Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഭരണഘടന പ്രകാരം സംസ്ഥാനത്തിന്റെ അധിപൻ ഗവർണർ തന്നെ; സിഎഎക്കെതിരെ സർക്കാരിന് കോടതിയെ സമീപിക്കാം, പക്ഷേ തന്നെ അറിയിക്കുന്നതാണ് മര്യാദ; മുഖ്യമന്ത്രിയെ തള്ളി ആരിഫ് മുഹമ്മദ് ഖാൻ; സർക്കാറുമായി ഉടക്കിന്റെ പാതയിൽ തന്നെ ഗവർണർ; തദ്ദേശ വാർഡ് വിഭജന ഓർഡിനൻസിൽ അടക്കം സർക്കാറുമായി ഭിന്നത തുടരുന്ന ഗവർണർ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചതിൽ റിപ്പോർട്ടു തേടിയെക്കുമെന്നും സൂചന

ഭരണഘടന പ്രകാരം സംസ്ഥാനത്തിന്റെ അധിപൻ ഗവർണർ തന്നെ; സിഎഎക്കെതിരെ സർക്കാരിന് കോടതിയെ സമീപിക്കാം, പക്ഷേ തന്നെ അറിയിക്കുന്നതാണ് മര്യാദ; മുഖ്യമന്ത്രിയെ തള്ളി ആരിഫ് മുഹമ്മദ് ഖാൻ; സർക്കാറുമായി ഉടക്കിന്റെ പാതയിൽ തന്നെ ഗവർണർ; തദ്ദേശ വാർഡ് വിഭജന ഓർഡിനൻസിൽ അടക്കം സർക്കാറുമായി ഭിന്നത തുടരുന്ന ഗവർണർ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചതിൽ റിപ്പോർട്ടു തേടിയെക്കുമെന്നും സൂചന

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന സർക്കാറുമായി ഉടക്കു തുടരുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രണ്ടും കൽപ്പിച്ചു തന്നെ മുന്നട്ട്. സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാടിൽ വീണ്ടും എതിർപ്പ് പരസ്യമാക്കി ഗവർണർ വീണ്ടും രംഗത്തുവന്നു. ഭരണഘടന പ്രകാരം സംസ്ഥാനത്തിന്റെ അധിപൻ ഗവർണറാണെന്ന് ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. നയപരവും നിയമപരവുമായി കാര്യങ്ങൾ ഔദ്യോഗികമായി ഗവർണറെ ധരിപ്പിക്കേണ്ട ബാധ്യത സംസ്ഥാന സർക്കാരിന് ഉണ്ടെന്നും, സർക്കാർ സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യം അറിയേണ്ടത് മാധ്യമങ്ങളിലൂടെയല്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു.

ഗവർണറുടെ പദവി സർക്കാരിന് മീതെയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. പണ്ട് നാട്ടുരാജാക്കന്മാരുടെ മീതെ റഡിഡന്റുമാരുണ്ടായിരുന്നു. സംസ്ഥാന സർക്കാരിന് മീതെ അങ്ങനെയൊരു പദവിയില്ല. അറിയാത്തവർ ഭരണഘടന വായിച്ചു പഠിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് മറുപടിയായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പരാമർശം. തദ്ദേശ വാർഡ് വിഭജന ഓർഡിനൻസിൽ ഒപ്പുവെക്കാത്തതടക്കം സർക്കാരും ഗവർണറും തമ്മിൽ വലിയ ഭിന്നതയാണ് നിലനിൽക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച വിഷയത്തിൽ ഗവർണർ സംസ്ഥാനസർക്കാരിൽ നിന്ന് റിപ്പോർട്ട് തേടിയേക്കുമെന്നും വിവരമുണ്ട്.

നാട്ടുരാജാക്കന്മാരുടെ മീതെ റസിഡന്റുമാരുണ്ടായിരുന്ന സമയുണ്ടായിരുന്നെന്നും എന്നാൽ സംസ്ഥാന സർക്കാരിന് മീതെ റസിഡന്റുമാർ ഇല്ലെന്നും അതറിയാത്തവർ ഭരണഘടന വായിച്ചുപഠിക്കണം എന്നുമായിരുന്നു ഇന്നലെ മുഖ്യമന്ത്രി വിമർശിച്ചത്. ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനമുന്നയിച്ച് സിപിഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ഇന്നലെ രംഗത്തെത്തിയിരുന്നു. ഗവർണർ ഇന്ത്യൻ ഭരണഘടന മനസിലാക്കിയിട്ടില്ലെന്നും ഗവർണറുടെ നിലപാട് നിർഭാഗ്യകരമാണെന്നും യെച്ചൂരി പറഞ്ഞിരുന്നു.

ഗവർണറുടെ നടപടി പ്രകോപനപരമാണെന്നും പദവിക്ക് ഭൂഷണമല്ലാത്തതാണെന്നും നേരത്തേ എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവനും പറഞ്ഞിരുന്നു.
ാർഡിനൻസ് പുറപ്പെടുവിക്കുന്നതിൽ നിയമപരമായ പോരായ്മയുണ്ടെങ്കിൽ ചൂണ്ടിക്കാട്ടി പരിഹരിക്കുന്നതിന് പകരം തർക്കം ഉന്നയിക്കുന്നതും പരസ്യവിവാദം സൃഷ്ടിക്കുന്നതും ഗവർണ്ണർ പദവിക്ക് ചേർന്നതല്ലെന്ന് എൽ.ഡി.എഫ് നേതൃത്വം പ്രതികരിച്ചിരുന്നു. പൗരത്വ ഭേദഗതി വിഷയത്തിൽ സുപ്രീം കോടതിയെ സമീപിച്ച കേരള സർക്കാരിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനമായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉയർത്തിയത്.

പൗരത്വ നിയമ ഭേദഗതിയിലെ ചർച്ചകൾ കേരളത്തെ എത്തിക്കുന്നത് ഭരണ പ്രതിസന്ധിയിലേക്കു തന്നെയാണ്. മന്ത്രി സഭ അംഗീകരിച്ച് അയയ്ക്കുന്ന ഓർഡിനൻസുകളൊന്നും ഗവർണ്ണർ ഇനി അംഗീകരിക്കില്ലെന്ന കടുംപിടുത്തത്തിലേക്ക് ആരിഫ് മുഹമ്മദ് ഖാൻ മാറിയിട്ടുണ്ട്. ഇതോടെ നിയമസഭ വിളിച്ചു ചേർത്ത് ഓർഡിനൻസുകൾ നിയമം ആയി പാസാക്കി ഗവർണ്ണർക്ക് അയയ്ക്കേണ്ടി വരും. പ്രതിപക്ഷം എതിർപ്പുന്നയിക്കുന്ന ഓർഡിനൻസുകളിലാകും ഗവർണ്ണർ കരുതലോടെ തീരുമാനം എടുക്കുക. പൗരത്വനിയമ ഭേദഗതിക്കെതിരേ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ ഹർജി നൽകിയതുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും നേർക്കുനേർ എത്തിയതോടെ പ്രതിസന്ധി പുതിയ തലത്തിലെത്തുന്നത്.

പൗരത്വ ഭേദഗതിയിൽ സുപ്രീംകോടതിയിൽ കേസിന് പോയപ്പോൾ തന്റെ അനുമതി വാങ്ങാതിരുന്നത് ഭരണഘടനാ വിരുദ്ധമെന്ന ഉറപ്പിച്ച് പിണറായി സർക്കാരുമായി നേരിട്ട് ഏറ്റുമുട്ടി മുമ്പോട്ട് പോകാനാണ് ഗവർണ്ണറുടെ തീരുമാനം. ഒരു ഓർഡിനൻസും ഒപ്പു വയ്ക്കുകയോ മടക്കി അയയ്ക്കുകയോ ചെയ്യാതായതോടെ സർക്കാർ നേരിടുന്നത് ഭരണ ഘടനാ പ്രതിസന്ധിയാണ്. അടിയന്തരമായി നിയമസഭാ സമ്മേളനങ്ങൾ വിളിച്ച് ഓർഡിനൻസുകൾ എല്ലാം നിയമമാക്കാൻ ആലോചിച്ച് സർക്കാർ മുമ്പോട്ട് പോകാനും ശ്രമിക്കുന്നു. നിയമസഭയിലെ ചർച്ചകളിൽ പ്രതിപക്ഷം അവരുടെ വാദങ്ങൾ ഉന്നയിക്കും. ഇത് മറികടക്കാനാണ് ഓർഡിനൻസിനെ കുറിച്ച് സർക്കാർ പല വിഷയത്തിലും ആലോചിച്ചത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തെ ചർച്ചയിലൂടെ സജീവമാക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ പൗരത്വ ഭേദഗതിയുടെ പേരിലുള്ള ഗവർണ്ണർ-മുഖ്യമന്ത്രി ഏറ്റുമുട്ടൽ ഭരണ പ്രതിസന്ധിയിലേക്ക് കടക്കുകയാണ്.

താൻ റബ്ബർ സ്റ്റാമ്പല്ലെന്നും ഭരണഘടനാപരമായി സംസ്ഥാനത്തിന്റെ തലവനായ തന്നെ അറിയിക്കാതെ പൗരത്വനിയമ ഭേദഗതിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ചത് അനുചിതമാണെന്നും ഗവർണർ പറഞ്ഞു കഴിഞ്ഞു. ബ്രിട്ടീഷ് ഭരണകാലത്ത് നാട്ടുരാജ്യങ്ങൾക്കുമേൽ റെസിഡന്റുമാരുടെ നിയന്ത്രണമുണ്ടായിരുന്നുവെന്നും എന്നാൽ, കേരളസർക്കാരിനു മുകളിൽ അത്തരമൊരു അധികാരശക്തിയുമില്ലെന്ന് ഓർക്കുന്നത് നല്ലതാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ തിരിച്ചടി. ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഗവർണർ സർക്കാരിനെതിരേ തുറന്നടിച്ചത്. വൈകീട്ട് മലപ്പുറം കിഴക്കേത്തലയിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ ഭരണഘടനാ സംരക്ഷണസമിതി സംഘടിപ്പിച്ച പ്രതിഷേധസംഗമത്തിലായിരുന്നു ഗവർണറുടെ പേരെടുത്തുപറയാതെ മുഖ്യമന്ത്രിയുടെ പരാമർശം. ഇതോടെ വിവാദം നേരിട്ടുള്ള തലത്തിലേക്ക് എത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP