1 usd = 72.21 inr 1 gbp = 88.57 inr 1 eur = 80.46 inr 1 aed = 19.66 inr 1 sar = 19.25 inr 1 kwd = 237.89 inr

Aug / 2019
26
Monday

ഹൃദയത്തിൽ പ്രണയം മൊട്ടിട്ടപ്പോൾ ഒരുമിച്ച് ജീവിക്കാൻ തടസ്സമായി നിന്നത് രാജ്യത്തെ നിയമം; പഠിച്ച പാഠങ്ങളെല്ലാം ഉപയോഗിച്ച് വാദിച്ച് 377-ാം വകുപ്പ് റദ്ദാക്കിയത് നൂറ്റാണ്ടുകളായി പാർശ്വവൽക്കരിക്കപ്പെട്ട ഒരു സമൂഹത്തിനാകെ വേണ്ടി; സ്വവർഗ്ഗ ലൈംഗികത കുറ്റകരമല്ലെന്ന വിധി നേടിയെടുത്ത മേനക ഗുരുസ്വാമിയും അരുന്ധതി കട്ജുവും ഇനി വിവാഹിതരാകുക നിയമപ്രകാരം തന്നെ

July 20, 2019 | 02:09 PM IST | Permalinkഹൃദയത്തിൽ പ്രണയം മൊട്ടിട്ടപ്പോൾ ഒരുമിച്ച് ജീവിക്കാൻ തടസ്സമായി നിന്നത് രാജ്യത്തെ നിയമം; പഠിച്ച പാഠങ്ങളെല്ലാം ഉപയോഗിച്ച് വാദിച്ച് 377-ാം വകുപ്പ് റദ്ദാക്കിയത് നൂറ്റാണ്ടുകളായി പാർശ്വവൽക്കരിക്കപ്പെട്ട ഒരു സമൂഹത്തിനാകെ വേണ്ടി; സ്വവർഗ്ഗ ലൈംഗികത കുറ്റകരമല്ലെന്ന വിധി നേടിയെടുത്ത മേനക ഗുരുസ്വാമിയും അരുന്ധതി കട്ജുവും ഇനി വിവാഹിതരാകുക നിയമപ്രകാരം തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ഉഭയകക്ഷി സമ്മതത്തോടെയുള്ള സ്വവർഗലൈംഗികത കുറ്റകരമാണെന്ന് പറഞ്ഞു വയ്ക്കുന്ന ഭരണഘടനയിലെ 377-ാം വകുപ്പ് സുപ്രീം കോടതി റദ്ദാക്കിയ ദിവസം. രാജ്യത്തെ ലൈംഗിക ന്യൂനപക്ഷങ്ങൾക്കെതിരെ നൂറ്റാണ്ടുകളിലൂടെ ഉറഞ്ഞു കൂടിയ വെറുപ്പ് കലർന്ന സദാചാരത്തിന് ഭരണഘടനയിൽ മാത്രമല്ല സമൂഹത്തിന്റെ ഒരിഴയിലും സ്ഥാനമില്ലെന്ന് സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് വിധിക്കുമ്പോൾ മഴവിൽ നിറത്തിൽ ആഘോഷങ്ങൾ പടർന്നു. കൊളോണിയൽ കാലഘട്ടത്തിൽ നിലവിൽ വന്ന സെക്ഷൻ 377 നെതിരെയുള്ള നിയമയുദ്ധത്തിൽ മുന്നണിപ്പോരാളികളായിരുന്നു അഭിഭാഷകരായ മേനക ഗുരുസ്വാമിയും അരുന്ധതി കാട്ജുവും. ഇരുവരും ഇനി ഇന്ത്യൻ നിയമത്തിനനുസരിച്ചു തന്നെ പങ്കാളികളായി ജീവിക്കും.

കോടതിയിൽ നേടിയെടുത്തിയ വിജയത്തിന് ഒരു വയസ്സാകുമ്പോൾ തങ്ങൾ പരസ്പരം പ്രണയിക്കുന്നവരാണെന്ന് അന്താരാഷ്ട്ര മാധ്യമത്തിനു നൽതിയ അഭിമുഖത്തിലൂടെ മേനക ഗുരുസ്വാമിയും അരുന്ധതി കാട്ജുവും വെളിപ്പെടുത്തുന്നു. സിഎൻഎൻ ന്റെ ഫരീദ് സക്കറിയയുമായുള്ള സംഭാഷണത്തിനിടെയാണ് അഭിഭാഷകർ മനസ്സു തുറന്നത്. തൊഴിൽപരമായ വിജയവും നേട്ടവും എന്നപോലെ തന്നെ അന്ന് കോടതിയിൽ തങ്ങളെത്തേടിയെത്തിയത് വ്യക്തിപരമായ വിജയവുമായിരുന്ന എന്ന് ഇവർ.

സ്വവർഗ ലൈംഗികത കുറ്റകരമാണെന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പ് എടുത്തുമാറ്റുന്നതുവരെ പോരാടിയ ഇരുവരുടെയും ചരിത്രവും ചെറുതല്ല. സുപ്രീംകോടതി ജസ്റ്റിസായിരുന്ന മാർക്കണ്ഡേയ കട്ജുവിന്റെ സഹോദരപുത്രിയാണ് അരുന്ധതി. മേനക, മുൻ പ്രധാനമന്ത്രി വാജ്‌പേയിയുടെ ഉപദേഷ്ടാവും ചിന്തകനുമായിരുന്ന മോഹൻ ഗുരുസ്വാമിയുടെ മകളാണ്.

2013 ൽ സെക്ഷൻ 377 നെതിരെ ഇവർ സമർപ്പിച്ച പരാതി കോടതി തള്ളിയിരുന്നു. പക്ഷേ അതിൽ നിരാശരാവതെ പോരാട്ടം തുടരാനായിരുന്നു തീരുമാനം. ഞങ്ങൾ അഭിഭാഷകരായി പ്രാക്ടീസ് ചെയ്യുന്ന കോടതി തന്നെ സ്വവർഗാനുരാഗികളെ രണ്ടാംകിട പൗരന്മാരായേ കാണാൻ സാധിക്കുവെന്ന് അന്ന് പറഞ്ഞത് വല്ലാത്ത ആഘാതമായിരുന്നു, കാട്ജു പറയുന്നു. 2013 ലെ പരാജയം അഭിഭാഷകരെന്ന പോലെ പൗരന്മാരായും വ്യക്തികളായുമുള്ള പരാജയം ആയിരുന്നുവെന്ന് ഗുരുസ്വാമി കൂട്ടിച്ചെർത്തു. ഒരു ക്രിമിനൽ ആയി കോടതിയിൽ മറ്റു കേസുകൾ വാദിക്കൻ പോകേണ്ടാതെ വരുന്നതിൽ സന്തോഷമുണ്ട്.

ഇന്ത്യയുടെ നീതിന്യായ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായ വിധിക്കു ശേഷം ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും ഇവരെത്തേടി അഭിനന്ദനങ്ങൾ ഒഴുകിയെത്തി. ടൈം മാഗസിൻ പുറത്തിറക്കിയ 2019 ൽ ലോകത്തെ ഏറ്റവും സ്വാധീനച്ച വ്യക്തികളുടെ ലിസ്റ്റിലും അരുന്ധതിയുടെയും മേനകയുടെയും പേരുകൾ ഇടം നേടി.

സ്വവർഗാനുരാഗത്തിനെതിരെ പോസ്റ്റ് കൊളോണിയൽ രാജ്യങ്ങളിൽ നിലവിലുള്ള നിയമങ്ങൾ എല്ലാം തന്നെയും കൊളോണിയൽ ഭരണകൂടം തങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചവയാണെന്ന് ഗവൺമെന്റകൾ തിരിച്ചറിയുകയും സ്വന്തം രാജ്യത്തിന്റെ സംസ്‌കാരവുമായോ ചരിത്രവുമായോ ്അവയ്ക്ക് ബന്ധമില്ലെന്ന് മനസ്സിലാക്കുകയും വേണം, ഇന്ത്യൻ സുപ്രീം കോടതിയുടെ വിധി മറ്റു രാജ്യങ്ങളിലെ ആളുകൾക്ക് ലിംഗനീതിക്കും അവകാശങ്ങൾക്കും വേണ്ടി പോരാടുവാൻ പ്രേരകമാകുമെന്നും അഭിഭാഷകർ പ്രതീക്ഷിക്കുന്നു.

സെക്ഷൻ 377 നെതിരെ രണ്ടു പതിറ്റാണ്ടോളം നീണ്ട നിയമ യുദ്ധത്തിന് തുടക്കും കുറിക്കുന്നത് 2001 ൽ നാസ് ഫൗണ്ടേഷൻ ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലൂടെയാണ്. സെക്ഷൻ 377 ന്റെ ഭരണഘടനാ സാധുതയെ വെല്ലുവിളിക്കുകയും സ്വവർഗലൈംഗികത നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയത് ഈ ഹർജി കോടതി 2003 ൽ തള്ളിയെങ്കിലും ഇതിനെതിരെ 2006 ൽ നാസ് ഫൗണ്ടേഷൻ സുപ്രീം കോടതിയെ സമീപിച്ചു. പുനപ്പരിശോധിക്കണമെന്ന നിർദ്ദേശവുമായി സുപ്രീംകോടതി ഡൽഹി ഹൈക്കോടതിയിലേക്ക് ഹര്ജി തിരിച്ചയച്ചു. 2009 ജൂലൈയിൽ ഭരണഘടന ഉറപ്പു നൽകന്ന ജീവിക്കുവാനും സ്വാതന്ത്യത്തിനും തുല്യതയ്ക്കുമുള്ള അവകാശങ്ങളെ 377 ലംഘിക്കുന്നുവെന്ന കണ്ട ഡൽഹി ഹൈക്കോടതി ഈ വകുപ്പ് റദ്ദാക്കുന്നതായി വിധി പ്രഖ്യാപിച്ചു.

എന്നാൽ 2013ൽ ഈ വിധിക്കെതിരെ വന്ന ഹരജികൾ പരിഗണിക്കവെ സുപ്രീംകോടതി, ഡൽഹി ഹൈക്കോടതിയുടെ വിധി നിലനിൽക്കില്ലെന്ന അനുമാനത്തിലാണ് എത്തിയത്. രാജ്യത്തെ LGBTQ സമൂഹത്തിനേറ്റ കനത്ത പ്രഹരമായി സുപ്രീം കോടതിയുടെ തീരുമാനം. 2016 ഏപ്രിലിൽ മേനക ഗുരുസ്വാമിയും അരുന്ധതി കാട്ജുവും ്അടങ്ങുന്ന അഭിഭാഷക സംഘം നർത്തകനായ നവ്തേജ് സിങ് ജോഹറിനും മറ്റു നാലുപേർക്കുമായി സെക്ഷൻ 377 നെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ റിട്ട് പെറ്റീഷൻ സമർപ്പിച്ചു.

2017 ഓഗസ്റ്റിൽ ആധാറിനെ സംബന്ധിച്ചുള്ള വിധിയിൽ സ്വകാര്യത മൗലികാവകാശമാണെന്നു പറഞ്ഞ സുപ്രീം കോടതി ഒരാളുടെ ലൈംഗിക ചായ്വ് അയാളുടെ സ്വകാര്യതയുടെ ഭാഗമാണെന്നും അതിന്മേലുള്ള വിവേചനങ്ങൾ അംഗീകരിക്കാനാവില്ലെന്നും പറഞ്ഞത് നിർണായകമായി. ഒടുവിൽ 2018 സെപ്റ്റംബറിൽ ജോഹർ സമർപ്പിച്ച പെറ്റീഷന് അനുകൂലമായി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുൾപ്പെട്ട അഞ്ചംഗ ബെഞ്ചിന്റെ പൂർണ പിന്തുണയോടെ വിധി വരുകയും സ്വവർഗ ലൈംഗികത ഇന്ത്യയിൽ കുറ്റകരമല്ലാതാവുകയും ചെയ്തു.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
എല്ലാം ശരിയാക്കാം എന്നു പറയുമ്പോഴും കാശുകൊടുക്കാൻ മടിച്ച് തുഷാർ വെള്ളാപ്പള്ളി; പണം ലഭിക്കാതെ യാതൊരു ഒത്തു തീർപ്പിനും ഇല്ലെന്ന് പറഞ്ഞ് നാസിൽ അബ്ദുല്ലയും; തുഷാർ വെള്ളാപ്പള്ളിയുടെ വണ്ടിചെക്ക് കേസ് കോടതിക്ക് പുറത്ത് ഒത്തു തീർപ്പാകാനുള്ള സാധ്യത മങ്ങുന്നു; അവസാന നിമിഷത്തെ പരിശ്രമവും പാളിയാൽ കോടതിയിൽ ഇന്ന് തെളിവെടുപ്പ് നടക്കും; ജാമ്യത്തിനായി ഉടൻ പണം നൽകിയ യൂസഫലി കൂടുതൽ തുക നൽകില്ലെന്ന നിലപാടിൽ; കേസ് തുടർന്നാൽ തുഷാർ നാട്ടിലെത്തുന്നത് വൈകും
രാത്രിയിൽ പറന്നെത്തിയപ്പോൾ മുതൽ കൈ കൊടുക്കാൻ നേതാക്കളുടെ തിരക്ക്; ഗ്രൂപ്പ് ഫോട്ടോയിൽ ട്രംപിനും മെർകലിനും തൊട്ട് പിന്നിൽ; ട്രംപുമായി ഇന്ന് വിശദമായി ചർച്ച; ലോകത്തെ അതിസമ്പന്നരായ ഏഴ് രാജ്യങ്ങൾ യോഗം ചേർന്നപ്പോൾ പ്രത്യേക അതിഥിയായി ക്ഷണിക്കപ്പെട്ട മോദി ഫ്രാൻസിലെ ചെറുനഗരത്തിൽ താരമായി ഓടി നടക്കുമ്പോൾ
പ്രസവത്തിന് പ്രവേശിപ്പിക്കപ്പെട്ട യുവതിക്ക് കിട്ടിയത് പത്ത് ലക്ഷത്തിന്റെ ബില്ല്! വിശന്ന് കരഞ്ഞ കുഞ്ഞിന് മുലപ്പാലിന് പകരം പൊടി കലക്കി നൽകിയതിന് നാൽപ്പത്തി നാലായിരത്തിന് മുകളിലുള്ള ബില്ല്; വെന്റിലേറ്ററിലായ യുവതിക്ക് ഓപ്പൺ സർജറി നടത്തിയത് മൂന്ന് തവണ; മകൾക്കുണ്ടായ അവസ്ഥയിൽ വിങ്ങിപ്പൊട്ടി പിതാവ്; ആശുപത്രിയുടെ അനാസ്ഥയ്ക്കെതിരെ പോരാടാനിറങ്ങിയ പിതാവിനെതിരെ പരാതി നൽകി ആശുപത്രി അധികൃതരും; കാക്കനാട് സൺറൈസ് ഹോസ്പിറ്റലിനെതിരെ ഉയരുന്നത് ഗുരുതര പരാതികൾ
യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് നെയ്യാറ്റിൻകരയിൽ; വീട് കത്തുന്നത് കണ്ട് ഓടി എത്തിയ നാട്ടുകാർ കണ്ടത് തീപ്പൊള്ളലേറ്റ ഭർത്താവിനേയും കാറിൽ സുരക്ഷിതനായിരിക്കുന്ന അഞ്ച് വയസുകാരൻ മകനേയും; മകനെ സുരക്ഷിതമായി കാറിൽ ഇരുത്തിയ ശേഷം ആത്മഹത്യ ചെയ്തതാണെന്ന് പ്രാഥമിക നിഗമനം; യുവതിയുടെ മരണത്തിൽ നടുങ്ങി അമരവിള
പരമോന്നത നീതിപീഠം അംഗീകരിച്ചത് 1934 ലെ ഭരണഘടനയാണ്; നീതിപീഠത്തിന്റെ വിധി നടപ്പാക്കുക എന്നതു തന്നെയാണ് നിലപാട്: നമ്മുടെ സഭ വർഷങ്ങളായി നേരിട്ടു കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാകണം; അതിന് നമ്മൾക്ക് ഒറ്റക്കെട്ടായി മുന്നോട്ടു പോകണം; ഓസിവൈഎം വാർഷിക ക്യാമ്പ് വേദിയിലെ വീണാ ജോർജ് എംഎൽഎയുടെ പ്രസംഗത്തിൽ ക്ഷുഭിതരായി യാക്കോബായ വിഭാഗം: ലോക്സഭാ തെരഞ്ഞെടുപ്പിൽ സർക്കാരിനും വീണയ്ക്കുമൊപ്പം നിന്നതിന്റെ പ്രതിഫലമോ എന്ന് ചോദ്യം
2000ൽ നാവായിക്കുളത്ത് നിക്കാഹ്; രണ്ടാം ഗർഭം അലസിപ്പിച്ചത് തന്നിഷ്ട പ്രകാരം; പുരുഷ സുഹൃത്തുക്കളുമായുള്ള ഭാര്യയുടെ സൗഹൃദം ബഹറിനിലെ ബിസിനസിനെ തകർത്തു; യുഎഇയിൽ നിഷേധിച്ചത് ഭർത്താവിന്റെ അവകാശങ്ങൾ; തിരുവനന്തപുരത്ത് നിശാ ക്ലബ്ബുകളിൽ ഉല്ലസിപ്പിച്ചപ്പോൾ തകർന്നത് തന്റെ ജീവിതം; ശ്രീറാമുമായുള്ള അപകടത്തെ കുറിച്ച് ചോദിച്ചപ്പോൾ കിട്ടിയത് അസഭ്യം; വഫായ്‌ക്കെതിരെ വിവാഹ മോചന ഹർജിയിൽ ഭർത്താവ് ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ; ഏഷ്യാനെറ്റ് ന്യൂസിലെ അഭിമുഖ വാദമെല്ലാം പൊളിയുമ്പോൾ
ഈ സ്ത്രീയുണ്ടല്ലോ... ഷാനി പ്രഭാകരൻ താങ്കളിലേക്ക് ചീറ്റിയത് ദേശീയ മാധ്യമങ്ങൾ എല്ലാം ചേർന്ന് ചീറ്റിയതതിലും അധികം വിഷമാണ്! താങ്കളെ കുറിച്ച് സ്വാഗത പ്രസംഗത്തിൽ ഇവർ നല്ലത് പറയുന്നത് കേട്ടാൽ ഞങ്ങൾക്ക് ചർദ്ദിക്കാൻ വരും! മനോരമ കോൺക്ലേവിൽ പങ്കെടുക്കാൻ മോദി എത്തുമെന്ന നിഷാ പുരുഷോത്തമന്റെ ട്വീറ്റ് പിൻവലിച്ചതിലും ആശ്വാസം കണ്ട് പരിവാറുകാർ; മനോരമ ന്യൂസിന്റെ പരിപാടിയിൽ പ്രധാനമന്ത്രി എത്തുമോ? ആർഎസ്എസ് ഉയർത്തുന്നത് അതിശക്തമായ പ്രതിഷേധം
കുടുംബജീവിതത്തെക്കുറിച്ചും സ്ത്രീപുരുഷബന്ധത്തെക്കുറിച്ചും ടി വി ഷോയിൽ ഒരു കൊച്ചുകുട്ടിയുടെ ചോദ്യത്തിന് മറുപടി കൊടുത്ത അന്നേ ഞാൻ നിങ്ങളെ വിലയിരുത്തിയിരുന്നു; പരസ്യപ്പെടുത്താൻ മേലാത്ത നിങ്ങൾ പറയുന്ന അനേക കാര്യം വെളിപ്പെടുത്തൂ... വെല്ലുവിളിക്കുന്നു; ചാനലിൽ വന്ന് അലക്കാൻ കഴിയാത്ത ഒത്തിരി കാര്യങ്ങൾ അധികാരികളുടെയും തന്റെയും കൈവശമുണ്ടെന്ന് വാദിച്ച ഫാ.ജോസഫ് പുത്തൻപുരയ്ക്കലിനെതിരെ സിസ്റ്റർ ലൂസി കളപ്പുര
ഇസ്ലാമികമല്ലാത്ത ജീവിതരീതി; പരപുരുഷ ബന്ധം; അനുമതിയില്ലാതെ വിദേശയാത്രകൾ; തന്റെ ചെലവിൽ വാങ്ങിയ കാർ സ്വന്തം പേരിൽ രജിസ്റ്റർ ചെയ്ത് ഇഷ്ടാനുസരണം രഹസ്യയാത്രകൾ; വഴിവിട്ട ജീവിതം ചോദ്യം ചെയ്തപ്പോൾ പറഞ്ഞത് തന്റെ കാര്യങ്ങളിൽ ഇടപെട്ടാൽ പാഠം പഠിപ്പിക്കുമെന്ന്; വഫയ്ക്ക് കേരളത്തിലുള്ളത് ഉന്നത ബന്ധങ്ങളെന്നും വിവാഹമോചന ഹർജിയിൽ ആരോപണം; ഫിറോസ് വിവാഹ മോചനത്തിന്; ശ്രീറാമിനൊപ്പം സഞ്ചരിച്ച വഫ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞതെല്ലാം പച്ചക്കള്ളം
നിന്റെ തന്ത കറിയ തന്നെയാണെങ്കിൽ കിട്ടിയ അടിയുടെയും ഇടിയുടെയും നിലവിളിയുടെയും വീഡിയോ പുറത്തുവിടെടാ...ഊളെ എന്ന തെറ്റിദ്ധരിപ്പിക്കൽ പോസ്റ്റുമായി പ്രീജിത്ത് രാജ്; രഹസ്യ ക്യാമറ വെച്ചെന്ന് പരസ്യമായി വിളിച്ചു പറയുന്ന 'സ്‌കങ്കറിയ' പേടിയുടെ അവസ്ഥാന്തരമെന്ന് ദീപാ നിശാന്ത്; നാണമില്ലാത്തവന്റെ ആസനത്തിൽ ആൽ മുളച്ചാൽ അതുമൊരു തണൽ എന്ന് സുനിതാ ദേവദാസിന്റെ ഉപദേശവും: വിനു ജോണിനെ കടന്നാക്രമിക്കുന്നവർ മറുനാടനേയും വെറുതെ വിടുന്നില്ല; വ്യാജ ആരോപണവുമായി വീണ്ടും സൈബർ സഖാക്കൾ
അടിയന്തര ബ്രേക്കിങ്! അയൽവാസിയെ കേറിപ്പിടിച്ചതിന് വിനു വി ജോൺ എന്നയാളെ നാട്ടുകാർ എടുത്തിട്ട് പെരുമാറി: ചാനൽ അവതാരകനെതിരെ വ്യാജ വിവരം പോസ്റ്റ് ചെയ്തത് ഡിവൈഎഫ്‌ഐയുടെ താനൂർ മേഖലാ സെക്രട്ടറി; അപമാനിക്കൽ പോസ്റ്റിനെതിരെ ഡിജിപിക്ക് പരാതി നൽകാൻ ഏഷ്യാനെറ്റ് ന്യൂസ് മാധ്യമ പ്രവർത്തകൻ; സഖാക്കളുടെ സൈബർ ഗുണ്ടായിസത്തിന്റെ വികൃത മുഖം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; കേസും അറസ്റ്റും ഒഴിവാക്കാൻ ന്യായീകരണത്തിന്റെ പുതു തന്ത്രവുമായി ഷിഹാബ് അമനും
ഒരുകോടി ദിർഹം കൊടുക്കാതെ ചെക്ക് കൊടുത്ത് പറ്റിച്ചു; പത്ത് വർഷമായി ചോദിച്ചിട്ടും തിരിച്ച് തന്നില്ല; ചർച്ച ചെയ്ത് പരിഹരിക്കാം എന്ന് പറഞ്ഞ് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യിപ്പിച്ചു; ബിഡിജെഎസ് ചെയർമാനും വെള്ളാപ്പള്ളിയുടെ മകനുമായ തുഷാർ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത് അജ്മാൻ പൊലീസ്; തുഷാറിനെ പുറത്തിറക്കാൻ ഗൾഫിലെ പ്രമുഖ മലയാളി വ്യവസായികളെല്ലാം പാഞ്ഞെത്തിയെങ്കിലും പരാതിക്കാരനായ നാസിൽ അബ്ദുള്ള ഉറച്ച് നിന്നതിനാൽ തുഷാറിനെ ഇരുമ്പഴിക്കുള്ളിൽ അടച്ച് യുഎഇ പൊലീസ്
സങ്കടം പറയാൻ വന്ന വയോധികയോട് കയർത്ത് മുഖ്യമന്ത്രി; കൈതട്ടിമാറ്റി.. ഇരിക്കവിടെ പോയി..ഇരിക്കവിടെ എന്ന് കയർക്കുന്ന വീഡിയോയുടെ സത്യാവസ്ഥ എന്ത്? സംഭവം കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ; ആവശ്യങ്ങൾ ആദ്യം ചിരിച്ചുകൊണ്ടുകേൾക്കുന്ന പിണറായി പ്രകോപിതനായത് കൈവിടാതെ സംസാരം തുടർന്നപ്പോൾ; വയോധികയ്ക്ക് മാനസിക അസ്വാസ്ഥ്യമെന്ന് പൊലീസ് ഭാഷ്യം; സോഷ്യൽ മീഡിയയിലെ വിമർശനം കാര്യമറിയാതെയെന്ന് വാദം; വിവാദം ഇങ്ങനെ
വിവാഹം കഴിഞ്ഞ അബുദാബിക്കാരി! ആഗ്രഹിച്ചത് കേരളത്തിലെ ഉന്നതരുടെ അടുത്ത സുഹൃത്താകാൻ; മോഡലായി തിളങ്ങിയതും സ്വപ്‌ന സമാനമായ സൗഹൃദങ്ങളുടെ കാവൽക്കാരിയാകാൻ; ശ്രീറാം വെങ്കിട്ടരാമനൊപ്പം ഉണ്ടായിരുന്നത് മലയാളിയായ പ്രവാസി യുവതി തന്നെ; ആഘോഷിച്ചത് കൂട്ടുകാരന്റെ പഠനം കഴിഞ്ഞുള്ള മടങ്ങി വരവും; നിവർത്തിയില്ലാതെ ഐഎഎസ് സുഹൃത്തിനെ തള്ളി പറഞ്ഞ് ഒടുവിൽ മലക്കം മറിച്ചിൽ; മ്യൂസിയത്തെ അപകടത്തിൽ വിവാദത്തിലാകുന്നത് വാഫാ ഫിറോസ് എന്ന പട്ടം മരപ്പാലത്തുകാരി
ശബരിമല ഓപ്പറേഷന് ചുക്കാൻ പിടിച്ച എസ്‌പി ഹരിശങ്കർ ഐപിഎസിന്റെ അമ്മായിഅപ്പൻ; ഇടതുപക്ഷത്തോട് അടുപ്പമുള്ള പഴയ എസ് എൻ ഡി പി നേതാവ്; മേൽപ്പാലത്തിൽ ക്രമക്കേട് കണ്ടെത്തിയ അസിസ്റ്റന്റ് ഏക്‌സിക്യുട്ടീവ് എൻജിനിയർ ചർച്ചയാക്കിയത് എം സി റോഡിൽ കോട്ടയം സംക്രാന്തിയിലെ പാലം കുളമാക്കിയ കോൺട്രാക്ടറുടെ മറ്റൊരു കള്ളക്കളി; ശ്രീധന്യയും കളിമാനൂർ ചന്ദ്രബാബുവും സുധാകര മന്ത്രിക്ക് വേണ്ടപ്പെട്ടവർ; വൈറ്റിലയിൽ സത്യം മറയ്ക്കാൻ ശ്രമിക്കുന്നത് സിപിഎം ബന്ധമുള്ള അതിവിശ്വസ്തനെ രക്ഷിച്ചെടുക്കാൻ തന്നെ
ചതിച്ചതാണ്.. എന്നെ ചതിച്ചതാണ്; ചാനൽ പരിപാടിക്കിടെ കുടിവെള്ളം എന്നപേരിൽ എല്ലാവർക്കും കൊടുക്കുന്ന ഗ്ലാസിന് പകരം എനിക്ക് വേറൊരു ഗ്ലാസിൽ എന്തോ തന്നു; പിന്നീട് ഞാൻ പറഞ്ഞതൊന്നും സ്വബോധത്തോടെയല്ല; പരിപാടി കഴിഞ്ഞ് അരമണിക്കൂർ കഴിഞ്ഞിട്ടും തലയുടെ മത്ത് മാറിയിട്ടില്ല; ഈ ചാനൽ പരിപാടിയിൽ ഞാൻ പറഞ്ഞതൊക്കെ ഈ രീതിയിലെ കാണാവൂ എന്ന് മോഹനൻ വൈദ്യർ; ട്വന്റിഫോർ ന്യൂസിലെ ജനകീയകോടതി പരിപാടിയിൽ ഉത്തരം മുട്ടിയപ്പോൾ പുതിയ അടവുമായി വിവാദ ചികിൽസകൻ
അടിച്ചു പൂസായി കാൽ നിലത്തുറയ്ക്കാത്ത നിലയിൽ കാറിൽ നിന്ന് ഇറങ്ങിയത് മൂന്നാറിനെ വിറപ്പിച്ച ഐഎഎസുകാരൻ; ഒപ്പം ഉണ്ടായിരുന്നത് പെൺ സുഹൃത്തും; വണ്ടിയോടിച്ചത് താനല്ല കൂട്ടുകാരിയാണെന്ന് പറഞ്ഞിട്ടും സ്ത്രീയുടെ മെഡിക്കൽ എടുക്കാൻ പോലും മടിച്ച് പൊലീസ്; ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ചു കൊന്നത് തലസ്ഥാനത്തെ സൗമ്യനായ പത്രക്കാരനെ; സിറാജിലെ ബഷീറിന്റെ ജീവനെടുത്തത് അമിത വേഗതയിലെ അലക്ഷ്യമായ ഡ്രൈവിങ്; മ്യൂസിയത്തെ ആക്‌സിഡന്റിൽ ഇനി നിർണ്ണായകം സിസിടിവി
റിട്ട.ഐഎഎസ് ഉദ്യോഗസ്ഥന്റെ കൈയിലെ രേഖ പുറത്ത്; ഓർത്തഡോക്‌സ്-യാക്കോബായ സഭാതർക്കത്തിൽ വൻവഴിത്തിരിവ്; 1934ലെ ഭരണഘടനയുടെ കയ്യെഴുത്ത് പ്രതി കോടതിയിലും മന്ത്രിസഭാ ഉപസമിതിയിലും സമർപ്പിച്ച് യാക്കോബായ സഭ; അവകാശവാദം ഭരണഘടനയുടെ യഥാർഥ കോപ്പിയെന്ന്; ഭരണഘടന അന്ത്യോഖ്യാ പാത്രിയർക്കീസിന്റെ യഥാർത്ഥ അധികാരങ്ങൾ വിശദീകരിക്കുന്നതെന്ന് യാക്കോബായ സഭ; ഓർത്തഡോക്‌സ് സഭ അസൽ ഹാജരാക്കാതെ ഏകപക്ഷീയമായി ഭരണഘടന ഭേദഗതി ചെയ്‌തെന്ന വാദത്തിന് ഇനി ചൂടുകൂടും
ശ്രീറാം വെങ്കിട്ടരാമന്റെ അപകടത്തിൽ ഹണി ട്രാപ്പ് മണക്കുന്നു; വഫയുടെ ഉന്നത ബന്ധങ്ങളും മുഖ്യമന്ത്രിയുടെ നിലപാടും വ്യക്തമാക്കുന്നത് ചതിക്കപ്പെട്ടുവെന്ന് തന്നെ; വാഹനം ഓടിച്ചത് ശ്രീറാം തന്നെയോ എന്ന വിഷയം വീണ്ടും ചർച്ചയാകുന്നു; ശ്രീറാമിന്റെ പാർട്ടിയിൽ വഫയും ഉണ്ടായിരുന്നുവെന്ന് സംശയിച്ച് പൊലീസ്; മെറിൻ ജോസഫിന്റെ ദുരൂഹമായ ഇടപെടലും ചർച്ചയാകുന്നു; മാധ്യമ പ്രവർത്തകൻ ബഷീറിന്റെ അപകട മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം അജ്ഞാതമോ?
കവടിയാറിൽ ശ്രീറാമും വഫയും നിൽക്കുന്നത് കണ്ട് ബഷീർ ഫോട്ടോ എടുത്തു? വൈരാഗ്യം തീർക്കാൻ പിന്തുടർന്ന് കാറിടിച്ചു കൊലപ്പെടുത്തിയതോ? മരിച്ച മാധ്യമ പ്രവർത്തകന്റെ മൊബൈൽ അപ്രത്യക്ഷമായതും ദുരൂഹം; ഒന്നര കിലോമീറ്റർ ദൂരത്തെ ക്യാമറകളെല്ലാം ഒരേസമയം കണ്ണടച്ചതും സംശയകരം; ശ്രീറാമിനെ കുടിപ്പിച്ച് ബോധം കെടുത്തിയത് ജില്ലാ കളക്ടറോ? മദ്യപരിശോധന താമസിപ്പിച്ചതും ജില്ലാ മജിസ്‌ട്രേട്ടെന്ന് ആരോപണം; മെറിൻ ജോസഫിന് പിന്നാലെ ഗോപാലകൃഷ്ണൻ ഐഎഎസും സംശയ നിഴലിൽ; പകച്ച് പൊലീസും
കെട്ടിടത്തിനകത്ത് എന്തായിരുന്നു പണി? മഴയും തണുപ്പും ആസ്വദിക്കാനെത്തിയതാണോ? ഞങ്ങളോടും സഹകരിച്ചിട്ട് പോയാൽ മതി; കയർത്തതോടെ കൈയേറ്റം; സിഫ്റ്റ് കാറിൽ നേതാക്കളെത്തിയത് കോളേജ് കെട്ടിടത്തിന് പുറത്തെ ഒഴിഞ്ഞ കോണിൽ മദ്യപിച്ച് ആർത്തുലസിക്കാൻ; മഴപ്പേടിയിൽ ഫയലുകൾ ഭദ്രമാക്കാൻ ഭർത്താവിനൊപ്പം എത്തിയ ജീവനക്കാരിക്ക് നേരെ സഖാക്കൾ നടത്തിയത് സദാചാരത്തിന്റെ വികൃത മുഖം; പൊലീസ് ശ്രമം സിപിഎമ്മുകാരെ രക്ഷിക്കാനും; പരുമലയിൽ ഹരികുമാറും അനൂപും വില്ലന്മാരാകുമ്പോൾ
2000ൽ നാവായിക്കുളത്ത് നിക്കാഹ്; രണ്ടാം ഗർഭം അലസിപ്പിച്ചത് തന്നിഷ്ട പ്രകാരം; പുരുഷ സുഹൃത്തുക്കളുമായുള്ള ഭാര്യയുടെ സൗഹൃദം ബഹറിനിലെ ബിസിനസിനെ തകർത്തു; യുഎഇയിൽ നിഷേധിച്ചത് ഭർത്താവിന്റെ അവകാശങ്ങൾ; തിരുവനന്തപുരത്ത് നിശാ ക്ലബ്ബുകളിൽ ഉല്ലസിപ്പിച്ചപ്പോൾ തകർന്നത് തന്റെ ജീവിതം; ശ്രീറാമുമായുള്ള അപകടത്തെ കുറിച്ച് ചോദിച്ചപ്പോൾ കിട്ടിയത് അസഭ്യം; വഫായ്‌ക്കെതിരെ വിവാഹ മോചന ഹർജിയിൽ ഭർത്താവ് ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ; ഏഷ്യാനെറ്റ് ന്യൂസിലെ അഭിമുഖ വാദമെല്ലാം പൊളിയുമ്പോൾ