Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചെമ്പും കറുത്തീയവുമുണ്ടാക്കുക ക്യാൻസർ പോലുള്ള മാരക രോഗങ്ങൾ; ഹെവി ലെഡിന്റെ അളവ് കൂടിയ അക്വാ ഗ്രീൻ കുപ്പിവെള്ള കമ്പനി പൂട്ടിച്ചെങ്കിലും ഭീതി ഒഴിയുന്നില്ല; പെന്റാ അക്വാ കമ്പനിയുടെ കുടിവെള്ളം കേരളത്തിൽ ഉടനീളം സജീവമെന്ന തിരിച്ചറിവിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം; റെയ്ഡുകൾ സജീവമാക്കാൻ പ്രത്യേക സ്‌ക്വാഡുകൾ; കേരളത്തിലെ മുഴുവൻ കുപ്പിവെള്ളവും പരിശോധിക്കാൻ തീരുമാനം

ചെമ്പും കറുത്തീയവുമുണ്ടാക്കുക ക്യാൻസർ പോലുള്ള മാരക രോഗങ്ങൾ; ഹെവി ലെഡിന്റെ അളവ് കൂടിയ അക്വാ ഗ്രീൻ കുപ്പിവെള്ള കമ്പനി പൂട്ടിച്ചെങ്കിലും ഭീതി ഒഴിയുന്നില്ല; പെന്റാ അക്വാ കമ്പനിയുടെ കുടിവെള്ളം കേരളത്തിൽ ഉടനീളം സജീവമെന്ന തിരിച്ചറിവിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം; റെയ്ഡുകൾ സജീവമാക്കാൻ പ്രത്യേക സ്‌ക്വാഡുകൾ; കേരളത്തിലെ മുഴുവൻ കുപ്പിവെള്ളവും പരിശോധിക്കാൻ തീരുമാനം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കുടിവെള്ളത്തിൽ അനുവദനീയമായതിനെക്കാൾ കൂടുതൽ മാലിന്യം ഉണ്ടോയെന്ന് കണ്ടെത്താൻ അതിശക്തമായ നടപടികളുമായി ഭഷ്യസുരക്ഷാ വകുപ്പ്. കോട്ടയം തലയോലപ്പറമ്പ് താഴേപ്പള്ളി റോഡിൽ പ്രവർത്തിക്കുന്ന പെന്റാ അക്വാ കമ്പനിയുടെ 'അക്വാ ഗ്രീൻ' കുപ്പിവെള്ളത്തിൽ മാലിന്യം കണ്ടെത്തിയതോടെയാണ് ഇത്. അനുവദനീയമായതിലും കൂടുതൽ ചെമ്പിന്റെയും കറുത്തീയത്തിന്റെയും അളവ് കണ്ടെത്തിയതിനെത്തുടർന്നാണ് നിരോധനം. കമ്പനിയുടെ ലൈസൻസ് റദ്ദാക്കി. സമാനമായ രിതിയിൽ കുടിവെള്ളം ഉൽപാദിപ്പിക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ നടപടികൾ ഊർജ്ജിതമാക്കി.

'അക്വാ ഗ്രീൻ' കുപ്പിവെള്ളത്തിന്റെ നിർമ്മാണവും വിൽപ്പനയും നിരോധിച്ചിട്ടുണ്ട്. വിപണിയിലെത്തിച്ച മുഴുവൻ കുപ്പിവെള്ളവും ഉടൻ പിൻവലിക്കണമെന്ന് കമ്പനിക്ക് ഉത്തരവ് നൽകിയിട്ടുണ്ട്. പിൻവലിച്ച ശേഷം റിപ്പോർട്ട് സമർപ്പിക്കണം. 'അക്വാ ഗ്രീൻ' കുപ്പിവെള്ളത്തിന്റെ വിൽപ്പന ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കാവുന്നതാണ്. അശുദ്ധി കണ്ടെത്തിയതിനെ തുടർന്ന് കണ്ടെത്തിയതിനെ തുടർന്ന് അക്വാഗ്രീൻ കുപ്പിവെള്ളത്തിന്റെ വില്പനയും ഉല്പാദനവും നിരോധിച്ചിരുന്നു ഭക്ഷ്യസുരക്ഷാ വിഭാഗം അസി. കമീഷണർ പി ഉണ്ണിക്കൃഷ്ണൻനായരാണ് ഉത്തരവിട്ടത്. തലയോലപ്പറമ്പ് താഴേപ്പള്ളി റോഡിൽ പ്രവർത്തിക്കുന്ന പെന്റാ അക്വാ കമ്പനിയുടേതാണ് ഈ കുപ്പിവെള്ളം.

തിരുവനന്തപുരം ഫുഡ് സേഫ്റ്റി ലാബിൽ നടത്തിയയ പരിശോധനയിലാണ് കുപ്പിവെള്ളത്തിൽ ചെമ്പിന്റെയും കറുത്തീയത്തിന്റെയും അളവ് കൂടുതലായി കണ്ടെത്തിയത്. കുപ്പിവെള്ളത്തിൽ പ്ലാസ്റ്റിക് മാലിന്യം കണ്ടെത്തിയതായി ആരോപിച്ച് സ്വകാര്യവ്യക്തി നൽകിയ പരാതിയിൽ നടത്തിയ പരിശോധനയിലാണ് ഗുരുതരമായ അളവിൽ ഹെവി മെറ്റലിന്റെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടത്. അസി. കമീഷണറുടെ നിർദ്ദേശപ്രകാരം വൈക്കം ഫുഡ് സേഫ്റ്റി ഓഫീസർ നിമ്മി അഗസ്റ്റിന്റെ നേതൃത്വത്തിൽ ജൂൺ മൂന്നിനാണ് കമ്പനിയിൽ പരിശോധന നടത്തിയത്. അവിടെനിന്ന് ശേഖരിച്ച കുപ്പിവെള്ളം ലാബിലേക്ക് അയച്ച് നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തൽ.

ഭൂമിയിലെ മൂലകങ്ങളിൽ ഏറ്റവും കൂടുതലുള്ളത് ലോഹങ്ങളാണ്. ലോഹങ്ങളുടെ കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ട മൂലകളിൽ ഒന്നാണ് കറുത്തീയം അഥവാ ലെഡ്. ആദ്യകാലങ്ങളിൽ ഇന്നത്തെപ്പോലെ ശക്തിയേറിയ ഇരുമ്പും സ്റ്റീലും ഒന്നും ഇല്ലാതിരുന്നതിനാൽ കറുത്തീയം ഉപയോഗിച്ചായിരുന്നു കെട്ടിട നിർമ്മാണവും ജലവിതരണത്തിനുള്ള കുഴലുകളും നിർമ്മിച്ചിരുന്നത്. എന്നാൽ കറുത്തീയം ഒരു മാരക വിഷമാണെന്ന് തിരിച്ചറിഞ്ഞതോടെ ഇത് അവസാനിപ്പിച്ചു. ഇത്തരം ലെഡ് കുഴലുകളിലൂടെ വിതരണം ചെയ്ത ജലം കുടിച്ച് ആളുകൾക്ക് മാരകമായ വിഷബാധയേറ്റ ചരിത്രവും ഉണ്ട്. പലരും മരണശയ്യയിൽ ആയി. ഇത്തരത്തിലെ ലോഹമാണ് കുടിവെള്ളത്തിൽ കണ്ടെത്തിയത്. ഈ സാഹചര്യത്തിലാണ് നിരോധനം.

ഹെവി മെറ്റലിന്റെ സാന്നിധ്യം ക്യാൻസറിനും മരണത്തിനു തന്നെയും കാരണമാകുമെന്നതിനാലാണ് അടിയന്തര നടപടി സ്വീകരിച്ചതെന്ന് അധികൃതരും പറഞ്ഞു. ഈ കുപ്പിവെള്ളത്തിന്റെ വില്പന ശ്രദ്ധയിൽപ്പെട്ടാൽ ജില്ലാ അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമീഷണറെയോ, ഫുഡ് സേഫ്റ്റി ഓഫീസർമാരെയോ അറിയിക്കണമെന്ന് അധികൃതർ പറഞ്ഞു. ഫോൺ: 8943346185, 7593873354, 04812564677. സമാനരീതിയിൽ മറ്റ് പരിശോധനകൾക്കും ഭക്ഷ്യസുരക്ഷാ വകുപ്പ് തയ്യാറെടുക്കുകയാണ്.

അക്വാ ഗ്രീൻ' കുപ്പിവെള്ളം കോട്ടയം തലയോലപ്പറമ്പ് താഴേപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി സംസ്ഥാനത്തുടനീളം വിൽപ്പന നടത്തുന്നുണ്ട്. എന്നാൽ നിരോധനം നിലവിൽ വന്നതോടെ വിപണിയിലുള്ള കുപ്പിവെള്ളം വിൽക്കാൻ വ്യാപാരികൾക്ക് അനുമതിയുണ്ടാകില്ല. കമ്പനിയുടെ ലേബൽ പതിച്ച കുപ്പിവെള്ളത്തിന്റെ നിർമ്മാണവും വിൽപ്പനയും നിരോധിച്ചിട്ടുണ്ട്.

വിപണിയിലുള്ള കുപ്പിവെള്ളം ഉടൻ പിൻവലിക്കണമെന്നാണ് കമ്പനിക്ക് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം. എന്നാൽ സംസ്ഥാനത്ത് വ്യാപകമായി വിറ്റഴിക്കപ്പെട്ട ബ്രാൻഡ് എന്ന നിലയിൽ ഇവ ഒറ്റയടിക്ക് മാർക്കറ്റിൽ നിന്നും തിരികെ വിളിക്കുക പ്രായോഗികമല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP