Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൈന്യത്തിൽ ചേരാൻ മലപ്പുറത്തു നിന്നും യുവാക്കൾ കുറവ്; യുവതലമുറയെ സൈന്യത്തിലേക്ക് ആകർഷിക്കാൻ ആർമിമേള തുടങ്ങി; 'സേനയെ അറിയാം' എന്നപേരിൽ മേള തുടങ്ങിയത് കണ്ണൂർ ഡിഫൻസ് സെക്യൂരിറ്റി കോർസെന്ററിന്റെ നേതൃത്വത്തിൽ എം.എസ്‌പി പരേഡ് മൈതാനത്ത്; സൈന്യത്തിൽ ചേർന്നാൽ മദ്യപിക്കേണ്ടി വരുമെന്ന ധാരണ മാറ്റാനും മതപരമായ വിവേചനം ഉണ്ടെന്ന ആക്ഷേപങ്ങൾ തീർക്കാനും കാര്യങ്ങൾ നേരിട്ടു വിശദീകരിച്ചു സൈനിക ഉദ്യോഗസ്ഥർ; ജോലി ആഗ്രഹിക്കുന്നവർക്ക് മാർഗനിർദ്ദേശങ്ങൾ നൽകാൻ പ്രത്യേക സംവിധാനവും

സൈന്യത്തിൽ ചേരാൻ മലപ്പുറത്തു നിന്നും യുവാക്കൾ കുറവ്; യുവതലമുറയെ സൈന്യത്തിലേക്ക് ആകർഷിക്കാൻ ആർമിമേള തുടങ്ങി; 'സേനയെ അറിയാം' എന്നപേരിൽ മേള തുടങ്ങിയത് കണ്ണൂർ ഡിഫൻസ് സെക്യൂരിറ്റി കോർസെന്ററിന്റെ നേതൃത്വത്തിൽ എം.എസ്‌പി പരേഡ് മൈതാനത്ത്; സൈന്യത്തിൽ ചേർന്നാൽ മദ്യപിക്കേണ്ടി വരുമെന്ന ധാരണ മാറ്റാനും മതപരമായ വിവേചനം ഉണ്ടെന്ന ആക്ഷേപങ്ങൾ തീർക്കാനും കാര്യങ്ങൾ നേരിട്ടു വിശദീകരിച്ചു സൈനിക ഉദ്യോഗസ്ഥർ; ജോലി ആഗ്രഹിക്കുന്നവർക്ക് മാർഗനിർദ്ദേശങ്ങൾ നൽകാൻ പ്രത്യേക സംവിധാനവും

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം ഇന്ത്യൻ സൈന്യത്തിനെതിരെ അടക്കം കടുത്ത പ്രചരണങ്ങൾ നടന്നിരുന്നു. രാജ്യത്തിന് വേണ്ടി ജീവൻ പണയം വെച്ചു സേവനം ചെയ്യുന്നവരുടെ ആത്മവീര്യം പോലും തകർക്കുന്ന വിധത്തിലായിരുന്നു ഇത്തരം പ്രചരണങ്ങൾ. ഇതോടെ പൊതുവേ സൈനികൻ ആകുന്ന കാര്യത്തിൽ യുവാക്കളിൽ താൽപ്പര്യം കുറഞ്ഞെന്ന വിലയിരുത്തലുകളും ഉണ്ടായി. കേരളത്തിൽ നിന്നും അടക്കം സൈന്യത്തിന്റെ പ്രാതിനിധ്യം പരിശോധിക്കുമ്പോൾ കേരളത്തിൽ മലപ്പുറം ജില്ലയിൽ നിന്നും ആളുകൾ കുറവാണെന്നും കണ്ടെത്തി. ഇതോടെ ഈ മലപ്പുറത്തെ യുവാക്കളെ സൈന്യത്തിലേക്ക് ആകർഷിക്കാൻ വേണ്ടി ആർമ്മ പ്രചരണ പരിപാടികളുമായി രംഗത്തെത്തി. സേനയെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റുക എന്നതാണ് ഇതിൽ പ്രധാന കാര്യം.

'സേനയെ അറിയാം' എന്നപേരിൽ മലപ്പുറം എം.എസ്‌പി പരേഡ് മൈതാനത്താണ് ആർമ്മി മേള സംഘടിപ്പിച്ചിരിക്കുന്നത്. കണ്ണൂർ ഡിഫൻസ് സെക്യൂരിറ്റി കോർസെന്ററാണ് നേതൃത്വംനൽകുന്നത്. പല തെറ്റിദ്ധാരണകൾകൊണ്ട് മലപ്പുറത്തെ യുവാക്കൾ സൈന്യത്തിലേക്ക് വരുന്നില്ലെന്നാണ് സേന പറയുന്നത്. ഇതിന് മതപരമായ കാരണങ്ങൾ ഉണ്ടെന്നും സേന വിലയിരുത്തുന്നു. അതിലൊന്ന് സൈന്യത്തിൽ ചേർന്നാൽ മദ്യപിക്കേണ്ടിവരുമെന്ന ധാരണയാണ്. ഈ ധാരണ തെറ്റാണെന്നും മത സ്വാതന്ത്ര്യം പട്ടാളത്തിൽ ഉണ്ടെന്നും സേനാ ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു.

മതപരമായ വിവേചനമുണ്ടോ എന്ന സംശയമാണ് മലപ്പുറം ജനതയുടെ മറ്റൊര സംശയം. ഇതെല്ലാം മാറ്റുക എന്നതാണ് സേനയുടെ ലക്ഷ്യം. ആശങ്കകൾ അകറ്റി സൈന്യത്തിൽ ജോലി ചെയ്യൂ എന്നാണ് മലപ്പുറത്തെ യുവാക്കളോട് സേന നിർദ്ദേശിക്കുന്നത്. സേനയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് മാർഗനിർദ്ദേശങ്ങൾ നൽകാൻ പ്രത്യേക സംവിധാനങ്ങൾ ഒരുക്കി. വിവിധ തസ്തികകൾ, യോഗ്യതാവിവരങ്ങൾ, ശമ്പളം, മറ്റ് ആനുകൂല്യങ്ങൾ എന്നിവയെല്ലാം വിവരിക്കുന്നുണ്ട്.

കരസേനയുടെ കേരളം -കർണാടകം ഉപ മേഖല കമാൻഡിങ് ജനറൽ ഓഫീസർ മേജർ ജനറൽ കെ.ജെ. ബാബു ഉദ്ഘാടനംചെയ്തു. കരസേനയുടെ പ്രവർത്തനങ്ങൾ അടുത്തറിയാനും സേനയിലേക്കു കടന്നുവരാനുള്ള അവസരങ്ങൾ മനസ്സിലാക്കാനും യുവാക്കൾ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രണ്ടാംലോക മഹായുദ്ധത്തിൽ പങ്കെടുത്തവരെയും വീരമൃത്യുവരിച്ച സൈനികരുടെ ഭാര്യമാരെയും മാതാപിതാക്കളെയും ആദരിച്ചു. സൈനികരുടെ അഭ്യാസപ്രകടനങ്ങളുമുണ്ടായി.

കോഴിക്കോട് എൻ.സി.സി. ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ എ.വൈ. രാജൻ, ഡെപ്യൂട്ടി കമാൻഡർ കേണൽ ബാബു ഫ്രാൻസിസ്, കണ്ണൂർ ഡി.എസ്.സി. കമാൻഡന്റ് കേണൽ പുഷ്‌പേന്ദർ സിങ് ജിങ്ക്വൻ, ജില്ലാ പൊലീസ് മേധാവിയും എം.എസ്‌പി. കമാൻഡന്റുമായ യു. അബ്ദുൾകരീം തുടങ്ങിയവർ സംബന്ധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP