Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊച്ചിയിലെ ബോൾഗാട്ടിയിൽ ജനിച്ച് വരാപ്പുഴ രൂപതയിലെ വൈദികനായി; വത്തിക്കാനിൽ പഠന സമയത്ത് കർദിനാൾ സംഘത്തിന്റെ കണ്ണിലുണ്ണിയായതോടെ ഇറ്റലിയിൽ മെത്രാനായി നിയമിച്ചു; ഇറാഖിലെ സ്ഥാനപതിയായി നയതന്ത്ര മികവ് തെളിയിച്ചപ്പോൾ വത്തിക്കാൻ യുഎൻ സ്ഥാനപതിയായി അമേരിക്കയിലേക്ക് അയച്ചു; പെണ്ണുകേസിൽ കുടുങ്ങിയതോടെ മധ്യേഷ്യൻ രാജ്യങ്ങളിലേക്ക് അയച്ച് മുഖം രക്ഷിച്ചു; പെണ്ണുകേസിൽ കുടുങ്ങിയ വത്തിക്കാനിലെ മലയാളി മെത്രാൻ ചുള്ളിക്കാട്ട് ലോകത്തെ അറിയപ്പെടുന്ന താരം

കൊച്ചിയിലെ ബോൾഗാട്ടിയിൽ ജനിച്ച് വരാപ്പുഴ രൂപതയിലെ വൈദികനായി; വത്തിക്കാനിൽ പഠന സമയത്ത് കർദിനാൾ സംഘത്തിന്റെ കണ്ണിലുണ്ണിയായതോടെ ഇറ്റലിയിൽ മെത്രാനായി നിയമിച്ചു; ഇറാഖിലെ സ്ഥാനപതിയായി നയതന്ത്ര മികവ് തെളിയിച്ചപ്പോൾ വത്തിക്കാൻ യുഎൻ സ്ഥാനപതിയായി അമേരിക്കയിലേക്ക് അയച്ചു; പെണ്ണുകേസിൽ കുടുങ്ങിയതോടെ മധ്യേഷ്യൻ രാജ്യങ്ങളിലേക്ക് അയച്ച് മുഖം രക്ഷിച്ചു; പെണ്ണുകേസിൽ കുടുങ്ങിയ വത്തിക്കാനിലെ മലയാളി മെത്രാൻ ചുള്ളിക്കാട്ട് ലോകത്തെ അറിയപ്പെടുന്ന താരം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മക്കളുടെ നന്മയ്ക്കു മുൻതൂക്കം നൽകികൊണ്ട് അവരുടെ കഴിവുകളും അഭിരുചികളും വളർത്തിക്കൊണ്ടുവരാൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആഹ്വാനം ചെയ്ത ബിഷപ്പാണ് ആർച്ച് ബിഷപ്പ് ഫ്രാൻസീസ്സ് അസ്സീസി ചുള്ളിക്കാട്ട്. ന്യൂയോർക്കിൽ ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭയുടെ അറുപത്താറാം സമ്മേളനത്തിൽ പെൺകുട്ടികളുടെ അവകാശങ്ങളെക്കുറിച്ചു നടന്ന ചർച്ചയിലാണ് ഐക്യരാഷ്ട്ര സംഘടനയിലേക്കുള്ള വത്തിക്കാന്റെ സ്ഥിരം നിരീക്ഷകൻ എന്ന നിലയിൽ ആർച്ച് ബിഷപ്പ് ചുള്ളിക്കാട്ട് ഈ പ്രസ്താവന നടത്തിയത്. ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണ്ണയം, പെൺശിശുഹത്യ, നിർബ്ബന്ധിത വിവാഹം, സ്ത്രീകളുടെ ജനനേന്ദ്രിയ പരിച്ഛേദനം തുടങ്ങിയവയ്‌ക്കെതിരേ ഐക്യരാഷ്ട്ര സംഘടന സ്വീകരിച്ച നിലപാടുകളെ സ്വാധീനിച്ച ബിഷപ്പായിരുന്നു ഈ മലയാളി. കൃത്രിമഗർഭനിരോധന മാർഗ്ഗങ്ങളോട് കത്തോലിക്കാ സഭയുടെ എതിർപ്പ് വ്യക്തമാക്കിയ ആർച്ച് ബിഷപ്പ് കുടുംബാസൂത്രണത്തിന്റെ ഭാഗമായോ എയിഡ്‌സ് രോഗപ്രതിരോധനത്തിനോ ഈ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിനോടും സഭ വിയോജിക്കുന്നുവെന്നും വിശദീകരിച്ചിരുന്നു. അങ്ങനെ സാമൂഹിക വിഷയങ്ങളിൽ ക്രൈസ്തവ സഭയുടെ ശബ്ദമായിരുന്നു ആർച്ച് ബിഷപ്പ് ഫ്രാൻസീസ്സ് അസ്സീസി ചുള്ളിക്കാട്ട്. ഇത്തരത്തിൽ ഐക്യരാഷ്ട്ര സഭയിൽ പോലും ശബ്ദമായി മാറിയ മലയാളി ബിഷപ്പാണ് പെണ്ണുകേസിൽ ആരോപണ വിധേയനാകുന്നത്.

കേരളത്തിൽ കൊച്ചി നഗരപ്രാന്തത്തിലുള്ള ബോൾഗാട്ടി സ്വദേശിയും വരാപ്പുഴ അതിരൂപതാംഗവുമാണ് ആർച്ച് ബിഷപ്പ് അസ്സീസി ചുള്ളിക്കാട്ട്. 1978-ൽ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം 2010-ലാണ് മെത്രാപ്പൊലീത്ത സ്ഥാനത്തേയ്ക്ക് ഉയർത്തപ്പെട്ടത്. നയതന്ത്ര മികവുമായി സഭയുടെ ശബ്ദമായി മാറിയ ബിഷപ്പിനെതിരായ ആരോപണം അക്ഷരാർത്ഥത്തിൽ സഭയെ ഞെട്ടിച്ചട്ടുണ്ട്. വത്തിക്കാനിലെ പഠന സമയത്ത് കാട്ടിയ മികവായിരുന്നു ചുള്ളിക്കാട്ടിനെ അതിവേഗം ലോകമറിയുന്ന ബിഷപ്പാക്കി മാറ്റിയത്. കർദിനാൾ സംഘത്തിന് ഏറെ സ്‌നേഹമുണ്ടായ വിദ്യാർത്ഥിയായിരുന്നു ബോൾഗാട്ടിക്കാരൻ. അത് തന്നെയാണ് ഉന്നതപദവിയിലേക്ക് നയിച്ചതും. എന്നാൽ അപ്രതീക്ഷിതമായി ആരോപണത്തിന്റെ കരിനിഴൽ വീഴുന്നു. വത്തിക്കാൻ റേഡിയോയിലും മറ്റും സ്ഥിരം പ്രഭാഷകനായിരുന്ന മലയാളി ഇന്ന് പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. മെത്രാൻ പദം ഇനിയും പോയിട്ടില്ലെന്നത് മാത്രമാണ് ഏക ആശ്വാസം.

യു.എന്നിലെ വത്തിക്കാന്റെ സ്ഥിരം നിരീക്ഷനായിരിക്കേ ഒരു സ്ത്രീയുമായി ഇദ്ദേഹത്തിന് വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്നും ഇവർക്ക് സാമ്പത്തിക സഹായങ്ങൾ നൽകിയിരുന്നുവെന്നുമാണ് റിപ്പോർട്ട്. 2010 ജൂലൈ മുതൽ 2014 ജൂൺ വരെ ഇദ്ദേഹം ന്യുയോർക്കിൽ ഐക്യരാഷ്ട്ര സഭയിലെ വത്തിക്കാന്റെ പ്രതിനിധിയായി പ്രവർത്തിച്ചിരുന്നു. ഈ കാലയളവിൽ ഒരു സ്ത്രീയുമായി പ്രണയബന്ധത്തിലായിരുന്നുവെന്നും വത്തിക്കാൻ ന്യൂസ് ഏജൻസിയാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. കന്യാസ്ത്രീയുമായിട്ടാണ് ബന്ധമെന്നും റിപ്പോർട്ടുണ്ട്. മൂന്ന് പുരോഹിതരും ഈ കാലയളവിൽ വത്തിക്കാന്റെ പ്രതിനിധികളായി യു.എന്നിൽ ഉണ്ടായിരുന്നു. ഇവരെ മാനസികമായി പീഡിപ്പിച്ചുവെന്നും ആരോപണമുണ്ട്. അങ്ങനെ രണ്ട് തരം ആരോപണങ്ങളാണ് മലയാളി ബിഷപ്പ് നേരിടുന്നത്. അപ്പോഴും മെത്രാൻ പദവിയിൽ നിന്ന് വത്തിക്കാൻ മാറ്റിയിട്ടില്ല. എന്നാൽ അപ്രധാന പദവിയിലേക്ക് മാറ്റുകയും ചെയ്തു. അന്താരാഷ്ട്ര മാധ്യമങ്ങൾ സ്ത്രീവിഷയം ചർച്ചയാക്കുന്നതിനാൽ വത്തിക്കാൻ കണ്ടില്ലെന്ന് നടിക്കാനും കഴിയില്ല.

ഇറ്റലിയിലെ ഓസ്ട്രായുടെ സ്ഥാനിക മെത്രാനും, ഐക്യരാഷ്ട്ര സംഘടനയിലെ വത്തിക്കാന്റെ മുൻസ്ഥാനപതിയുമായിരുന്ന ആർച്ചുബിഷപ്പ് ചുള്ളിക്കാട്ട് ഇന്ന് മദ്ധ്യേഷ്യൻ രാജ്യങ്ങളായ കസാഖ്സ്ഥാന്റെയും താജികിസ്ഥാന്റെയും അപ്പസ്‌തോലിക സ്ഥാനപതിയാണ്. പരാതികൾ ഉയർന്നതിനെ തുടർന്നായിരുന്നു ഈ മാറ്റം. 2006-മുതൽ 2010-വരെ കാലയളവിലാണ് ആർച്ചുബിഷപ്പ് ചുള്ളിക്കാട്ട് ഇറാക്ക്, ജോർദ്ദാൻ എന്നിവിടങ്ങളിലെ അപ്പസ്‌തോലിക് നൂൺഷ്യോയായി സേവനമനുഷ്ഠിച്ചത്. തുടർന്ന് 2010-ൽ മുൻപാപ്പാ ബനഡിക്ട് 16-ാമനാണ് അദ്ദേഹത്തെ ഐക്യരാഷ്ട്ര സംഘടയിലെ വത്തിക്കാന്റെ സ്ഥാനപതിയായി നിയമിച്ചത്. ഇറാക്ക്, ജോർദാൻ എന്നിങ്ങനെയുള്ള പ്രശ്‌നസങ്കീർണ്ണമായ രാജ്യങ്ങളിൽ വത്തിക്കാന്റെ സ്ഥാനപതിയായുള്ള സേവനപരിചയവുമായിരുന്നു ഇതിന് കാരണം.

എന്നാൽ ആരോപണമെത്തിയതോടെ കത്തോലിക്കർ നാമമാത്രമായുള്ള കസാഖ്സ്ഥാൻ, താജികിസ്ഥാൻ - മദ്ധ്യേഷ്യൻ രാജ്യങ്ങളിലെ അപ്പസ്‌തോലിക സ്ഥാനപതിയായി ആർച്ചുബിഷപ്പ് ചുള്ളിക്കാട്ടിനെ നിയമിക്കുകയായിരുന്നു. ഫിലിപ്പീൻസ്, ഹോണ്ടൂരാസ്, ആഫ്രിക്ക എന്നിവിടങ്ങളിലെ വത്തിക്കാന്റെ നയതന്ത്ര കാര്യാലയങ്ങളിൽ ദീർഘകാലം സേവനംചെയ്തിട്ടുള്ള ആർച്ചുബിഷപ്പ് ഇറാക്കിലെയും യുഎന്നിലെയും സേവനം സ്തുത്യർഹമായിരുന്നു. ന്യൂയോർക്കിൽ അദ്ദേഹത്തിന് നല്കിയ യാത്രയയപ്പുസംഗമത്തിൽ യുഎൻ സെക്രട്ടറി ജനറൽ, ബാൻ കി മൂൺ തന്നെ ഇക്കാര്യം സാക്ഷിപ്പെടുത്തിയിരുന്നു. സഭയുടെ ശബ്ദമായി ഐക്യരാഷ്ട്ര സഭയിൽ തിളങ്ങുകയും ചെയ്തു. ഇതിനിടെയാണ് ആരോപണം ചർച്ചയാക്കിയത്. വൈദികർ തന്നെയാണ് പരാതിയുമായെത്തിയത്.

ആർച്ച്ബിഷപ്പ് ചുള്ളിക്കട്ട് ഒരു വനിതയ്ക്ക് ഫോണിലൂടെ 'അനുചിതവും' പ്രണയാതുരവുമായ' സന്ദേശങ്ങൾ അയച്ചിരുന്നുവെന്നും ഇവർക്ക് ന്യൂയോർക്കിലേക്കുള്ള വീസ സംഘടിപ്പിക്കുന്നതിന് ഇടപെട്ടുവെന്നും ഒരു വൈദികൻ 'വത്തിക്കാൻ ന്യൂസ് ഏജൻസി'യോട് പ്രതികരിച്ചതോടെയാണ് സംഭവം പുറംലോകത്ത് എത്തിയത്. ആർച്ച്ബിഷപ്പ് ചുള്ളിക്കാട്ടിനെ പോലെ ഒരാളുടെ ഭാഗത്തുനിന്നുണ്ടായ നടപടി അങ്ങേയറ്റം നിർഭാഗ്യകരമാണെന്നാണ് വൈദികന്റെ പ്രതികരണം. പലപ്പോഴും ഈ സ്ത്രീക്ക് അയക്കുന്ന സന്ദേശങ്ങൾ സഹപ്രവർത്തകർക്കും അബദ്ധത്തിൽ എത്തിയിരുന്നു. ഇതിൽ ആർച്ച്ബിഷപ്പ് ചുള്ളിക്കാട്ട് ഇവരോട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ സന്ദേശങ്ങളിൽ പലതും വളരെ മോശവും പ്രണയം നിറഞ്ഞതുമായിരുന്നുവെന്ന് വൈദികർ പറയുന്നു. പ്രതിനിധി സംഘത്തിലെ മൂന്ന് വൈദികർക്കും ഇത്തരം സന്ദേശങ്ങൾ പലപ്പോഴും എത്തിയിരുന്നു. ഒരിക്കൽ ഓഫീസിലെ ജീവനക്കാരനായ ഒരു അത്മായനും ഈ സന്ദേശങ്ങൾ ലഭിച്ചിരുന്നു.

സന്ദേശങ്ങൾ മാറിപ്പോകുന്നത് പതിവാകുമ്പോൾ ആർച്ച്ബിഷപ്പ് ചുള്ളിക്കാട്ട് ആ ഫോൺ ഉപേക്ഷിക്കുകയാണ് ചെയ്യുക. പുതിയ മൊബൈൽ ഫോൺ വാങ്ങി പുതിയ നമ്പറും എടുക്കും. അദ്ദേഹത്തിന്റെ ഇത്തരം പ്രവൃത്തികളെ തങ്ങൾ അവജ്ഞയോടെയാണ് കണ്ടതെന്നും വൈദികർ പറയുന്നു. ഈ വനിത ഒരു കന്യാസ്ത്രീ ആണെന്ന സൂചനയും പുറത്തുവരുന്നുണ്ട്. നയതന്ത്രപരമായ ജോലിക്കിടെയാണ് ഇവർ കണ്ടുമുട്ടുന്നത്. ഇവരെ ന്യുയോർക്കിൽ എത്തിക്കുന്നതിനും ജോലി ശരിയാക്കുന്നതിനും ആർച്ച്ബിഷപ്പ് ഇടപെട്ടുവെന്നൂം വൈദികർ പറയുന്നു. റോമിൽ ബിഷപ്പുമാരുടെ പ്രത്യേക സിനഡിന്റെ ഓഡിറ്റർ ആയും ഈ കന്യാസ്ത്രീ പ്രവർത്തിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റി പ്രൊഫസർ ആയാണ് അന്ന് അറിയപ്പെട്ടിരുന്നത്. 2008ലോ 2009ലോ മുൻപ് യു.എസിൽ എത്തിയ ഇവർ മൂന്നു മാസത്തോളം അവിടെ പഠിച്ചിരുന്നു. പിന്നീട് പി.എച്ച്.ഡിക്കു വേണ്ടിയുള്ള പരിശ്രമത്തിലായിരുന്നു. യു.എസിൽ എത്തിയ ശേഷം ഇവർ പലപ്പോഴും യു.എൻ ഓഫീസിൽ സന്ദർശനം നടത്തിയിരുന്നു. ആർച്ച്ബിഷപ്പ് ചുള്ളിക്കാട്ടിന്റെ ജീവിതത്തിൽ നിർണായക സ്ഥാനം ഇവർക്കുണ്ടായിരുന്നുവെന്നും വൈദികർ പറയുന്നു.

ആർച്ച്ബിഷപ്പ് ചുള്ളിക്കാട്ടിന്റെ സ്വഭാവത്തെ കുറിച്ച് വത്തിക്കാനും പരാതി എത്തിയിരുന്നു. 2013 ഡിസംബറിൽ വത്തിക്കാൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് കർദ്ദിനാൾ പീയേത്രോ പരോളിനാണ് പരാതി നൽകിതെന്ന് മുൻ സഹപ്രവർത്തകർ പറയുന്നു. വത്തിക്കാന്റെ യു.എന്നിലെ മുൻ നിയമോപദേശകനായ ടെറൻസ് മക്കീഗൻ ഒപ്പുവച്ച പരാതിയാണ് വത്തിക്കാനിലേക്ക് അയച്ചത്. ഇതേതുടർന്ന് 2014 ജനുവരിയിൽ വത്തിക്കാനിലേക്ക് ആർച്ച്ബിഷപ്പിനെ വിളിപ്പിച്ചിരുന്നു. രണ്ടു മാസം കഴിഞ്ഞാണ് തിരിച്ചെത്തിയത്. ആ വർഷം ജൂണിൽ യു.എന്നിൽ നിന്നും രാജിവച്ച് മടങ്ങുകയും ചെയ്തു. അന്നത്തെ പരാതിയാണ് പിന്നീട് യു.എന്നിൽ തുടരാൻ ആർച്ച്ബിഷപ്പിനെ വത്തിക്കാൻ അനുവദിക്കാതിരുന്നത്. യു.എന്നിൽ നിന്ന് രാജിവച്ച ആർച്ച്ബിഷപ്പിന് രണ്ടു വർഷത്തേക്ക് മറ്റ് ചുമതലകളൊന്നും നൽകിയിരുന്നില്ല. 2016 ജൂണിൽ കസാക്കിസ്ഥാൻ പ്രതിനിധിയായി നിയമിച്ചു. ആർച്ച്ബിഷപ്പിനെതിരെ ഇതിലൂടെ തരംതാഴ്‌ത്തൽ നടപടിയാണ് വത്തിക്കാൻ സ്വീകരിച്ചത്. എന്നാൽ അദ്ദേഹംഒരു പദവിയും സ്വീകരിക്കാൻ യോഗ്യനല്ലെന്നാണ് മുൻ സഹപ്രവർത്തകർ പറയുന്നത്.

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ അപ്പസ്‌തോലരാണ് സഭയിലെ യുവജനങ്ങളെന്ന് പ്രഖ്യാപിച്ച ആർച്ച് ബിഷപ്പായിരുന്നു ചുള്ളിക്കാട്ട്. ക്രൈസ്തവ ജീവിതം നയിക്കുന്നതിനും വിശ്വാസത്തിൽ വളരുവാനും ധൈര്യപൂർവ്വം കർത്താവിനു സാക്ഷൃം നൽകാനും പരസ്പരം സഹായിക്കാൻ യുവജനങ്ങളെ ആഹ്വാനം ചെയ്ത ആർച്ച് ബിഷപ്പ് ലോകം പഴയതും കാലഹരണപ്പെട്ടതുമെന്നു കരുതുന്ന പരമ്പരാഗത ക്രൈസ്തവ മൂല്യങ്ങളിൽ യുവജനങ്ങൾ ഉത്സാഹം പ്രകടമാക്കുമ്പോൾ തീർച്ചയായും ലോകമവരെ ശ്രദ്ധിക്കുമെന്നും പറഞ്ഞിട്ടുണ്ട്. 2010 ഓഗസ്റ്റ് മാസത്തിൽ ലോകയുവജനപാർലമെന്റ് ഐക്യരാഷ്ട്ര സംഘടനയുടെ ആസ്ഥാനത്ത് അവതരിപ്പിച്ച ഒരു നവസംസ്‌ക്കാരത്തിനു വേണ്ടിയുള്ള മൂല്യങ്ങളുടെ മാഗ്‌നാകാർത്താ സഭാ സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളിൽ ചലനങ്ങളുണ്ടാക്കിയെന്നു പറഞ്ഞ ബിഷപ്പാണ് ഇപ്പോൾ പീഡന കേസിൽ പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP