Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേന്ദ്രത്തിനെതിരെ ഹർജി നൽകാൻ ഗവർണറെ അറിയിക്കേണ്ട; മര്യാദയുടെ പേരിൽ വേണമെങ്കിൽ അറിയിക്കാമെന്ന് മാത്രം; ഗവർണർ എന്നത് കേന്ദ്രസർക്കാരിന്റെ പ്രതിനിധിയാണ്; കേന്ദ്രത്തിനെതിരെ സംസ്ഥാന സർക്കാർ കോടതിയെ സമീപിക്കുമ്പോൾ ഗവർണറെ അറിയിക്കേണ്ടതിന്റെ ആവശ്യം എന്താണ്? ആരിഫ് മുഹമ്മദ് ഖാന്റെ അവകാശവാദങ്ങൾ തള്ളി മുൻ കേരളാ ഗവർണർ പി സദാശിവം; നിയമപരമായ ബാധ്യതകൾ ഇല്ലെന്ന് മുൻ അറ്റോണി ജനറലും; ഗവർണർ ആക്ടിവിസ്റ്റുകളുടെ റോളിൽ സ്വയം അവരോധിക്കുന്നത് അനുചിതമെന്ന് ദ ഹിന്ദു പത്രവും

കേന്ദ്രത്തിനെതിരെ ഹർജി നൽകാൻ ഗവർണറെ അറിയിക്കേണ്ട; മര്യാദയുടെ പേരിൽ വേണമെങ്കിൽ അറിയിക്കാമെന്ന് മാത്രം; ഗവർണർ എന്നത് കേന്ദ്രസർക്കാരിന്റെ പ്രതിനിധിയാണ്; കേന്ദ്രത്തിനെതിരെ സംസ്ഥാന സർക്കാർ കോടതിയെ സമീപിക്കുമ്പോൾ ഗവർണറെ അറിയിക്കേണ്ടതിന്റെ ആവശ്യം എന്താണ്? ആരിഫ് മുഹമ്മദ് ഖാന്റെ അവകാശവാദങ്ങൾ തള്ളി മുൻ കേരളാ ഗവർണർ പി സദാശിവം; നിയമപരമായ ബാധ്യതകൾ ഇല്ലെന്ന് മുൻ അറ്റോണി ജനറലും; ഗവർണർ ആക്ടിവിസ്റ്റുകളുടെ റോളിൽ സ്വയം അവരോധിക്കുന്നത് അനുചിതമെന്ന് ദ ഹിന്ദു പത്രവും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിന് എതിര് കേന്ദ്രസർക്കാറിനെതിരെ സുപ്രീംകോടതിയെ സമീപിച്ചതിന്റെ പേരിൽ കേരളാ സർക്കാറുമായി ഏറ്റുമുട്ടലിന്റെ വഴിയേ നീങ്ങുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഈ തർക്കം മുറുകവേ മുൻ ഗവർണറെ തള്ളി മുൻ ഗവർണർ റിട്ട. ജസ്റ്റിസ് പി സദാശിവം രംഗത്തെത്തി. ഇത്തരം സന്ദർഭങ്ങളിൽ മര്യാദയുടെ പേരിൽ വേണമെങ്കിൽ സർക്കാരിന് ഗവർണറെ അറിയിക്കാം. എന്നാൽ സ്യൂട്ട് ഹർജി നൽകുമ്പോൾ ഗവർണറെ അറിയിക്കണമെന്ന് നിർബന്ധമില്ലെന്ന് സദാശിവം പറഞ്ഞു.

ഭരണഘടനാ തലവൻ എന്ന നിലയിൽ മര്യാദയുടെ പേരിൽ സർക്കാരിന് ഗവർണറെ സമീപിക്കാം. ഒരു സുപ്രധാന നിയമനിർമ്മാണത്തിന്റെ കാര്യത്തിലും വേണമെങ്കിൽ ഗവർണറെ അറിയിക്കാം, ജസ്റ്റിസ് സദാശിവം പറഞ്ഞു. എന്നാൽ ഗവർണറെ അറിയിക്കണമെന്ന ഭരഘടനാപരമായ ബാധ്യത ഇല്ലെന്നാണ് നിയമവിദഗ്ദറും ചൂണ്ടിക്കാട്ടുന്നത്. ഗവർണർ എന്നത് കേന്ദ്രസർക്കാരിന്റെ പ്രതിനിധിയാണ്. കേന്ദ്രത്തിനെതിരെ സംസ്ഥാന സർക്കാർ കോടതിയെ സമീപിക്കുമ്പോൾ ഗവർണറെ അറിയിക്കേണ്ടതിന്റെ ആവശ്യമെന്താണ്. അത്തരം നിയമപരമായ ബാധ്യതകൾ ഇല്ലെന്ന് മുൻ അറ്റോണി ജനറൽ കെ പരാശരനും പ്രതികരിച്ചു.

തന്നെ അറിയിക്കാതെ സ്യൂട്ട് ഹർജി ഫയൽ ചെയ്ത സർക്കാറിന്റെ നടപടി ഭരണഘടനവിരുദ്ധമാണെന്ന നിലപാടിലാണ് ഗവർണർ ആരിഫ് ഖാൻ. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച സർക്കാരിന്റെ വിശദീകരണവും ഗവർണർ ആരിഫ് ഖാൻ തള്ളിയിരുന്നു. ഭരണഘടനാധികാരം നിയമങ്ങളും ചട്ടങ്ങളും ലംഘിക്കാനുള്ള അധികാരമല്ലെന്നും സർക്കാരിന്റെ ഒരു ന്യായീകരണവും സ്വീകാര്യമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം ആവർണർമാർ ആക്ടിവിസ്റ്റുകളുടെ റോളിൽ സ്വയം അവരോധിക്കുന്നത് അനുചിതമെന്ന് വിമർശിച്ച് ദ ഹിന്ദു പത്രം എഡിറ്റോറിയലും എഴുതി. തിങ്കളാഴ്ച പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് കേരള, പശ്ചിമ ബംഗാൾ ഗവർണർമാരുടെ പ്രകോപനപരമായ രാഷ്ട്രീയ നിലപാടിനെക്കുറിച്ച് വിമർശനമുള്ളത്. ''കേന്ദ്രസർക്കാർ പാസാക്കുന്ന നിയമങ്ങൾ സംരക്ഷിക്കേണ്ടതും നടപ്പാക്കുന്നെന്ന് ഉറപ്പാക്കേണ്ടതും തന്റെ കടമയാണെന്ന സംസ്ഥാന ഗവർണർ ആരിഫ് മൊഹമ്മദ് ഖാന്റെ പ്രസ്താവന സംശയാസ്പദമാണ്. ഗവർണർ പദവി കേവലം റബർ സ്റ്റാമ്പ് അല്ലെന്ന അദ്ദേഹത്തിന്റെ നിലപാട് അംഗീകരിക്കുന്നു. രാജ്യത്തിന്റെ ഭൂരിപക്ഷതാൽപ്പര്യം സംരക്ഷിക്കുകയെന്നതാണ് തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ ചുമതലയെന്ന് ഗവർണറും മറക്കരുത്.

പശ്ചിമ ബംഗാൾ ഗവർണർ ജഗ്ദീപ് ധൻകറാകട്ടെ മമത സർക്കാരുമായി കൊമ്പുകോർക്കാനുള്ള ഒരവസരവും പാഴാക്കുന്നില്ല. ബംഗാളിലേതിൽനിന്ന് വ്യത്യസ്തമായി കേരളത്തിലെ എൽഡിഎഫ് സർക്കാർ ഗവർണറുമായി ഏറ്റുമുട്ടൽ ഒഴിവാക്കാൻ പരമാവധി സംയമനം പാലിക്കുന്നു. എന്നാൽ, ഇരു സംസ്ഥാനത്തെയും ബിജെപി ഇതര രാഷ്ട്രീയ പാർട്ടികൾക്ക് ഗവർണർമാരുടെ പ്രകോപനപരമായ നിലപാടിൽ കടുത്ത അമർഷമുണ്ട്. അധികാരകേന്ദ്രീകരണം ലക്ഷ്യമാക്കിയ കേന്ദ്രസർക്കാരും ബിജെപി ഇതര കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളും തമ്മിൽ നിലനിൽക്കുന്ന ഭിന്നത രൂക്ഷമാക്കാന്മാത്രമേ ഗവർണർമാരുടെ ഇത്തരം നിലപാടുകൾ സഹായിക്കൂ.

ഏതെങ്കിലും ഒരു സംസ്ഥാന സർക്കാരിനെ ദുർബലപ്പെടുത്താൻ തങ്ങൾക്ക് വിധേയനായ ഗവർണറെ നിയോഗിക്കുന്നത് കേന്ദ്രസർക്കാരുകൾ എക്കാലത്തും സ്വീകരിച്ചുവന്ന ഉപായമാണ്. അതുകൊണ്ടുതന്നെ, സംസ്ഥാന സർക്കാർ- ഗവർണർ ഭിന്നത പുതുകഥയല്ല. എന്നാൽ, ചരിത്രത്തിലാദ്യമായി ഒരു കേന്ദ്രസർക്കാർ രാജ്യത്തിന്റെ നാനാത്വത്തോട് അസഹിഷ്ണുത പുലർത്തുന്നു. ഇതിനോട് ഐക്യപ്പെടുന്ന ഗവർണർമാരുടെ നിലപാടാണ് നിലവിലെ പ്രശ്നങ്ങളെ രൂക്ഷമാക്കുന്നത്.

കേന്ദ്രത്തിനും സംസ്ഥാനത്തിനും ഇടയിലുള്ള പാലമാകണം ഗവർണർ. സർക്കാരിന്റെ അധികാരത്തിൽ കടന്നുകയറുന്ന ഗവർണർമാർ കൂടുതൽ കുഴപ്പങ്ങൾ ഉണ്ടാക്കുകയേയുള്ളൂ. ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകൾക്ക് അവ അർഹിക്കുന്ന മര്യാദയും ബഹുമാനവും നൽകാൻ കേന്ദ്രസർക്കാരും തയ്യാറായേ മതിയാകൂ'- മുഖപ്രസംഗം പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP