Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

2500 കോടി രൂപ ചെലവുവരുന്ന പദ്ധതിയുടെ 90 ശതമാനവും കഴിഞ്ഞപ്പോൾ പണി പൂർത്തിയാക്കാൻ തയ്യാറാകാതെ പ്രോജക്ട് ഡയറക്ടർ; റിഫൈനറി പ്രോജക്ട് പൂർത്തീകരിക്കാനായി ആവശ്യപ്പെട്ടത് കൂടുതൽ പണവും; പരിഹരിക്കാനാകാത്ത വിധം സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടതോടെ ആശ്രയിച്ചത് മരണത്തെയും; അറയ്ക്കൽ ജോയി ആത്മഹത്യ ചെയ്തതിന് പിന്നിൽ റിഫൈനറി പ്രോജക്ട് ഡയറക്ടർ മാത്രമെന്ന് വ്യക്തമാക്കി കുടുംബം

2500 കോടി രൂപ ചെലവുവരുന്ന പദ്ധതിയുടെ 90 ശതമാനവും കഴിഞ്ഞപ്പോൾ പണി പൂർത്തിയാക്കാൻ തയ്യാറാകാതെ പ്രോജക്ട് ഡയറക്ടർ; റിഫൈനറി പ്രോജക്ട് പൂർത്തീകരിക്കാനായി ആവശ്യപ്പെട്ടത് കൂടുതൽ പണവും; പരിഹരിക്കാനാകാത്ത വിധം സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടതോടെ ആശ്രയിച്ചത് മരണത്തെയും; അറയ്ക്കൽ ജോയി ആത്മഹത്യ ചെയ്തതിന് പിന്നിൽ റിഫൈനറി പ്രോജക്ട് ഡയറക്ടർ മാത്രമെന്ന് വ്യക്തമാക്കി കുടുംബം

മറുനാടൻ മലയാളി ബ്യൂറോ

കൽപറ്റ: അറയ്ക്കൽ ജോയി ആത്മഹത്യ ചെയ്തതിന് പിന്നിൽ എണ്ണ ശുദ്ധീകരണ പ്രോജക്ട് ഡയറക്ടർ മാത്രമാണെന്ന് കുടുംബം. ഷാർജയിലെ ഹംറിയ ഫ്രീസോണിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരുന്ന റിഫൈനറി പ്രോജക്ട് പൂർത്തീകരിക്കുന്നതിൽ പ്രോജക്ട് ഡയറക്ടർക്ക് താത്പര്യമില്ലാതിരുന്നത് ജോയിക്ക് മാനസികമായി കടുത്ത സമ്മർദ്ദം ഏൽപ്പിച്ചിരുന്നു. പദ്ധതിയുടെ പ്രോജക്ട് ഡയറക്ടറുടെ കുറ്റപ്പെടുത്തലിൽ മനംനൊന്താണു ജീവനൊടുക്കിയത്. അതുതന്നെയാണു മരണകാരണം. മറ്റു പ്രശ്നങ്ങളൊന്നുമല്ലെന്നും ബന്ധുക്കൾ പറയുന്നു. ജീവനൊടുക്കിയതിനു കാരണമായി പ്രചരിക്കുന്ന പല വാർത്തകളിലും കഴമ്പില്ലെന്നും ജോയിയുടെ കുടുംബം പറയുന്നു.

ഷാർജയിലെ ഹംറിയ ഫ്രീസോണിൽ എണ്ണശുദ്ധീകരണ കമ്പനി സ്ഥാപിക്കുന്നതിനായി വൻതുകയാണു ജോയിയുടെ ഇന്നോവ ഗ്രൂപ്പ് മുടക്കിയത്. മൊത്തം 2500 കോടി രൂപ ചെലവുവരുന്ന പദ്ധതിയുടെ 90 ശതമാനവും പൂർത്തിയായി. എന്നാൽ, പണി മുന്നോട്ട് കൊണ്ടുപോകുന്നതിന് പ്രോജക്ട് ഡയറക്ടർക്ക് താത്പര്യമുണ്ടായിരുന്നില്ല. ജോയി അകപ്പെട്ട വലിയ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് അദ്ദേഹം ജീവനൊടുക്കുന്നതിന്റെ കുറച്ചുദിവസങ്ങൾക്കു മുൻപു ബന്ധുക്കൾക്കു സൂചന ലഭിച്ചിരുന്നു. സംഭവം നടക്കുന്നതിന്റെ നാലു ദിവസം മുൻപ് കുടുംബാംഗങ്ങളുമായി ഫോണിൽ സംസാരിച്ചപ്പോൾ ഇക്കാര്യം ആദ്യമായി ജോയി അവരോട് പങ്കുവച്ചു. കമ്പനിയിൽ ആരോടും പറ‍ഞ്ഞില്ലെന്നേയുള്ളൂ. റിഫൈനറി പ്രോജക്ട് പൂർത്തീകരിക്കുന്നതിൽ പ്രോജക്ട് ഡയറക്ടർ എന്തോ വൈമുഖ്യം കാണിച്ചുവെന്നാണു ജോയി പറഞ്ഞത്.

പദ്ധതി നടപ്പിലായേക്കില്ല എന്ന സ്ഥിതിയിലേക്കു വരെ കാര്യങ്ങൾ എത്തി. കൂടുതൽ പണവും പ്രോജക്ട് ഡയറക്ടർ ആവശ്യപ്പെട്ടു. പദ്ധതി പൂർത്തിയായില്ലെങ്കിലുണ്ടാകാവുന്ന വേറെ ഒരുപാട് ബുദ്ധിമുട്ടുകളെക്കുറിച്ച് ജോയി ഓർത്തിരിക്കാം. വലിയ ബുദ്ധിമുട്ടു നേരിടേണ്ടി വരുമായിരുന്നിരിക്കാം. അല്ലെങ്കിൽ ഇതുപോലെ സംഭവിക്കില്ലായിരുന്നു- ബന്ധുക്കൾ പറയുന്നു. കഴിഞ്ഞ ക്രിസ്മസിനാണ് ജോയി അവസാനമായി നാട്ടിലെത്തിയത്. ജനുവരിയിൽ തിരിച്ചുപോയി. മൂന്നുനാലു വർഷമായി പ്രോജക്ട് ഡയറക്ടറെ ജോയിക്കു പരിചയമുണ്ട്. ബിസിനസ്സിൽ പണ്ടും ചില പ്രതിസന്ധികളൊക്കെയുണ്ടായിരുന്നെങ്കിലും ഇതുപോലൊരു പ്രശ്നം ചിന്തിക്കാവുന്നതിലം അപ്പുറമായിരുന്നിരിക്കണം. പരാതി നൽകിയശേഷം ദുബായിൽനിന്നു പോരുമ്പോൾ പൊലീസുമായി ബന്ധപ്പെട്ടിരുന്നു. അന്വേഷണ റിപ്പോർട്ട് പിന്നീട് നൽകാമെന്നാണ് അവർ പറഞ്ഞതെന്നും ജോയിയുടെ കുടുംബം വ്യക്തമാക്കി.

വയനാട് കല്ലോടിയിൽ വഞ്ഞോട് എന്ന സ്ഥലത്തായിരുന്നു അദ്ദേഹത്തിന്റെ വീട്. മധ്യകേരളത്തിൽ നിന്നും വയനാട്ടിലേക്ക് കുടിയേറിയ സാധാരണ കർഷക കുടുംബത്തിലെ അംഗമായിരുന്നു ജോയി. അവിടെ നിന്നുമാണ് പിന്നീട് ഗൾഫിലേക്ക് ചേക്കേറുന്നതും അവിടെ അറിയപ്പെടുന്ന ബിസിനസുകാരനായി മാറിയതും. എല്ലാ പ്രവാസികളെയും പോലെ ഗൾഫിൽ പിടിച്ചു നിൽക്കാൻ പാടുപെട്ട അദ്ദേഹം പിന്നീട് സ്വപ്രയത്ന്നം കൊണ്ട് ബിസിനസ് വളർച്ച സ്വന്തമാക്കുകയായിരുന്നു. ക്രൂഡ് ഓയിൽ ബിസിനസ് രംഗത്തേക്ക് കൈവെച്ച അദ്ദേഹം പിന്നീട് മറ്റു പല ബിസിനസ് മേഖലയിലും കൈവെച്ചു. മൂത്ത മകൻ അരുണിന്റെ പേരിൽ അരുൺ ഗ്രൂപ്പ് ഓഫ് കമ്പനിയുണ്ടാക്കി അതിന്റെ മാനേജിങ് ഡയറക്ടർ സ്ഥാനം വഹിക്കുകയായിരുന്നു. ജീവകാരുണ്യ പ്രവർത്തന രംഗത്തും സജീവ സാന്നിധ്യമായിരുന്ന ജോയി സാധാരണ പ്രവാസികൾക്കിടയിലും ഏറെ പ്രിയങ്കരനായിരുന്നു. നിരവധി മലയാളികൾ ഇദ്ദേഹത്തിന്റെ കമ്പനിയിൽ ജോലി നോക്കുന്നുണ്ട്.

ഗൾഫിലെ തന്റെ വളർച്ച സഹോദരങ്ങളിലേക്കും മറ്റു നാട്ടുകാരിലേക്കും എത്തിക്കാനും പരിശ്രമിച്ചിരുന്ന അറയ്ക്കൽ ജോയി. പ്രവാസ ലോകത്തെ മികച്ച പ്രവർത്തനം കൊണ്ട് കൈരളി ടിവിയുടെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌ക്കാരം അടക്കം നേടിയിരുന്നു ഉദ്ദേഹം. അരുൺ അഗ്രോഫാസ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ്, അരുൺ അഗ്രോവെറ്റ് പ്രൈവറ്റ് ലിമിറ്റഡ്, വയനാട് അഗ്രോ മൂവ്‌മെന്റ് ടീ കമ്പനി ലിമിറ്റഡ്, അരുൺ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ്, ഹെഡ്ജ് ഇക്വറ്റിസ് ലിമിറ്റഡ്, അരുൺ അഗ്രോ ഇൻഡ്‌സ്ട്രീസ് ലിമിറ്റഡ് തുടങ്ങി കമ്പനികളുടെ ഡയറക്ടർ പദവികളും ഇദ്ദേഹം വഹിച്ചിരുന്നു.

ക്രൂഡ് ഓയിൽ ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്ന ഇദ്ദേഹം കപ്പൽ സ്വന്തമായി ഉള്ള വ്യക്തി കൂടിയായിരുന്നു. അതുകൊണ്ട് തന്നെ നാട്ടിൽ കപ്പൽ ജോയിയേട്ടൻ എന്ന പേരിലും ഈ ബിസിനസ് വളർച്ച കൊണ്ട് അദ്ദേഹം അറിയപ്പെട്ടു. നാട്ടിൽ കാരുണ്യ പ്രവർത്തനങ്ങളുമായും അദ്ദേഹം സജീവമായിരുന്നു. അറയ്ക്കൽ കുടുംബത്തിന്റെ കൈതാങ്ങിൽ മംഗല്ല്യ സംഭാഗ്യമണിഞ്ഞ് ഏഴ് യുവതി -യുവാക്കൾ വിവാഹിതരായത് കഴിഞ്ഞ വർഷമായിരുന്നു. ജോയി അറയ്ക്കലും സഹോദരൻ ജോണിയും ഇവരുടെ സഹേദരികളും കുടുംബാംഗങ്ങളും ചേർന്നായിരുന്നു സമൂഹ വിവാഹം നടത്തിയത്. മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് സൗജന്യമായി ഡയാലിസിസ് യന്ത്രങ്ങൾ നൽകിയത് ഇദ്ദേഹത്തിന്റെ ജീവകാരുണ്യ രംഗത്തെ ചെറിയ സേവനങ്ങളിൽ ഒന്നുമാത്രമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP