Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഐക്യരാഷ്ട്ര സഭയുടെ വത്തിക്കാൻ പ്രതിനിധി ആയിരിക്കവേ കാമുകിക്ക് വിസ സംഘടിപ്പിച്ച് അമേരിക്കയിൽ എത്തിച്ചു; ജീവനക്കാരായ വൈദികർ അടങ്ങിയവരെ നിരന്തരമായി അപമാനിച്ചു; പരാതി ഉണ്ടായിട്ടും മെത്രാൻ പദവിക്ക് കുലുക്കമൊന്നുമില്ല; എറണാകുളം സ്വദേശിയായ ആർച്ച് ബിഷപ്പ് മാർ ചുള്ളിക്കാട്ടിന് പണി കൊടുത്തത് വത്തിക്കാൻ ന്യൂസ് ഏജൻസി

ഐക്യരാഷ്ട്ര സഭയുടെ വത്തിക്കാൻ പ്രതിനിധി ആയിരിക്കവേ കാമുകിക്ക് വിസ സംഘടിപ്പിച്ച് അമേരിക്കയിൽ എത്തിച്ചു; ജീവനക്കാരായ വൈദികർ അടങ്ങിയവരെ നിരന്തരമായി അപമാനിച്ചു; പരാതി ഉണ്ടായിട്ടും മെത്രാൻ പദവിക്ക് കുലുക്കമൊന്നുമില്ല; എറണാകുളം സ്വദേശിയായ ആർച്ച് ബിഷപ്പ് മാർ ചുള്ളിക്കാട്ടിന് പണി കൊടുത്തത് വത്തിക്കാൻ ന്യൂസ് ഏജൻസി

മറുനാടൻ മലയാളി ബ്യൂറോ

ന്യുയോർക്ക് സിറ്റി: റോമൻ കത്തോലിക്കാ സഭയിൽ മലയാളിയായ ആർച്ച് ബിഷപ്പ് ഫ്രാൻസിസ് അസ്സീസി ചുള്ളിക്കാട്ടിനെ പ്രതിക്കൂട്ടിലാക്കി ആരോപണങ്ങളുടെ കൂമ്പാരം പുറത്ത്. യു.എന്നിലെ വത്തിക്കാന്റെ സ്ഥിരം നിരീക്ഷനായിരിക്കേ ഒരു സ്ത്രീയുമായി ഇദ്ദേഹത്തിന് വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്നും ഇവർക്ക് സാമ്പത്തിക സഹായങ്ങൾ നൽകിയിരുന്നുവെന്നുമാണ് റിപ്പോർട്ട്. വത്തിക്കാൻ ന്യൂസ് ഏജൻസിയാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ബിഷപ്പ് ആകെ പ്രതിസന്ധിയിലാണ്. അറുപത്തിയഞ്ചുകാരനായ മെത്രാനെ കുടുക്കുന്ന ആരോപണങ്ങളാണ് ചർച്ചയാകുന്നത്. വത്തിക്കാന്റെ കസാക്കിസ്ഥാൻ, താജിക്കിസ്ഥാൻ, കിർഗിസ്ഥാൻ എന്നിവിടങ്ങളിലെ അപ്പസ്തോലിക് നൂൺഷ്യോ ആയ ആർച്ച്ബിഷപ്പ് ഫ്രാൻസിസ് അസ്സീസി ചുള്ളിക്കാട്ട് മുമ്പ് ഐക്യരാഷ്ട്ര സഭയിലെ പ്രതിനിധിയായിരുന്നു. അതേസമയം, തങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ വത്തിക്കാൻ പ്രസ് ഓഫീസ്, യു.എന്നിലെ വത്തിക്കാൻ പ്രതിനിധിസംഘം, ആരോപണ വിധേയരായ ആർച്ച്ബിഷപ്പ് ചുള്ളിക്കാട്ട്, കന്യാസ്ത്രീ എന്നിവർ തയ്യാറായില്ലെന്നും വത്തിക്കാൻ ന്യൂസ് ഏജൻസി റിപ്പോർട്ടിൽ പറയുന്നു.

2010 ജൂലൈ മുതൽ 2014 ജൂൺ വരെ ന്യുയോർക്കിൽ ഐക്യരാഷ്ട്ര സഭയിലെ വത്തിക്കാന്റെ പ്രതിനിധിയായി പ്രവർത്തിക്കുമ്പോൾ ഒരു സ്ത്രീയുമായി പ്രണയബന്ധത്തിലായിരുന്നുവെന്നും ഇവർക്ക് സാമ്പത്തിക സഹായങ്ങൾ നൽകിയിരുന്നുവെന്നുമാണ് റിപ്പോർട്ട്. കൊച്ചി സ്വദേശിയായ ഇദ്ദേഹം വരാപ്പുഴ അതിരൂപതാംഗമാണ്. മൂന്ന് പുരോഹിതരും ഈ കാലയളവിൽ വത്തിക്കാന്റെ പ്രതിനിധികളായി യു.എന്നിൽ ഉണ്ടായിരുന്നു. ആർച്ച്ബിഷപ്പ് ചുള്ളിക്കട്ട് ഒരു വനിതയ്ക്ക് ഫോണിലൂടെ 'അനുചിതവും' പ്രണയാതുരവുമായ' സന്ദേശങ്ങൾ അയച്ചു. ഇവർക്ക് ന്യൂയോർക്കിലേക്കുള്ള വീസ സംഘടിപ്പിക്കുന്നതിന് ഇടപെട്ടുവെന്നും ഒരു വൈദികൻ 'വത്തിക്കാൻ ന്യൂസ് ഏജൻസി'യോട് പ്രതികരിച്ചു. ആർച്ച്ബിഷപ്പ് ചുള്ളിക്കാട്ടിനെ പോലെ ഒരാളുടെ ഭാഗത്തുനിന്നുണ്ടായ നടപടി അങ്ങേയറ്റം നിർഭാഗ്യകരമാണെന്നാണ് വൈദികന്റെ പ്രതികരണം.

പലപ്പോഴും ഈ സ്ത്രീക്ക് അയക്കുന്ന സന്ദേശങ്ങൾ സഹപ്രവർത്തകർക്കും അബദ്ധത്തിൽ എത്തിയിരുന്നു. ഇതിൽ ആർച്ച്ബിഷപ്പ് ചുള്ളിക്കാട്ട് ഇവരോട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ സന്ദേശങ്ങളിൽ പലതും വളരെ മോശവും പ്രണയം നിറഞ്ഞതുമായിരുന്നു. പ്രതിനിധി സംഘത്തിലെ മൂന്ന് വൈദികർക്കും ഇത്തരം സന്ദേശങ്ങൾ എത്തിയിരുന്നു. ഒരിക്കൽ ഓഫീസിലെ ജീവനക്കാരനായ ഒരു അത്മായനും ഈ സന്ദേശങ്ങൾ ലഭിച്ചിരുന്നു. സന്ദേശങ്ങൾ മാറിപ്പോകുന്നത് പതിവാകുമ്പോൾ ആർച്ച്ബിഷപ്പ് ചുള്ളിക്കാട്ട് ആ ഫോൺ ഉപേക്ഷിക്കും. പുതിയ മൊബൈൽ ഫോൺ വാങ്ങി പുതിയ നമ്പറും എടുക്കും. അതേസമയം, ഈ വനിത ഒരു കന്യാസ്ത്രീ ആണെന്ന സൂചനയും പുറത്തുവരുന്നുണ്ട്.

നയതന്ത്രപരമായ ജോലിക്കിടെയാണ് ഇവർ കണ്ടുമുട്ടുന്നത്. ഇവരെ ന്യുയോർക്കിൽ എത്തിക്കുന്നതിനും ജോലി ശരിയാക്കുന്നതിനും ആർച്ച്ബിഷപ്പ് ഇടപെട്ടുവെന്നൂം വൈദികർ പറയുന്നു. റോമിൽ ബിഷപ്പുമാരുടെ പ്രത്യേക സിനഡിന്റെ ഓഡിറ്റർ ആയും ഈ കന്യാസ്ത്രീ പ്രവർത്തിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റി പ്രൊഫസർ ആയാണ് അറിയപ്പെട്ടിരുന്നത്. 2008ലോ 2009ലോ മുൻപ് യു.എസിൽ എത്തിയ ഇവർ മൂന്നു മാസത്തോളം അവിടെ പഠിച്ചിരുന്നു. പിന്നീട് പി.എച്ച്.ഡിക്കും. യു.എസിൽ എത്തിയ ശേഷം ഇവർ പലപ്പോഴും യു.എൻ ഓഫീസിൽ സന്ദർശനം നടത്തിയിരുന്നു. ആർച്ച്ബിഷപ്പ് ചുള്ളിക്കാട്ടിന്റെ ജീവിതത്തിൽ നിർണായക സ്ഥാനം ഇവർക്കുണ്ടായിരുന്നുവെന്നും വൈദികർ പറയുന്നു.

സഹപ്രവർത്തകർക്ക് ശമ്പളം നൽകുന്നത് പലപ്പോഴും വിലപിച്ചുകൊണ്ടായിരുന്നുവെന്നാണ് ഒരു വൈദികർ പ്രതികരിച്ചത്. ശമ്പളമില്ലാതെ സന്നദ്ധ സേവനം ചെയ്യണമെന്നാണ് ഇദ്ദേഹത്തിന്റെ നിലപാട്. ശമ്പളം നൽകുമ്പോൾ അവരുടെ കൂറ് അദ്ദേഹം ചോദ്യം ചെയ്തിരുന്നു. പലപ്പോഴും മൂന്നു മാസത്തെ കരാർ തൊഴിലാളികളായാണ് പല ജോലിക്കാരെയും അദ്ദേഹം നിയമിച്ചിരുന്നത്.

ആർച്ച്ബിഷപ്പ് ചുള്ളിക്കാട്ടിന്റെ സ്വഭാവത്തെ കുറിച്ച് വത്തിക്കാനും പരാതി എത്തിയിരുന്നു. 2013 ഡിസംബറിൽ വത്തിക്കാൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് കർദ്ദിനാൾ പീയേത്രോ പരോളിനാണ് പരാതി നൽകിതെന്ന് മുൻ സഹപ്രവർത്തകർ പറയുന്നു. വത്തിക്കാന്റെ യു.എന്നിലെ മുൻ നിയമോപദേശകനായ ടെറൻസ് മക്കീഗൻ ഒപ്പുവച്ച പരാതിയാണ് വത്തിക്കാനിലേക്ക് അയച്ചത്. ഇതേതുടർന്ന് 2014 ജനുവരിയിൽ വത്തിക്കാനിലേക്ക് ആർച്ച്ബിഷപ്പിനെ വിളിപ്പിച്ചിരുന്നു. രണ്ടു മാസം കഴിഞ്ഞാണ് തിരിച്ചെത്തിയത്. ആ വർഷം ജൂണിൽ യു.എന്നിൽ നിന്നും രാജിവച്ച് മടങ്ങുകയും ചെയ്തു. അന്നത്തെ പരാതിയാണ് പിന്നീട് യു.എന്നിൽ തുടരാൻ ആർച്ച്ബിഷപ്പിനെ വത്തിക്കാൻ അനുവദിക്കാതിരുന്നത്. എന്നാൽ വത്തിക്കാനിലുള്ള ചുള്ളിക്കാട്ടിന്റെ സുഹൃത്തുക്കളായ ആർച്ച്ബിഷപ്പുമാർ അദ്ദേഹത്തിന് എല്ലാ സഹായവും നൽകിയിട്ടുണ്ടെന്നും ഇവർ വത്തിക്കാൻ ന്യൂസ് ഏജൻസിയോട് പറയുന്നു.

യു.എന്നിൽ നിന്ന് രാജിവച്ച ആർച്ച്ബിഷപ്പിന് രണ്ടു വർഷത്തേക്ക് മറ്റ് ചുമതലകളൊന്നും നൽകിയിരുന്നില്ല. 2016 ജൂണിൽ കസാക്കിസ്ഥാൻ പ്രതിനിധിയായി നിയമിച്ചു. ആർച്ച്ബിഷപ്പിനെതിരെ തരംതാഴ്‌ത്തൽ നടപടിയാണ് വത്തിക്കാൻ സ്വീകരിച്ചത്. എന്നാൽ അദ്ദേഹംഒരു പദവിയും സ്വീകരിക്കാൻ യോഗ്യനല്ലെന്നാണ് ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP