Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തകർന്ന പാലങ്ങളും താൽക്കാലിക ഷെൽട്ടറുകളും നിർമ്മിക്കും; ദുരിത ബാധിതരെ കണ്ടെത്തി വേണ്ട സുരക്ഷ ഒരുക്കും; കാടിനുള്ളിൽ കുടുങ്ങിയവരെ പുറത്തെത്തിക്കും; ദുരന്ത നിവാരണ അഥോറിറ്റിയോടൊപ്പം ആർമി എഞ്ചിനീയറിങ് വിഭാഗം സർവ്വ സന്നാഹങ്ങളുമായി കേരളത്തിൽ

തകർന്ന പാലങ്ങളും താൽക്കാലിക ഷെൽട്ടറുകളും നിർമ്മിക്കും; ദുരിത ബാധിതരെ കണ്ടെത്തി വേണ്ട സുരക്ഷ ഒരുക്കും; കാടിനുള്ളിൽ കുടുങ്ങിയവരെ പുറത്തെത്തിക്കും; ദുരന്ത നിവാരണ അഥോറിറ്റിയോടൊപ്പം ആർമി എഞ്ചിനീയറിങ് വിഭാഗം സർവ്വ സന്നാഹങ്ങളുമായി കേരളത്തിൽ

ആർ പീയൂഷ്

തിരുവനന്തപുരം: കേരളം നേരിടുന്ന പ്രളയക്കെടുതിയിൽ രക്ഷകരാകാൻ ഇന്ത്യൻ ആർമിയുടെ എഞ്ചിനീയറിങ്ങ് വിഭാഗം കേരളത്തിലെത്തി. രണ്ട് കോളം ടീമാണ് പൂണെയിൽ നിന്നെത്തിയത്. ഐ.എൽ76 എന്ന വിമാനത്തിൽ എത്തിയ സേനാംഗങ്ങൾ പത്തനംതിട്ട, എറണാകുളം ജില്ലകളിലേക്ക് എത്തിച്ചേർന്നു.

ഇന്ന് ഉച്ചയ്ക്ക് 12.45 ഓടെയാണ് പൂണെയിൽ നിന്നും സേന തിരുവനന്തപുരത്തെത്തിയത്. വിമാനത്തിൽ ബോട്ടുകളും എഞ്ചിനീയറിങ് വർക്കുകൾക്കാവശ്യമായ മുഴുവൻ ഉപകരണങ്ങളുൾപ്പെടെ സർവ്വ സന്നാഹവുമായിട്ടാണ് എത്തിച്ചേർന്നത്. നൂറോളം സേനാംഗങ്ങളെ രണ്ട് യൂണിറ്റായി തിരിച്ച് പത്തനംതിട്ട എറണാകുളം ജില്ലകളിലേക്ക് വിന്യസിച്ചു. മേജർ രാജേഷ് ടാസ്‌ക്ക് 1 ന്റെയും മേജർ രവിശങ്കർ ടാസ്‌ക്ക് 2 ന്റെയും കമാണ്ടർമാരാണ്. ഇവരുടെ നേതൃത്വത്തിലാണ് സേനയെ വിന്യസിച്ചിരിക്കുന്നത്.

തിരുവനന്തപുരത്തെ ഇന്ത്യൻ ആർമിയുടെ എയർപോർട്ടിലാണ് സേന പറന്നിറങ്ങിയത്. ഇവർ എത്തിയതിന് പിന്നാലെ ഭക്ഷണ സാധനങ്ങളുമായി രണ്ട് എ30 വിമാനങ്ങളും എത്തി. സാധന സാമഗ്രികൾ എല്ലാം വാഹനങ്ങളിലേക്ക് കയറ്റി പൊലീസ് എസ്‌ക്കോർട്ടോടെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കൊണ്ടു പോയി. തൊട്ടു പിന്നാലെ കെ.എസ്.ആർ.ടി.സിയുടെ രണ്ട് സൂപ്പർഫാസ്റ്റ് ബസുകളിലായി ഇവർ എറണാകുളത്തേക്കും പത്തനംതിട്ടയിലേക്കും യാത്ര തിരിച്ചു. പൊലീസ് എസ്‌ക്കോർട്ടോടെയായിരുന്നു പുറപ്പെട്ടത്.

കേരളാ പൊലീസും മോട്ടോർ വാഹന വകുപ്പും വേണ്ട സഹായങ്ങൾ സേനയ്ക്ക് നൽകുന്നുണ്ട്. സേന കൊണ്ടുവന്ന ഉപകരണങ്ങൾ വിവിധ സ്ഥലങ്ങളിലേക്ക് എത്തിക്കാൻ വലിയ ലോറികളും മറ്റു വാഹനങ്ങളും മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ ഒരുക്കി. അൻപതിനടുത്ത് ടോറസുകളാണ് പ്രത്യേക നിർദ്ധേശ പ്രകാരം ഉടമകളിൽ നിന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി എത്തിച്ചത്.

കേന്ദ്ര സേനയുടെ സഹായം മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നതിനെ തുടർന്നാണ് കൂടുതൽ സേനയെ കേരളത്തിലേക്ക് അയക്കാൻ തയ്യാറായത്. ഇന്ന് രാത്രിയോടു കൂടി കൂടുതൽ സേനാംഗങ്ങൾ കേരളത്തിലെത്തും. ഇതോടെ രക്ഷാ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാകും. കേരളാ ദുരന്ത നിവാരണ അഥോറിറ്റിയുടെ നിർദ്ധേശ പ്രകാരമായിരിക്കും സേനയുടെ പ്രവർത്തനങ്ങൾ. ബോട്ടുകളിലും ഹെലികോപ്ടറുകളിലും ദുരന്ത പ്രദേശങ്ങളിലേക്ക് കടന്ന് ചെന്ന് രക്ഷാ പ്രവർത്തനം നടത്താനാണ് തീരുമാനം. ഇന്ന് രാത്രിയോട് കൂടി വിവിധ ഇടങ്ങളിൽ കുടുങ്ങി കിടക്കുന്ന ആളുകളെ സേന രക്ഷിക്കും എന്നാണ് വിവരം.

എയർഫോഴ്സിന്റെ പത്ത് ഹെലികോപ്ടറുകൾ കേരളത്തിലങ്ങോളം ഇങ്ങോളം രക്ഷാ പ്രവർത്തനം നടത്തുന്നുണ്ട്. ഒരു ഹെലികോപ്ടറിൽ ആറു എയർ ഫോഴ്സ് ഉദ്യോഗസ്ഥരാണ് ഉള്ളത്. ഇതിൽ 28 മുതൽ 30 വരെ ആളുകളെ കയറ്റി സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കാൻ കഴിയും. ദുരന്ത പ്രദേശങ്ങളിൽ താഴ്ന്ന് പറന്ന് കുടുങ്ങി കിടക്കുന്നവരെ കണ്ടെത്തി സേനാംഗങ്ങൾ കണ്ടെത്തുകയും വിഞ്ചി എന്ന സംവിധാനം വഴി താഴേക്കിറങ്ങി ഓരോരുത്തരെയും ബെൽറ്റുപയോഗിച്ച് ഇതിൽ മുറുക്കി മുകളിലേക്ക് വലിച്ചു കയറ്റിയാണ് രക്ഷാ പ്രവർത്തനം. പല സ്ഥലങ്ങലിലേയും കാഴ്ച മറഞ്ഞിരിക്കുന്നത് ഹെലികോപ്ടർ വഴിയുള്ള രക്ഷാ പ്രവർത്തനത്തിന് തടസമാകുന്നുണ്ട.

പമ്പാ നദിയുടെ വൃഷ്ടി പ്രദേശത്തെ ഉരുൾ പൊട്ടൽ ഇനിയും അവസാനിച്ചിട്ടില്ലാത്തതിനാൽ വെള്ളപ്പൊക്കം രൂക്ഷമാവുകയാണ്. പമ്പാ നദിയുടെയും മറ്റു നദികളുടെയും കരകളിൽ വസിക്കുന്നവരെല്ലാം വെള്ളപ്പൊക്കത്തിൽ അകപ്പെട്ടിരിക്കുകയാണ്. മുല്ലപ്പെരിയാർ അണക്കെട്ടിലെ നീരൊഴുക്ക് വർദ്ധിച്ചതിനെ തുടർന്ന് ഇടുക്കി അണക്കെട്ടിലെ ഷട്ടറുകൾ വീണ്ടും ഉയർത്തിയിരിക്കുന്നതിനാൽ എറണാകുളം ജില്ലയിലും വെള്ളപൊക്കം രൂക്ഷമാണ്. പെരിയാറിലെ ജല നിരപ്പുയരുന്നതിനനുസരിച്ച് ആലുവ മുങ്ങിക്കൊണ്ടിരിക്കുകയാണ്.

ഈ സാഹചര്യങ്ങളിൽ കേന്ദ്ര സേനയെ വിന്യസിച്ചിരിക്കുന്നത് ഏറെ ആശ്വാസമാണ്. രക്ഷാ പ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നേറുകയാണ്. വീടുകളിൽ കുടുങ്ങികിടക്കുന്നവർ ആശങ്കപ്പെടേണ്ടെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഇനിയും സുരക്ശിത സ്ഥാനങ്ങളിലേക്ക് മാറാൻ തയ്യാറാകാത്തവർ വേഗം തന്നെ രക്ഷാ പ്രവർത്തകർക്കൊപ്പം പോകണമെന്നും അറിയിച്ചു.

വെള്ളപ്പൊക്ക ദുരിതബാധിത പ്രദേശമായ ചെങ്ങന്നൂർ തിരുവല്ല. കോഴഞ്ചേരി പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്താൻ ഏകദേശം 100 ഓളം ഫൈബർ ബോട്ടുകൾ ആവശ്യമുണ്ട്, അതിനായി പരമാവധി ഫൈബർ ബോട്ടുകൾ ദുരന്തനിവാരണത്തിന് വിട്ടുനൽകണമെന്ന് കേരള പൊലീസ്. ജില്ലാ പൊലീസ് മേധാവി മാർ ഫൈബർ വള്ളം കൊണ്ട് പോകാനുള്ള സൗകര്യം ഒരുക്കും, തിരുവനന്തപുരം. കൊല്ലം. ആലപ്പുഴ ജില്ലകളിലെ ബോട്ട് ഉടമകൾ ജില്ലാ പൊലീസ് മേധാവിയുമായി ബന്ധപ്പെട്ടണമെന്ന് പൊലീസ് അറിയിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെ 300 പേർ രണ്ടു വിമാനങ്ങളിലായി ഇന്നു രാത്രി 11 നും നാളെ രാവിലെ 4 നുമായി ശംഖുംമുഖം ടെക് നി ക്കൽ ഏരിയയിൽ എത്തും.]

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP