Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അർണാബിന്റെ കാറിന് മുന്നിൽ ബൈക്ക് ഇടിച്ചു നിർത്തി ആക്രമണം; കാർ നിർത്തിയപ്പോൾ അക്രമികൾ ചാടി ഇറങ്ങി കാറിന്റെ ചില്ലു തകർത്ത് ശാരീരിക അക്രമത്തിന് ശ്രമം; രണ്ട് പേരെ കീഴ്‌പ്പെടുത്തി ചാനൽ മുതലാളിയുടെ സുരക്ഷാ ഗാർഡുകൾ; അക്രമികൾ യൂത്ത് കോൺഗ്രസുകാരെന്ന് ആരോപിച്ച് അർണാബ്; സോണിയയെ ഭീരുവെന്ന് വിളിച്ച് വീണ്ടും കളിയാക്കൽ; റിപ്പബ്ലിക് ടിവി ഉടമ അർണാബിനെതിരെ അക്രമം നടത്തിയവർ പൊലീസ് കസ്റ്റഡിയിൽ

അർണാബിന്റെ കാറിന് മുന്നിൽ ബൈക്ക് ഇടിച്ചു നിർത്തി ആക്രമണം; കാർ നിർത്തിയപ്പോൾ അക്രമികൾ ചാടി ഇറങ്ങി കാറിന്റെ ചില്ലു തകർത്ത് ശാരീരിക അക്രമത്തിന് ശ്രമം; രണ്ട് പേരെ കീഴ്‌പ്പെടുത്തി ചാനൽ മുതലാളിയുടെ സുരക്ഷാ ഗാർഡുകൾ; അക്രമികൾ യൂത്ത് കോൺഗ്രസുകാരെന്ന് ആരോപിച്ച് അർണാബ്; സോണിയയെ ഭീരുവെന്ന് വിളിച്ച് വീണ്ടും കളിയാക്കൽ; റിപ്പബ്ലിക് ടിവി ഉടമ അർണാബിനെതിരെ അക്രമം നടത്തിയവർ പൊലീസ് കസ്റ്റഡിയിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണാബ് ഗോസ്വാമിക്കെതിരെ ആക്രമണം. രണ്ട് പേരാണ് അർണാബിനേയും ഭാര്യയേയും ആക്രമിച്ചത്. സ്റ്റുഡിയോയിൽ നിന്ന് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ഇത്. യൂത്ത് കോൺഗ്രസുകാരാണ് അക്രമത്തിന് പിന്നീലെന്ന് അർണാബ് ഗോസ്വാമി ആരോപിച്ചു.

സംഭവത്തിൽ പൊലീസിന് പരാതിയും നൽകി. അതിനിടെ തനിക്കെതിരെ അക്രമം നടത്തിയത് യൂത്ത് കോൺഗ്രസുകാരാണെന്ന് പറഞ്ഞ് അർണാബ് വീഡിയോയുമായി രംഗത്ത് വന്നു. ബൈക്കിലാണ് രണ്ടു പേർ എത്തിയത്. അവരെ തന്റെ സെക്യൂരിറ്റി ഗാർഡുകൾ പിടികൂടിയിരുന്നു. യൂത്ത് കോൺഗ്രസുകാരാണ് അക്രമം നടത്തിയതെന്നാണ് സെക്യൂരിറ്റിക്കാർ പറഞ്ഞത്. മുകളിൽ നിന്ന് പറഞ്ഞിട്ടാണ് അക്രമം എന്നും ഇവർ പറഞ്ഞുവെന്ന് സെക്യൂരിറ്റിക്കാർ അറിയിച്ചതായും അർണാബ് പറയുന്നു.

ഇന്ന രാജ്യത്തുള്ള ഏറ്റവും വലിയ ഭീരു സോണിയാ ഗാന്ധിയാണെന്നും വീഡിയോയിൽ അർണാബ് കളിയാക്കി. വീട്ടിലേക്ക് വരുമ്പോൾ അക്രമം നടത്തിയതിന് പിന്നിൽ സോണിയ ആണ്. എന്നെ മുഖത്ത് നോക്കി നേരിടാൻ നിങ്ങൾക്ക് ധൈര്യമില്ല. തനിക്കെതിരെ നടക്കുന്ന എന്ത് നീക്കത്തിനും നിങ്ങളായിരിക്കും ഉത്തരവാദിയെന്നും സോണിയയോട് അർണാബ് പറയുന്നുണ്ട്.

അർണാബ് ഗോസ്വാമിക്കും ഭാര്യക്കും നേരെ മുംബൈയിൽ വച്ചാണ് ആക്രമണം ഉണ്ടായതെന്നാണ് ആരോപണം. ഏപ്രിൽ 22ന് രാത്രി 10 മണിക്ക് നടന്ന ചാനൽ ചർച്ചകൾക്ക് ശേഷം അർദ്ധരാത്രി 12.30ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഗോസ്വാമിയും ഭാര്യയും സഞ്ചരിച്ച കാറിന് നേരെ ആക്രമണം നടന്നത് എന്നാണ് അർണാബിന്റെ ആരോപണം. ഈ സമയത്ത് മോട്ടോർ ബൈക്ക് ഓടിച്ച രണ്ട് പേർ കാറിനെ ആക്രമിച്ചു.ആക്രമണകാരികൾ അർണാബ് ഗോസ്വാമിയുടെ കാറിന് മുന്നിൽ ബൈക്ക് ഇടിച്ചു നിർത്തിയെന്നാണ് റിപ്പബ്ലിക്ക് ടിവി റിപ്പോർട്ട് ചെയ്യുന്നത്.

ഇതോടെ ബൈക്കിനെ ഇടിക്കുമെന്ന ചിന്തയിൽ അർണാബ് കാർ നിർത്തുകയായിരുന്നു. തുടർന്ന് ഇരുവരും ചാടിയിറങ്ങി ആക്രമിക്കുകയും ചെയ്തു. കാറിന്റെ ചില്ലുകൾ തകർക്കാൻ അവർ ശ്രമിക്കുകയും കാറിനു നേരെ ആക്രമണം ആരംഭിക്കുകയും ചെയ്തു. പിന്നീട് അക്രമികൾ കാറിന് മുകളിൽ കരി ഓയിൽ ഒഴിച്ചു രക്ഷപ്പെടാൻ ശ്രമിച്ചുവെന്നും അർണാബ് പറയുന്നു. ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് ഗുണ്ടകളാണ് എന്നാണ് അർണാബ് ആരോപിക്കുന്നത്. സോണിയാ ഗാന്ധിയും വധേരാ കുടുംബവുമാണ് ആക്രമണത്തിന് പിന്നിലെന്ന് അർണാബ് പിന്നീട് ആരോപിച്ചു. സോണിയ ഗാന്ധിക്കെതിരെ പരാതി നൽകും എന്നാണ് അർണാബ് പറയുന്നു. ഇവരെക്കുറിച്ച് നടത്തിയ ചാനൽ ചർച്ചയാണ് ഇവരെ പ്രകോപിപ്പിക്കുന്നത് എന്നും അർണാബ് കൂട്ടിച്ചേർത്തു.

അക്രമിച്ചവരെ പിന്നാലെ എത്തിയ അർണാബിന്റെ സുരക്ഷ ജീവനക്കാർ എത്തി പിടികൂടുകയായിരുന്നു. അർണാബിനെ ഒരു പാഠം പഠിപ്പിക്കാനായി കോൺഗ്രസ് അയച്ചതാണ് തങ്ങളെയെന്ന് ഇവർ പറഞ്ഞതായി സെക്യൂരിറ്റി ജീവനക്കാർ ആരോപിച്ചു. രണ്ടുപേരും ഇപ്പോൾ മുംബൈ പൊലീസിന്റെ കസ്റ്റഡിയിലാണ്. പൊലീസ് കേസെടുത്തു. സോണിയ ഗാന്ധിയുടെ അറിവോടെയാണ് ഈ സംഭവമെന്നും ഇന്നലെ ചാനൽ ചർച്ചയ്ക്കിടെ സോണിയക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നതായും അർണാബ് ഗോസ്വാമി തുടർന്ന് നടത്തിയ ലൈവിൽ ആരോപിച്ചു.

പത്രാധിപന്മാരുടെ സംഘടനയായ എഡിറ്റേഴ്സ് ഗിൽഡിൽ നിന്ന് പാൽഘറിലെ സന്യാസിമാരുടെ ആൾക്കൂട്ട ചൂണ്ടിക്കാണിച്ച് അർണാബ് കഴിഞ്ഞ ദിവസമാണ് രാജിവെച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP