Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് വിജയ് മല്യയെ നരേന്ദ്ര മോദി ഇന്ത്യയിലെത്തിക്കാൻ സാധ്യത; ഇന്ത്യയ്ക്ക് കൈമാറാനുള്ള ഉത്തരവിനെതിരെ നൽകിയ അപ്പീൽ ലണ്ടൻ കോടതി തള്ളിയതിന് പിന്നാലെ 'നിസ്സഹായനായി' കിങ് ഫിഷർ തമ്പുരാൻ; 'മല്യയുടെ അപ്പീലിൽ തൃപ്തികരമായ ഒന്നുമില്ലെന്ന്' ബ്രിട്ടൺ കോടതി; മുംബൈ പ്രത്യേക കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച മല്യയ്‌ക്കെതിരായ ബ്രിട്ടൻ നീക്കം തിരഞ്ഞെടുപ്പിൽ മോദിക്കും ബിജെപിക്കും അനുഗ്രഹമായേക്കും

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് വിജയ് മല്യയെ നരേന്ദ്ര മോദി ഇന്ത്യയിലെത്തിക്കാൻ സാധ്യത; ഇന്ത്യയ്ക്ക് കൈമാറാനുള്ള ഉത്തരവിനെതിരെ നൽകിയ അപ്പീൽ ലണ്ടൻ കോടതി തള്ളിയതിന് പിന്നാലെ 'നിസ്സഹായനായി' കിങ് ഫിഷർ തമ്പുരാൻ; 'മല്യയുടെ അപ്പീലിൽ തൃപ്തികരമായ ഒന്നുമില്ലെന്ന്' ബ്രിട്ടൺ കോടതി; മുംബൈ പ്രത്യേക കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച മല്യയ്‌ക്കെതിരായ ബ്രിട്ടൻ നീക്കം തിരഞ്ഞെടുപ്പിൽ മോദിക്കും ബിജെപിക്കും അനുഗ്രഹമായേക്കും

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിലാണ് കോടികളുടെ വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വ്യവസായ ഭീമൻ വിജയ് മല്യയെ ഇന്ത്യയിലെത്തിക്കാനുള്ള സാധ്യതകളും തുറക്കുന്നത്. ഇത് ബിജെപിക്കും നരേന്ദ്ര മോദിക്കും തിരഞ്ഞെടുപ്പിൽ ഏറെ സഹായകരമാവും. ഇന്ത്യയ്ക്ക് തന്നെ കൈമാറാനുള്ള ഉത്തരവിനെതിരെ മല്യ നൽകിയ അപ്പീൽ ബ്രിട്ടൺ കോടതിയുടെ ഉത്തരവ് പ്രകാരം മല്യയെ ഉടൻ തന്നെ ഇന്ത്യയിൽ എത്തിക്കും. കോടതി തള്ളിയത് വ്യവസായ ഭീമന് വൻ തിരിച്ചടിയായിരിക്കുകയാണ്. വിജയ് മല്യയുടെ അപ്പീലിൽ തൃപ്തികരമായ ഒന്നുമില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. ബ്രിട്ടൺ കോടതിയുടെ ഉത്തരവ് പ്രകാരം മല്യയെ ഉടൻ തന്നെ ഇന്ത്യയിൽ എത്തിക്കും.

പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച മല്യയെ കൈമാറാനുള്ള തീരുമാനത്തിൽ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സജിദ് ജാവീദാണ് ഒപ്പുവെച്ചത്. ഫ്യുജിറ്റീവ് ഇക്ണോമിക് ഒഫൻഡേഴ്സ് നിയമപ്രകാരം മല്യയെ മുബൈയിലെ പ്രത്യേക കോടതിയാണ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. നരേന്ദ്ര മോദി സർക്കാരിനെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ് ബ്രിട്ടന്റെ ഭാഗത്തു നിന്നുണ്ടായ അനുകൂല തീരുമാനം എന്നും വിലയിരുത്തപ്പെടുകയാണ്. ബാങ്ക് വായ്പാ കേസ് എന്നത് മോദി സർക്കാരിനെതിരെ പ്രതിക്ഷം പ്രയോഗിച്ച് വജ്രായുധത്തിൽ ഒന്നായിരുന്നു.

കഴിഞ്ഞ ഡിസംബറിൽ മല്യയെ ഇന്ത്യയ്ക്കു കൈമാറണമെന്ന് ലണ്ടൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ഫെബ്രുവരിയിൽ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സജിദ് ജാവിദ് അംഗീകരിച്ചതിനെതിരെ മല്യയുടെ വക്കീൽ നൽകിയ അപ്പീലാണ് തള്ളിയത്. വെസ്റ്റ്മിനിസ്റ്റർ മജിസ്ട്രേട്ട് കോടതിയാണ് ഹർജി തള്ളിയത്.

അതേസമയം, ഹൈക്കോടതി വിധിയക്കെതിരെ മല്യയ്ക്ക് യുകെയിലെ സുപ്രീം കോടതിയെ സമീപിക്കാം. ഡിസംബറിലെ കോടതി ഉത്തരവിനെ തുടർന്ന് ഈ വർഷം ആദ്യം മുംബൈ അഴിമതി വിരുദ്ധ കോടതി മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതേസമയം, ബ്രിട്ടന്റെ വിട്ടുകിട്ടൽ നിയമമനുസരിച്ച് വിധിയിൽ അന്തിമ തീരുമാനമെടുക്കാൻ ആഭ്യന്തര സെക്രട്ടറിക്കാണ് അന്തിമ അധികാരം.

9000 കോടി രൂപയുടെ വായ്പ തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലുമടക്കമുള്ള കുറ്റങ്ങൾക്ക് വിചാരണ നേരിടാതെ 2016 മാർച്ചിലാണ് മല്യ ലണ്ടനിലേക്ക് കടന്നത്. ഇതേതുടർന്ന് വായ്പ നൽകിയ ബാങ്കുകളുടെ കൺസോർട്യം നിയമനടപടികളുമായി മുന്നോട്ടുവരുകയും ബ്രിട്ടനിലെ ഹൈക്കോടതിയെ സമീപിക്കുകയുമായിരുന്നു. ലോകമാകെയുള്ള തന്റെ ആസ്തികൾ മരവിപ്പിച്ച ഇന്ത്യൻ കോടതി ഉത്തരവിനെതിരെ വിജയ് മല്യ നൽകിയ ഹരജി ലണ്ടനിലെ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.

വായ്പ തിരിച്ചടയ്ക്കാതെ ഇന്ത്യൻ ബാങ്കുകളെ പറ്റിച്ച് രാജ്യം വിട്ട വിജയ് മല്യയുടെ സ്വകാര്യ ആഡംബര വിമാനം ലേലത്തിൽ വിറ്റിരുന്നു. 34.8 കോടി രൂപയ്ക്ക് അമേരിക്കയിലെ ഫ്ളോറിഡയിലെ ഒരു ഏവിയേഷൻ മാനേജ്മെന്റ് സ്ഥാപനമാണ് വിമാനം സ്വന്തമാക്കിയത്. 152 കോടി രൂപ അടിസ്ഥാന വിലയിട്ട വിമാനം മുമ്പ് നിരവധി തവണ ലേലത്തിൽ വെച്ചിരുന്നെങ്കിലും ആരും സ്വന്തമാക്കാൻ എത്തിയിരുന്നില്ല. ഇതേ തുടർന്നാണ് കുറഞ്ഞ വിലയ്ക്ക് അമേരിക്കൻ കമ്പനി വിമാനം സ്വന്തമാക്കിയത്.

വിജയ് മല്യ 800 കോടി രൂപ സേവന നികുതി അടയ്ക്കാത്തതിനെ തുടർന്ന് 2013 ലാണ് സർവീസ് ടാക്സ് ഡിപ്പാർട്ടുമെന്റ് വിമാനം ജപ്തി ചെയ്തത്. മല്യയുടെ എയർബസ് എസിജെ 319 (വിജെഎം 319) എന്ന വിമാനമാണ് ലേലത്തിൽ വിറ്റുപോയത്. ഏകദേശം 130 മുതൽ 140 വരെ പേർക്ക് സഞ്ചരിക്കാവുന്ന എയർബസ് എ 319 ന്റെ ലക്ഷ്വറി പതിപ്പാണ് എസിജെ 319. 25 യാത്രക്കാർക്കും 6 വിമാന ജോലിക്കാർക്കും സഞ്ചരിക്കാൻ സാധിക്കുന്ന ജെറ്റിൽ അത്യാഡംബര സൗകര്യങ്ങളുണ്ട്.

2006 ൽ വിജയ് മല്യ ഏകദേശം 400 കോടിരൂപ മുടക്കിയാണ് ഈ പ്രൈവറ്റ് ജെറ്റ് സ്വന്തമാക്കുന്നത്. കോൺഫറൻസ് റൂം, ലിവിങ് റൂം, ബാത്ത് അറ്റാച്ച്ഡ് ബെഡ് റൂം തുടങ്ങിയ സൗകര്യങ്ങൾ ഈ ജെറ്റിലുണ്ട്. ഏകദേശം 10 കോടി രൂപയാണ് വിമാനത്തിന്റെ ചെലവുകൾക്കായി മല്യ ഓരോ വർഷവും മുടക്കിയിരുന്നത്. 2001 എപ്രിൽ മുതൽ 2012 സെപ്റ്റംബർ വരെ ഏകദേശം 812 കോടിരൂപ സർവീസ് ടാക്സ് അടക്കാത്തതിനായിരുന്നു മല്യയുടെ പ്രൈവറ്റ് ജെറ്റ് അടക്കമുള്ള വിമാനങ്ങൾ സർക്കാർ കണ്ടുകെട്ടിയത്. നിലവിൽ മുംബൈ രാജ്യാന്തര വിമാനത്താവളത്തിലുള്ള പ്രൈവറ്റ് ജെറ്റ് ലേലത്തിൽ വിൽക്കാൻ മുമ്പും ശ്രമിച്ചിരുന്നെങ്കിലും ആരും വാങ്ങാൻ എത്തിയിരുന്നില്ല.

നേരത്തെ മല്യയുടെ 11 സീറ്റർ പ്രൈവറ്റ് ജെറ്റ് സർക്കാർ വിറ്റിരുന്നു. 9000 കോടി രൂപ ഇന്ത്യയിലെ വിവിധ ബാങ്കുകൾക്ക് തിരിച്ചടയ്ക്കാതെയാണ് വിജയ് മല്യ മുങ്ങിയത്. കിങ്ഫിഷർ എയർലൈൻസ് വരുത്തിവെച്ച നഷ്ടം മല്യയുടെ സമ്പാദ്യത്തെ കാര്യമായി ബാധിച്ചു. മല്യയുടെ വീടും കാറുകളും, കിങ്ഫിഷറിന്റെ വസ്തുവകകളും ലേലത്തിൽ സർക്കാർ കണ്ടുകെട്ടിയിരിക്കുകയാണ്.

ഇന്ത്യൻ ബാങ്കുകൾ തന്നെ തട്ടിപ്പിന്റെ പ്രതീകമാക്കി മാറ്റിയെന്നും അങ്ങനെ പൊതുജനങ്ങൾക്കിടയിൽ താൻ വെറുക്കപ്പെട്ടവനായെന്നും മദ്യരാജാവ് വിജയ് മല്യ അടുത്തിടെ പരാതിപ്പെട്ടിരുന്നു. പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും അയച്ച കത്തിലാണ് വിജയ് മല്യ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ബാങ്കുകളുമായുള്ള ഇടപാട് തീർക്കാനായി എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. ഇക്കാര്യമെല്ലാം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിക്കും കത്തയച്ചിരുന്നു. പക്ഷെ അവരിൽ നിന്ന് ഒരു പ്രതികരണവും ഉണ്ടായിട്ടില്ലെന്നും വിജയ് മല്യ പറഞ്ഞു.

ബാധ്യതകളെല്ലാം തീർക്കാൻ കഴിയുമെന്ന് ഉറപ്പുണ്ട്. എന്നാൽ രാഷ്ട്രീയപരമായ ഇടപെടൽ ഇതിലുണ്ടായാൽ തനിക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളുമെല്ലാം ചേർന്ന് താൻ 9000 കോടി മോഷ്ടിച്ച് കടന്നുകളഞ്ഞുവെന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്. ഒരു ന്യായീകരണവുമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചാണ് തനിക്കെതിരെ സിബിഐയും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌റേറ്റും കുറ്റം ചുമത്തിയിരിക്കുന്നത്. മാത്രമല്ല 13900 കോടി രൂപ മൂല്യമുള്ള തന്റെ സ്ഥാപനങ്ങൾ അടക്കമുള്ളവ എൻഫോഴ്‌സ്‌മെന്റ് വിഭാഗം പിടിച്ചെടുത്തു.കോടതി മേൽനോട്ടത്തിൽ തന്റെ സ്വത്തുക്കൾ വിറ്റഴിച്ച് ബാധ്യത തീർക്കാൻ കോടതിയോട് അനുമതി തേടിയിട്ടുണ്ടെന്നും മല്യ കത്തിൽ ചൂണ്ടിക്കാട്ടുകയുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP