Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുസ്തകം അടയ്‌ക്കേണ്ട ദിവസം ഇല്ല; തുറന്നു വായിക്കുന്നതിലൂടെയാണ് പുസ്തകം ആദരിക്കപ്പെടുന്നത്; ഉപയോഗത്തിലൂടെ ആദരിക്കപ്പെടുന്ന ഒന്നാണ് മനുഷ്യമസ്തിഷ്‌ക്കവും; പൂജവെപ്പ്, എഴുത്തിരുത്ത് തുടങ്ങിയ പെരുപ്പിച്ചുകാട്ടിയ അന്ധവിശ്വാസങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടാനായി സ്വതന്ത്ര ചിന്തകരുടെ 'അപൂജ'18; ശാസ്ത്ര- യുക്തചിന്താ സെമിനാറിനൊരുങ്ങി കൊല്ലം

പുസ്തകം അടയ്‌ക്കേണ്ട ദിവസം ഇല്ല; തുറന്നു വായിക്കുന്നതിലൂടെയാണ് പുസ്തകം ആദരിക്കപ്പെടുന്നത്; ഉപയോഗത്തിലൂടെ ആദരിക്കപ്പെടുന്ന ഒന്നാണ് മനുഷ്യമസ്തിഷ്‌ക്കവും; പൂജവെപ്പ്, എഴുത്തിരുത്ത് തുടങ്ങിയ പെരുപ്പിച്ചുകാട്ടിയ അന്ധവിശ്വാസങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടാനായി സ്വതന്ത്ര ചിന്തകരുടെ 'അപൂജ'18; ശാസ്ത്ര- യുക്തചിന്താ സെമിനാറിനൊരുങ്ങി കൊല്ലം

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: പുസ്തകം അടച്ചുവെക്കേണ്ട ഒരു ദിവസം ലോകത്തിൽ ഉണ്ടോ. തുറന്നു വായിക്കുന്നതിലൂടെയല്ലേ പുസ്തകം ആദരിക്കപ്പെടുന്നത്. പൂജവെപ്പ്, എഴുത്തിരുത്ത് തുടങ്ങിയ പെരുപ്പിച്ചുകാട്ടിയ അന്ധവിശ്വാസങ്ങലല്ലേ. കേരളീയ പൊതുസമൂഹം ചർച്ചചെയ്യാൻ മടിക്കുന്ന ഇത്തരം വിഷയങ്ങൾ ഏറ്റെടുക്കകായണ് ശാസ്ത്ര-സ്വതന്ത്ര ചിന്താ പ്രസ്ഥാനമായ എസ്സൻസ് ക്ലബ്. പൂജവെപ്പ് ദിവസമായ ഒക്ടോബർ 18 ന് തന്നെയാണ് കൊല്ലം പബ്ലിക് ലൈബ്രററിയിൽ 'അപൂജ'18 ഈ ശാസ്ത്ര- സ്വതന്ത്ര ചിന്താ സെമിനാർ സംഘടിപ്പിക്കുന്നത്. 8 വിഷയാവതരണങ്ങൾ അടങ്ങിയ ഒരു പാക്കേജാണ് പരിപാടി.

രാവിലെ 9.30 ന് പരിപാടി ആരംഭിക്കും. ഷിബു ഈരിക്കൽ ചെയ്യുന്ന ടൈറ്റിൽ പ്രോഗ്രാമോടെയാണ് തുടക്കം. `വിഷയം-പുസ്തകം പൂജവെച്ചിരിക്കുകയാ`..തുടർന്ന് ക്രൈസ്തവവ മതസാഹിത്യവുമായി ബന്ധപ്പെട്ട ശ്രദ്ധേയമായ പ്രഭാഷണങ്ങൾ നടത്തിയ ജോസ് കണ്ടത്തിൽ ബൈബിളിലെ ദൈവസങ്കൽപ്പം സംബന്ധിച്ച് സംസാരിക്കും. ഒരേസമയം ഒന്നും മൂന്നുമായി നിലകൊള്ളുന്ന ബൈബിൾ ദൈവത്തിന്റെ അസ്തിത്വം യുക്തിസഹമോ? യേശു ദൈവമാണോ? ...ഇത്യാദി ചോദ്യങ്ങളാണ് അദ്ദേഹം പരിശോധിക്കുന്നത്.

തുടർന്ന് നടക്കുന്ന പരിപാടി ശബരിമലയിലെ സ്ത്രീപ്രവേശം സംബന്ധിച്ചുള്ളതാണ്. ശബരിമലയെക്കുറിച്ച് ഒരു പുസ്തകം രചിച്ച റിഷികുമാറാണ് അവതാരകൻ. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട മിത്തുകളും അയ്യപ്പന്റെ കഥകളുമൊക്കെ വിശദീകരിച്ച് സുപ്രീകോടതി വിധിയുടെ പ്രസക്തി പരിശോധിക്കുന്ന അവതരണമാണിത്. ബുദ്ധൻ ബ്രാഹ്മണമതത്തിനെതിരെ നടത്തിയ കലാപമാണ് ബുദ്ധമതത്തിന് അടിസ്ഥാനമിട്ടത്, ജാതിക്കും അന്ധവിശ്വാസങ്ങൾക്കും എതിരെയാണ് അദ്ദേഹം പോരടിച്ചത്... തുടങ്ങിയ പൊതുധാരണകളെ ബുദ്ധമതസാഹിത്യത്തിന്റെ പശ്ചാത്തലത്തിൽ ചോദ്യം ചെയ്യുന്ന പരിപാടിയാണ് മൃദുൽ ശിവദാസ് അവതരിപ്പിക്കുന്ന 'ബ്രാഹ്മണ ബുദ്ധൻ`

എങ്ങനെയാണ് മെന്റലിസം പ്രവർത്തിക്കുന്നത്?- സ്ഥിരം ഉയരുന്ന ചോദ്യമാണിത് ഒരു മജീഷ്യൻ കൂടിയായ പ്രവാസി മലയാളി(ഓസ്ട്രേലിയ) ജോയ് ലോറൻസ് മെന്റലിസത്തെ കുറിച്ചും ദിവ്യാത്ഭുതങ്ങളെക്കുറിച്ചും അടുത്ത പ്രോഗ്രാമിൽ വിശദീകരിക്കുന്നു.ആര്യന്മാരുടെ കുടിയേറ്റം സംബന്ധിച്ച് പല വാദങ്ങളും നിലവിലുണ്ട്. ആര്യജനതയുടെ ജീനുകളുടെ പഠനം ഇതു സംബന്ധിച്ച് എന്താണ് വ്യക്തമാക്കുന്നത് എന്നത് സംബന്ധിച്ചാണ് കൃഷ്ണപ്രസാദിന്റെ അവതരണം.

ഐ.പി.സി 497 വകുപ്പിനോട് അനുബന്ധിച്ച് ഈയിടെയുണ്ടായ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ സമൂഹം ലിംഗനീതി എന്ന ഭരണഘടനാതത്വത്തെ എങ്ങനെ നോക്കി കാണുന്നു എന്ന അന്വേഷണമാണ് അനുപമ രാധാകൃഷ്ണന്റെ 'കുഴിയാനകൾ ' എന്ന പ്രസന്റേഷൻ. ഇതിനകം അരലക്ഷത്തിലധികം പ്രേക്ഷകർ കണ്ടുകഴിഞ്ഞ 'ധാരണകൾ തെറ്റുമ്പോൾ 'എന്ന അവതരണത്തിന്റെ രണ്ടാംഭാഗവുമായി ഡോ അഗസ്റ്റസ് മോറിസ് എത്തുന്നതാടെ പൂജവെപ്പ് ദിവസം മതപരിപാടികൾ മാത്രം അരങ്ങേറുന്ന കൊല്ലം പബ്ലിക് ലൈബ്രററി ഓഡിറ്റോറിയത്തിൽ അപൂജ'18 സമാപിക്കുമെന്ന് സംഘാടകർ അറിയിച്ചു.

ശേഷം കൊല്ലം ജില്ലയിലെ എസെൻസ് പ്രവർത്തരുടെയും പ്രവർത്തകരാകാൻ ആഗ്രഹിക്കുന്നവരുടെയും ഒരു പൊതുയോഗം ഉണ്ടായിരിക്കും. പരിപാടിക്ക് ഭക്ഷണവും രജിസ്ട്രേഷനും സൗജന്യമാണ്. പരിപാടിയുടെ ചെലവ് സംഭാവനകളിലൂടെ കണ്ടെത്താനാണ് ലക്ഷ്യമിടുന്നത്. രജിസ്ട്രേഷനും സംഭാവനകൾക്കുമായുള്ള ലിങ്ക്-

Registration Link:   http://www.essenseclub.com/

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP