Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യയിൽ ഏറ്റവും ലാഭത്തിൽ ഓടുന്ന റീട്ടെയ്ൽ ശൃംഖല ഏതെന്നറിയാമോ? റിലയൻസോ ബിഗ് ബസാറോ ഫ്യൂച്ചർ റീട്ടെയ്‌ലോ ആണ് എന്ന് കരുതിയാൽ തെറ്റി; ലാഭമോ നഷ്ടമോ ഉണ്ടാക്കാതിരിക്കാൻ തുടങ്ങിയ സ്ഥാപനം ലാഭത്തിലായ കഥ അറിയാം

ഇന്ത്യയിൽ ഏറ്റവും ലാഭത്തിൽ ഓടുന്ന റീട്ടെയ്ൽ ശൃംഖല ഏതെന്നറിയാമോ? റിലയൻസോ ബിഗ് ബസാറോ ഫ്യൂച്ചർ റീട്ടെയ്‌ലോ ആണ് എന്ന് കരുതിയാൽ തെറ്റി; ലാഭമോ നഷ്ടമോ ഉണ്ടാക്കാതിരിക്കാൻ തുടങ്ങിയ സ്ഥാപനം ലാഭത്തിലായ കഥ അറിയാം

മറുനാടൻ മലയാളി ബ്യൂറോ

ന്ത്യൻ റീട്ടെയ്ൽ വിപണിയിൽ ചലനങ്ങളുണ്ടാക്കുന്നത് റിലയൻസും ബിഗ് ബസാറും ഫ്യൂച്ചർ റീട്ടെയ്‌ലുമൊക്കെയാണെന്ന് കരുതിയെങ്കിൽ തെറ്റി. രാജ്യത്ത് ഏറ്റവും ലാഭത്തിൽ പ്രവർത്തിക്കുന്ന റീട്ടെയ്ൽ ശൃംഖല ഇന്ത്യൻ സൈന്യത്തിനുവേണ്ടിയുള്ള കാന്റീനുകളാണെന്ന് കണക്കുകൾ പറയുന്നു. ലാഭത്തിനുവേണ്ടിയല്ലാതെ, സൈനികരുടെ ക്ഷേമത്തിനുവേണ്ടി ആരംഭിച്ച കാന്റീൻ സംവിധാനം ഇന്ന് കോടികളുടെ ലാഭത്തിൽ പ്രവർത്തിക്കുന്ന സംരംഭമായി മാറിക്കഴിഞ്ഞു.

കാന്റീൻ സ്റ്റോഴ്‌സ് ഡിപ്പാർട്ട്‌മെന്റിനാണ് ഈ ശൃംഖലയുടെ നടത്തിപ്പ് ചുമതല. 2014-15 സാമ്പത്തിക വർഷം കാന്റീൻ ശൃംഖല നേടിയ ലാഭം 236 കോടി രൂപയാണ്. 211 കോടി രൂപ ലാഭമുണ്ടാക്കിയ അവന്യൂ സൂപ്പർമാർട്ടാണ് സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളിൽ ഒന്നാമത്. ഫ്യൂച്ചർ റീട്ടെയ്ൽ 153 കോടി രൂപയും റിലയൻസ് 159 കോടി രൂപയും ലാഭമുണ്ടാക്കി.

വിൽപനയുടെ കാര്യത്തിലും കാന്റീനുകൾ പിന്നിലല്ല. 13,709 കോടി രൂപയുടെ സാധനങ്ങളാണ് ഇക്കാലയളവിൽ വിറ്റുപോയത്. ഫ്യൂച്ചർ ഗ്രൂപ്പും റിലയൻസും മാത്രമാണ് ഇക്കാര്യത്തിൽ കാന്റീനിന്റെ മുന്നിലുള്ളത്. 5300 ഉത്പന്നങ്ങൾ കാന്റീനുകൾ വഴി വിൽക്കപ്പെടുന്നു. ബിസ്‌കറ്റ് മുതൽ കാർ വരെയുള്ള ഉത്പനങ്ങൾക്കായി 1.2 കോടി ഉപഭോക്താക്കളുണ്ട്.

കര, വ്യോമ, നാവിക സൈനികർക്കും വിമുക്തഭടന്മാർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി 1948-ലാണ് കാന്റീൻ പ്രവർത്തനം ആരംഭിച്ചത്. പ്രതിരോധ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണ് ഇതിന്റെ പ്രവർത്തനം. 34 ഡിപ്പോകളും 3901 യൂണിറ്റുകളുമാണ് ഇതിനുള്ളത്. കാന്റീനിലേക്ക് ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നത് 600-ഓളം വിതരണക്കാരാണ്.

വിൽപന കൂട്ടുന്നതിനോ ലാഭമുണ്ടാക്കുന്നതിനോ കാന്റീനുകൾ പ്രത്യേകിച്ചൊന്നും ചെയ്യുന്നില്ല. ഒരു ശതമാനം മാർജിൻ മാത്രമാണ് സിഎസ്ഡി പ്രവർത്തനച്ചെലവായി ഉപഭോക്താക്കളിൽനിന്ന് ഈടാക്കുന്നത്. ഉപഭോക്താക്കൾക്ക് ലാഭം കിട്ടുന്നതരത്തിലാണ് കാന്റീനുകളിലെ വില നിശ്ചയിക്കുന്നതെന്ന് പാർലെ പ്രോഡക്ട്‌സിന്റെ ഡപ്യൂട്ടി മാർക്കറ്റിങ് മാനേജർ കൃഷ്ണ റാവു പറയുന്നു.

മദ്യമാണ് കാന്റീനുകളിൽ ഏറ്റവും കൂടുതൽ വിറ്റഴിയുന്ന ഉത്പന്നം. കാന്റീൻ വിൽപനയിൽ 26 ശതമാനവും മദ്യമാണ്. സോപ്പുപോലുള്ള ടോയ്‌ലട്രീസ് ഉത്പന്നങ്ങൾ 23 ശതമാനവും. മറ്റുത്പന്നങ്ങൾ 20 ശതമാനവും വിൽക്കപ്പെടുന്നു. തിരിച്ചടവ് കൃത്യമായതിനാൽ വിതരണക്കാർക്ക് കാന്റീനിലേക്ക് ഉത്പന്നങ്ങൾ നൽകുന്നതിൽ എന്നും സന്തോഷമേയുള്ളൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP