1 usd = 71.52 inr 1 gbp = 91.23 inr 1 eur = 78.92 inr 1 aed = 19.47 inr 1 sar = 19.07 inr 1 kwd = 235.41 inr

Oct / 2019
16
Wednesday

മദ്യപിച്ചു സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സംഭവം: പത്രപ്രവർത്തകനെതിരെ വാർത്ത എഴുതിയ മറുനാടനെതിരെ തെറി വിളിയുമായി പത്രക്കാർ രംഗത്ത്

September 22, 2015 | 12:45 PM IST | Permalinkമദ്യപിച്ചു സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സംഭവം: പത്രപ്രവർത്തകനെതിരെ വാർത്ത എഴുതിയ മറുനാടനെതിരെ തെറി വിളിയുമായി പത്രക്കാർ രംഗത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോകത്തെ ഏത് നിസ്സാര സംഭവവും വാർത്ത ആക്കുന്ന പത്രക്കാർ അവർക്കെതിരെയുള്ള എത്ര വലിയ കുറ്റകൃത്യങ്ങളും കണ്ടില്ലെന്ന് നടക്കും. എന്നാൽ അർക്കെതിരെ വാർത്ത എഴുതാൻ ആരെങ്കിലും ധൈര്യം കാട്ടിയാൽ അവരെ വളഞ്ഞിട്ട് ആക്രമിക്കുകയും ചെയ്യും. ട്രയിനിൽ വച്ച് സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ മാദ്ധ്യമ പ്രവർത്തകനായ അർജ്ജുൻ ദാസിനെ അറസ്റ്റ് ചെയ്ത വിവരം റിപ്പോർട്ട് ചെയ്ത മറുനാടനെതിരെ ഒരു വാഭാഗം പ്ത്രക്കാർ ഉറഞ്ഞു തുള്ളുകയാണ്. അർജ്ജുൻ ദാസ് നിരപരാധി ആണെന്നും മറുനാടൻ നുണ എഴുതുകയാണെന്നും ആരോപിച്ചാണ് ഇവർ രംഗത്തുള്ളത്.

ഇതു സംബന്ധിച്ച് മറുനാടൻ മലയാളിയും മറ്റ് ചില ഓൺലൈൻ മാദ്ധ്യമങ്ങളും വാർത്ത നൽകിയിരുന്നു. ഒൺഇന്ത്യായെന്ന പോർട്ടലും ഇക്കാര്യം വിശദീകരിച്ച് വർത്ത ഫോട്ടോ സഹിതം നൽകി. തീവണ്ടിയിൽ മദ്യപിച്ച് ബഹളുമുണ്ടാക്കുകയും സ്ത്രീ യാത്രക്കാരോട് അപമര്യാദയായി പെരുമാറുകയും ചെയ്ത മാദ്ധ്യമ പ്രവർത്തകനാണ് കുടുങ്ങിയത്. വിവരമറിഞ്ഞെത്തിയ റെയിൽവേ പൊലീസിനോടും ഇയാൾ തട്ടിക്കയറി. തുടർന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെ മാദ്ധ്യമ പ്രവർത്തകനായ അർജ്ജുൻ ദാസിനെ ആണ് ഷോറണൂർ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയത് 363ാം വകുപ്പ് പ്രകാരമാണ് അർജ്ജുൻ ദാസിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത് റെയിൽവേ പൊലീസ് എസ്‌ഐ ഗോപകുമാർ വൺഇന്ത്യയോട് പറഞ്ഞുവെന്ന തരത്തിലായിരുന്നു വാർത്ത.

കേരള പത്രപ്രവർത്തക യൂണിയന്റെ സംസ്ഥാന സമ്മേളത്തിൽ പങ്കെടുത്ത് കാസർകോട് നിന്ന് മടങ്ങുകയായിരുന്നു അർജ്ജുൻ ദാസ്. മാവേലി എക്സ്‌പ്രസ്സിൽ ആയിരുന്നു യാത്ര. മദ്യപിച്ച് ബഹളം വച്ച ഇയാൾ സ്ത്രീയാത്രക്കാരോട് തീർത്തും മോശമായ രീതിയിലാണ് പെരുമാറിയതെന്നാണ് അറിയുന്നത്. തുടർന്ന് യാത്രക്കാരിൽ ഒരാളാണ് റെയിൽവേ പൊലീസിന്റെ കൺട്രോൾ റൂമിൽ വിവരം അറിയിക്കുന്നത്. പൊലീസ് എത്തിയപ്പോൾ പൊലീസിനോടും ഇയാൾ തട്ടിക്കയറി. മാദ്ധ്യമ പ്രവർത്തകനാണെന്ന് പറഞ്ഞ് പൊലീസിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. മംഗളത്തിലായിരുന്നു അർജ്ജുൻ ദാസ് ജോലി ചെയ്തിരുന്നത്. പിന്നീട് ബുള്ളറ്റ്, മാതൃമലയാളം എന്നീ പത്രങ്ങളിലും ജോലി ചെയ്തിട്ടുണ്ടെന്നും വൺ ഇന്ത്യയും പറയുന്നു. ഇതിലും സ്ത്രീകളോട് അപമര്യാധയായി പെരുമാറിയെന്ന് വ്യക്തമായി തന്നെ പറയുന്നു. എന്നിട്ടും വിശദമായി വാർത്ത നൽകിയ മറുനാടനെ മാത്രമാണ് തിരുവനന്തപുരത്തെ പത്രപ്രവർത്തകർ കടന്നാക്രമിക്കുന്നത്.

മാദ്ധ്യമ പ്രവർത്തകനായ വി എസ് ശ്യാംലാലാണ് ഇതു സംബന്ധിച്ച ചർച്ച തുടങ്ങി വച്ചത്. മാതൃമലയാളത്തിലെ അർജ്ജുൻദാസിനെ സംബന്ധിച്ചാണ് വാർത്ത. ഒപ്പം അർജ്ജുന്റെ ചിത്രവുമുണ്ട്. അർജ്ജുൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു എന്നത് ശരിയാണ്. പക്ഷേ, അതിനു കാരണമായി ഷാജൻ ചെലുത്തിയ ഭാവന അപാരം. യഥാർത്ഥ സംഭവം ഇങ്ങനെ. അർജ്ജുനൊപ്പം ആ ബോഗിയിൽ യാത്രക്കാരായുണ്ടായിരുന്ന തിരുവനന്തപുരത്തെ എന്റെ പത്രപ്രവർത്തക സുഹൃത്തുക്കളിൽ നിന്നറിഞ്ഞത്: കാസർകോട് കേരളാ പത്രപ്രവർത്തക യൂണിയൻ സമ്മേളനം കഴിഞ്ഞ് മടങ്ങുന്ന വഴിയിൽ മാവേലി എക്സ്‌പ്രസ്സിലാണ് സംഭവം. തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയ്ക്ക് പോകുന്ന ഒരു കുടുംബത്തിലെ അംഗത്തിനായി അർജ്ജുൻദാസ് തന്റെ സീറ്റ് ഒഴിഞ്ഞുനൽകി. എന്നാൽ റിസർവേഷൻ ഇല്ലാതിരുന്ന ആ കുടുംബത്തിന് ടിക്കറ്റ് എക്‌സാമിനറുടെ നിർദ്ദേശപ്രകാരം കോഴിക്കോട് ഇറങ്ങേണ്ടിവന്നു. ഇതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് വഴിവിട്ട സംസാരത്തിലേക്കും ബഹളത്തിലേക്കും പൊലീസ് ഇടപെടലിലേക്കും എത്തിയതെന്നാണ് ശ്യാംലാലിന്റെ വിശദീകരണം.

ഈ വാർത്തയുമായി ബന്ധപ്പെട്ട് ചില വിശദീകരണങ്ങൾ അർജുൻ ദാസും പോസ്റ്റ് ചെയ്തിട്ടുണ്ട്. എല്ലാം മറുനാടൻ ഉണ്ടാക്കിയത് എന്ന തരത്തിലാണ് അത്. തന്റെ ഭാഗങ്ങൾ ന്യായീകരിക്കുകയും ചെയ്യുന്നു. ഒരാൾക്ക് സഹായമാകാൻ ചെയ്ത കാര്യങ്ങളാണ് വിവാദങ്ങൾക്ക് തുടക്കമിട്ടതെന്നും പറയുന്നു. ഒടുവിൽ ഇങ്ങനേയും. എനിക്കെതിരെ (118മകെപി ആക്ട് മര,േ353 ഐപിസി) തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തായി അറിയാൻ കഴിഞ്ഞു. 118 കെപി ആക്ട് എന്നത് മദ്യപിച്ച് പൊതു സ്ഥലത്ത് ബഹളം വച്ചുവന്നതും 353ഐപിസി കൃതൃനിർവഹണത്തിൽ തടസമുണ്ടാക്കുകയും പൊലീസിനെ ദേഹോപദ്രവം ഏൽപ്പിച്ചുവെന്നുമായിരുന്നു. എന്നാൽ ഷാജൻ സ്‌കറിയുടെ വാർത്തയിൽ മദ്യപിച്ചിരുന്നുവെന്നും സ്ത്രീകളോട് മോശമായി പെരുമാറിയതിനു പരാതി നൽകിയെന്നായിന്നു. അത്തരം ഒരു പരാതിയും എനിക്കെതിരെ ആ സ്റ്റേഷിനിൽ ഉണ്ടായിരുന്നില്ല. മദ്യപിച്ചതിന് കേസ് ചുമത്തിയ പൊലീസ് ഇതുമായി ബന്ധപ്പെട്ട് രക്തപരിശോധനയോ, മറ്റു പരിശോധനകളോ നടത്താതെയാണ് എനിക്കെതിരെ ചാർജ്ജ് ചുമത്തിതെന്നും അർജുൻ ദാസ് പറയുന്നു.

ട്രയിനിലെ തന്റെ മഹാമനസ്‌കത വിശദീകരിച്ച് പോസ്റ്റ് അർജുൻ ദാസ് ഇടുമ്പോൾ നിർണ്ണായകമായ ചോദ്യവും ഒരാൾ കമന്റ് ബോക്‌സിൽ ഉയർത്തുന്നു. അൻസീർ സലിം ചോദിക്കുന്ന ഇങ്ങനെയാണ്- നിങ്ങൾക്ക് അപകടം പറ്റിയിട്ട് കൂടെ ഉണ്ടായിരുന്നവർ ഷൊർണ്ണൂർ ഇറങ്ങിയോ? അതിനും അർജുൻ ദാസ് മറുപടി പറയുന്നു-ഇല്ല. ഇതിനോട് നല്ല കൂട്ടുകാർ എന്നും അൻസീർ സലിം പ്രതികരിക്കുന്നു. കണ്ണൂരിലെ പത്രപ്രവർത്തക യൂണിയന്റെ സമ്മേളനത്തിന് ശേഷം വരുമ്പോഴാണ് വിവാദങ്ങൾ ഉണ്ടാകുന്നത്. ഈ ട്രയിനിൽ തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള നിരവധി പത്രപ്രവർത്തകർ ഉണ്ടായിരുന്നു. അതിൽ മിക്കവരും തിരുവനന്തപുരത്ത് അർജുൻ ദാസിനെ അറിയാവുന്നവരും. അവരാരും ഷൊർണ്ണൂരിൽ അർജുൻ ദാസിനെ പൊലീസ് പിടിച്ചിട്ടും രക്ഷിക്കാൻ ഇറങ്ങിയില്ല. പത്രപ്രവർത്തക യൂണിയൻ നേതാക്കൾ ഉൾപ്പെടെ അർജുൻ ദാസിന്റെ മനുഷ്യത്വപരമായ പ്രവർത്തനം കണ്ടിട്ടും ഒന്നും അറിയാതെ കടന്നുവെന്നാണ് ഇതിൽ നിന്ന് വ്യക്തമാക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട മറുനാടനെ രൂക്ഷ ഭാഷയിൽ കളിയാക്കി മാതൃഭൂമി ന്യൂസിലെ മാർഷൽ സെബാസ്റ്റ്യൻ ഇട്ട പോസ്റ്റ് ഇങ്ങനെ- ജോലിത്തിരക്കു കൊണ്ടാണ് പലർക്കും മറുപടി തരാൻ കഴിയാത്തത്... അറപ്പുള്ളവാക്കുന്ന ഒരു ഓൺലൈൻ പോർട്ടലിന്റെ എഡിറ്ററും മുതലാളിയുമായ ഒരു കൊഞ്ഞാണൻ എനിക്ക് എതിരെ ചില പരാമർശങ്ങൾ നടത്തിയതായി അറിഞ്ഞു. അവയെല്ലാം അർഹിക്കുന്ന അവജ്ഞയോടെ പുശ്ച്ചിഛു തള്ളുന്നു...(ഓൺലൈൻ പോർട്ടലും എഡിറ്ററുടെയും പേര് പറയാത്തത് പേടിച്ചിട്ടല്ല..പുഴുത്ത നാറിയായതിനാൽ ഒഴിവാക്കിയതാണ്.)പിന്നെ, തിരുവനന്തപുരത്ത് മാദ്ധ്യമ മാഫിയ ആണെന്ന് പറയുന്നവർ സ്വന്തം സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തട്ടേ...ഏത്? ധൈര്യമുണ്ടോ? എന്നാണ് ചോദ്യം.

ഏഷ്യാനെറ്റിലെ ലല്ലു അർജുൻ ദാസിന്റെ പോസ്റ്റിന് താഴെ കുറിക്കുന്നത് ഇങ്ങനെ- ഇത് വാർത്തയാക്കിയവന് കുത്തിക്കഴപ്പാണെന്ന് മനസിലാക്കാം...പക്ഷേ അത് തൊണ്ട തൊടാതെ വിഴുങ്ങി അതു പോലെ ഛർദ്ദിക്കാൻ ഉളുപ്പില്ലാത്ത വേറെയും ടീംസിനെ കണ്ടു..എന്തെങ്കിലും പറഞ്ഞാൽ സ്ത്രീ വിമോചനം സ്വപ്നം കാണുന്നവരെ അപമാനിച്ചു,പുരുഷ മേധാവിത്തത്തിന്റെ ഇര എന്നൊക്കെ വിലപിച്ച് അത് വലിയ സംഭവമാക്കി കളയും...2008 മുതൽ ഞാന കാണുന്നതാണ് അർജുൻ ദാസിനെ...അൽപ്പം എടുത്ത് ചാട്ടം,ആവേശവും ആത്മാർത്ഥതയും കൂടുതലാണ്...അതാണ് അന്നുണ്ടായ സംഭവങ്ങൾക്കെല്ലാം കാരണമായതെന്നാണ് ഞാൻ അന്വേഷിച്ചപ്പോൾ വ്യക്തമായത്...അതിന്റെ പേരിൽ കൂടെക്കിടക്കാമോ എന്ന് ചോദിച്ചു,എന്നൊക്കെ വാർത്തയാക്കുന്നത് വേറൊരു തരം അസുഖമാണ്...പോയി പണി നോക്കാൻ പറയെടാ അർജ്ജുൻ...-ഇങ്ങനെയായിരുന്നു ലല്ലുവിന്റെ കമന്റ്. ഇതു സംബന്ധിച്ച് മറുനാടനെ ആക്രമിച്ച് മറ്റുള്ളവർ ഇടുന്ന പോസ്റ്റിലും സമാനമായ അഭിപ്രായ പ്രകടനങ്ങൾ ലല്ലു നടത്തുന്നുണ്ട്.

എന്നാൽ ട്രയിനിൽ ഉണ്ടായിരുന്ന മറ്റ് മാദ്ധ്യമ പ്രവർത്തകർ എന്തുകൊണ്ട് സത്യസന്ധനായ, അൽപ്പം എടുത്തു ചാട്ടവും ആത്മാർത്ഥയും കൂടതലുള്ള അർജുൻ ദാസിനെ ഷൊർണ്ണൂരിൽ ഉപേക്ഷിച്ചു കടന്നുവെന്നതിൽ ആർക്കും മറുപടിയില്ല. അങ്ങനെ മറുനാടനെ ശരിപ്പെടുത്തുമെന്ന ഭീഷണികളുമായി സോഷ്യൽ മീഡിയയിൽ അർജുൻ ദാസിന് അനുകൂലമായ ചർച്ച പുരോഗമിക്കുകയാണ് മാദ്ധ്യമ പ്രവർത്തകരിൽ ഒരു വിഭാഗം. തീവണ്ടിയിൽ മദ്യപിച്ച് സാധാരണക്കാർ ബഹളമുണ്ടാക്കിയാൽ പോലും വാർത്ത കൊടുക്കുന്ന ഈ സിങ്കങ്ങൾ എഫ് ഐ ആറിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലും ഷൊർണ്ണൂർ റെയിൽവേ സ്‌റ്റേഷനിലെ സംഭവം വാർത്തയാക്കിയതുമില്ല. പാവപ്പെട്ടവർ പ്രശ്‌നങ്ങളിൽ പെടുമ്പോൾ വാർത്ത കൊടുത്ത് അപമാനിക്കുന്നവരാണ് തീവണ്ടിയിലെ സംഭവം വാർത്തയാക്കിയതിൽ മറുനാടനെ കുറ്റം പറയുന്നത്.

ട്രയിനിൽ സ്ത്രീകളെ അപമാനിച്ചത് തന്നെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടത്. എന്നാൽ ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഈ സ്ത്രീകൾ ഇറങ്ങിയിരുന്നില്ല. അവർ ട്രെയിനിൽ യാത്ര തുടർന്നു. അതുകൊണ്ട് തന്നെ അവരിൽ നിന്ന് എഴുതി വാങ്ങിയ പരാതി കിട്ടിയതുമില്ല. ഈ സാഹചര്യത്തിൽ മാത്രമാണ് സ്ത്രീത്വത്തെ അപമാനിക്കൽ എന്ന വകുപ്പ അർജുൻ ദാസിനെതിരെ റെയിൽവേ പൊലീസിന് ചുമത്താൻ കഴിയാത്തത്. പരാതിക്കാരെ കണ്ടു പിടിച്ച് പരാതി എഴുതി വാങ്ങുന്ന സ്വഭാവം പൊലീസിന് ഇല്ല. അതുകൊണ്ട് മാത്രമാണ് അർജുൻ ദാസ് ആ വകുപ്പിൽ നിന്ന് രക്ഷപ്പെടതെന്ന് പൊലീസിലെ ഉന്നതൻ മറുനാടൻ മലയാളിയോട് വിശദീകരിച്ചു. വൺ ഇന്ത്യ എന്ന പോർട്ടലിലെ വാർത്തയും സ്ത്രീകളെ അപമാനിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്നു. എന്നിട്ടും മറുനാടന് നേരെ മാത്രമാണ് പ്ത്രപ്രവർത്തകരുടെ കല്ലെറിയൽ.

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
നിറപറ എംഡിയിൽ നിന്ന് 49 ലക്ഷം തട്ടിച്ചെടുത്തത് പെൺകുട്ടികളുടെ സൗന്ദര്യവും കസ്റ്റമേഴ്സിന്റെ പോക്കറ്റിന്റെ കനവും നോക്കി നിരക്ക് നിശ്ചയിക്കുന്ന സെക്സ് റാക്കറ്റ് ക്യൂൻ; കച്ചവടം കൊഴുപ്പിക്കാൻ പുതുവഴികൾ തേടുന്ന ബുദ്ധിമതി; പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് വരെ യുവതികളെ സപ്ലൈ ചെയ്യുന്ന മാഫിയാ രാജ്ഞി; ബിജു കർണ്ണനെ പറ്റിച്ചത് വിദേശ ബന്ധങ്ങളുള്ള സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരി: അരി മുതലാളി കുടുക്കിയത് തൃശൂരിലെ ലേഡി ഡോൺ സീമയെ
ഫെയ്സ് ബുക്കിൽ പരിചയപ്പെട്ട ശേഷം നിറപറ മുതലാളിയിൽ നിന്ന് കടമായി വാങ്ങിയത് ആറു ലക്ഷം; ബലാത്സംഗം ചെയ്തുവെന്ന് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബിജു കർണ്ണനിൽ നിന്നും വാങ്ങിയത് 40 ലക്ഷത്തിലേറെ; വലയിൽ വീഴുന്നവരെ ഫ്‌ളാറ്റിലെത്തിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ഇത് ഷൂട്ട് ചെയ്ത് ഭീഷണിപ്പെടുത്തി സമ്പാദിച്ചത് ലക്ഷങ്ങൾ; സിനിമാ നടിമാരും കസ്റ്റമേഴ്സ്; ചാലക്കുടിക്കാരി സീമയുടെ തേൻകെണിയിൽ കുടുങ്ങിയത് പ്രവാസികളും ടെക്കികളും പൊലീസ് സർക്കിൾ ഇൻസ്പെക്ടറും അടക്കം നിരവധി പേർ
വീട്ടിലെ കിടക്ക മുതൽ അലമാര വരെ എടുത്ത് കാമുകനൊപ്പം ഒളിച്ചോടിയത് രണ്ട് കുട്ടികളുടെ മാതാവ്; ഭാര്യയേയും രണ്ട് കുട്ടികളേയും ഉപേക്ഷിച്ച് ഷീബയേയും കൂട്ടി ഒളിച്ചോടിയ സുജിത്തിനെയും കാമുകിയേയും പൊലീസ് അറസ്റ്റ് ചെയ്തത് ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ചും; ഗായകൻ ഷമ്മാസ് കിനാലൂരും കുറ്റിക്കാട്ടിൽ ഷിബിനയുടെയും ഒളിച്ചോട്ടത്തിന് പിന്നാലെ കോഴിക്കോട് നിന്ന് വീണ്ടും ഒളിച്ചോട്ട വാർത്തകൾ
അച്ഛനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമ്മയെ മക്കൾ നേരിട്ടുകാണുമ്പോഴുള്ള വികാരപരമായ രംഗങ്ങൾ സൃഷ്ടിക്കുന്നത് ഒഴിവാക്കാൻ പ്രത്യേക മുൻ കരുതൽ; വടകര റൂറൽ എസ് പി ഓഫീസിൽ അമ്മയും മക്കളും ഒരിക്കൽ പോലും മുഖാമുഖം എത്തിയില്ല; ജോളി നൽകി അരിഷ്ടം കുടിച്ചപ്പോൾ കണ്ണിൽ നിറഞ്ഞത് മഞ്ഞ വെളിച്ചം; ലിറ്ററു കണക്കിന് വെള്ളം കുടിച്ച് രക്ഷപ്പെട്ട കഥ പറഞ്ഞ് രഞ്ജി തോമസ്; സയനൈഡ് സൂക്ഷിച്ചത് അറസ്റ്റുണ്ടായാൽ സ്വയം കഴിക്കാനെന്ന് ജോളിയുടെ മൊഴിയും: കൂടത്തായി കേസിൽ മക്കളുടെ നിലപാട് നിർണ്ണായകം
ഭാര്യയുടെ സംശയം പള്ളിയിൽ എത്തിയപ്പോൾ ജോളിയേയും ജോൺസണേയും വിളിച്ചു വരുത്തി വികാരി താക്കീത് ചെയ്തു; പ്രതികാരം തീർക്കാൻ ഭാര്യയെ ചവിട്ടി നിലത്തിട്ട് ക്രൂര മർദ്ദനം; അദ്ധ്യാപികയെ രക്ഷിച്ചത് നാട്ടുകാർ ഓടിക്കൂടി; സിഐയുടെ താക്കീതിൽ പ്രശ്‌നമൊതുക്കിയത് ഭർത്താവിന്റെ ജോലി നഷ്ടമാകാതിരിക്കാൻ; സ്ഥലം മാറ്റം വാങ്ങി നാടുവിട്ട ശേഷം കുടുംബത്തെ തിരിഞ്ഞു നോക്കിയില്ല; ജോളി അകത്തായപ്പോൾ ഭാര്യയ്ക്ക് മുമ്പിലെത്തി മാപ്പ് അപേക്ഷിച്ച് ജോൺസൺ; കൂടത്തായിയിൽ ട്വിസ്റ്റുകൾ തീരുന്നില്ല
പൊലീസ് സ്‌റ്റേഷനിലേക്ക് അഭിവാദ്യം ചെയ്ത് വന്ന യുവാവിനെ കണ്ടപ്പോൾ പന്തികേട് ഒന്നും തോന്നിയില്ല; വളരെ ശാന്തനായി പൊലീസിനോട് പറഞ്ഞത് കുടുംബത്തിലെ നാല് പേരെ കൊന്ന് തള്ളിയെന്ന്; തമാശയെന്ന് കരുതിയ ഉദ്യോഗസ്ഥനോട് പറഞ്ഞത് ഒരാളുടെ മൃതദേഹം കാറിന്റെ ഡിക്കിയിലുണ്ടെന്ന്; അന്വേഷിച്ചിറങ്ങിയ പൊലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ
വട്ടിയൂർക്കാവിലെ മിന്നുംതാരം മേയർബ്രോ തന്നെ! വി കെ പ്രശാന്തിന്റെ സൗമ്യമായ പെരുമാറ്റവും വികസന അജണ്ടകളും ജാതി പരിഗണനകളേക്കാൾ എൽഡിഎഫിന് സഹായകമാകും; പ്രശാന്തിന് 35 ശതമാനം വോട്ടുകൾ കിട്ടുമ്പോൾ യുഡിഎഫിലെ ഡോ. മോഹൻകുമാറിന് ലഭിക്കുന്നത് 32 ശതമാനം; 27 ശതമാനം വോട്ടുമായി മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തി ബിജെപി; കുറയുന്ന ബിജെപി വോട്ടുകളുടെ ഗുണം ലഭിക്കുന്നത് എൽഡിഎഫിന്; മറുനാടൻ അഭിപ്രായ സർവേയിലെ ആദ്യ ഫലം പുറത്തുവിടുന്നു
മരണ ദിവസം വിവാഹത്തിന് പോയത് ആഭരണങ്ങൾ എല്ലാം അണിഞ്ഞ്; മരണം സ്ഥിരീകരിച്ചപ്പോൾ ഈ ആഭരണങ്ങൾ നേഴ്‌സുമാർ ഏൽപ്പിച്ചത് ജോളിയെ; എന്നിട്ടും മരണത്തിന് മുമ്പ് 40 പവനും ധ്യാനവേദിയിലെ കാണിക്ക വഞ്ചിയിൽ ഭാര്യ തന്നെ സമർപ്പിച്ചുവെന്ന് ഷാജു കള്ളം പറഞ്ഞത് എന്തിന്? വിവാഹ ആൽബത്തിൽ സിലിയുടെ ചിത്രങ്ങൾ അപ്രത്യക്ഷമായതിലും ദുരൂഹത; കൂടത്തായി കേസിൽ പരാതി പിൻവലിക്കാൻ ഉണ്ടായ സമ്മർദ്ദം തുറന്നു പറഞ്ഞ് റോജോ; സിലിയുടെ ജീവനെടുത്തത് സയനൈഡ് ജോളിയുടെ പണത്തോടുള്ള ആർത്തി തന്നെ
വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വധുവിന്റെ ഫോണിലേക്ക് സന്ദേശമെത്തി; വണ്ടിയിൽ ഇരുന്ന് വഴക്കിട്ട് നവദമ്പതികൾ; വരന്റെ വീട്ടുപടിക്കൽ എത്തിയ വധു വീട്ടിൽ കയറില്ലെന്ന് വാശിപിടിച്ചു; ബന്ധുക്കളും നാട്ടുകാരും ശ്രമിച്ചിട്ടും വധുവിന്റെ മനസുമാറാത്ത യുവതി സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയി; പൊലീസ് സ്‌റ്റേഷൻ കയറിയ തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിന്റെ കഥ
പൊലീസ് സ്‌റ്റേഷനിൽ ആര്യ എത്തിയത് വിവാദ കേന്ദ്രമായ അതേ സ്‌കൂട്ടർ സ്വയം ഓടിച്ച്; ഒത്തുതീർപ്പ് സാധ്യത തേടിയെങ്കിലും സെക്യൂരിറ്റിക്കാരനോട് പൊലീസുകാരുടെ മുമ്പിൽ വച്ചു തട്ടി കയറിയത് സെക്യൂരിറ്റി ഏജൻസിയെ ചൊടുപ്പിച്ചു; ടൂവീലർ അശ്രദ്ധമായി നീക്കിവച്ചെന്ന് ആരോപിച്ച് സെക്യൂരിറ്റി ജീവനക്കാരന്റെ മുഖത്തടിച്ചതു കൊച്ചി സർവകലാശാലയിലെ അനന്യ വനിതാ ഹോസ്റ്റലിലിലെ മേട്രൻ; കേസായതോടെ കരാർ ജോലി കൊയിലാണ്ടിക്കാരിക്ക് നഷ്ടമാകും; തുറിച്ചു നോക്കൽ വാദവുമായി തടിയൂരാൻ ആര്യയും
കുടുംബത്തിൽ ഒതുങ്ങാത്ത, പച്ചയ്ക്ക് വേശ്യാവൃത്തി ചെയ്യുന്ന സ്ത്രീ; ശരീരത്തിന്റെ സുഖത്തിന് വേണ്ടി മാത്രം ജീവിക്കുന്ന സ്ത്രീ, ആരാണെന്ന് അറിയാത്തവരുടെ മുന്നിൽ പോലും ശരീരം കാഴ്ച വെയ്ക്കുന്ന സ്ത്രീ; മഞ്ചേശ്വരത്തെ മുസ്ലിംലീഗ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പു പ്രചരണത്തിൽ പങ്കെടുത്തതിനെ വിമർശിച്ച ജസ്ല മാടശ്ശേരിക്ക് ഫിറോസ് കുന്നംപറമ്പിൽ മറുപടി നൽകിയത് അധിക്ഷേപം നിറച്ച്; 'നന്മ മരത്തിന്റെ തനിസ്വഭാവം പുറത്തുവന്നു' എന്ന് വിമർശിച്ച് സോഷ്യൽമീഡിയ
സയനൈഡ്‌ ജോളിക്കുണ്ടായിരുന്നത് പതിനൊന്നിലേറെ കാമുകന്മാർ; എന്ത് പ്രശ്‌നമുണ്ടായാലും പരിഹരിക്കാൻ പ്രാപ്തിയുള്ള പുരുഷ സുഹൃത്തുക്കളിൽ ചിലർക്കും കൂട്ടക്കുരുതിയെ കുറിച്ച് അറിയാമായിരുന്നു; പല രാഷ്ട്രീയ നേതാക്കളുമായും ഉണ്ടായിരുന്നത് ആത്മ ബന്ധം; ബ്യൂട്ടി പാർലറുമായി അടുത്തത് സദാ സുന്ദരിയായി നടക്കാൻ; ഏലസ് പൂജിച്ച് നൽകിയ ജ്യോത്സ്യൻ ഒളിവിൽ പോയെന്നും പൊലീസ്; കൂടത്തായിയിലെ ക്രൂരതയിൽ ട്വിസ്റ്റുകൾ തുടരുന്നു
വിവാഹം നിശ്ചയിച്ചത് ഒരു വർഷം മുമ്പ്; ഭാവി വരൻ വാങ്ങി നൽകിയ മൊബൈലിലൂടെ സംസാരം; ആർഭാട കല്യാണത്തിന് ശേഷമുള്ള കാർ യാത്രയിൽ പ്രവാസിയായ വരന് വന്നത് കാമുകന്റെ മെസേജ്; വഴിയിൽ തുടങ്ങിയ വഴക്ക് വീട്ടിലെത്തിയപ്പോൾ നാട്ടുകാർ മൊത്തമറിഞ്ഞു; വീട്ടിലേക്ക് കയറാതെ നിന്ന യുവതിയെ അനുനയിപ്പിക്കാൻ പൊലീസിനും ആയില്ല; ചതിച്ച മകളെ കൈവിട്ട് അച്ഛനും അമ്മയും; ഒടുവിൽ നിർമ്മാണ തൊഴിലാളിയായ കാമുകനൊപ്പം കാമുകിയുടെ മടക്കം; തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിൽ സൂപ്പർ ക്ലൈമാക്‌സ്
വീട്ടിലെ കിടക്ക മുതൽ അലമാര വരെ എടുത്ത് കാമുകനൊപ്പം ഒളിച്ചോടിയത് രണ്ട് കുട്ടികളുടെ മാതാവ്; ഭാര്യയേയും രണ്ട് കുട്ടികളേയും ഉപേക്ഷിച്ച് ഷീബയേയും കൂട്ടി ഒളിച്ചോടിയ സുജിത്തിനെയും കാമുകിയേയും പൊലീസ് അറസ്റ്റ് ചെയ്തത് ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ചും; ഗായകൻ ഷമ്മാസ് കിനാലൂരും കുറ്റിക്കാട്ടിൽ ഷിബിനയുടെയും ഒളിച്ചോട്ടത്തിന് പിന്നാലെ കോഴിക്കോട് നിന്ന് വീണ്ടും ഒളിച്ചോട്ട വാർത്തകൾ
ജോൺസണുമായുണ്ടായിരുന്നത് ഹൃദയ ബന്ധം; 2015ൽ മക്കളെ നീന്തൽ പഠിപ്പിക്കാൻ പോയി ബി എസ് എൻ എൽ ജീവനക്കാരന്റെ ഭാര്യയെ ആത്മമിത്രമാക്കാൻ ശ്രമം; യാത്രകളും ഷോപ്പിങും സിനിമ കാണലും കുടുംബ സമേതമായപ്പോൾ ജോൺസണിന്റെ കള്ളക്കളികൾ ഭാര്യ തിരിച്ചറിഞ്ഞു; പൊലീസിലും പള്ളിയിലും പരാതി എത്തിയപ്പോൾ ജോളിക്ക് ചർച്ചകൾക്ക് കൂട്ടുവന്നത് തഹസിൽദാർ ജയശ്രീയും; താക്കീത് ചെയ്ത് വിട്ടിട്ടും കോയമ്പത്തൂരിൽ ബന്ധം തുടർന്ന് ജോളിയും ജോൺസണും; കൂടത്തായിയിൽ അവിഹിതങ്ങളുടെ ചുരുൾ അഴിയുമ്പോൾ
രണ്ടാം ഭർത്താവ് ഷാജുവിനെ അപായപ്പെടുത്തി മൂന്നാമത് വിവാഹം കഴിക്കാൻ പദ്ധതി; ആഗ്രഹിച്ചത് ഉറ്റ സുഹൃത്ത് ജോൺസണെ ജീവിത പങ്കാളിയാക്കാൻ അയാളുടെ ഭാര്യയെ കൊല്ലാൻ ശ്രമിച്ചത് വിനോദയാത്രയ്ക്കിടെ; വിഷം കലർന്ന ഭക്ഷണം നൽകിയെങ്കിലും ബി എസ് എൻ എൽ ജീവനക്കാരന്റെ ഭാര്യ കഴിക്കാത്തതു കൊണ്ട് മാത്രം രക്ഷപ്പെട്ടു; റോയിയെ കൊന്ന് രണ്ടാം ദിവസം കോയമ്പത്തൂരിൽ പോയതും ജോൺസണുമായി അടിച്ചു പൊളിക്കാൻ; കൂടത്തായിയിൽ തെളിയുന്നത് ജോളിയുടെ വഴിവിട്ട ബന്ധങ്ങൾ തന്നെ
ജോളിയും ജോൺസണും തമ്മിൽ ഉണ്ടായിരുന്നത് വർഷങ്ങൾ നീണ്ട അടുപ്പം; ആദ്യ ഭർത്താവിനെ കൊന്ന് ഷാജുവിനെ കല്യാണം കഴിച്ചത് സർക്കാർ ജോലിയിൽ കണ്ണും നട്ട്; രണ്ടാം ഭർത്താവിനെ വകവരുത്താൻ ശ്രമിച്ചത് ആശ്രിത നിയമനത്തിലൂടെ സർക്കാർ ജീവനക്കാരിയാകാനുള്ള തന്ത്രം; ജോളിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നി സൗഹൃദം ഉപേക്ഷിച്ചത് ജോൺസണിന്റെ ഭാര്യയെ തുണച്ചു; ഭാര്യ താക്കീത് ചെയ്തിട്ടും രഹസ്യ ബന്ധം ബി എസ് എൻ എൽ ജീവനക്കാരൻ തുടർന്നു; കൂടത്തായിയിലെ യഥാർത്ഥ വില്ലൻ ആര്?
അന്നുണ്ടായത് ചങ്കൂറ്റമോ, മര്യാദ പഠിപ്പിക്കലോ ഒന്നുമായിരുന്നില്ല; നിങ്ങൾ ചീത്തവിളിച്ച ആ ഡ്രൈവറാണ് എന്റെ ജീവൻ രക്ഷിച്ചത്; താൻ വെല്ലുവിളിക്കുകയായിരുന്നില്ല; കെഎസ്ആർടിസിയെ തടഞ്ഞ് 'വൈറലായ യുവതി'യുടെ വെളിപ്പെടുത്തൽ; സൈബർ ലോകം ആഘോഷിച്ച ബസ് തടയൽ സംഭവത്തിൽ ട്വിസ്റ്റ്; യുവതിയുടെ വെളിപ്പെടുത്തൽ ശരിവെച്ച് കെഎസ്ആർടിസി ബസ് ഡ്രൈവറും
പ്രളയത്തിൽ തൃശൂരിനെ വെള്ളത്തിൽ മുക്കിയത് ശോഭാ സിറ്റിയുടെ പുഴയ്ക്കൽ പാടത്തെ കൈയേറ്റം; പി എൻ സി മേനോന്റെ 19 ഏക്കർ വയൽ കൈയേറ്റത്തിലെ കള്ളി വെളിച്ചത്തുകൊണ്ടു വന്നത് ഈ മിടുമിടുക്കി; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും പിൻവാങ്ങാതെ നിയമ പോരാട്ടം ജയിച്ചിട്ടും അഞ്ച് കൊല്ലമായിട്ടും വിധി നടപ്പാക്കേണ്ടവർ തുടരുന്നത് കുറ്റകരമായ മൗനം; പ്രവാസി വ്യവസായിക്ക് പത്മശ്രീ കിട്ടാത്തതിന് പിന്നിലും അഡ്വ വിദ്യാ സംഗീതിന്റെ നീതി ബോധം; ശതകോടീശ്വരന്റെ കൈയേറ്റം തൃശൂരിനെ മുക്കി കൊല്ലുമ്പോൾ
നാല് വീട് അപ്പുറത്ത് താമസിച്ചിരുന്ന 13 വയസ്സ് പ്രായക്കൂടുതലുള്ള ഫിറോസിനെ ആദ്യം വിളിച്ചിരുന്നത് അങ്കിളെന്ന്; തന്റെ മകൾക്ക് ഇപ്പോൾ 16 വയസ്സുണ്ട്; ആ കുട്ടിക്ക് രണ്ട് വയസ്സുള്ളപ്പോഴായിരുന്നു അബോർഷൻ; മകൾക്ക് പ്രായം കുറവാണെന്ന് പറഞ്ഞ് അബോർഷന് നാട്ടിലേക്ക് വരാൻ ടിക്കറ്റെടുത്ത് തന്നത് ഫിറോസാണ്; ശ്രീറാം വെങ്കിട്ടരാമനുമായുള്ളത് സൗഹൃദം മാത്രം; ഇനിയുള്ള അലിഗേഷൻ എനിക്ക് തന്നെ പറയാൻ നാണമാണ്: വിവാഹ മോചന ഹർജിയിലെ ആരോപണങ്ങൾ നിഷേധിച്ച് വഫാ ഫിറോസ്
വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വധുവിന്റെ ഫോണിലേക്ക് സന്ദേശമെത്തി; വണ്ടിയിൽ ഇരുന്ന് വഴക്കിട്ട് നവദമ്പതികൾ; വരന്റെ വീട്ടുപടിക്കൽ എത്തിയ വധു വീട്ടിൽ കയറില്ലെന്ന് വാശിപിടിച്ചു; ബന്ധുക്കളും നാട്ടുകാരും ശ്രമിച്ചിട്ടും വധുവിന്റെ മനസുമാറാത്ത യുവതി സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയി; പൊലീസ് സ്‌റ്റേഷൻ കയറിയ തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിന്റെ കഥ
മദ്യം തലയ്ക്ക് പിടിച്ചപ്പോൾ കാമുകിയെ കാണാൻ മോഹം; ജനലഴികളിൽ നിന്നുള്ള സംസാരം മടുത്തപ്പോൾ അകത്തു കയറി; കാമകേളികൾ കഴിഞ്ഞപ്പോൾ അറിയാതെ ഉറങ്ങിപ്പോയി; പതിവില്ലാത്ത കൂർക്കം വലി കേട്ട് നോക്കിയ വീട്ടുകാർ ഞെട്ടി; പൊലീസെത്തി പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ മറ്റൊരുവന്റെ പീഡനകഥയും പുറത്ത്: മല്ലപ്പള്ളിയിൽ പതിന്നാലുകാരിയെ പീഡിപ്പിച്ച കഥ പുറത്തായത് ഇങ്ങനെ
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
രതിനിർവേദം പുറത്തു വന്നതോടെ ഹരി പോത്തനുമായി പിണങ്ങിയ എഴുപതുകളിലെ താര സുന്ദരിക്ക് ജീവിതം നൽകിയ 'വില്ലൻ'; മമ്മൂട്ടിയെ കണ്ട് പഠിക്കാതെ ലക്ഷ്യബോധമില്ലാതെ പ്രവർത്തിച്ചതു കൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് തിരിച്ചറിഞ്ഞ് വിലപിച്ച താരം; ബിസിനസ്സിലെ ചുവടുവയ്‌പ്പ് എത്തിച്ചത് കേസിലും പുലിവാലിലും; സീരിയൽ നടിയുമായുള്ള വിവാഹം തകർന്നതോടെ വീണ്ടും ജയഭാരതിയുമായി അടുക്കാൻ ആഗ്രഹിച്ച 'ഭർത്താവ്'; സത്താർ ഓർമ്മയാകുമ്പോൾ
മത്തായിപ്പടിയിലെ സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ ഇളയവൾ; ഏതൊരു ചെറുപ്പക്കാരെയും ആകർഷിക്കാൻ പോന്ന സുന്ദരി; ആരിലും മതിപ്പുളവാക്കുന്ന സംസാരവും പെരുമാറ്റവും കൊണ്ട് നാട്ടുകാരുടെ കണ്ണിലും നല്ലകുട്ടിയായ മിടുക്കി; അകന്നബന്ധു കൂടിയായ റോയി തോമസിനെ 22 വർഷം മുമ്പ് വിവാഹം കഴിച്ചത് പ്രണയത്തിന് ഒടുവിൽ; കല്ല്യാണവീട്ടിലെ കൂടിക്കാഴ്‌ച്ച പ്രണയത്തിന് വഴിയൊരുക്കി; ചിലന്തി വലനെയ്യുന്ന ക്ഷമയോടെ കാത്തിരുന്ന് കൊലപാതകങ്ങൾ നടത്തിയ കൂടത്തായിയിലെ ജോളി കട്ടപ്പനക്കാർക്ക് നല്ലകുട്ടി
സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ മുതലാളി പാന്റിന്റെ സിബ് അഴിച്ചു; വഴങ്ങാതെ നിന്നപ്പോൾ കഴുത്തിൽ ഇരുകൈകളും കൊണ്ട് അമർത്തിപ്പിടിച്ചു; കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി; പിന്നെ നടന്നത് നിർബന്ധപൂർവമുള്ള വദനസുരതം; സാമീസ് ലാബ് ഉടമ ഡോക്ടർ മജീദിനും മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജിന് എതിരെയും ലൈംഗിക പീഡനത്തിന് കോടതിയിൽ പരാതി; പരാതിക്കാരി പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ കൊച്ചിയിലെ വനിതാ നേതാവ്; ആരോപണത്തിന് പിന്നിൽ സാമ്പത്തികമെന്ന് ജേക്കബ് ജോർജ്