1 usd = 71.24 inr 1 gbp = 93.74 inr 1 eur = 79.11 inr 1 aed = 19.40 inr 1 sar = 19.00 inr 1 kwd = 234.58 inr

Dec / 2019
06
Friday

അജിത് ഡോവലിന്റെ മുന്നറിയിപ്പ് ശരിവച്ചുകൊണ്ട് അതിർത്തിയിൽ യുദ്ധത്തിന് കോപ്പുകൂട്ടി പാക്കിസ്ഥാൻ; നുഴഞ്ഞുകയറാൻ ശ്രമിച്ച ഏഴ് ഭീകരരെ സൈന്യം വകവരുത്തി; ജെയ്‌ഷെ മുഹമ്മദ് ഭീകരരെ കടത്തി വിട്ട് ഇന്ത്യയിലെ സമാധാനം തകർക്കാൻ സകലവഴിയും നോക്കി പാക് ബോഡർ ആക്ഷൻ ടീം; നുഴഞ്ഞുകയറാൻ ഊഴം കാത്തുകഴിയുന്നത് 250 ലേറെ ഭീകരർ; അമർനാഥ് യാത്ര വെട്ടിച്ചുരുക്കിയതിന് പിന്നാലെ അതിർത്തിയിലേക്ക് കൂടുതൽ സൈനികരെത്തുന്നു

August 03, 2019 | 10:56 PM IST | Permalinkഅജിത് ഡോവലിന്റെ മുന്നറിയിപ്പ് ശരിവച്ചുകൊണ്ട് അതിർത്തിയിൽ യുദ്ധത്തിന് കോപ്പുകൂട്ടി പാക്കിസ്ഥാൻ; നുഴഞ്ഞുകയറാൻ ശ്രമിച്ച ഏഴ് ഭീകരരെ സൈന്യം വകവരുത്തി; ജെയ്‌ഷെ മുഹമ്മദ് ഭീകരരെ കടത്തി വിട്ട് ഇന്ത്യയിലെ സമാധാനം തകർക്കാൻ സകലവഴിയും നോക്കി പാക് ബോഡർ ആക്ഷൻ ടീം; നുഴഞ്ഞുകയറാൻ ഊഴം കാത്തുകഴിയുന്നത് 250 ലേറെ ഭീകരർ; അമർനാഥ് യാത്ര വെട്ടിച്ചുരുക്കിയതിന് പിന്നാലെ അതിർത്തിയിലേക്ക് കൂടുതൽ സൈനികരെത്തുന്നു

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ: അമർനാഥ് തീർത്ഥാടനം വെട്ടിച്ചുരുക്കിയതിന് പിന്നാലെ അതിർത്തിയിലെ നുഴഞ്ഞുകയറ്റം തകർത്ത് ഇന്ത്യൻ സൈന്യം. കേരാൻ മേഖലയിലെ പാക്‌സേനയുടെ ബോർഡർ ആക്ഷൻ ടീമിന്റെ ഒത്താശയോടെയുള്ള നുഴഞ്ഞുകയറ്റം ചെറുക്കുന്നതിനിടെ, ഏഴോളം തീവ്രവാദികളെ സൈന്യം വകവരുത്തി. പാക് സേനയിൽ നിന്നുള്ള സ്‌പെഷ്യൽ സർവീസ് ഗ്രൂപ്പ് കമാൻഡോകളാണ് നുഴഞ്ഞുകയറാൻ ശ്രമിച്ചത്. ജൂലൈ 31 നാണ് നുഴഞ്ഞുകയറ്റശ്രമം തുടങ്ങിയത്. നിയന്ത്രണരേഖയിൽ ഇന്ത്യയുടെ ഭാഗത്ത് നാല് മൃതദേഹങ്ങൾ കിടക്കുന്നുണ്ട്. മേഖലയിൽ ഇപ്പോഴും വെടിവെപ്പ് തുടരുകയാണ്. ഈ വർഷം മാത്രം, 1600 ലേറെ വെടിനിർത്തൽ ലംഘനങ്ങളാണ് പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടായത്.

ജെയ്‌ഷെ മുഹമ്മദ് ഭീകരർ അടക്കമുള്ളവരെ നിയന്ത്രണരേഖ കടത്തിവിടാൻ പാകിസ്്ഥാൻ തീവ്രമായി പരിശ്രമിച്ചുവരികയാണ്. നിയന്ത്രണ രേഖയിൽ നുഴഞ്ഞുകയറാനുള്ള ഊഴം കാത്ത് 250 ഓളം ഭീകരർ പാർക്കുന്നുണ്ടെന്നാണ് ഇന്റലിജൻസ് വിവരം. പാക് സൈന്യത്തിന്റെ വെടിവെപ്പും മഞ്ഞുമൂടിയ കാലാവസ്ഥയും മറയാക്കിയാണ് നുഴഞ്ഞുകയറ്റശ്രമം.അമർനാഥ് തീർത്ഥാടകർക്ക നേരേ ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് യാത്ര വെട്ടിച്ചുരുക്കിയത്. അമർനാഥ് യാത്രാ പാതയിൽ, ചന്ദൻവാരിയും ബൽതാലും വരെ കർശനമായ പരിശോധനകൾ നടത്തിയതിന് പുറമേ, നടവഴികളിലും പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. സാധനങ്ങളേന്തി വന്ന കുതിരകളെ അടക്കം, നിശിതമായി പരിശോധിച്ചു. അട്ടിമറികൾ തടയാൻ കേന്ദ്ര സായുധസേനാ വിഭാഗം സർവജാഗ്രതയും പുലർത്തി.

അമർനാഥ് യാത്രാപാതയുടെ സമാന്തരവഴികളിലും കരസേനയുടെ യൂണിറ്റുകൾ തിരച്ചിൽ നടത്തി. യാത്രാപാതയുടെ വടക്കൻ -തെക്കൻ മേഖലകൾ രാഷ്ട്രീയ റൈഫിൾസ് വിക്ടർ ഫോഴ്‌സിന്റെ 3 സെക്ടർ ആർആറും, 1 സെക്ടർ ആർടിയും പരിശോധന നടത്തി. തിരച്ചിലിനിടെ, ഒരു എം24 റൈഫിളും പാക് ആയുധനിർമ്മാണശാലയുടെ രേഖകളുള്ള കുഴിബോംബും വടക്കൻ മേഖലയിൽ കണ്ടെത്തി. തെക്കൻ മേഖലയിൽ, ശേഷ്‌നാഗിന് 1.2 കിലോമീറ്റർ വടക്ക് കിഴക്ക് വിദൂരനിയന്ത്രിത സ്‌ഫോടകവസ്തുവും പിടികൂടി.

അമേരിക്കൻ സേന ഉപയോഗിക്കുന്ന സ്‌നൈപ്പർ ആയുധമാണ് എം24 റൈഫിൾ. ഈ റൈഫിൾ അഫ്ഗാനിസ്ഥാനിൽ നിന്ന് താലിബാൻ കൊള്ളയടിച്ചതാവാനാണ് സാധ്യതയെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു. ഇതിനൊപ്പം ജെയ്‌ഷെ മുഹമ്മദ് മേധാവി മസൂദ് അസറിന്റെ സഹോദരൻ ഇബ്രാഹിം അസർ പാക്-അധീന കശ്മീരിൽ വീണ്ടും എത്തിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. പരിശീലനം കിട്ടിയ 15 ജെയ്ഷ് ഭീകരവാദികളുടെ സാന്നിധ്യവും. മർകസ്, സനാൻ ബിൻ സൽമ, തർണബ് ഫാം പെഷവാർ, ഖൈബർ പക്തൂൺക്വ എന്നിവിടങ്ങളിലെ ക്യാമ്പുകളിലാണ് ഇവർ എത്തിയത്.

സൈനികർ നടത്തിയ തെരച്ചലിനിടെ അമർനാഥ് തീർത്ഥാടന പാതയ്ക്കു സമീപം തീവ്രവാദികൾ ക്യാംപ് ചെയ്തിരുന്ന ഇടം കണ്ടെത്തി. ഇവിടെ നിന്ന് ടെലിസ്‌കോപ് സംവിധാനമുള്ള എം24 അമേരിക്കൽ സ്നൈപ്പർ റൈഫിൾ സൈന്യം പിടിച്ചെടുത്തിരുന്നു. ശ്രീനഗറിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കമാൻഡർ ലഫ്. ജനറൽ കെജെഎസ് ധില്ലൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതോടെ അതിർത്തി കടന്ന് അമർനാഥ് തീർത്ഥയാത്രയ്ക്കിടെ ആക്രമണം നടത്താൻ പാക് സൈന്യത്തിന്റെ ഒത്താശയോടെ ഭീകരർ ശ്രമിക്കുന്നെന്നു ധില്ലൻ വ്യക്തമാക്കി. കശ്മീരിൽ അശാന്തി പടർത്താൻ പാക്കിസ്ഥാൻ നിരന്തരം ശ്രമിക്കുകയാണെന്നും നിരവധി സ്ഫോടക വസ്തുക്കളാണ് അടുത്തിടെ കശ്മീരിൽ നിന്നു കണ്ടെടുത്തതെന്നും പറഞ്ഞ ധില്ലൻ ഒരാളേയും കശ്മീരിലെ ക്രമസമാധാനം തകർക്കാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.

അമർനാഥ് യാത്രയെ അട്ടിമറിക്കാൻ പാക്കിസ്ഥാൻ ഒത്താശയോടെ ഭീകകർ ശ്രമിക്കുന്നതിന്റെ തെളിവുകളാണ് പുറത്തുവന്നത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഓഗസ്റ്റ് 4വരെ അമർനാഥ് തീർത്ഥയാത്ര നിർത്തിവെച്ചിരിക്കുകയാണ്. നിലവിൽ കാലാവസ്ഥ മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിൽ അമർനാഥിൽ വിന്യസിച്ചിരുന്ന ഒരു വിഭാഗം സൈന്യത്തെ കശ്മീരിലെ സുരക്ഷാ ചുമതലക്കായി പിൻവലിച്ചിരുന്നു. ഏകദേശം 40,000 സൈനികരെയാണ് അമർനാഥ് തീർത്ഥയാത്രക്ക് സുരക്ഷയൊരുക്കാൻ ചുമതലപ്പെടുത്തിയിരുന്നത്.

അമർനാഥ് തീർത്ഥാടകരോട് എത്രയും പെട്ടെന്ന് തിരിച്ചു പോകാൻ സർക്കാർ നിർദ്ദേശിച്ചതിന് പിന്നാലെ ശ്രീനഗർ വിമാനത്താവളമുൾപ്പെടെ പ്രധാന യാത്രാ കേന്ദ്രങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.. ടിക്കറ്റ് എടുക്കാതെയാണ് പലരും വിമാനത്താവളത്തിലെത്തിയത്. പ്രത്യേക സാഹചര്യത്തിൽ കൂടുതൽ വിമാന സർവീസുകൾ നടത്താൻ തയ്യാറാണെന്ന് ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. വിവരം അറിഞ്ഞതു മുതൽ ഇവിടെ എന്തോ സംഭവിക്കാൻ പോകുന്നു എന്ന ഭീതി പരന്നതായി യാത്രക്കാർ പറഞ്ഞു. അമർനാഥിലേക്ക് ഹെലികോപ്റ്റർ ടിക്കറ്റെടുത്തവരും യാത്ര മതിയാക്കി തിരിച്ചു പോയി. ഈ സാഹചര്യത്തിൽ എയർ ഇന്ത്യ, ഇൻഡിഗോ, വിസ്താര എന്നീ വിമാനക്കമ്പനികൾ ജമ്മു കശ്മീരിലേക്കും തിരിച്ചും ഉള്ള ഫ്ളൈറ്റുകളുടെ കാൻസലേഷൻ ചാർജും റീഷെഡ്യൂൾ ചാർജും താൽക്കാലികമായി വേണ്ടെന്ന് വെച്ചിട്ടുണ്ട്.

അതേസമയം, അതിർത്തിയിൽ കൂടുതൽ സൈനികരെ വിന്യസിക്കുന്നത് ഇന്ത്യ തുടരുകയാണ്. 10000 സൈനികരെ വിന്യസിച്ച് ഒരാഴ്ച പിന്നിടും മുമ്പ് 25,000 അർദ്ധസൈനികരെ കൂടി താഴ് വരയിൽ വിന്യസിക്കുകയാണ്. കഴിഞ്ഞ ആഴ്ച 100 കമ്പനി സൈനികരെയാണ് കേന്ദ്രം വിന്യസിച്ചത്. തീവ്രവാദ പ്രവർത്തനങ്ങളെ അടിച്ചമർത്തുക ലക്ഷ്യം എന്നാണ് ഔദ്യോഗിക വിശദീകരണം. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ജമ്മു കശ്മീരിൽ സന്ദർശനം നടത്തി മടങ്ങിയതിനു പിന്നാലെയാണ് കേന്ദ്രം സൈനിക വിന്യാസം ആരംഭിച്ചത്. സർക്കാർ രാജിവച്ചതിനാൽ ജമ്മു കശ്മീർ ഇപ്പോൾ രാഷ്ട്രപതി ഭരണത്തിലാണ്.

ജമ്മു കശ്മീരിൽ സൈനികരുടെ എണ്ണം കുറവാണെന്നും ഇതിനാലാണ് കൂടുതൽ സൈനികരെ വിന്യസിക്കുന്നത് എന്നുമാണ് കഴിഞ്ഞ ആഴ്ച ജമ്മു കശ്മീർ ഡിജിപി ദിൽബാഗ് സിങ് പറഞ്ഞത്. തിടുക്കത്തിലുണ്ടായ സൈനിക വിന്യാസം താഴ്‌വരയിൽ യുദ്ധമടക്കമുള്ള പല അഭ്യൂഹങ്ങൾക്കും വഴിമരുന്നിട്ടുണ്ട്.

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
മലയാളി നഴ്‌സ് അയർലന്റിൽ ജീവനൊടുക്കിയത് ജനുവരിയിൽ സ്വന്തം വിവാഹത്തിന് നാട്ടിൽ പോകാൻ ടിക്കറ്റും ബുക്ക് ചെയ്ത് കാത്തിരിക്കുന്നതിനിടെ; കോഴിക്കോട് സ്വദേശിനി മരിച്ചത് ബാത്‌റൂമിലെ ഷവർഹെഡിൽ തൂങ്ങി; ജന്മദിന ആശംസകൾ നേർന്നവർക്ക് നന്ദിയും അറിയിച്ച് പ്രതിശ്രുത വരനെ ഫോണിലും വിളിച്ച ശേഷം മേരി കുര്യാക്കോസ് മരണത്തെ പുൽകിയത് എന്തിനെന്നറിയാതെ സഹപ്രവർത്തകർ; തങ്ങളുടെ പ്രിയപ്പെട്ടവളുടെ അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടൽ മാറാതെ ഡബ്ലിനിലെ മലയാളി സമൂഹം
'ഭർത്താവിന്റെയും, സഹോദരങ്ങളുടെയും മുന്നിൽ വച്ച് നായർ സ്ത്രീകളെ ബലാത്സംഗം ചെയ്തു; ഇസ്ലാമിലേക്ക് മാറാത്തവരെ സർപ്പക്കാവിലെ കിണറ്റിൻ കരയിൽ നിരത്തി നിർത്തി തലവെട്ടിക്കൊന്നു; ചിലരെ ജീവനോടെ തൊലിയുരിച്ചുകൊന്നു, ഗർഭിണിയായ സ്ത്രീയുടെ വയർകീറി; ശവക്കുഴി കുഴിപ്പിച്ച് വെട്ടിക്കൊന്നു; കൊള്ളയടിയും വ്യാപകം'; മലബാർ കലാപം ഹിന്ദുവംശഹത്യയോ? ഇഎംഎസ് തൊട്ടുള്ളവരും ഇടതുപക്ഷ -ലിബറൽ ചരിത്രകാരന്മാരും പറഞ്ഞതെല്ലാം അടിസ്ഥാനരഹിതം; ഡോ. മനോജ് ബ്രൈറ്റിന്റെ പഠനം വൈറലാവുമ്പോൾ
ബോളിവുഡ് സുന്ദരികൾക്കൊപ്പം നിശാക്ലബ്ലുകളിൽ ആടിപ്പാടുകയും ക്രിക്കറ്റ് താരങ്ങൾക്കൊപ്പം അത്താഴവിരുന്ന് ഉണ്ണുകയും ചെയ്തത് ഭൂതകാലം; മൂന്നുവർഷമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നില്ല; അനുജൻ അനീസ് ഇബ്രാഹിമും അടുത്ത അനുയായികളും എവിടെയാണെന്ന് അറിയില്ല; ആരോഗ്യം ക്ഷയിച്ചിട്ടും ഡി കമ്പനി പൊളിഞ്ഞിട്ടും രാജ്യാന്തര കള്ളക്കടത്തുകാരൻ കാണാമറയത്ത്; ഇമ്രാൻഖാൻ ആവർത്തിച്ച് നിഷേധിക്കുമ്പോഴും പാക്മണ്ണിൽ തന്നെ ഉണ്ടെന്ന് റോ വൃത്തങ്ങൾ; മോസ്റ്റ് വാണ്ടഡ് ക്രിമിനൽ ദാവൂദ് ഇബ്രാഹിം എവിടെ?
വിവാഹം കഴിക്കാതെ സ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് യുവാവിന് ഏൽക്കേണ്ടി വന്നത് നൂറ് ചാട്ടവാറടി; സ്ത്രീ ശിക്ഷ ഏറ്റ് വാങ്ങിയത് ലൈംഗിക ബന്ധം പുലർത്തിക്കൊണ്ടിരുന്ന മറ്റൊരു പുരുഷനൊപ്പം; ഇനിയും ശക്തമായി അടിക്കാൻ ആക്രോശിച്ച് ജനങ്ങളും; ഇൻഡോനേഷ്യയിലെ ശരീ അത്ത് നിയമം വീണ്ടും ചർച്ചയാകുന്നത് ഇങ്ങനെ
സർക്കാരിനെ താങ്ങി നിർത്താൻ കേവലഭൂരിപക്ഷം 112 ആയി ഉയർത്തണം; കുറഞ്ഞത് 6 സീറ്റുകളിലെങ്കിലും ബിജെപി വിജയിക്കണം; ഇനി യെദ്യൂരപ്പ സർക്കാരിന്റെ ഭാവി അറിയാൻ നാലുനാൾ മാത്രം; 15 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ പോളിങ് ശതമാനം 66.49; പോളിങ് ശതമാനം കുറഞ്ഞെങ്കിലും ആത്മവിശ്വാസത്തോടെ ബിജെപി; വിമതരെ ജനം തോൽപ്പിക്കുമെന്ന് കോൺഗ്രസും
അച്ഛന്റെ ചിത കത്തി തുടങ്ങിയതേയുള്ളൂ.. കരയാതിരിക്ക് എന്നെന്നോട് പറഞ്ഞ് കടയിൽ പോയി വന്ന അമ്മ ഉണ്ടാക്കി തന്നത് പാമോയിലിൽ മുക്കിപ്പൊരിച്ച പൂരി; മുഴുക്കുടിയനായ അച്ഛന്റെ ചിതകത്തി തീരും മുമ്പ് അച്ഛന്റേതെന്നടയാളമുണ്ടായിരുന്നതെല്ലാം കായലിൽ കളഞ്ഞതും അമ്മ; നില തെറ്റിയ മനസ്സും അരിപ്പയായിപ്പോയ കരളുമായി അഞ്ചു കൊല്ലത്തോളം കിടന്ന ശേഷമുള്ള അച്ഛന്റെ മരണദിനത്തെ കുറിച്ച് വിനീത വിജയന്റെ ഫേസ്‌ബുക്ക് കുറിപ്പ്
പൊലീസ് പിടികൂടിയവരെ കണ്ടപ്പോഴേ കണക്കുകൂട്ടി ഇവർ വെറും ഡമ്മി പ്രതികളെന്ന്; സിസി ടിവി ദൃശ്യങ്ങൾ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ഒറിജനൽ വാഹനത്തെയും ഉടമയെയും; വനിതാ മെമ്പറുടെ നേതൃത്വത്തിലുള്ള സമാന്തര അന്വേഷണത്തിൽ കക്കൂസ് മാലിന്യം തള്ളിയ കേസിലെ യഥാർഥ പ്രതികൾ അകത്ത്; ഷാഹിന ഇപ്പോൾ വാട്‌സാപ്പ് ഗ്രൂപ്പുകളിലെ സ്റ്റാർ
മാസങ്ങളായി ശ്രമിച്ചത് തന്റെ ഇമേജ് പാടേ തകർക്കാൻ; തന്നെ അപായപ്പെടുത്താനും അപമാനിക്കാനും ഒപ്പമുള്ളവരെ ഭീഷണിപ്പെടുത്താനും ശ്രമം; സൈബർ ആക്രമണങ്ങൾക്കും ഒത്താശ; 'പുഷ് കമ്പനി'ക്ക് താൻ കൈമാറിയ ലെറ്റർ പാഡുകളും രേഖകളും ദുരുപയോഗം ചെയ്യുമെന്നും കാട്ടി മഞ്ജു വാര്യർ നൽകിയ പരാതിയിൽ സംവിധായകനെ ചോദ്യം ചെയ്യൽ; തൃശൂർ പൊലീസ് ക്ലബ്ബിലെ ചോദ്യം ചെയ്യലിന് ശേഷം ശ്രീകുമാര മേനോനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു; ആരോപണങ്ങൾ ശരിയെന്ന് പൊലീസ്
മഠങ്ങളിലെത്തുന്ന കൊച്ചുസഹോദരിമാരെ മുതിർന്ന കന്യാസ്ത്രീകൾ സ്വവർഗ ഭോഗത്തിന് ഉപയോഗിക്കാറുണ്ട്; സെമിനാരിയിൽനിന്ന് സ്വവർഗ്ഗരതിക്കു വിധേയമായി മാനസികമായി തകർന്നവരുണ്ട്; ചില മഠങ്ങളിൽ ഇളം തലമുറയിലെ കന്യാസ്ത്രീകളെ പുരോഹിതരുടെ അടുക്കലേയ്ക്കു തള്ളിവിടുന്ന സമ്പ്രദായവുമുണ്ട്; നഗ്നയാക്കി മണിക്കൂറുകളോളം ഇവരെ വൈദികർ മുന്നിൽ നിർത്തി ആസ്വദിക്കും; സന്യാസ പുരോഹിത സഭകളിലെ ലൈംഗിക അരാജകത്വങ്ങൾ വെളിപ്പെടുത്തി സിസ്റ്റർ ലൂസിയുടെ ആത്മകഥ
'ഭർത്താവിന്റെയും, സഹോദരങ്ങളുടെയും മുന്നിൽ വച്ച് നായർ സ്ത്രീകളെ ബലാത്സംഗം ചെയ്തു; ഇസ്ലാമിലേക്ക് മാറാത്തവരെ സർപ്പക്കാവിലെ കിണറ്റിൻ കരയിൽ നിരത്തി നിർത്തി തലവെട്ടിക്കൊന്നു; ചിലരെ ജീവനോടെ തൊലിയുരിച്ചുകൊന്നു, ഗർഭിണിയായ സ്ത്രീയുടെ വയർകീറി; ശവക്കുഴി കുഴിപ്പിച്ച് വെട്ടിക്കൊന്നു; കൊള്ളയടിയും വ്യാപകം'; മലബാർ കലാപം ഹിന്ദുവംശഹത്യയോ? ഇഎംഎസ് തൊട്ടുള്ളവരും ഇടതുപക്ഷ -ലിബറൽ ചരിത്രകാരന്മാരും പറഞ്ഞതെല്ലാം അടിസ്ഥാനരഹിതം; ഡോ. മനോജ് ബ്രൈറ്റിന്റെ പഠനം വൈറലാവുമ്പോൾ
മനോരമ ഓഫീസിൽ ദ വീക്കിന്റെ എഡിറ്റുടെ കാബിനിൽവെച്ച് അദ്ദേഹം എന്നെ സ്പർശിച്ചു; ഭയപ്പെടേണ്ട, ഞാൻ നിങ്ങളുടെ ലേഖനങ്ങൾ പതിവായി പ്രസിദ്ധീകരിക്കുമെന്ന് വാഗ്ദാനം; കണ്ണുനീരോടെ വാതിലിനടുത്തേക്ക് നീങ്ങിയപ്പോൾ അയാൾ വിട്ടില്ല; ബ്രാ സ്ട്രാപ്പ് വലിച്ചു, പിന്നങ്ങോട്ട് നിർബന്ധിത ചുംബനങ്ങളായിരുന്നു; നിലവിളിച്ച് പുറത്തേക്ക് ഓടി'; അന്തരിച്ച മാധ്യമ പ്രവർത്തകൻ ടി വി ആർ ഷേണായിക്കെതിരെയും മീടു; പത്മശ്രീ ജേതാവിനെതിരെ ഉയരുന്നത് ഗുരുതര പീഡന ആരോപണം
എക്സ്റ്റസി ഗുളികയുടെ ഉന്മാദത്തിൽ ബ്രഹ്മപുരത്തെ ഫ്‌ളാറ്റിൽ യുവനടിയെ പൊലീസ് കണ്ടത് നഗ്നയായ നിലയിൽ; തിയേറ്ററുകളിൽ ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന ചിത്രത്തിലെ നടിക്ക് ഗുളിക നൽകിയത് കോഴിക്കോട്ടുകാരനും; മുൻനിര നടൻ ലഹരിമുക്ത സെന്ററിലെ ചികിൽസയിലെന്നും റിപ്പോർട്ട്; ലൊക്കേഷനിലെ മാഫിയയെ തേടി ഇറങ്ങിയ ഷാഡോ പൊലീസിന് പണി കൊടുത്തത് നിർമ്മാതാവും; മലയാള സിനിമയിൽ മറാരോഗമായി മാറി മയക്കുമരുന്ന്; പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
പൈപ്പ് ലെയിൻ റോഡിലൂടെ ബസിറങ്ങി വരുന്നതിനിടെ നാലുവയസുള്ള കുട്ടി ഓടി വന്ന് രക്ഷിക്കണേ ആന്റി എന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചു; പിന്നാലെ ഓടിയെത്തിയത് മൂന്നംഗ മുഖംമൂടിസംഘം; രക്ഷിക്കാനായി വാരിയെടുത്തെങ്കിലും കുട്ടിയെ തട്ടിയെടുത്ത് ഓമ്‌നി വാനിൽ കയറ്റി സംഘം മറഞ്ഞു; ആക്രമണത്തിനിടെ കയ്യിൽ മുറിവേറ്റെന്നും വിദ്യാർത്ഥിനിയുടെ മൊഴി; കളമശേരി 'കിഡ്‌നാപ്പിങ്' അന്വേഷിച്ചപ്പോൾ ഞെട്ടിയത് പൊലീസ്
റൊമാന്റിക് കോമഡിക്ക് ഡേറ്റ് നൽകിയത് കൂടുതൽ ആലോചനയില്ലാതെ; നിർമ്മാതാവിനെ വിളിച്ച് പറ്റില്ലെന്ന് പറഞ്ഞത് സെറ്റിലെത്താമെന്ന് പറഞ്ഞിരുന്നതിന്റെ തലേ ദിവസം; കോടികളുടെ നഷ്ടക്കണക്ക് പറഞ്ഞപ്പോൾ പണവും പലിശയും നൽകി പരിഹാരം; ആണെങ്കിലും അല്ലെങ്കിലും എന്ന ചിത്രം ഒഴിവാക്കി പുതുമുഖ സംവിധായകൻ വിവേക് പോളിന് സമ്മാനിച്ചത് അതിരൻ; രാജു മല്യത്തിനോട് ഫഹദ് നോ പറഞ്ഞത് ആർക്കും വേദനയുണ്ടാക്കാതെ; ഷെയൻ നിഗം മുടി മൊട്ടയടിക്കുമ്പോൾ ചർച്ചയാകുന്നത് ഫാസിലിന്റെ മകന്റെ 'നല്ല മനസ്സ്'
ബീച്ച് വെയറാണ് അവർ ഫോട്ടോ ഷൂട്ടിന് പറഞ്ഞത്; ചെയ്ത് തരാൻ പറ്റില്ലെന്ന് ഞങ്ങൾക്ക് എങ്ങനെ പറയാൻ കഴിയും; ഇത് ഞങ്ങളുടെ തൊഴിലല്ലേ; സേവ് ദി ഡേറ്റ് ഫോട്ടോകൾ വൈറലായതിന് പിന്നാലെ പലരും വിളിച്ചു; അഭിനന്ദനത്തേക്കാൾ അസഭ്യ പ്രയോഗമായിരുന്നു കൂടുതൽ; വൈറലായ സേവ് ദി ഡേറ്റിന് പിന്നാലെ നേരിട്ട ദുരനുഭവത്തേക്കുറിച്ച് പിനക്കിൾ ഇവൻ പ്ലാനേഴ്‌സ് പ്രതികരിക്കുന്നു
പാടത്തെ ചെളിയിൽ കിടന്നുരുളൽ; റിസോർട്ടിലെ ബാത്ത്ടബിലെ നനഞ്ഞൊട്ടിയുള്ള ആലിംഗനം; കടൽത്തീരത്തു തിരകൾക്ക് ഇടയിലൂടെയുള്ള ഓട്ടം; പറന്നുയരുന്ന പ്രാവുകൾക്കിടയിൽ നിന്നൊരു ചൂടൻ ചുംബനം; ന്യൂജൻ 'കല്യാണക്കുറി'കൾ മുഖം മാറ്റുമ്പോൾ ഉയരുന്നത് സദാചാര ഇടപെടൽ വേണ്ടെന്ന് പൊതു അഭിപ്രായം; പോസ്റ്റ് പിൻവലിച്ചിട്ടും കേരളാ പൊലീസിന്റെ ഉപദേശത്തിൽ ചർച്ച തുടർന്ന് സോഷ്യൽ മീഡിയ; ബീച്ച് സ്‌റ്റൈലിനേക്കാൾ കളറാണ് ഈ മലയാളി പെണ്ണും ചെക്കനും: പുതിയ ലുക്കുകളിലേക്ക് വെഡ്ഡിങ് ഫോട്ടോ ഷൂട്ട് മാറുമ്പോൾ
ആറു ബൈക്കുകളും ഒപ്പം ഇയോൺ കാറും നിനക്കിപ്പോൾ ഉണ്ടല്ലോ മോനേ..ഇതിന് വേണ്ടി ഇപ്പോൾ വാശി പിടിക്കണോ? അച്ഛൻ ചോദിച്ചപ്പോൾ പോരെന്ന് മകൻ; ഇത് തത്ക്കാലം നടക്കില്ല..പിന്നീട് നമുക്ക് ആലോചിക്കാമെന്ന് തറപ്പിച്ച് മറുപടി പറഞ്ഞപ്പോൾ മനസ് വല്ലാതെ നുറുങ്ങി അഖിലേഷ് അജിക്ക്; ഹാർലി ഡേവിഡ്‌സൺ ബൈക്ക് വാങ്ങി നൽകാത്ത തർക്കത്തിനൊടുവിൽ മരണത്തിലൂടെ ഏകമകൻ അച്ഛനെ തോൽപ്പിച്ചു; പോത്തൻകോടിനെ നടുക്കിയ സംഭവം ഇങ്ങനെ
മഠങ്ങളിലെത്തുന്ന കൊച്ചുസഹോദരിമാരെ മുതിർന്ന കന്യാസ്ത്രീകൾ സ്വവർഗ ഭോഗത്തിന് ഉപയോഗിക്കാറുണ്ട്; സെമിനാരിയിൽനിന്ന് സ്വവർഗ്ഗരതിക്കു വിധേയമായി മാനസികമായി തകർന്നവരുണ്ട്; ചില മഠങ്ങളിൽ ഇളം തലമുറയിലെ കന്യാസ്ത്രീകളെ പുരോഹിതരുടെ അടുക്കലേയ്ക്കു തള്ളിവിടുന്ന സമ്പ്രദായവുമുണ്ട്; നഗ്നയാക്കി മണിക്കൂറുകളോളം ഇവരെ വൈദികർ മുന്നിൽ നിർത്തി ആസ്വദിക്കും; സന്യാസ പുരോഹിത സഭകളിലെ ലൈംഗിക അരാജകത്വങ്ങൾ വെളിപ്പെടുത്തി സിസ്റ്റർ ലൂസിയുടെ ആത്മകഥ
'സ്ത്രീ എന്ന് പറയുന്നത് പുരുഷന്റെ കൃഷിയിടം മാത്രമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്; തലയിൽ നിന്ന് തട്ടം ഉതിർന്നു വീണാൽ പോലും അനക്ക് മരിക്കണ്ടേ പെണ്ണെ എന്നാണ് ചോദിക്കുന്നത്; ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിൽ എന്നുവേണ്ട മൂക്കുത്തി ഇടുന്നതിൽ പോലും മതം കൈകടത്തുന്നു; നൃത്തം ചെയ്തപ്പോൾ അഭിസാരികയായി മുദ്രകുത്തപ്പെട്ടു; സ്വന്തം ഉമ്മുമ്മയുടെ മയ്യത്തു കാണുന്നതിൽനിന്നു പോലും എന്നെ വിലക്കി'; താൻ എന്തുകൊണ്ട് മതം ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കി ജസ്ല മാടശ്ശേരി
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
'ഭർത്താവിന്റെയും, സഹോദരങ്ങളുടെയും മുന്നിൽ വച്ച് നായർ സ്ത്രീകളെ ബലാത്സംഗം ചെയ്തു; ഇസ്ലാമിലേക്ക് മാറാത്തവരെ സർപ്പക്കാവിലെ കിണറ്റിൻ കരയിൽ നിരത്തി നിർത്തി തലവെട്ടിക്കൊന്നു; ചിലരെ ജീവനോടെ തൊലിയുരിച്ചുകൊന്നു, ഗർഭിണിയായ സ്ത്രീയുടെ വയർകീറി; ശവക്കുഴി കുഴിപ്പിച്ച് വെട്ടിക്കൊന്നു; കൊള്ളയടിയും വ്യാപകം'; മലബാർ കലാപം ഹിന്ദുവംശഹത്യയോ? ഇഎംഎസ് തൊട്ടുള്ളവരും ഇടതുപക്ഷ -ലിബറൽ ചരിത്രകാരന്മാരും പറഞ്ഞതെല്ലാം അടിസ്ഥാനരഹിതം; ഡോ. മനോജ് ബ്രൈറ്റിന്റെ പഠനം വൈറലാവുമ്പോൾ
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
കിമ്മിന്റെ യുദ്ധ ഭ്രാന്തിൽ പരീക്ഷിക്കപ്പെട്ടത് ഹിരോഷിമയിൽ വീണ ബോംബിന്റെ 17 ഇരട്ടി ശക്തിയുള്ള ഹൈഡ്രജൻ ബോംബ്; ഇതുമൂലമുണ്ടായ തുടർച്ചയായ ഭൂചലനങ്ങളും മണ്ണിടിച്ചിലുകളും മരിച്ചത് നിരവധിപേർ; ഭൂമിക്കടിയിലെ ഘടനമാറിയതു മൂലം അഗ്നി പർവതം പോലും പൊട്ടാൻ ഒരുങ്ങുന്നവെന്നും ഐസ്ആർഒയുടെ പഠനം; ഇത് കൂടംകുളം നിലയത്തിനുനേരെ പോലും സൈബർ ആക്രമണം നടത്തിയതിന് മധുര പ്രതികാരവും; യുഎസിനു പോലും കഴിയാത്ത ഉത്തര കൊറിയൻ രഹസ്യങ്ങൾ കണ്ടെത്തി ഇന്ത്യ ലോകത്തെ ഞെട്ടിക്കുമ്പോൾ