Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആസൂത്രിതമായ നീക്കങ്ങളെ നാം ഒരുമിച്ച് ചെറുക്കണം; എൻ പി ആർ വിവരങ്ങൾ ശേഖരിക്കാൻ ഉദ്യോഗസ്ഥർ വീട്ടിലെത്തുമ്പോൾ നമ്മൾ തെറ്റായ പേര് നൽകണം; മേൽവിലാസം ചോദിക്കുമ്പോൾ 7 ആർസിആർ എന്നൊക്കെ പറയുക. ലാത്തിയെയും ബുള്ളറ്റിനെയും നേരിടാനല്ല നാം ജനിച്ചതെന്നും ഓർമ്മപ്പെടുത്തൽ; ദേശീയ പൗര രജിസ്റ്ററിന് തെറ്റായ ഡാറ്റ നൽകണമെന്ന എഴുത്തുകാരിയുടെ പ്രസ്താവന രാജ്യദ്രോഹമോ? അരുന്ധതി റോയിയ്‌ക്കെതിരെ ജാമ്യമില്ലാ കേസെടുക്കാൻ സാധ്യത തേടി കേന്ദ്രസർക്കാർ

ആസൂത്രിതമായ നീക്കങ്ങളെ നാം ഒരുമിച്ച് ചെറുക്കണം; എൻ പി ആർ വിവരങ്ങൾ ശേഖരിക്കാൻ ഉദ്യോഗസ്ഥർ വീട്ടിലെത്തുമ്പോൾ നമ്മൾ തെറ്റായ പേര് നൽകണം; മേൽവിലാസം ചോദിക്കുമ്പോൾ 7 ആർസിആർ എന്നൊക്കെ പറയുക. ലാത്തിയെയും ബുള്ളറ്റിനെയും നേരിടാനല്ല നാം ജനിച്ചതെന്നും ഓർമ്മപ്പെടുത്തൽ; ദേശീയ പൗര രജിസ്റ്ററിന് തെറ്റായ ഡാറ്റ നൽകണമെന്ന എഴുത്തുകാരിയുടെ പ്രസ്താവന രാജ്യദ്രോഹമോ? അരുന്ധതി റോയിയ്‌ക്കെതിരെ ജാമ്യമില്ലാ കേസെടുക്കാൻ സാധ്യത തേടി കേന്ദ്രസർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ദേശീയ പൗര രജിസ്റ്ററിന്റെ (എൻആർസി) ഭാഗമായുള്ള പ്രസ്താവനയിൽ എഴുത്തുകാരി അരുന്ധതി റോയിയ്‌ക്കെതിരെ കേസെടുക്കാൻ കേന്ദ്ര സർക്കാരിൽ ആലോചന. എൻ ആർ സിയുടെ നിർമ്മാണത്തിനുള്ള ഡേറ്റാബേസായി ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ) ഉപയോഗിക്കുമെന്നതിനാൽ ഇതിനായി ജനങ്ങൾ തെറ്റായ വിവരങ്ങൾ നൽകണമെന്ന് അരുന്ധതി റോയ് ആവശ്യപ്പെട്ടതാണ് വിവാദത്തിന് കാരണം. എൻആർസി രാജ്യത്തെ ഇസ്‌ലാം വിഭാഗത്തെ ലക്ഷ്യമിട്ടുള്ളതാണെന്നും ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നടന്ന പ്രതിഷേധ പരിപാടിയിൽ അരുന്ധതി റോയ് പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഈ പ്രസംഗത്തിന്റെ വിശദാംശങ്ങൾ കേന്ദ്ര സർക്കാർ തേടുന്നുണ്ട്.

എൻപിആറിന്റെ ഭാഗമായി പേരും വിലാസവും മറ്റും ശേഖരിക്കുന്നതിനായി ഉദ്യോഗസ്ഥർ വീടുകളിൽ വരും. അവർ വന്ന് നിങ്ങളുടെ പേരും ഫോൺ നമ്പരും ശേഖരിക്കും. ആധാർ കാർഡും ഡ്രൈവിങ് ലൈസൻസും പോലുള്ള രേഖകൾ ആവശ്യപ്പെടും. എൻആർസിക്കുള്ള ഡേറ്റാബേസായി എൻപിആറിനെ പരിഗണിക്കും. ഇതിനെതിരെ നമ്മൾ പോരാടണം. ഒരു ആസൂത്രണം ആവശ്യമാണ്. പേരു ചോദിക്കുമ്പോൾ വേറെ ഏതെങ്കിലും പേര് നൽകുക. ലാത്തികളെയും വെടിയുണ്ടകളെയും നേരിടാൻ വേണ്ടിയല്ല നമ്മൾ ജനിച്ചതെന്നും മലയാളിയായ എഴുത്തുകാരി വിശദീകരിച്ചിരുന്നു. ഇത് രാജ്യത്തിനെതിരായ പ്രത്യക്ഷ യുദ്ധ പ്രഖ്യാപനമായി വിലയിരുത്തുകയാണ് കേന്ദ്ര സർക്കാർ.

കേന്ദ്ര സർക്കാരിന് തെറ്റായ വിവരങ്ങൾ നൽകണമെന്ന പ്രസ്താവന രാജ്യത്തിനെതിരായ യുദ്ധത്തിന് സമാനമാണ്. അതുകൊണ്ട് നടപടി വേണമെന്നാണ് ബിജെപിയിലെ ഒരു വിഭാഗത്തിന്റെ നിലപാട്. മോദി സർക്കാരിനെതിരെ കടുത്ത വിമർശനങ്ങളാണ് അരുന്ധതി റോയി ഉയർത്തുന്നത്. ഡൽഹി രാംലീല മൈതാനത്തു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ കാര്യങ്ങൾ നുണയാണ്. രാജ്യത്തെവിടെയും തടങ്കൽപാളയങ്ങളില്ലെന്നും സർക്കാർ എൻആർസിയെക്കുറിച്ചു പറഞ്ഞില്ലെന്നുമാണു പ്രധാനമന്ത്രി അവകാശപ്പെട്ടത്. പിടിക്കപ്പെടുമെന്ന് അറിയാമായിരുന്നിട്ടും പ്രധാനമന്ത്രി നുണ പറയുകയാണ്. മോദിയെ ചോദ്യം ചെയ്യാത്ത മാധ്യമങ്ങൾ അദ്ദേഹത്തിന്റെ കൂടെയുണ്ട്.

രാജ്യത്ത് എൻആർസിക്കും പൗരത്വ നിയമ ഭേദഗതിക്കും എതിരായി വലിയ പ്രതിഷേധമാണ് ഉയർന്നത്. അതുകൊണ്ടുതന്നെ ഈ രണ്ടു പദ്ധതികളുടെയും വ്യവസ്ഥകൾ എൻപിആറിൽ കൂടി നടപ്പാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നായിരുന്നു അരുന്ധതി റോയിയുടെ വിമർശനം. ഉത്തർപ്രദേശിൽ പൊലീസ് ഇസ്‌ലാം വിഭാഗക്കാരെ അടിച്ചമർത്തുകയാണ്. വീടുകൾ തോറും കയറി കൊള്ള നടത്തുകയാണ്. പൗരത്വ ഭേദഗതി നിയമവും എൻആർസിയും ദലിത്, ഗോത്ര വിഭാഗം, ദരിദ്രർ എന്നിവർക്കും എതിരാണെന്ന് അരുന്ധതി റോയ് ആരോപിച്ചു.

ആസൂത്രിതമായ നീക്കങ്ങളെ നാം ഒരുമിച്ച് ചെറുക്കണം. എൻ പി ആർ വിവരങ്ങൾ ശേഖരിക്കാൻ ഉദ്യോഗസ്ഥർ വീട്ടിലെത്തുമ്പോൾ നമ്മൾ തെറ്റായ പേര് നൽകണം. നമ്മുടെ ഫോൺ നമ്പർ, ആധാർ, ഡ്രൈവിങ് ലൈസൻസ് എന്നിവർ അവർ ചോദിക്കും. മേൽവിലാസം ചോദിക്കുമ്പോൾ 7 ആർസിആർ എന്നൊക്കെ പറയുക. ലാത്തിയെയും ബുള്ളറ്റിനെയും നേരിടാനല്ല നാം ജനിച്ചതെന്നും അരുന്ധതി റോയ് പറഞ്ഞു. യുപിയിൽ മുസ്ലീങ്ങൾക്കുനേരെ ആക്രമണം അഴിച്ചുവിടുകയാണ്. പൗരത്വ നിയമ ഭേദഗതിയും പൗരത്വ പട്ടികയും മുസ്ലീങ്ങളെ മാത്രമല്ല, ദലിതരെയും പിന്നാക്കക്കാരെയും പാവങ്ങളെയും ആദിവാസികളെയും ബാധിക്കുമെന്നും അവർ ആരോപിച്ചിരുന്നു.

ദേശീയ ജനസംഖ്യാ രജിസ്റ്റർ നടപടികളുമായി മുന്നോട്ടുപോകുന്നതിന് 3,941.35 കോടി രൂപയാണ് ചൊവ്വാഴ്ച കേന്ദ്രസർക്കാർ അനുവദിച്ചത്. രാജ്യത്തെ സ്ഥിരതാമസക്കാർക്കു വേണ്ടിയുള്ള പട്ടികയാണ് എൻപിആർ. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം ഡൽഹിയിൽ തുടരുകയാണ്. ജാമിയ സർവകലാശാലക്ക് മുൻപിലും ഷാഹിൻ ബാഗിലും പതിവ് പ്രതിഷേധം തുടരുന്നുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധാഗ്‌നി ഉത്തരേന്ത്യയിൽ അണഞ്ഞിട്ടില്ല. ഡൽഹിയിൽ ഇപ്പോഴും അതിശക്തമായ പ്രതിഷേധമാണ് തുടരുന്നത്. ഡൽഹി സർവ്വകലാശാല നോർത്ത് ക്യാമ്പസിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നിന്ന് ശക്തമായ പ്രതിഷേധം അരങ്ങേറി.

ജാമിയ സർവകലാശാലക്ക് മുൻപിലും ഇന്ത്യ ഗേറ്റിലും ഷാഹിൻ ബാഗിലും പതിവു പ്രതിഷേധം തുടരുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ആവർത്തിച്ചു നിയമത്തെക്കുറിച്ച് വിശദീകരിക്കേണ്ടി വന്നത് പ്രതിഷേധം ഉണ്ടാക്കിയ സമ്മർദ്ദത്താൽ ആണെന്നാണ് വിദ്യാർത്ഥികളുടെ വിലയിരുത്തൽ. മീററ്റിൽ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദർശിക്കാനുള്ള കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയെയും ഉത്തർപ്രദേശ് പൊലീസ് തടഞ്ഞിരുന്നു. ബംഗാളിൽ വിദ്യാർത്ഥികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ ശക്തമായ പ്രതിഷേധമാണ് തുടരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP