷ നൽകിയിട്ടാണോ എന്ന് ചോദിച്ചപ്പോൾ ലോക്കൽ കമ്മിറ്റി സെക്രട്ടറിക്ക് കൃത്യമായി മറുപടിയുണ്ടായിരുന്നില്ല. അത് നോക്കിയാലേ അറിയുകയുള്ളുവെന്നായിരുന്നു മറുപടി. ഉടൻ സെക്രട്ടറി തന്നെ സംഭാഷണം അവസാനിപ്പിക്കുകയും ചെയ്തു.

പാർട്ടിയുടെ ലോക്കൽ കമ്മിറ്റിക്കുള്ളിൽ സെക്രട്ടിക്കെതിരെ ഇത്തരം പ്രവർത്തനങ്ങളിൽ അതൃപ്തി രേഖപ്പെടുത്തി അംഗങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. കരുംകുളം പഞ്ചായത്തിലെ എപിഎൽ ബിപിഎൽ പട്ടിക രൂപീകരിച്ചതിൽ മുഴുവനും അപാകതകളുള്ളതായി വ്യാപകമായ പരാതികളുമുണ്ട്. പഞ്ചായത്ത് നിവാസികളായിരുന്ന വിദേശത്ത് ജോലി ചെയ്യുന്നവരേയും, ഉദ്യോഗസ്ഥ പെൻഷൻ വാങ്ങുന്നവരേയും പോലും കരുംകുളം പഞ്ചായത്തിന്റെ പട്ടികയിൽ ദാരിദ്ര്യരേഖക്ക് കീഴിലാണ്.

ഈ വിഷയം അറിഞ്ഞപ്പോഴാണ് സത്യാവസ്ഥയറിയുന്നതിന് കരുംകുളം റേഷനിങ്ങ് ഓഫീസുമായി ബന്ധപ്പെട്ടത്. എന്നാൽ ഇത് സംബന്ധിച്ച വിവരങ്ങൾ പഞ്ചായത്തോഫീസിലാണ് എന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന് പഞ്ചായത്തോഫീസിൽ അന്വേഷിച്ചപ്പോൾ ലഭിച്ചമറുപടിയാകട്ടെ എപിഎൽ ബിപിഎൽ പട്ടിക മാത്രമാമ് രൃകൈവശമുള്ളത് എന്നാണ്. എന്നാൽ എപിഎൽ ബിപിഎൽ ലിസ്റ്റ് ക്രമീകരിച്ചത് സിവിൽ സപ്ലൈസ് അതിയന്നൂർ ബ്ലോക്കോഫീസിൽനിന്നാണ് എന്നാണ് അവിടെനിന്നും അറിയാൻ കഴിഞ്ഞത്.

ഒരു ഏജൻസി മുഖേനയാണ് ലിസ്റ്റ് വേർതിരിക്കുന്നതിനുള്ള സർവ്വേ സംഘടിപ്പിച്ചത്. ബിപിഎൽ പട്ടികയിൽ ഉൾപ്പെടുത്താനായി പരിഗണിച്ചിരുന്ന മാനദണ്ഡങ്ങളൊന്നും തന്നെ പാലിക്കപ്പെട്ടില്ല എന്നതാണ്. 1000 സ്‌ക്വയർഫീറ്റിൽ താഴെയുള്ള വീടിന് ഉടമയായിരിക്കുക, സ്വന്തമായി കാർ ഇല്ലാതിരിക്കുക, പെൻഷൻ കൈപ്പറ്റുന്നവരല്ലാതിരിക്കുക തുടങ്ങിയതായിരുന്നു യോഗ്യതയ്ക്കുള്ള മാനദണ്ഡങ്ങൾ.

അതേ പട്ടികയിൽ എങ്ങനെയാണ് സാധാരണക്കാരും കൂലിപ്പണിക്കാരും ഒഴിവാക്കപ്പെട്ടതെന്നതിന് അധികൃതർക്ക് കൃത്യമായ മറുപടിയില്ല. പിന്നീട് മുൻഗണനാ ലിസ്റ്റിലും വലിയ ക്രമക്കേടാണ് നടക്കുന്നതെന്നും ആക്ഷേപമുണ്ട്. പെൻഷൻ ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റുന്നവരെപ്പോലും മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെടുത്തിയതായി ആക്ഷേപമുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP