1 usd = 76.42 inr 1 gbp = 93.74 inr 1 eur = 82.57 inr 1 aed = 20.81 inr 1 sar = 20.32 inr 1 kwd = 245.63 inr

Apr / 2020
05
Sunday

ജമ്മു സംസ്ഥാനവും ലേ-ലഡാക്കും കശ്മീരും കേന്ദ്ര ഭരണ പ്രദേശങ്ങളുമാകും; മോദി സർക്കാർ ലക്ഷ്യമിടുന്നത് പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളുടെ അതിരുകൾ മാറ്റിവരയ്ക്കാനുള്ള ഭരണ ഘടനാ വ്യവസ്ഥകൾ ഉപയോഗിച്ചുള്ള ഇടപെടൽ; 370-ാം അനുച്ഛേദത്തിന്റെ സാധുതയെ മറികടക്കാൻ 368(1) അനുച്ഛേദത്തിന്റെ ഭേദഗതി വന്നേക്കും; കാശ്മീർ വിഭജനത്തിന് തെലുങ്കാനാ മോഡൽ; ഇനിയുള്ള മണിക്കൂറുകൾ നിർണ്ണായകം; എല്ലാം അതിവഗം നടപ്പാക്കാൻ മുന്നിലുള്ളത് അമിത് ഷാ തന്നെ

August 05, 2019 | 08:57 AM IST | Permalink



ജമ്മു സംസ്ഥാനവും ലേ-ലഡാക്കും കശ്മീരും കേന്ദ്ര ഭരണ പ്രദേശങ്ങളുമാകും; മോദി സർക്കാർ ലക്ഷ്യമിടുന്നത് പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളുടെ അതിരുകൾ മാറ്റിവരയ്ക്കാനുള്ള ഭരണ ഘടനാ വ്യവസ്ഥകൾ ഉപയോഗിച്ചുള്ള ഇടപെടൽ;  370-ാം അനുച്ഛേദത്തിന്റെ സാധുതയെ മറികടക്കാൻ 368(1) അനുച്ഛേദത്തിന്റെ ഭേദഗതി വന്നേക്കും; കാശ്മീർ വിഭജനത്തിന് തെലുങ്കാനാ മോഡൽ; ഇനിയുള്ള മണിക്കൂറുകൾ നിർണ്ണായകം; എല്ലാം അതിവഗം നടപ്പാക്കാൻ മുന്നിലുള്ളത് അമിത് ഷാ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കാശ്മീരിൽ കേന്ദ്ര നീങ്ങുന്നത് ഏറെ കരുതലോടെയെന്ന സൂചനകൾ. ജമ്മുകശ്മീരിനു പ്രത്യേകപദവി ഉറപ്പാക്കുന്ന ഭരണഘടനാവ്യവസ്ഥകൾ റദ്ദാക്കാനോ സംസ്ഥാനത്തെ മൂന്നാക്കാനോ ഉള്ള സാധ്യതകളാണ് പുറത്തു വരുന്നത്. അമർനാഥ് തീർത്ഥാടനദിനങ്ങൾ വെട്ടിച്ചുരുക്കുകയും വിനോദസഞ്ചാരികളോട് ജമ്മുകശ്മീർ വിടാൻ നിർദ്ദേശിക്കുകയും ചെയ്തതോടെ പലവിധ അഭ്യൂഹങ്ങൾ സജീവമായി. ഇതിന് പിന്നാലെയാണ് മുൻ മുഖ്യമന്ത്രിമാർ അടക്കം വീട്ടുതടങ്കലിലായത്. പാക്കിസ്ഥാനെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും നേരിട്ടാണ് കാര്യങ്ങൾ നീക്കുന്നത്.

കേന്ദ്രസർക്കാരിന്റെ അടുത്തനീക്കം സംസ്ഥാനത്തെ മൂന്നായി വിഭജിക്കുകയാണെന്ന അഭ്യൂഹം ശക്തമാണ്. ജമ്മു സംസ്ഥാനം, ലേ-ലഡാക്ക്, കശ്മീർ എന്നീ കേന്ദ്രഭരണപ്രദേശങ്ങൾ എന്നിങ്ങനെ സംസ്ഥാനത്തെ മുറിക്കുമെന്നാണ് അഭ്യൂഹം. ജമ്മുകശ്മീർ പ്രശ്നം പരിഹരിക്കാനാണ് ഇത്. പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളുടെ അതിരുകൾ മാറ്റിവരയ്ക്കാനുള്ള വ്യവസ്ഥകൾ ഭരണഘടനയിലുണ്ട്. ഇന്നത്തെ മന്ത്രിസഭാ യോഗം ഇതിൽ തീരുമാനം എടുക്കും. ജമ്മുകശ്മീരിനു പ്രത്യേകപദവി നൽകുന്ന ഭരണഘടനയിലെ 370-ാം അനുച്ഛേദത്തിന്റെ സാധുതയെ മറികടക്കാനാണ് ഈ നീക്കങ്ങൾ. അതിനിടെ ജമ്മുകശ്മീരിനു പ്രത്യേകപദവി ഉറപ്പാക്കുന്ന ഭരണഘടനാവ്യവസ്ഥകൾ റദ്ദാക്കാനോ സംസ്ഥാനത്തെ മൂന്നാക്കാനോ ഉള്ള ഏതു ശ്രമത്തിനുംനേരെ ഒന്നിച്ചുപോരാടുമെന്ന് സംസ്ഥാനത്തെ പ്രാദേശികപാർട്ടികൾ വ്യക്തമാക്കിയിട്ടുണ്ട്.

370-ാം അനുച്ഛേദം ഭരണഘടനയിലെ 368(1) അനുച്ഛേദത്തിലൂടെ ഭേദഗതിചെയ്യാം. ഇതിനുള്ള ഉപക്ഷേപം ലോക്സഭയിൽ കൊണ്ടുവരാം. ലോക്സഭയും രാജ്യസഭയും ഇത് അംഗീകരിച്ചാൽ പിന്നെ തീരുമാനമെടുക്കേണ്ടത് സംസ്ഥാനങ്ങളാണ്. പകുതി സംസ്ഥാനങ്ങൾ ഈ തീരുമാനത്തിനു സമ്മതം മൂളണം. ഇതിന് ബിജെപിക്ക് കഴിയും. കാരണം ബഹുഭൂരിഭാഗം സംസ്ഥാനങ്ങളിലും എൻഡിഎ ഭരണമാണ്. 370-ാം അനുച്ഛേദം അസാധുവാകുന്നതോടെ, ജമ്മുകശ്മീരിന്റെ അതിർത്തി മാറ്റിവരയ്ക്കാനുള്ള അധികാരം ഭരണഘടനാപരമായി പാർലമെന്റിനു കൈവരും. ഭരണഘടനയുടെ മൂന്നാം അനുച്ഛേദമാണ് പുതിയസംസ്ഥാനം ഉണ്ടാക്കാനോ നിലവിലുള്ളതിന്റെ അതിർത്തി പുനർനിശ്ചയിക്കാനോ വഴിയൊരുക്കുന്നത്. നിർദിഷ്ട സംസ്ഥാനത്തെ സാമാജികരുമായി ആലോചിച്ചശേഷം രാഷ്ട്രപതിയുടെ ശുപാർശയോടെ പാർലമെന്റിൽ ബിൽ കൊണ്ടുവന്നാണ് ഇതു സാധ്യമാക്കുക. തെലങ്കാന സംസ്ഥാനമുണ്ടാക്കിയത് ഇങ്ങനെയാണ്.

ജമ്മുകശ്മീരിന് പ്രത്യേകപദവിയുള്ളതിനാൽ മൂന്നാം അനുച്ഛേദത്തിന്റെ പ്രയോഗം സാധ്യമല്ല. അതിനാൽ, 370-ാം അനുച്ഛേദം റദ്ദാക്കുക എന്നതുമാത്രമാണ് സർക്കാരിനു മുന്നിലുള്ള സാധ്യമായ ഏകവഴി. 'ഭരണഘടനയിലെ താത്കാലിക വ്യവസ്ഥയായിട്ടാണ് 370-ാം അനുച്ഛേദം എഴുതിച്ചേർത്തിരിക്കുന്നത്. പ്രത്യേകവ്യവസ്ഥയായല്ല. താത്കാലികം, പരിവർത്തിതം, പ്രത്യേകം എന്നിങ്ങനെയുള്ള വ്യവസ്ഥകളാണ് ഭരണഘടനയിലുള്ളത്. '370-ാം അനുച്ഛേദം റദ്ദാക്കി എന്നു വിജ്ഞാപനം ചെയ്യാൻ അതിലെതന്നെ മൂന്നാം ഉപവകുപ്പ് രാഷ്ട്രപതിയെ അനുവദിക്കുന്നുണ്ട്. ഇതുകഴിഞ്ഞാൽ മൂന്നാം അനുച്ഛേദം നടപ്പാക്കാം. നിയമസഭ ഇല്ലാത്ത സാഹചര്യത്തിൽ രാഷ്ട്രപതിക്ക് ഗവർണറുമായി കൂടിയാലോചിക്കാം. ഇതിനുള്ള സാധ്യതയാണ് കേന്ദ്രം തേടുന്നത്. ഏതായാലും കാശ്മീരിനെ വിഭജിച്ചുള്ള പ്രശ്‌ന പരിഹാരമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഈ നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. അതിവേഗ തീരുമാനമാണ് ലക്ഷ്യമിടുന്നത്.

പ്രത്യേക അധികാരങ്ങൾ എടുത്തു മാറ്റിയേക്കും

ജമ്മു കാശ്മീരിലെ സ്ഥിര താമസക്കാരെ നിർണ്ണയിക്കാനും അവകാശങ്ങളും പദവികളും നിർണ്ണയിക്കാനുമുള്ള സംസ്ഥാന സർക്കാരിന്റെ അധികാരമാണ് ആർട്ടിക്കിൾ 35 നിർവ്വചിക്കുന്നത്. 1954 ൽ അന്നത്തെ രാഷ്ട്രപതിയുടെ ഉത്തരവ് പ്രകാരം ജമ്മു കാശ്മീർ സർക്കാരിന്റെ അനുവാദത്തോടെയാണ് ഈ വകുപ്പ് ഭരണഘടനയുടെ ഭാഗമായത്. ജമ്മു കാശ്മീർ നാട്ടുരാജ്യത്തിലെ ദോഗ്ര ഭരണാധികാരിയായ ഹരി സിങ് മഹാരാജാവ് സംസ്ഥാന വിഷയങ്ങളെയും അവയുടെ അവകാശത്തെയും നിർവ്വചിക്കുന്ന ഒരു നിയമം നിർമ്മിച്ചു. ഇതുപ്രകാരം സംസ്ഥാനത്തേക്കുള്ള കുടിയേറ്റത്തെ നിയന്ത്രിച്ചു. 1947 ഒക്ടോബറിൽ ഹരി സിങ് മഹാരാജാവ് സമ്മത പത്രത്തിൽ ഒപ്പിടതോടെ ജമ്മു കാശ്മീർ ഇന്ത്യയുടെ ഭാഗമായി. ജമ്മു കാശ്മീർ ഇന്ത്യയുടെ ഭാഗമായതിനു ശേഷം 1949ൽ ദോഗ്ര ഭരണാധികാരിയിൽനിന്നും ഷെയ്ഖ് അബ്ദുള്ള ജമ്മു കാശ്മീരിന്റെ ഭരണസാരഥ്യം ഏറ്റെടുത്തു. ഡൽഹിയുമായുള്ള രാഷ്ട്രീയ ബന്ധം രൂപീകരിക്കുന്നതിന്റെ ഭാഗമായ വിലപേശലിൽനിന്നാണ് ആർട്ടിക്കിൾ 370 ഉണ്ടായത്.

ആർട്ടിക്കിൾ 370 ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്നുണ്ട്. പ്രതിരോധം, വിദേശകാര്യം, ആശയവിനിമയം എന്നിവയിൽ കേന്ദ്രസർക്കാരിനായിരിക്കും അധികാരമെന്നും ഇതോടൊപ്പം പറയുന്നുണ്ട്. അബ്ദുള്ളയും നെഹ്‌റുവും തമ്മിലുള്ള കരാർ പ്രകാരം ജമ്മുകാശ്മീരിന് പിന്നീടും പ്രത്യേ പരിഗണനകൾ നിയമം വഴി ലഭിച്ചുപോന്നു. അങ്ങനെയാണ് 1954ൽ ആർട്ടിക്കിൾ 35എ ഭരണഘടനയുടെ ഭാഗമാകുന്നത്. ജമ്മു കാശ്മീരിനുവേണ്ടി പ്രത്യേക ഭരണഘടന 1956ൽ രൂപീകരിച്ചു. സംസ്ഥാനത്തെ സ്ഥിരവാസികളെ സംബന്ധിച്ചുള്ള നിർവ്വചനം ഇത് സംരക്ഷിച്ചു. 1911ന് മുമ്പ് ജമ്മുകാശ്മീരിൽ ജനിച്ചവരും സ്ഥിര താമസമാക്കിയവരും പത്ത് വർഷ കാലയളവിനുള്ളിൽ സംസ്ഥാനത്ത് സ്ഥാവര ജംഗമ വസ്തുക്കൾ സ്വന്തമാക്കിയവരും ജമ്മുകാശ്മീരിന്റെ ഭാഗമാണെന്ന് കണക്കാക്കി. ജമ്മു കാശ്മീരിൽനിന്നും പാക്കിസ്ഥാനിലേക്ക് കുടിയേറിയവരും ജമ്മു കാശ്മീരിൽനിന്നുള്ള കുടിയേറ്റക്കാരെയും സംസ്ഥാന ആഭ്യന്തര വിഷയമായി നിർണ്ണയിച്ചു.

ഇതര സംസ്ഥാനങ്ങളിൽനിന്നുള്ളവർക്ക് ജമ്മു കാശ്മീരിൽ സ്ഥിരതാമസമാക്കാനോ ഭൂമിയോ സ്വത്ത് വകകളോ വാങ്ങുന്നതിനോ സർക്കാർ ജോലിയിൽ പ്രവേശിക്കുന്നതിനോ സ്‌കോളർഷിപ്പ് നേടുന്നതിനോ നിയമം മൂലമുള്ള വിലക്കുണ്ട്. അതേസമയം ഈ നിയമം ജമ്മു കാശ്മീരിലെ സ്ത്രീകളോട് വിവേചനപരമായിട്ടാണ് പെരുമാറുന്നത്. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ളയാളെ വിവാഹം കഴിക്കുന്നതുവഴി ജമ്മു കാശ്മീരിലെ വനിതകൾ സംസ്ഥാനത്തിന്റെ ഭാഗമല്ലാതായി മാറും. എന്നാൽ 2002ലെ ജമ്മു കാശ്മീർ ഹൈക്കോടതി സ്ഥിര താമസക്കാരല്ലാത്തവരുമായി സ്ത്രീകൾ വിവാഹിതരായാൽ അവർക്ക് തങ്ങളുടെ അവകാശം നഷ്ടമാകില്ലെന്ന് വിധിച്ചു. എന്നാൽ അത്തരം സ്ത്രീകളുടെ കുട്ടികൾക്ക് പിന്തുടർച്ചാ അവകാശം ലഭിക്കില്ലെന്നും കോടതി വിലയിരുത്തി.

'വി ദ സിറ്റിസൺ' എന്നു പേരുള്ള എൻജിഒ 2014ൽ ഈ വകുപ്പിനെതിരെ സുപ്രീംകോടതിയെ സമീപിച്ചു. ആർട്ടിക്കിൾ 368 പ്രകാരം ഭരണഘടനാ ഭേതഗതിയിലൂടെയല്ല ആർട്ടിക്കിൾ 35എ ഭരണഘടനയുടെ ഭാഗമായതെന്ന് വാദിച്ചു. ഈ വിഷയം പാർലമെന്റിന്റെ മുന്നിൽ വന്നിട്ടില്ലെന്നും ഇത് ആലോചനയില്ലാതെ ഉടനടി നടപ്പാക്കുകയായിരുന്നുവെന്നും വാദിച്ചു. ഇതോടെയാണ് ഈ വകുപ്പ് ചർച്ചകളിൽ ഇടം നേടിയത്. തങ്ങളുടെ കുട്ടികളുടെ അവകാശങ്ങൾ റദ്ദ് ചെയ്യപ്പെട്ടുവെന്ന് വ്യക്തമാക്കിക്കൊണ്ട് രണ്ട് കാശ്മീരി സ്ത്രീകൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതും ആർട്ടിക്കിൾ 35എ ചർച്ചയാകുന്നതിന് വഴിതെളിച്ചു. ഇതെല്ലാമാണ് ബിജെപിയേയും ഈ വ്യവസ്ഥയ്‌ക്കെതിരെ നീങ്ങാൻ പ്രേരിപ്പിക്കുന്നത്.

നുഴഞ്ഞു കയറ്റത്തിൽ നയതന്ത്രം

ഈ പ്രശ്‌ന പരിഹാരത്തിന് ജമ്മു കാശ്മീരിനെ വിഭജിച്ച് കാശ്മീരിനെ ഒരു കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റാനാണ് ബിജെപി സർക്കാരിന്റെ ശ്രമം ഏറെ വിവാദങ്ങൾക്ക് വഴി വക്കും. എന്തായാലും കാശ്മീരിന് പ്രത്യേക അവകാശങ്ങൾ നൽകിയതാണ് സംസ്ഥാനത്തെ പ്രശ്നങ്ങൾക്ക് കാരണമെന്ന നിലപാടാണ് നേരത്തെ ജനസംഘവും ഇപ്പോൾ ബിജെപിയും സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യാ വിഭജനത്തിന് ശേഷം പാക്കിസ്ഥാൻ നിലവിൽ വന്നതിനുശേഷമുള്ള സംഭവങ്ങളാണ് കാശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കിയതെന്ന് കരുതുന്ന ചരിത്രകാരന്മാർ ഏറെയാണ്.

ഇന്ത്യയിലോ പാക്കിസ്ഥാനിലോ, അതോ സ്വതന്ത്രമായി നിലനിൽക്കുകയാണോ കാശ്മീർ ചെയ്യുക എന്ന സംശയം നിലനിന്ന സമയത്താണ് പാക്കിസ്ഥാനിൽനിന്നുള്ള സായുധരായ സംഘം കാശ്മീരിലേക്ക് നുഴഞ്ഞുകയറുന്നത്. അന്ന് ഹരി സിംഗായിരുന്നു കാശ്മീർ ഭരിച്ചിരുന്നത്. ഭൂരിപക്ഷവും മുസ്ലീങ്ങളായ ദേശത്തെ ഹിന്ദു ഭരണാധികാരി. അദ്ദേഹത്തിന് നുഴഞ്ഞുകയറ്റക്കാരെ നേരിടാൻ സ്വന്തം നിലയിൽ സാധിക്കുമായിരുന്നില്ല. അങ്ങനെ ഇന്ത്യയുടെ സഹായം അഭ്യർത്ഥിക്കാൻ തീരുമാനിച്ചു. 1947 ഒക്ടോബർ 24-ന് കാശ്മീർ നുഴഞ്ഞു കയറ്റക്കാരെ നേരിടാൻ കാശ്മീർ ഇന്ത്യയോട് സഹായം തേടി.

സഹായാഭ്യർത്ഥന ലഭിച്ചതിനെ തുടർന്ന് ഗവർണർ ജനറൽ മൗണ്ട് ബാറ്റന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിരോധ കമ്മിറ്റി അന്നത്തെ ആഭ്യന്തര സെക്രട്ടറി വി.പി മേനോനോട് ഉടൻ ശ്രീനഗറിലേക്ക് പോകാൻ നിർദ്ദേശം നൽകി. ജമ്മുവിലെത്തിയ വി.പി മേനോൻ രാജാവിനെ കാണുകയും പ്രതിരോധ കമ്മിറ്റിയുടെ തീരുമാനം അറിയിക്കുകയുമായിരുന്നു. കാശ്മീർ ഒരു സ്വതന്ത്ര്യ ദേശമായി തുടരുന്നതിനാൽ ഇന്ത്യയ്ക്ക് സൈന്യത്തെ അയയ്ക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന കാര്യമാണ് വി.പി മേനോൻ അറിയിച്ചത്. അന്നത്തെ സാഹചര്യത്തിൽ കാശ്മീർ രാജാവിന് മുന്നിൽ മറ്റ് മാർഗങ്ങളില്ലായിരുന്നു. ഇന്ത്യയുടെ തീരുമാനം അറിയിച്ച ഉടൻ ഇന്ത്യയിൽ ചേരാനുള്ള താൽപര്യം ഹരിസിങ് അറിയിക്കുകയായിരുന്നുവെന്ന് വി.പി മേനോൻ പിന്നീട് എഴുതി. ഇന്ത്യയിൽ ചേരാനുള്ള കരാറും ഹരിസിംഗിന്റെ കത്തുമായാണ് വി.പി മേനോൻ ഡൽഹിയിലേക്ക് തിരിച്ചത്.

ക്രമസമാധാന നില ഭദ്രമായതിന് ശേഷം ജനഹിത പരിശോധന നടത്തി മാത്രമേ ഇക്കാര്യത്തിൽ അന്തിമമായ തീരുമാനം എടുക്കേണ്ടതുള്ളൂവെന്ന കാര്യത്തിലും തീരുമാനമായി. എന്നാൽ ജനഹിത പരിശോധന നടന്നില്ല. കാശ്മീരിനുള്ള പ്രത്യേക അധികാരം നിലനിന്നത് അങ്ങനെയാണ്. ഇതാണ് ബിജെപി എടുത്തു മാറ്റാൻ ശ്രമിക്കുന്നത്. ഇത് വലിയ പ്രതിഷേധങ്ങൾ ഉണ്ടാക്കുമെന്ന് ഉറപ്പാണ്.

കരുതലോടെ പ്രാദേശിക പാർട്ടികൾ

അതുകൊണ്ടാണ് കാശ്മീരിൽ സൈന്യം സുരക്ഷ ശക്തമാക്കുന്നത്. ഈ നീക്കത്തെ ചെറുത്ത് തോൽപ്പിക്കാൻ പ്രാദേശിക പാർട്ടികൾ തീരുമാനിച്ചിരുന്നു. പി.ഡി.പി. നേതാവ് മെഹ്ബൂബ മുഫ്തി ഞായറാഴ്ച വിളിച്ചുചേർത്ത യോഗമാണ് ഈ തീരുമാനമെടുത്തത്. ജമ്മുകശ്മീരിനു പ്രത്യേകപദവി നൽകുന്ന ഭരണഘടനാ അനുച്ഛേദങ്ങളായ 370-ഉം 35 എ-യും റദ്ദാക്കുകയോ സംസ്ഥാനത്തെ മൂന്നായി ഭാഗിക്കുകയോ ചെയ്താലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചു പറയാൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, വിവിധ രാഷ്ട്രീയപാർട്ടി നേതാക്കൾ എന്നിവരെ കാണാൻ പ്രതിനിധികളെ അയക്കാൻ യോഗം തീരുമാനിച്ചു. കശ്മീരിലെ സംഘർഷം തീവ്രമാക്കുന്ന നടപടികളെടുക്കരുതെന്ന് ഇന്ത്യയോടും പാക്കിസ്ഥാനോടും യോഗം അഭ്യർത്ഥിച്ചു. സംസ്ഥാനത്തെ ജനങ്ങളോടും സമാധാനം പുലർത്താൻ നിർദ്ദേശിച്ചു. നാഷണൽ കോൺഫറൻസ് (എൻ.സി.) നേതാവ് ഫാറൂഖ് അബ്ദുള്ളയുടെ വീട്ടിൽ ചേർന്ന യോഗത്തിൽ മെഹ്ബൂബ മുഫ്തി, ഒമർ അബ്ദുള്ള (എൻ.സി.) താജ് മൊഹിയുദ്ദിൻ (കോൺഗ്രസ്), മുസാഫർ ബെയ്ഗ് (പി.ഡി.പി.), സജാദ് ലോൺ, ഇമ്രാൻ അൻസാരി (പീപ്പിൾസ് കോൺഫറൻസ്), ഷാ ഫൈസൽ (ജമ്മുകശ്മീർ പീപ്പിൾസ് മൂവ്‌മെന്റ്), എം.വൈ. തരിഗാമി (സിപിഎം.) എന്നിവരും പങ്കെടുത്തു. ഇതിന് പിന്നാലെയാണ് നേതാക്കളെ കേന്ദ്ര സർക്കാർ വീട്ടു തടങ്കലിലാക്കിയത്.

ജമ്മു കാശ്മീരിൽ തിങ്കളാഴ്ച പുലർച്ചെ ആറുമണിതൊട്ട് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രീനഗറിലും കാശ്മീർ താഴ്‌വരയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി നൽകിയിരിക്കുകയാണ്. മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. ഇതര സംസ്ഥാനത്തുനിന്നുള്ളവരെ പൂർണ്ണമായും ഒഴിപ്പിച്ചതിനു ശേഷമാണ് നേതാക്കളെ വീട്ടുതടങ്കലിലാക്കിയത്. ജമ്മു കാശ്മീരിനു പുറത്തുനിന്നുള്ള വാഹനങ്ങൾക്ക് സംസ്ഥാനത്ത് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. സർക്കാരിന്റെ കണക്കുപ്രകാരം വിനോദ സഞ്ചാരികളും തീർത്ഥാടകരും അടക്കം 11,000 പേരും വിദേശികളായ 200 പേരും കാശ്മീരിലുണ്ട്. ഇവരെ സംസ്ഥാനത്തുനിന്നും പുറത്തെത്തിക്കാനുള്ള ശ്രമം നടന്നുവരികയാണ്.

കാശ്മീരിൽ പൊടുന്നനെയുണ്ടായ സൈനിക വിന്യാസം ജനങ്ങളിൽ ഭീതിവിതച്ചിട്ടുണ്ടെന്നാണ് സൂചന. എന്താണ് കാശ്മീരിൽ സംഭവിക്കുന്നതെന്ന് അറിയില്ലെന്ന് ഒമർ അബ്ദുള്ള പറഞ്ഞു. തന്നെ എടിഎമ്മിലോ പെട്രോൾ പമ്പിലോ പോകാൻ അനുവദിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അപ്രതീക്ഷിതമായ തീരുമാനം ഉണ്ടാകുമെന്നുള്ള ഭീതിയിലാണ് കാശ്മീരിലെ ജനങ്ങൾ. സ്വാതന്ത്ര്യ ദിനം പ്രഖ്യാപിച്ചുള്ള സാധാരണ സുരക്ഷാ ക്രമീകരണങ്ങളാണ് കാശ്മീരിൽ ഒരുക്കിയിരിക്കുന്നതെന്നാണ് ഒരു കൂട്ടർ പറയുന്നത്.

പാക്കിസ്ഥാൻ വലിയ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിട്ടുണ്ടെന്നാണ് കേന്ദ്രം നൽകുന്ന വിശദീകരണം. ജമ്മു കാശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്താൻ അമിത് ഷായുടെ നേതൃത്വത്തിലുള്ള യോഗം ചേർന്നിരുന്നു. ദേശീയ സുരക്ഷാ ഉപേദേഷ്ടാവ് അജിത് ഡോവൽ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജിവ് ഗോബെ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൂടിക്കാഴ്ച.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
ദയവായി ആരും ഒരു വൈദ്യുതി ഉപകരണവും ഓഫാക്കാതിരിക്കുക; ഈ സമയത്ത് ഒരു വൈദ്യുതി പ്രതിസന്ധി വന്ന്,ബ്ലാക്ക് ഔട്ട് ഉണ്ടായാൽ പ്രത്യാഘാതമെന്തെന്ന് ആലോചിക്കാൻ പോലും കഴിയില്ല; പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് ഞായറാഴ്ച ദീപം തെളിക്കാം; ആ സമയത്ത് 9 മിനിട്ടു നേരത്തേക്ക് വൈദ്യുതി സമ്പൂർണമായി ഓഫാക്കിയാൽ പണി കിട്ടുമെന്ന് തോമസ് ഐസക്
കുടുംബാസൂത്രണ മാർഗങ്ങളെ അനിസ്ലാമികമായി കണ്ടതോടെ ഒന്നിനു പിറകെ ഒന്നായി പിറന്നത് എട്ട് കുട്ടികൾ; പെൺകുട്ടികൾ പഠിക്കുന്നതും അനിസ്ലാമികം ആയതിനാൽ അവരുടെ പാഠപുസ്തകങ്ങൾ തീയിട്ടു; രോഗം വന്നാൽ ഉപയോഗിച്ചിരുന്നത് നബിചര്യ പ്രകാരമുള്ള കരിഞ്ചീരകം മാത്രം; കാൻസർ വന്നിട്ടും ചികിൽസയെടുക്കാതെ ഒടുവിൽ അകാല മരണം; പുരോഗന ആശയക്കാരനായ ഒരു എഞ്ചിനിയറിങ്ങ് കോളേജ് അദ്ധ്യാപകൻ തബ്ലീഗിന്റെ വലയിൽ കൂടുങ്ങിയപ്പോൾ സംഭവിച്ചത് ഇങ്ങനെ
ന്യൂയോർക്കിലടക്കം ജനം മരിച്ചുവീഴുന്നതോടെ ലോക പൊലീസായ അമേരിക്ക മാസ്‌ക്ക് 'കൊള്ള ചെയ്യുന്നു'; ജർമ്മനി ഓർഡർ ചെയ്ത രണ്ടു ലക്ഷം മാസ്‌ക്കുകൾ അമേരിക്ക തട്ടിയെടുത്ത് വലിയ വാർത്തയാക്കി ലോക മാധ്യമങ്ങൾ; ട്രംപിന്റെ തലതരിഞ്ഞ നയങ്ങൾ വില കുത്തനെ ഉയർത്തുന്നു; തക്കം മുതലാക്കി 'കോവിഡ് ആക്സസറീസ്' വിറ്റ് കോടികൾ കൊയ്യാൻ ചൈനയും; മിക്ക ചൈനീസ് ഫാക്ടറികളിലും മാസ്‌ക്ക് നിർമ്മാണം പൊടിപൊടിക്കുന്നു; മാസ്‌ക്കിനു വേണ്ടി ലോകയുദ്ധമോ?
ലോക്ക് ഡൗൺ ലംഘിച്ച് വയലിൽ ആർത്തുല്ലസിച്ച് കാൽപന്ത് കളിച്ച് ഒരുകൂട്ടർ; തെങ്ങിൻതോപ്പിൽ ചീട്ട് കളിച്ചും കാരണവന്മാരുടെ പട; പൊലീസിന്റെ ഡ്രോൺ ആകാശമാർഗം പിന്തുടർന്ന് എത്തിയതോടെ തലയിൽ മുണ്ടിട്ടും മുഖം മറച്ചും ഓടടാ ഓട്ടം; പിന്തുടർന്ന് ഡ്രോൺ ഓടിച്ചത് വീടുവരെ; കായംകുളം വള്ളികുന്നം പൊലീസിന്റെ മാസ് ഓപ്പറേഷന് സോഷ്യൽ മീഡിയയിൽ വമ്പൻ കയ്യടി; നാട്ടിടവഴികളുടെ മനോഹര ദൃശ്യങ്ങൾ പകർത്തിയ യുവാക്കൾക്കും അഭിനന്ദനപ്രവാഹം
ഭാര്യമാരോട് ബിസിനസ് ആവശ്യത്തിന് ബാംഗ്ലൂർ പോകുകയാണെന്ന് കളവ് പറഞ്ഞഞ്ഞ് മുങ്ങിയത് പട്ടായയും ബാങ്കോങ്ങും അടിച്ച് പൊളിക്കാൻ; തിരകെ എത്തിയപ്പോൾ കള്ളഭർത്താക്കന്മാർക്ക് കിട്ടിയത് എട്ടിന്റെ പണി; ടൂർ കഴിഞ്ഞ് വന്നതിന് പിന്നാലെ വീടിന്റെ ചുമരിൽ പൊലീസ് നോട്ടീസ്; വിദേശത്ത് പോയവർ ഹോംക്വാറന്റൈൻ കഴിയാൻ നിർദേശിച്ചതോടെ കുടുംബം കലങ്ങി; കൊറോണ കാലത്തെ തട്ടിപ്പ് പൊളിഞ്ഞത് ഇങ്ങനെ
ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 3000 കടന്നു; ആകെ മരണം 75; 24 മണിക്കൂറിനിടെ 525 പോസിറ്റീവ് കേസുകൾ കൂടി; തമിഴ്‌നാട്ടിൽ ഇന്ന് മരിച്ച രണ്ടുപേരിൽ ഒരാൾ നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തയാൾ; തമിഴകത്തെ രോഗികളിൽ 75ൽ 73പേരും നിസാമുദ്ദീനിൽനിന്ന് മടങ്ങിയെത്തിയവർ; ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയിൽ ഇതുവരെ 26 മരണം; ധാരാവിയിൽ മരിച്ച 56കാരൻ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത മലയാളികളുമായി ഇടപഴകിയെന്ന് പൊലീസ്; കോവിഡിനോട് പൊരുതി ഇന്ത്യ
വീടുകളിലെ വൈദ്യുതി വിളക്കുകൾ മാത്രം അണച്ചാൽ മതി; തെരുവു വിളക്കുകൾ, കമ്പ്യൂട്ടറുകൾ, ടിവി, ഫാൻ, എസി, റഫ്രിജറേറ്റർ തുടങ്ങിയവ നിർത്തേണ്ടതില്ല; എല്ലാ അവശ്യ സേവനങ്ങളും തുടരും; ലൈറ്റുകൾ ഒരുമിച്ച് അണയ്ക്കുന്നത് വൈദ്യുതോപകരണങ്ങൾക്ക് കേടാണെന്നതും ഗ്രിഡുകൾ തകരാറിലാവുമെന്നതും വ്യാജ പ്രചാരണം; കോവിഡ് ദീപം കൊളുത്തലിൽ വിശദീകരണവുമായി കേന്ദ്ര ഊർജ മന്ത്രാലയം
മരുന്നുകൾ എങ്ങനെ മലപ്പുറത്തേക്ക് എത്തിക്കും? വൈറ്റ് ഗാർഡിന്റെ ചോദ്യത്തിന് ഒരു ഐഡിയയുമില്ലെന്ന് സർക്കാർ നമ്പറിലെ പ്രതികരണം; ലോക് ഡൗൺ കാലത്ത് സന്നദ്ധ പ്രവർത്തനത്തിന് ഒറ്റയടിക്ക് വിലക്കിട്ട പിണറായിയുടെ തീരുമാനത്തിൽ ശക്തമായ എതിർപ്പ്; സന്നദ്ധ പ്രവർത്തകരെ വേട്ടയാടരുതെന്ന് മുനവറലി തങ്ങൾ; കൊടി പിടിച്ചവരെ കണ്ടാൽ കൊറോണ ഓടി ഒളിക്കുമോയെന്ന മന്ത്രി ജലീലിന്റെ ചോദ്യത്തോടെ എല്ലാം ഡിവൈഎഫ്‌ഐക്കെന്നും പരിഹാസം
അറസ്റ്റിലായത് 'മേസ്തിരി റിഞ്ചു'; മൊബൈലിൽ ഉള്ളത് ബംഗള, മറാത്ത, ഹിന്ദി ഭാഷകളിലുള്ള നിരവധി വാട്സാപ്പ് ഗ്രൂപ്പുകൾ; കേരളത്തിൽ ജോലി തേടിയെത്തിവരെ ഏകോപിപ്പിക്കുന്ന ഗ്രൂപ്പും ഫോണിൽ; റോഡ് ഉപരോധവും ലോക് ഡൗൺ ലംഘനവും വ്യക്തമായ നിർദ്ദേശങ്ങൾ അനുസരിച്ച്; ആളുകളെ സംഘടിപ്പിച്ചത് ബംഗാൾ സ്വദേശി എന്നതിന് വ്യക്തമായ തെളിവകുൾ; സംശയം നീളുന്നത് തീവ്ര സ്വഭാവമുള്ള സംഘടനയിലേക്ക്; പായിപ്പാട്ടെ വില്ലൻ മുഹമ്മദ് റിഞ്ചു ആളു ചില്ലറക്കാരനല്ലെന്ന് പൊലീസ്
ആദ്യ ഭർത്താവിന്റെ മരണശേഷം ഒറ്റപ്പെട്ടു കഴിയുമ്പോൾ ആലോചന വന്നത് ഗൾഫുകാരന്റെത്; പുനർ വിവാഹത്തിനു സമ്മതം മൂളുന്നത് ഒറ്റയ്ക്കുള്ള ജീവിതം ചൂണ്ടിക്കാട്ടി സമ്മർദ്ദം വന്നപ്പോൾ; ആദ്യ പ്രസവത്തിൽ ജന്മം നൽകിയത് ഒരാണും പെണ്ണുമായി ഇരട്ട കൺമണികൾക്ക്; അമ്പതാം വയസിൽ ഭാഗ്യമായി ലഭിച്ച കുരുന്നുകളെ താലോലിക്കും മുൻപ് തിരികെ വിളിച്ച് വിധി; നാടിന്റെ വേദനയായി കണിയാപുരം സ്‌കൂളിലെ ബിനു ടീച്ചറിന്റെ വേർപാട്; വിടപറഞ്ഞത് കുട്ടികളുടെ പ്രിയങ്കരിയായ ടീച്ചർ
മനുഷ്യൻ രാത്രിയിലിറങ്ങുക അരയ്ക്കൊപ്പമുള്ള വസ്ത്രം മാത്രം ധരിച്ച്; കള്ളന്മാരുടെ പുതിയ അവതാരത്തിനെ സ്പ്രിങ് മാനെന്ന് പേരിട്ടും നാട്ടുകാർ; കൊറോണകാലത്ത് കോഴിക്കോടിനെ ഭീതിയിലാഴ്‌ത്തി അജ്ഞാതനായ മനുഷ്യന്റെ സഞ്ചാരം; കള്ളനെ പിടിക്കാൻ ലോക്ക് ഡൗൺ ലംഘിച്ചും രാത്രിയിൽ സംഘടിച്ച് ജനക്കൂട്ടം; സി.സി ടിവിയിൽ ദൃശ്യം പതിഞ്ഞതോടെ അന്വേഷണവുമായി പൊലീസും
കൊറോണ വൈറസ് പകരാൻ സ്പർശനവും ചുമയും ഒന്നും വേണ്ട; രോഗിയുടെ പരിസരത്തുകൂടി പോയാൽ പോലും വായുവിലൂടെ പകരും; രോഗി കിടന്ന മുറിയിൽ മണിക്കൂറുകളോളം വൈറസ് തങ്ങി നിൽക്കും; രോഗിയുടെ ബെഡ്‌റൂമിനു പുറത്തെ കോറിഡോറിൽ പോലും അണുക്കൾ; ഏറ്റവും വേഗത്തിൽ പടരുന്നത് രോഗലക്ഷണങ്ങൾ കാട്ടും മുൻപ്; കൊറോണയെക്കുറിച്ചുള്ള ഏറ്റവും പുതിയ പഠനം ഞെട്ടിക്കുന്നത്; വേണ്ടത് കൂടുതൽ കരുതലുകൾ
ഇന്ദിരാ ഗാന്ധി അന്വേഷിച്ചിട്ടും ഭീകര ബന്ധം കണ്ടെത്താത്ത സാത്വികർ; മത പ്രബോധനത്തിന് വേണ്ടി ആരേയും കുറ്റം പറയാത്ത വേറിട്ട വഴി; നബിയെ പോലെ അറാക്ക് കൊണ്ട് പല്ല് വൃത്തിയാക്കും; പ്രവാചക കാലത്തെ അനുസ്മരിച്ച് പാത്രത്തിന് മുമ്പിൽ കുത്തിയിരുന്ന് ആഹാരം കഴിക്കൽ; എത്തുന്നിടത്തെ ആചാരങ്ങൾ അതേ പോലെ അനുസരിക്കും; ഇന്ത്യയിൽ കോവിഡിന്റെ എപ്പിസെന്ററായി മാറിയ തബ്ലീഗ് ജമാഅത്തിന്റെ പ്രവർത്തനങ്ങൾ കേരളത്തിലും സജീവം; മുന്നിൽ നിന്ന് നയിക്കുന്നത് ഇടി മുഹമ്മദ് ബഷീറിന്റെ മകൻ
ജീന രാവിലെ നഴ്‌സിങ് ഡ്യൂട്ടിക്ക് പോകുന്ന സമയം രഞ്ജു നല്ല ഉറക്കം; വീട്ടുജോലിക്കാരി ഭക്ഷണം കഴിക്കാനായി തട്ടി വിളിച്ചപ്പോൾ അനക്കമില്ല; അയൽക്കാരെയും ജീനയെയും വിളിച്ചുവരുത്തി നോക്കുമ്പോൾ മനസ്സിലായി രഞ്ജു പോയി; അടുത്തിടെ നെഞ്ചെരിച്ചിൽ കൂടെക്കൂടെ വന്നപ്പോഴും ഗ്യാസെന്ന് കരുതി തള്ളി; മരണം ഹൃദയാഘാതത്തിന്റെ രൂപത്തിൽ വരും മുമ്പ് കുവൈറ്റിലെ ഈ മലയാളി നഴ്‌സിങ് ദമ്പതികൾ സ്വപ്‌നം കണ്ടത് യുകെയിലെ തൊഴിലും ജീവിതവും
8,000 പേർ രോഗികളായിട്ടും മരണം 1000 ത്തിന് താഴെ നിർത്തിയ ജർമ്മനിയും കേവലം 23 പേർ മരിച്ചിട്ടും മൂന്നു മാസത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ച ഓസ്‌ട്രേലിയൻ സംസ്ഥാനവും അപകടം മണത്ത ഉടൻ ലോക്ക് ഡൗൺ തുടങ്ങിയ ഇന്ത്യയും ലോകത്തിന്റെ കൊറോണാ പ്രതിരോധ മോഡലുകൾ; ലോക്ക്ഡൗൺ എന്ന് തീരുമെന്ന് ആശങ്കപ്പെടുന്നവർ ഓസ്‌ട്രേലിയയിൽ സംഭവിക്കുന്നത് മാത്രം അറിയുക; ഇച്ഛാശക്തികൊണ്ട് കൊറോണയെ നേരിടുന്ന മൂന്നു രാജ്യങ്ങളുടെ കഥ
സ്ത്രീ തടവുകാരെ കൂട്ടത്തോടെ ബലാൽസംഗം ചെയ്യുന്നത് പതിവ്; പെൺകുട്ടികളെ ഉൾപ്പെടെ പരിപൂർണ നഗ്നരാക്കി നിർത്തി ഇടക്കിടെ പരിശോധന; വൃത്തിഹീനമായ ജയിലിൽ ആവശ്യത്തിനു ഭക്ഷണം പോലുമില്ല; വിശപ്പടക്കിയത് എലികളെ ജീവനോടെ പിടിച്ചു തിന്ന്; തുടർച്ചയായി 18 മണിക്കുർ ജോലി; മർദനവും പട്ടിണിയും സഹിക്കാതെ തടവുകാർ മരിച്ചാൽ മൃതദേഹം കൃഷിത്തോട്ടങ്ങളിൽ വളമായി ഉപയോഗിക്കും; ഉത്തരകൊറിയയിലെ കോൺസ്ട്രേഷൻ ക്യാംപിൽ നിന്ന് രക്ഷപ്പെട്ടെത്തിയ യുവതിയുടെ വെളിപ്പെടുത്തലിൽ നടുങ്ങി ലോകം
ഞങ്ങൾ എംഎൽഎയുടെ ആൾക്കാർ; പാസും ഹെൽമറ്റുമൊന്നും വേണ്ട! ഞങ്ങളെ തടയാൻ താനാര്? പൊലീസിനോട് തട്ടിക്കയറി യുവാക്കൾ: പൊലീസുകാരൻ ഇൻസ്പെക്ടർക്ക് റിപ്പോർട്ട് നൽകിയപ്പോൾ കേസെടുക്കാൻ പേടി; കോന്നി പൊലീസ് ഇൻസ്പെക്ടർ അർഷദിനെ നിർത്തിപ്പൊരിച്ച് പത്തനംതിട്ട എസ്‌പി കൂടത്തായി സൈമൺ; സഹപ്രവർത്തകരെ സംരക്ഷിക്കാൻ പറ്റില്ലെന്ന് ഈ പണിക്ക് വന്നത് എന്തിനെന്നും ചോദ്യം?
ഇറ്റലിയിൽ നിന്നെത്തിയവർ വിമാനത്താവളത്തിൽ പരിശോധന ഒഴിവാക്കി ഒളിച്ചു കടന്നു; കാത്ത് നിന്ന ബന്ധുക്കൾക്കൊപ്പം സ്വകാര്യ കാറിൽ വീട്ടിലേക്ക്; പിന്നെ ഒരാഴ്ച ബന്ധു വീടുകളിൽ കറക്കം; മൂത്ത സഹോദരന് പനി പിടിച്ച് ആശുപത്രിയിൽ എത്തിയപ്പോൾ കോവിഡിൽ സംശയം തുടങ്ങി; ചികിൽസയ്ക്ക് വിസമ്മതിച്ച് 55 കാരനും ഭാര്യയും 24-കാരനായ മകനും; ഒടുവിൽ ഉഗ്രശാസന എത്തിയപ്പോൾ ഐസുലേഷൻ വാർഡിൽ; റാന്നിയിലെ പ്രവാസി കുടുംബം നാട്ടുകാരോട് ചെയ്തതു കൊടുംക്രൂരത
'ഏത് തെണ്ടിയാ നിങ്ങളെ ഇങ്ങോട്ട് പറഞ്ഞയച്ചത്... എന്റെ മകനും ഭർത്താവും ഡോക്ടറാണ്... അവരേക്കാൾ വലിയ ആളൊന്നുമല്ലല്ലോ നിങ്ങൾ'; ഓസ്ട്രേലിയയിൽ നിന്നെത്തിയ മകൻ ക്വാറന്റൈൻ ലംഘിച്ചെന്ന നാട്ടുകാരുടെ പരാതി അന്വേഷിക്കാനെത്തിയ ഹെൽത്ത് ഇൻസപെക്ടറെ അധിക്ഷേപിച്ച് മുൻ എം പിയും മുൻ മേയറുമായ എ കെ പ്രേമജം; സർക്കാർ തീരുമാനം നടപ്പാക്കേണ്ട സിപിഎം നേതാവു തന്നെ ധിക്കാരം കാട്ടിയപ്പോൾ കേസ് എടുത്ത് പൊലീസും; കോഴിക്കോട് ക്വാറന്റൈൻ ലംഘനത്തിലെ വിപ്ലവ കഥ ഇങ്ങനെ
വിമാനം ഇറങ്ങി കരിപ്പൂരിൽ തങ്ങിയത് ജ്യൂവലറികളിൽ പോകാൻ; കോഴിക്കോടും കണ്ണൂരും സ്വർണ്ണ കടകളിൽ കയറി ഇറങ്ങി വീട്ടിലെത്തി കല്യാണവും ആഘോഷവും ഗംഭീരമാക്കി എരിയാൽ സ്വദേശി; രഹസ്യ ബന്ധങ്ങൾ പലതുള്ള കൊറോണക്കാരന്റെ രാഷ്ട്രീയം മുസ്ലിം ലീഗിനൊപ്പം; റൂട്ട് മാപ്പ് തയ്യാറാക്കുന്നത് അറിഞ്ഞ് ഞെട്ടിയത് മലബാറിലെ സ്വർണ്ണ മാഫിയ; കൃത്യമായ വിവരങ്ങൾ നൽകാതെ ഒളിച്ചുകളിച്ച് പ്രവാസിയും; മലബാറിലെ ദുരിതത്തിന് കാരണം 'ഗോൾഡ് മാഫിയ'! കാസർകോട്ടെ കോവിഡിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
കുർബാനെ മധ്യേ ഖണ്ഡിപ്പിന്റെ സമയത്ത് മറ നീക്കി പുറത്തു വന്ന് അച്ചൻ! പട്ടേല ....ന്റെ ഇറ്റലിയിൽ നിന്ന് വന്ന മകന് കൊറോണ സ്ഥിരീകരിച്ചു; അവരുമായി സഹകരിച്ച എല്ലാവരും പള്ളി വിട്ട് പോണമെന്ന് ക്‌നാനായ വികാരിയുടെ പ്രഖ്യാപനം; കേട്ട് ഞെട്ടി വിശ്വാസികൾ; അതിന് ശേഷം നാട് സാക്ഷ്യം വഹിച്ചത് എംഎൽഎയുടെ വീടുകൾ കയറിയുള്ള ബോധവൽക്കരണം; ഐത്തലയിൽ വൈറസ് ബാധിതരുമായി ഇടപെട്ട 300 കുടുംബങ്ങൾ ഐസുലേഷനിൽ; മാസ്‌ക് ധരിച്ച് റാന്നിയെ കാക്കാൻ രാജു എബ്രഹാം മുന്നിട്ടിറങ്ങുമ്പോൾ
'ശവത്തെ ഭോഗിക്കുന്നതുപോലെ കാമഭ്രാന്തനായി ലിംഗം, നനവിന്റെ കണികകൾ എത്തിനോക്കാൻ പോലും മടിക്കുന്ന യോനിയിലേക്ക് കുത്തിത്തിരുകി കയറ്റുമ്പോൾ അനുഭവിക്കേണ്ടി വരുന്ന വേദനയുടെ തീവ്രതയൊന്നും ഒരു പ്രസവവേദനക്കും തരാൻ കഴിയില്ല;' തള്ളിനിക്കുന്ന രണ്ട് മൃദുമാംസ തുണ്ടുകളും, കടിച്ചുപൊട്ടിക്കാനായി രണ്ട് ചുണ്ടുകളും, കാലുകൾക്കിടയിലെ ഒരു തുളയും മാത്രമാണോ താനെന്ന ചിന്ത ഇന്നും വേട്ടയാടുന്നു എന്നും ജോമോൾ ജോസഫ്
നെടുമ്പാശ്ശേരിയിൽ നിന്ന് കോഴിക്കോട് കടന്ന് കണ്ണൂരിൽ കൊറോണ എത്താത്തത് ഈ അമ്മയുടെ കരുതൽ കാരണം; ഇറ്റലിയിൽ നിന്ന് വന്നിറങ്ങുമ്പോൾ മൂന്ന് വയസ്സുകാരിയുടെ പനിയിലെ ആശങ്ക തിരിച്ചറിഞ്ഞത് നേഴ്‌സായ മാതാവ് തന്നെ; കാത്തു നിന്ന ബന്ധുക്കളുടെ അടുത്തേക്ക് ഓടിയെത്താതെ ആരോഗ്യ പ്രവർത്തകർക്ക് അടുത്തേക്ക് കുട്ടിയുമായി ഓടിയെത്തിയത് അമ്മ; നാട്ടിൽ വിമാനം ഇറങ്ങുന്ന പ്രവാസികൾ മാതൃക ആക്കേണ്ടത് ഈ കണ്ണൂരുകാരിയെ; മലബാറിലേക്ക് കൊറോണ എത്തിയില്ലെങ്കിൽ മലയാളി കടപ്പെട്ടിരിക്കുന്നത് ഇരിട്ടിയിലെ ഈ യുവതിയോട്
പലവട്ടം യാചിച്ച ശേഷം ആരോ ബെഡ്ഷീറ്റിന്റെ പകുതി കീറിതന്നു; ഞങ്ങൾ നാണം മറച്ചു; അവളുടെ രഹസ്യ ഭാഗത്തുകൂടി ചോര ഒഴുകുന്നുണ്ടായിരുന്നു; സമീപത്തെ ആശുപത്രിയിൽ എത്തിക്കുന്നതിനു പകരം ദൂരെ കൊണ്ടുപോയി; ലൈഫ് ഓഫ് പൈ സിനിമ സെക്കന്റ്‌ഷോ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ അവീന്ദ്ര പാണ്ഡെയേയും സുഹൃത്തിനേയും തേടിയിരുന്നത് സമാനതകളില്ലാത്ത ദുരന്തം: നിർഭയയ്ക്ക് നീതിയൊരുക്കിയ അവീന്ദ്ര പാണ്ഡെ; ക്രൂരത പുറത്തുകൊണ്ടു വന്ന ആ പഴയ തുറന്നു പറച്ചിൽ
20,000 കോടിയിലേറെ ഡോളറിന്റെ സ്വത്തുക്കളുമായി ലോകത്തിലെ ഏറ്റവും സമ്പന്നനായ രാഷ്ട്രീയക്കാരൻ; ലോകത്ത് എവിടെയും കൊല നടത്താവുന്ന സംഘമുണ്ടാക്കി എതിരാളികളെ അരിഞ്ഞുതള്ളും; തികച്ച സ്ത്രീലമ്പടൻ, ബാലപീഡകനെന്നും ആരോപണം; ലൈംഗിക രഹസ്യങ്ങൾ ചോർത്തി ട്രംപിനെപ്പോലും ബ്ലാക്ക്മെയിൽ ചെയ്തു; ഐഎസിനെ തകർക്കുന്നതിലും നിർണ്ണായക പങ്കുവഹിച്ചു; ലോകം ഭയക്കുന്ന ഏകാധിപതിയായി മാറിയ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ ജീവിതകഥ
വസ്ത്രം മാറുമ്പോൾ പരിചയമില്ലാത്തയാൾ ജനലിന് അടുത്ത് വന്ന് ജോബി ഉണ്ടോ എന്ന് ചോദിച്ചു; ഇങ്ങോട്ട് വന്നില്ലെന്ന് പറഞ്ഞപ്പോൾ സാധനം കൊണ്ടു പോകാൻ വണ്ടി വിളിച്ചിരുന്നു എന്ന് മറുപടി; തുറന്നപ്പോൾ വാ പൊത്തി പിടിച്ചു പറഞ്ഞത് ഇതൊരു ക്വട്ടേഷൻ എന്ന്; വായിൽ തിരുകിയ തുണി അഴിച്ചു മാറ്റി ഇട്ടത് ഗുളികയും വെള്ളവും; രാത്രി മുഴുവൻ പീഡനം; പിന്നെ പണവും എടിഎമ്മുമായി കടന്നു കളയൽ; കൊട്ടിയൂരിലെ ഫാമിൽ നേരിട്ടത് സമാനതകളില്ലാത്ത പീഡനം; മറുനാടനോട് യുവതി ക്രൂരത പറയുമ്പോൾ