Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്വിന്റിന്റെ സ്റ്റിങ് ഓപ്പറേഷനിൽ ആർമി ക്യാമ്പിലെ ദുരിതങ്ങൾ പറഞ്ഞതിന് റോയ് മാത്യുവിനെതിരെ കോർട്ട് മാർഷ്യൽ നടപടി ആരംഭിച്ചു; ജീവൻ നഷ്ടപ്പെടുമെന്ന ഭയത്തിൽ ആത്മഹത്യ ചെയ്തെന്ന് നിഗമനം; കൊലപാതകമെന്ന് ഉറപ്പിച്ച് പറഞ്ഞ് ഭാര്യ; ദേശീയ വിവാദമായി പടരവേ മലയാളി ജവാന്റെ മൃതദേഹം ഇന്ന് ജന്മനാട്ടിൽ സംസ്‌കരിക്കും

ക്വിന്റിന്റെ സ്റ്റിങ് ഓപ്പറേഷനിൽ ആർമി ക്യാമ്പിലെ ദുരിതങ്ങൾ പറഞ്ഞതിന് റോയ് മാത്യുവിനെതിരെ കോർട്ട് മാർഷ്യൽ നടപടി ആരംഭിച്ചു; ജീവൻ നഷ്ടപ്പെടുമെന്ന ഭയത്തിൽ ആത്മഹത്യ ചെയ്തെന്ന് നിഗമനം; കൊലപാതകമെന്ന് ഉറപ്പിച്ച് പറഞ്ഞ് ഭാര്യ; ദേശീയ വിവാദമായി പടരവേ മലയാളി ജവാന്റെ മൃതദേഹം ഇന്ന് ജന്മനാട്ടിൽ സംസ്‌കരിക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊട്ടാരക്കര: നാസിക്കിലെ ദേവലാലിയിൽ കരസേന ക്യാമ്പിൽ മലയാളി ജവാൻ മരിച്ച സംഭവത്തിൽ ആശയക്കുഴപ്പം തുടരുന്നു. മലയാളി സൈനികനെ ആത്മഹത്യയിലേക്ക് നയിച്ചത് വെബ്സൈറ്റിന്റെ ഒളിക്യാമറ പ്രയോഗമാണെന്ന് കുറ്റപ്പെടുത്തി സൈന്യം. ക്വിന്റിന്റെ സിറ്റിങ് ഓപ്പറേഷനാണ് പ്രശ്‌നത്തിന് കാരണമെന്നാണ് വിലയിരുത്തിൽ. കൊല്ലം പവിത്രേശ്വരം കാരുവേലിൽ ചെറുകുളത്തു വീട്ടിൽ റോയ് മാത്യു (33)വിന്റെ മരണം ദേശീയ ചർച്ചയാവുകയാണ്. ഫെബ്രുവരി 25ന് സൈനികനെ കാണാതാകുന്നതിന് മുമ്പ് അദ്ദേഹത്തിനെതിരെ ഏതെങ്കിലും വിധത്തിലുള്ള അന്വേഷണമോ ചോദ്യം ചെയ്യലോ ഉണ്ടായിട്ടില്ലെന്നും എല്ലാത്തിനും കാരണം ഒളിക്യാമറ ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്നുള്ള മാനസിക സമ്മർദ്ദം മൂലമാണെന്നും കരസേന വിശദീകരിച്ചു.

കരസേന ക്യാമ്പിലെ പീഡനങ്ങൾ വിവരിക്കുന്ന വീഡിയോദൃശ്യങ്ങളിൽ റോയ് മാത്യു ആണെന്നാണ് സേനയുടെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് കോർട്ട് മാർഷ്യലിന് സൈന്യം തുടക്കം കുറിച്ചിരുന്നു. കോർട്ട് മാർഷ്യലിനേക്കാൾ നൽല്ലത് ആത്മഹത്യയാണെന്ന് റോയ് ചില സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ഈ പ്രശ്‌നമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പട്ടാളക്കാർ നൽകുന്ന സൂചന. അതിനിടെ സംഭവത്തിൽ ദുരൂഹതയുണ്ടന്ന് ബന്ധുക്കൾ ആരോപിക്കുമ്പോൾ റോയ് മാത്യു ആത്മഹത്യ ചെയ്തതാണെന്ന് കരസേന വിശദീകരിക്കുന്നു. റോയ്മാത്യുവിന് മാനസികവിഷമങ്ങൾ ഉണ്ടായിരുന്നതായും സേന വ്യക്തമാക്കുന്നു. അതേസമയം മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ പരാതി നൽകി.

കരസേന ക്യാമ്പിലെ പീഡനങ്ങൾ വിവരിക്കുന്ന വീഡിയോദൃശ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടതിനെത്തുടർന്ന് ദേവലാലിയിലെ ക്യാമ്പിൽ മരിച്ചനിലയിൽ കണ്ടെത്തിയ മലയാളി ജവാന്റെ മരണത്തിൽ ദുരൂഹതയില്ലെന്നാണ് കരസേന പറയുന്നത്. റോയ് മാത്യു ആത്മഹത്യ ചെയ്തതാണെന്നാണ് കരസേനയുടെ വിശദീകരണം. ഇദ്ദേഹത്തിന് മാനസികവിഷമങ്ങൾ ഉണ്ടായിരുന്നതായും കരസേന പറയുന്നു. ഒരു പ്രാദേശിക ചാനലിന്റെ വീഡിയോ ദൃശ്യങ്ങളിൽ കരസേനയിലെ തൊഴിൽപീഡനങ്ങളെക്കുറിച്ച് റോയ് മാത്യു വിവരിച്ചതിനെത്തുടർന്ന് കഴിഞ്ഞ മാസം 25 മുതൽ റോയ് മാത്യുവിനെക്കുറിച്ച് വീട്ടുകാർക്ക് വിവരമില്ലായിരുന്നു. റോയ് മാത്യു ക്യാമ്പിൽ എത്തുന്നില്ലെന്നായിരുന്നു കരസേന നൽകിയിരുന്ന വിശദീകരണം. തുടർന്ന് വ്യാഴാഴ്ചയാണ് മരണവിവരം വീട്ടുകാരെ അറിയിച്ചത്.

റോയ്മാത്യുവാണ് വീഡിയോ ദൃശ്യങ്ങളിലുള്ളതെന്ന് വ്യാഴാഴ്‌ച്ച മാത്രമാണ് തങ്ങളറിഞ്ഞതെന്ന് കരസേന വൃത്തങ്ങൾ പറയുന്നു. പിന്നെയെങ്ങനെയാണ് ഇതിന്റെ പേരിൽ റോയ് മാത്യുവിനെതിരെ നടപടി സ്വീകരിക്കുന്നതെന്നാണ് കരസേനയുടെ ചോദ്യം. കരസേനയുടെ വിശദീകരണം റോയ് മാത്യുവിന്റെ കുടുംബം തള്ളി. റോയിയെ കൊലപ്പെടുത്തിയാണെന്ന് ഭാര്യയും ബന്ധുക്കളും പറയുന്നു. തന്റെ കേണലിന്റെ വീട്ടു ജോലികൾ ഉൾപ്പടെ തനിക്ക് ചെയ്യേണ്ടി വരുന്നുവെന്നാണ് റോയി മാത്യു  സൗഹൃദ സംഭാഷണത്തിനിടെ വ്യക്തമാക്കിയത്. ഒപ്പമുള്ള സുഹൃത്തുക്കളും ഏറെ ആരോപണങ്ങൾ പറയുകയുണ്ടായി. ഇത് ക്വിന്റ് വെബ് പോർട്ടൽ ചാനൽ രഹസ്യക്യാമറ വഴി പകർത്തി പ്രക്ഷേപണം ചെയ്തതോടെയാണ് തങ്ങൾ പറഞ്ഞതിന്റെ അപകടം റോയി മാത്യുവിന് മനസിലായത്. ഉടൻതന്നെ ഭാര്യയെ വിളിച്ച് ഉണ്ടായ സംഭവങ്ങൾ പറഞ്ഞെങ്കിലും ഇടക്ക് ഫോൺ കട്ട് ആയി. പിന്നീടാണ് ദിവസങ്ങൾക്ക് ശേഷം മൃതദേഹം കണ്ടെത്തിയത്.

സൈനികന്റെ മരണത്തെകുറിച്ച് അന്വേഷിച്ച് ദൂരൂഹത നീക്കണമെന്ന് പൂർവ്വസൈനിക സേവാപരിഷത്ത് സംസ്ഥാനജനറൽസെക്രട്ടറി മധു വട്ടവിള ആവശ്യപ്പെട്ടു. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സൈനികമേധാവിക്കും പ്രതിരോധ മന്ത്രിക്കും പരാതി നൽകിയതായും മധു അറിയിച്ചു. അതിനിടെ റോയി മാത്യുവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. രാവിലെ 8 മണിയോടെ ജറ്റ് എയർവെയ്സിൽ തിരുവനന്തപുരം വിമാനതാവളത്തിലെത്തിക്കുന്ന മൃതദേഹം അവിടെ നിന്നും പാങ്ങോട് മിലിട്ടറി ക്യാമ്പിലേക്ക് കൊണ്ടുപോകും. അവിടെ നിന്നും മിലിട്ടറി ട്രക്കിൽ 12മണിയോടെ ജന്മനാട്ടിലെത്തിച്ച് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും. ഉച്ചയ്ക്കു 12.30നു പൊതുദർശനത്തിനു ശേഷം സൈനിക ബഹുമതികളോടെ കാരുവേലിൽ സെന്റ് പോൾസ് മലങ്കര കത്തോലിക്കാ പള്ളിയിൽ സംസ്‌കാരം നടത്തും.

ആളൊഴിഞ്ഞ കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിൽ വ്യാഴാഴ്ച മൃതദേഹം കണ്ടെത്തിയെന്നാണ് കരസേന ബന്ധുക്കളെ അറിയിച്ചത്. എന്നാൽ അപകട മരണമെന്ന നിലയിലാണു പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. മരണം സംബന്ധിച്ച് സൈനിക അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. റോയിയെ കഴിഞ്ഞ 25 മുതൽ കാണാതായതോടെ, അവധിയെടുക്കാതെ ജോലിയിൽനിന്നു വിട്ടുനിൽക്കുന്നതായി നടപടിക്രമങ്ങളുടെ ഭാഗമായി റിപ്പോർട്ട് ചെയ്തിരുന്നതായും സേനാകേന്ദ്രങ്ങൾ പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥരെക്കുറിച്ചു മോശമായി സംസാരിച്ചതിന്റെ കുറ്റബോധവും റോയിയെ അലട്ടിയിരിക്കാമെന്നു സേനയുടെ വാർത്തക്കുറിപ്പിൽ പറയുന്നു.

കരസേനയിലെ റോക്കെറ്റ് റജിമെന്റിലെ ലാന്റ് നായിക്കായിരുന്നു റോയ്. 13 വർഷമായി കരസേനയിൽ ജോലി നോക്കുന്നുണ്ട്. രണ്ട് വർഷം മുമ്പാണ് റോയ് നാസിക്കിലെത്തിയത്. കഴിഞ്ഞ മാസം മുതൽ റോയ് മാത്യുവിനെ കാണാതായത്. കഴിഞ്ഞ ദിവസം 25ന് റോയ് തന്റെ ഭാര്യയെ വിളിച്ച് ജോലി സ്ഥലത്തെ ചില പ്രശ്നങ്ങളെ കുറിച്ചും സൂചിപ്പിച്ചിരുന്നു. പിന്നീട് അദ്ദേഹത്തെ വിളിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഫോൺ സ്വീറ്റ്ച്ച് ഓഫാണെന്നാണ് അറിയാൻ കഴിഞ്ഞതെന്ന് ബന്ധുക്കൾ പറഞ്ഞു. ഫോൺ സ്വിറ്റ് ഓഫായെന്ന് അറിഞ്ഞതോടെ വീട്ടുകാർ സൈനീക ഉദ്യോഗസ്ഥരെ ബന്ധപ്പെടാനും ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടർന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനെ തുടർന്നാണ് റോയ് മാത്യുവിന്റെ മരണ വിവരം വീട്ടുകാർ അറിയുന്നത്.

നാസിക്കിലെ സൈനീക കേന്ദ്രത്തിൽ മേലുദ്യോഗസ്ഥൻ കീഴ്ജീവനക്കാരെ പീഡിപ്പിക്കുന്നുതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതുസംബന്ധിച്ച പരിപാടിയിൽ റോയ് സംസാരിച്ചിരുന്നുവെന്നാണ് കരസേനയുടെ നിഗമനം. മുഖം മറച്ചായിരുന്നു ജവാന്മാർ ക്യാമറയ്ക്ക് മുമ്പിൽ നിന്നിരുന്നത്. മേലുദ്യോഗസ്ഥന്മാർ കീഴുഉദ്യോഗസ്ഥന്മാരോട് അടിമകളെ പോലെയായിരുന്നു സംസാരിച്ചുക്കൊണ്ടിരുന്നത്. വീട്ടു ജോലി ചെയ്തിരുന്നു. ഷൂ പോളിഷ് ചെയ്തിരുന്നത് മുതൽ അടക്കള ജോലി വരെ വളരെ കഷ്ടപാടായിരുന്നുവെന്നാണ് ചാനലിന് നൽകിയ അഭിമുഖത്തിൽ സൈനികർ പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP